നോട്ടിഫിക്കേഷന്‍ സ്‌ക്രീനില്ല. സമയമറിയിക്കൽ ഇല്ല. ടൈമറുകളില്ല, കോണ്ടാക്ട്‌ലെസ് പേമെന്റ് സംവിധാനമില്ല, മൈന്‍ഡ്ഫുള്‍നെസ് റിമൈന്‍ഡറുകളില്ല…എന്നിട്ടും ഇത് കായികതാരങ്ങൾ ധരിക്കുന്നത് എന്തിനു ?

അറിവ് തേടുന്ന പാവം പ്രവാസി

കായിക താരങ്ങൾ തങ്ങളുടെ കൈയ്യില്‍ ചിലപ്പോൾ ഒരു റിസ്റ്റ് ബാന്‍ഡ് അണിഞ്ഞിരിക്കുന്നത് കാണാം. ഒറ്റ നോട്ടത്തില്‍ അതില്‍ എന്തെങ്കിലും ഇലക്ട്രോണിക്‌സ് ഉള്ളതായി പോലും തോന്നണമെന്നുമില്ല. സ്മാര്‍ട്ട് വാച്ച് പോലെയോ, എന്തിന് ഫിറ്റ്‌നസ് ബാന്‍ഡ് പോലെയോ ഒരു സ്‌ക്രീന്‍ പോലുമില്ല.കൂടുതല്‍ അന്വേഷിക്കുമ്പോഴാണ് കായിക താരങ്ങള്‍ അണിയുന്ന ബാന്‍ഡ് ആണ് അത് എന്ന് മനസിലാകുന്നത്.
ഗോള്‍ഫ് താരങ്ങളായ ടൈഗര്‍ വുഡ്‌സ്, റോറി മക്‌ലോറി, ഒളിമ്പിക് നീന്തല്‍ താരം മൈക്കിള്‍ ഫെല്‍പ്‌സ്, ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് , ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി തുടങ്ങിയ പലരും ഇതേ ബാന്‍ഡ് അണിയുന്നുണ്ടെന്നും കണ്ടെത്താനാകും.

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൂപ് (WHOOP) എന്ന കമ്പനിയുടെ ബാന്‍ഡ് ആണ് ഭൂരിപക്ഷ താരങ്ങളും കെട്ടിയിരിക്കുന്നത്. മനുഷ്യരുടെ (കായിക) പ്രകടനങ്ങള്‍ വിലയിരുത്തലാണ് തങ്ങളുടെ മുഴുവന്‍ സമയ ജോലിഎന്ന് പ്രഖ്യാപിച്ച് കൊണ്ട് കമ്പനി 2012ല്‍ സ്ഥാപിച്ചു. തങ്ങളുടെ ശാരീരിക ഫിറ്റ്‌നസിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് അത്‌ലറ്റുകള്‍ക്കു നല്‍കുക എന്ന ആഗ്രഹത്തോടെ ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അക്കാലത്ത് വിദ്യാര്‍ഥി ആയിരുന്ന വില്‍ അഹമദ് ആണ് ഇതിന്റെ സ്ഥാപകൻ.

ഒരാളുടെ ശരീരത്തിന് ഇണങ്ങുന്ന രീതിയിലുള്ള പരിശീലനമാണ് ഉത്തമം എന്ന ആശയവും അത്‌ലറ്റ് കൂടെയായ വില്ലിന് മനസിലായിരുന്നു. അമിതമായ പരിശീലനം ഗുണകരമാകണ മെന്നില്ല. ഇത്തരം ചിന്തകളാണ് അദ്ദേഹത്തെ ഇതു സംബന്ധിച്ച മെഡിക്കല്‍ ഗവേഷണ ങ്ങൾക്ക് പ്രേരിപ്പിച്ചത്.ഹാര്‍വഡില്‍ വച്ചു തന്നെ ഇത്തരം ഒരു ഫിറ്റ്‌നസ് ബാന്‍ഡ് കമ്പനി തുടങ്ങാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുത്ത അദ്ദേഹം കഴിഞ്ഞ 10 വര്‍ഷമായി വൂപ് നിര്‍മിച്ചുവരികയായിരുന്നു .

