കൊവിഡ് എന്ന് തീരും? മഹാമാരിയുടെ ആയുസ്സ് പ്രവചിച്ച് ലോകാരോഗ്യസംഘടന

108

കൊവിഡ് എന്ന് തീരും? മഹാമാരിയുടെ ആയുസ്സ് പ്രവചിച്ച് ലോകാരോഗ്യസംഘടന

കൊവിഡിന്റെ അന്ത്യം എന്നായിരിക്കും എന്നാണ് ലോകമെമ്പാടും ഉറ്റു നോക്കുന്ന കാര്യം. കഴിഞ്ഞ ഏഴ് മാസത്തോളമായി ആഗോളജനത ഈ വൈറസിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. നിലവില്‍ 23,108,141 കൊവിഡ് കേസുകളാണ് ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 802,971 പേരുടെ ജീവന്‍ പൊലിയുകയും ചെയ്തു. ഇതിനിടയില്‍ കൊവിഡിന്റെ ആയുസ്സ് പ്രവചിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കൊവിഡ്-19 എന്ന പകര്‍ച്ചവ്യാധി രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഡബ്ലുഎച്ച്ഒ മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ് ആണ് ഇക്കാര്യം അറിയിച്ചത്.കൊവിഡ് കേസുകള്‍ അതിരൂക്ഷമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ പുതിയ രോഗബാധ വര്‍ദ്ധിക്കുന്നതിനെതിരെ പോരാടിയെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ കുറച്ച് മാസങ്ങളായി പടിഞ്ഞാറന്‍ യൂറോപ്പില്‍ കൊവിഡ് കേസുകളില്‍ കുറവ് കണ്ടെത്തി. ജര്‍മ്മനി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലാണ് കുറവ് കണ്ടെത്തിയത്. ഈ രാജ്യങ്ങളിലെല്ലാം കൊവിഡിന്റെ രണ്ടാം തരംഗത്തെ കുറിച്ചുള്ള ആശങ്കകള്‍ നിലനിന്നിരുന്നു. ഒറ്റദിവസം 8,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഏറ്റവും രൂക്ഷമായ ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ വീടുകളില്‍ തുടരാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഫ്രാന്‍സില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 4,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്പാനിഷ് ഫ്‌ളൂവിനേക്കാള്‍ വേഗത്തില്‍ കൊവിഡ് കെട്ടടങ്ങും. 1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡ് ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും ലോകാരോഗ്യ സംഘടന. നമുക്ക് ആഗോളവത്കരണം, അടുപ്പം, കൂട്ടിച്ചേര്‍ക്കല്‍ എന്നിവയുടെയെല്ലാം പോരായ്മകള്‍ ഉണ്ട്. എന്നാല്‍, സാങ്കേതിക വിദ്യയുടെ പ്രയോജനത്താല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ മഹാമാരി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു.12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവരെ പോലെ മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തു. ഉപയോഗയോഗ്യമായ വാക്‌സിന്‍ ഇതുവരെ ലഭ്യമല്ലാത്തതിനാല്‍ സാമൂഹിക അകലം പാലിക്കുകയാണ് ചെയ്യേണ്ടത്.​സ്പാനിഷ് ഫ്‌ളൂവില്‍ പൊലിഞ്ഞത് അഞ്ച് കോടി ആളുകള്‍. 1918 ല്‍ സ്പാനിഷ് ഫ്‌ളൂ മൂലം അഞ്ച് കോടി ആളുകളുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. എന്നാല്‍, കൊവിഡ് മൂലം ഇതുവരെ എട്ട് ലക്ഷം പേരാണ് മരിച്ചത്. ലോകമെമ്പാടും രോഗബാധിതര്‍ 23 ദശലക്ഷം ആയി കഴിഞ്ഞു. 1918 മുതല്‍ 2020 ഏപ്രില്‍ വരെ സ്പാനിഷ് ഫ്‌ളൂ മൂലം 500 ദശലക്ഷം ആളുകള്‍ക്കാണ് രോഗബാധയേറ്റത്. ഒന്നാം ലോകമഹായുദ്ധത്തേക്കാള്‍ അഞ്ചിരട്ടി ആളുകള്‍ മരിച്ചു. യൂറോപ്പിലും ലോകമെമ്പാടും രോഗം വ്യാപിക്കുന്നതിന് മുമ്പ് ആദ്യ ഇരകള്‍ അമേരിക്കയില്‍ നിന്നായിരുന്നു.