ഈ പടം സമ്മാനിക്കുന്ന ഭീകരത മറ്റൊരു മലയാള ചിത്രത്തിനും അവകാശപ്പെടാനില്ലാത്തതാണ്

90

Vino

Winter
2009/malayalam

മലയാളത്തിൽ അധികം പരീക്ഷിക്കാത്ത ഒരു ഹൊറർ മേഖലയാണ് ഈ ചിത്രം മുന്നോട്ട് വെക്കുന്നത്. ആദ്യ അവസാനം വല്ലാത്തൊരു ഭീകരമായ നിമിഷങ്ങൾ പങ്കുവെക്കുന്ന ചിത്രം കാണാൻ ആഗ്രഹിക്കുന്നോ,? എങ്കിൽ ഇതാ ഒരു അണ്ടർറേറ്റഡ് കൊച്ചു ചിത്രം.

ആന്ധ്രായിലെ ഒരു കുഗ്രമത്തിൽ കൊച്ചുകുട്ടികളെ തട്ടിക്കൊണ്ടു പോയി കൊല്ലുന്ന ഒരു സൈക്കോപാത്തിന്റെ ഭീഷണി ആളുകൾ നേരിടുകയും, ഒടുവിൽ പോലീസ് അതിന് അവസാനം കണ്ടത്തുന്നു, ഒരു വർഷത്തിന്ന് ശേഷം ആ ഗ്രാമത്തിലെ ആളൊഴിഞ്ഞു കിടക്കുന്ന വലിയ വീടു വാങ്ങി താമസത്തിന്ന് വരുന്ന ഡോക്ടർ റാംമും കുടുംബവും ചില അനിഷ്ട സംഭവങ്ങൾക്ക് സാക്ഷിയാകുകയും,അവർ നിരന്തരമായി അദൃശ്യ ശക്തികളാൽ വേട്ടയാടപെടുന്നതും അതിനെ ആ കുടുംബം എങ്ങനെ നേരിടുന്നു എന്നതുമാണ് ചിത്രം പറയുന്നത്.

Winter‘ക്രേസി ഗോപാലൻ’ എടുത്ത് കൊണ്ട് സംവിധാന രംഗത്തേക്ക് വന്ന ദീപു കരുണകാരന്റെ രണ്ടാമത്തെ ചിത്രമാണിത്, നിരവധി സംവിധാന പിഴവുകൾ ചിത്രത്തിൽ ഉണ്ടങ്കിൽ കൂടി പടം സമ്മാനിക്കുന്ന ഭീകരത മറ്റൊരു മലയാള ചിത്രത്തിനും അവകാശപെടാനില്ലാത്തതാണ്, പടത്തിലെ ലൊക്കേഷൻ, ലൈറ്റ്റിംഗ്, സൗണ്ട് എഫക്ട് എന്നിവ തരക്കേടില്ലാത്ത രീതിയിൽ ചെയ്തത് കൊണ്ട് തന്നെ നല്ലൊരു ഹൊറർ അനുഭവം സമ്മാനിക്കുന്നുണ്ട്.കുറച്ചു കൂടി മികവോടെ പടം എടുത്തിരുന്നെങ്കിൽ എക്കാലത്തെയും മികച്ച മലയാള ഹൊറർ ചിത്രമാകേണ്ട ഒന്ന്, എന്തായാലും അത്‌ ഉണ്ടായില്ല. എന്തായാലും കാണാത്തവർക്ക് തീർച്ചയായും ഒരുവട്ടം കാണാനുള്ള വകുപ്പ് പടം നൽകുന്നുണ്ട്, കാണാൻ ശ്രമിക്കുക..