ടെക്‌നോളജി പ്രേമികള്‍ പോലും ഏറ്റവും മികച്ച ഫിറ്റ്‌നസ് ട്രാക്കിങ് ഉപകരണങ്ങളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നത് ഗാര്‍മിന്‍, ആപ്പിള്‍ വാച്ച് അള്‍ട്രാ തുടങ്ങിയ സ്മാര്‍ട്ട് വാച്ചുകളെയാണ്. ഇവയ്‌ക്കൊന്നും വൂപ്പിന്റെ ഡേറ്റാ ശേഖരണ വ്യാപ്തി അവകാശപ്പെടാന്‍ സാധിച്ചേക്കില്ല. ഒരു ദിവസം ഏകദേശം 100എംബി ഡേറ്റയാണ് വൂപ് ഒരാളുടെ ശാരീരിക കാര്യക്ഷമതയെക്കുറിച്ച് ശേഖരിക്കുന്നത് എന്നതു തന്നെ അതിന്റെ തെളിവാണ്.

ഇത് വൂപിന്റെ മൊബൈല്‍ ആപ്പിലേക്ക് പകര്‍ത്തി വിശദമായി പരിശോധിക്കാം. കൂടുതല്‍ വിശദമായി പരിശോധിക്കേണ്ടവര്‍ക്ക് ഡെസ്‌ക്ടോപ് ആപ്പുമുണ്ട്. ആര്‍ക്കും വളരെ എളുപ്പത്തില്‍ മനസിലാകത്തക്ക രീതിയിലാണ് ആപ്പുകള്‍ ഡേറ്റ വേര്‍തിരിച്ചു കാണിക്കുന്നത്. ഓരോരുടെയും ആവശ്യാനുസരണം വ്യത്യസ്തമായ രീതിയിലും ഡേറ്റ പ്രദര്‍ശിപ്പിക്കാനുള്ള കഴിവും ഉണ്ട്. വൂപ് അണിഞ്ഞു തുടങ്ങി ആദ്യ ഏതാനും ദിവസം അത് ഉപയോഗിക്കുന്ന ആളുടെ ആക്ടിവിറ്റികളുമായി പരിചയപ്പെടാന്‍ എടുക്കും.അതീവ കൃത്യതയോടെ ഡേറ്റാ ശേഖരിക്കാനായി അഞ്ച് എല്‍ഇഡികളും, നാല് ഫോട്ടോഡയോഡുകളും, ഒരു ബോഡി ടെംപ്രചര്‍ സെന്‍സറും ആണ് താരങ്ങളുടെ കൈകളില്‍ കാണുന്നത്. സിലിക്കന്‍ ആനോഡ് ബാറ്ററിയുമുണ്ട്.

ലൈഫ് അഞ്ചു ദിവസം വരെ ലഭിച്ചേക്കാം. ഓരോ വ്യക്തിയുടെയും ശാരീരികക്ഷമത യെക്കുറിച്ചുള്ള വിശദമായ ഉള്‍ക്കാഴ്ചകള്‍ ആപ്പ് വഴി ലഭ്യക്കുകയാണ് വൂപ് ചെയ്യുന്നത്. കണങ്കൈയ്യിലും, ബൈസെപ്‌സിലും, സവിശേഷ വസ്ത്രങ്ങളിലും ഇത് അണിയാം.പരിശീലനം കഴിഞ്ഞ് എത്ര സമയത്തിനു ശേഷമാണ് ശരീരം സാധാരണനില കൈവരിച്ചത്, ഇപ്പോള്‍ കഴിഞ്ഞ പരിശീലനം ആയാസകരമായിരുന്നോ, ഹൃദയത്തിനും രക്തധമനികള്‍ക്കും ആയാസം നേരിട്ടോ, ഉറക്കം ഗുണകരമായിരുന്നോതുടങ്ങി പല നിര്‍ണ്ണായകമായ കാര്യങ്ങളും, മറ്റു പല ഫിറ്റ്‌നസ് ഉപകരണങ്ങള്‍ക്കും സാധ്യമല്ലാത്ത രീതിയില്‍ നല്‍കാന്‍ വൂപിനു സാധിക്കും . ഹൃദയമിടിപ്പിന്റെ താളവും, അതിന്റെ വ്യതിയാനങ്ങളും രേഖപ്പെടുത്തും. അതിനു പുറമെ, നിരന്തരം കൂടുതല്‍ കൃത്യത കൊണ്ടുവരാനുള്ള ശ്രമവും ഉണ്ട്.

വൂപ് ബാന്‍ഡ് രക്തയോട്ടവും, ഹൃദയമിടിപ്പും പരിശോധിച്ചുകൊണ്ടിരിക്കും. ഹൃദയമിടിപ്പില്‍ വരുന്ന വ്യതിയാനങ്ങള്‍ മനസിലാക്കിയെടുക്കും. ഇങ്ങനെയാണ് ശരീരം പൂര്‍വ്വസ്ഥിതി പ്രാപിച്ചോ എന്ന് അറിയാനാകുന്നത്. ഉറക്കചക്രത്തെക്കുറിച്ചുള്ള ഡേറ്റയും ശേഖരിക്കും.ഇങ്ങനെ വിശ്രമാവസ്ഥയിലായിരിക്കുമ്പോള്‍ ഹൃദയമിടിപ്പ് പല ഘട്ടങ്ങളിലായി പരിശോധിക്കും. ഇതാണ് താരമ്യേന തെറ്റില്ലാത്ത ഡേറ്റ നല്‍കാന്‍ വൂപ്പിന് സഹായകമാകുന്ന ഘടകങ്ങളിലൊന്ന്. ഉറക്കത്തിന്റെ രീതി, എത്ര ആഴമുള്ള ഉറക്കമാണ് ലഭിച്ചത് , ഉറക്കം തടസപ്പെട്ടോ , ഏതു രീതിയിലുള്ള ഉറക്കമാണ് ലഭിച്ചത് തുടങ്ങി പലതും ഇത് വഴി അറിയാനാകും.

ഇത്തരം ദീര്‍ഘകാലത്തെ ഡേറ്റയും ഒരു സമയത്ത് വിഷ്വലൈസ് ചെയ്തു നല്‍കുന്നതിനാല്‍ ശാരീരിക മാറ്റങ്ങള്‍ അത് അണിയുന്ന ആള്‍ക്ക് മനസിലാക്കാനാകും. സ്‌ട്രെയ്ന്‍കോച്ച് എന്നൊരു ഫീച്ചറും ഉണ്ട്. ഒരാള്‍ക്ക് ആയസരഹിതമായി എത്ര നേരം പരിശീലനം നടത്താം എന്നതിനെക്കുറിച്ചൊക്കെ ഉള്ള ഡേറ്റ നേരത്തെ കിട്ടുന്നത് ശരീരം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അമൂല്ല്യ അറിവാണ്.
സാധാരണയിലേറെ നേരം വിശ്രമം വേണമെന്നു കണ്ടാല്‍ ശരീരത്തിന് ക്ഷീണമുണ്ടെന്നോ, അല്ലെങ്കില്‍ രോഗമുണ്ടെന്നോ വരാം. ഇത്തരത്തിലുള്ള ഒരുപിടി മെട്രിക്‌സ് ലഭിക്കുന്നതിനാല്‍ ഒരു പേഴ്‌സണല്‍ കോച്ചിന്റെഗുണം ലഭിക്കുന്നു. ഡിജിറ്റല്‍ കോച്ച് ആണെന്നു മാത്രം. ഇതില്‍ നിന്നുതന്നെ എന്തുകൊണ്ടാണ് മുന്‍നിര കായിക താരങ്ങള്‍ തേടിപ്പിടിച്ച് വൂപ് കെട്ടുന്നത് എന്ന് വ്യക്തമാണ്.

ഈടുനില്‍ക്കുന്ന ഒരു ഒനിക്‌സ് സൂപ്പര്‍ നിറ്റ്ബാന്‍ഡും, വാട്ടര്‍പ്രൂഫും, വയര്‍ലെസുമായ ബാറ്ററിയും അടങ്ങുന്നതാണ് ഇത്. ഐപി68 റേറ്റിങ് ഉള്ളതിനാല്‍ 10 മീറ്റര്‍ വരെയും, തുടര്‍ച്ചയായി രണ്ടുമണിക്കൂര്‍ വരെയും വെള്ളത്തിനടിയില്‍ കിടക്കാം.ആജീവനാന്ത വാറന്റിയും ഉണ്ട്. കേടു തീര്‍ത്തു തരികയോ, മാറിനല്‍കുകയോ ചെയ്യുമെന്ന് കമ്പനി പറയുന്നു. വൂപ് ഇപ്പോള്‍ 40 രാജ്യങ്ങളിലാണ് ഔദ്യോഗികമായി ലഭ്യമാക്കിയിരിക്കുന്നത്. എത്ര ചുവടു നടന്നു, എത്ര പടി കയറി, എത്ര ആക്ടീവ് മിനിറ്റുകളാണ് ഒരു ദിവസം ലഭിച്ചത് തുടങ്ങിയ കണക്കുകൊളൊന്നും വൂപ് പരിശോധിക്കില്ലെന്നുള്ളതും അറിഞ്ഞിരിക്കണം. ഇതൊക്കെയാണ് ആധൂനിക വെയറബിളുകളില്‍നിന്ന് സാധാരണക്കാര്‍ക്ക് ലഭിക്കുന്നത്.

എന്തിനേറെ, നോട്ടിഫിക്കേഷന്‍ നോക്കാന്‍ സ്‌ക്രീന്‍ പോലുമില്ല. സമയമറിയിക്കലും ഇല്ല. ടൈമറുകളില്ല, കോണ്ടാക്ട്‌ലെസ് പേമെന്റ് സംവിധാനമില്ല, മൈന്‍ഡ്ഫുള്‍നെസ് റിമൈന്‍ഡറുകളില്ല. ആകെയുള്ള സ്മാര്‍ട്ട് ഫീച്ചര്‍ ഒരു ഹാപ്ടിക് അലാമാണ്. അതിനാല്‍തന്നെ വൂപ്പ് ധാരികളെ കളിയാക്കുന്നവരും ഉണ്ട്. വൂപിന്റെ സേവനങ്ങള്‍ക്ക് വരിസംഖ്യയും നല്‍കണം. ഒരു വര്‍ഷത്തേക്ക് 300 ഡോളര്‍ ആണ് വരിസംഖ്യ.ഇപ്പോള്‍ അതില്‍ ഇളവുണ്ട്.

You May Also Like

‘സഞ്ചരിക്കുന്ന സൂപ്പർ കംപ്യൂട്ടർ’ എന്ന് നാസ വിശേഷിപ്പിക്കുന്നത് ആരെ ?

മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന്റെ സഞ്ചാരപഥം നിർണയിച്ചത്‌ കാതറിന്റെ കണക്കുകൂട്ടലുകളായിരുന്നു

ലോകത്തിലെ ഏറ്റവും വിചിത്രമായ ചില മരണങ്ങൾ ഏതെല്ലാം ?

ലോകത്തിലെ ഏറ്റവും വിചിത്രമായ ചില മരണങ്ങൾ ഏതെല്ലാം ?⭐ ????എത്ര ധൈര്യശാലികൾ ആയിരുന്നാലും മരണത്തെ എല്ലാവർക്കും…

ഒരു തുള്ളി പുറത്തേക്ക് പോവാതെ ബഹിരാകാശത്ത് വെള്ളമോ മറ്റു പാനീയങ്ങളോ കഴിക്കാനുള്ള നാസയുടെ കപ്പ്, വീഡിയോ കാണാം

ഒരു തുള്ളി പുറത്തേക്ക് പോവാതെ ബഹിരാകാശത്ത് വെള്ളമോ മറ്റു പാനീയങ്ങളോ കഴിക്കാനുള്ള നാസയുടെ കപ്പ് അറിവ്…

കോക്കനട്ട് , ബിരിയാണി ഇവയ്ക്ക് പിന്നിലുള്ള കഥ എന്ത് ?

ധൈര്യശാലിയായ ആ നാവികനെ പേടിപ്പിച്ച ഫലം ഏതാണെന്നോ ? നമ്മുടെ സാക്ഷാൽ തേങ്ങ. നീളൻ മരത്തിന്റെ ഫലം ഇഷ്ടമായെ ങ്കിലും പോർച്ചുഗീസുകാർ അതിനെ Coco എന്നുതന്നെ വിളിച്ചു. പിന്നീട് ഇംഗ്ലീഷുകാർ കോക്കനട്ട് എന്നുപേരിട്ട് ഡിക്ഷണറിയിലും ചേർത്തു.