മുത്തൂറ്റ് സമരത്തെ കുറ്റംപറഞ്ഞവർ, വിസ്റ്റോൺ പ്ലാന്റ് അടിച്ചുതകർത്തതിനെ കുറിച്ചെന്തു പറയുന്നു ?
ഐഫോൺ നിർമ്മിക്കാനായി ആപ്പിളുമായി കരാറിലേർപ്പെട്ട തായ്വാൻ കമ്പനിയായ വിസ്റ്റോണിന്റെ പ്ലാൻറാണ് ശനിയാഴ്ച ഒരു സംഘം ജീവനക്കാർ
129 total views, 1 views today

ഐഫോൺ നിർമ്മിക്കാനായി ആപ്പിളുമായി കരാറിലേർപ്പെട്ട തായ്വാൻ കമ്പനിയായ വിസ്റ്റോണിന്റെ പ്ലാൻറാണ് ശനിയാഴ്ച ഒരു സംഘം ജീവനക്കാർ ആക്രമിച്ചത്. രണ്ടു മാസത്തിലേറെയായി കമ്പനി ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നും അമിതമായി ജോലിയെടുക്കുന്നുവെന്നും ജീവനക്കാർ പറയുന്നു.
ഇപ്പോൾ കർണാടകയിൽ ശമ്പളം കിട്ടാഞ്ഞ് ഒരു സ്മാർട്ട് ഫോൺ കമ്പനി തന്നെ ആയിരക്കണക്കിന് തൊഴിലാളികൾ തകർത്ത വാർത്ത വരുന്നു. ആ തൊഴിലാളികൾ ഏതെങ്കിലും യൂണിയൻ്റെ കീഴിലായിരുന്നില്ല എന്നാണ് അറിവ്. ചുവന്നകൊടി അവർ പിടിച്ചതായി വാർത്തകളില്ലാത്തതിനാൽ കേരളത്തിലെ ഇടത് നേതാക്കൾ രക്ഷപ്പെട്ടു. അല്ലെങ്കിൽ കർണാടകയിൽ നടന്നതിന് ഉത്തരം പറയേണ്ടി വന്നേനെ … എന്നല്ല ചുവന്ന കൊടി നശിപ്പിച്ച കഥ പറയുന്ന പ്രസംഗകർക്ക് ഒരു ഇര കൂടി ആയേനെ. പക്ഷേ സംഗതി അത്ര നിസാരമല്ല എന്നാണ് വെളിവാകുന്നത്. കൊറോണ വളർത്തിയ തൊഴിൽ / ശമ്പള പ്രശ്നങ്ങൾ ശക്തമാകുന്നു എന്നാണ് പറയേണ്ടത്. കർഷകസമരം പോലെ തൊഴിലാളി സമരവും ഇന്ത്യയിൽ ഉണ്ടായി വരും. പതിവുപോലെ രാജ്യദ്രോഹവാദവുമായി രാജ്യസ്നേഹികളും വരും.
മെച്ചപ്പെട്ട ഭക്ഷണം, ശമ്പള വർദ്ധനവ് എന്നിവ ആവശ്യപ്പെട്ട് ജീവനക്കാരുടെ ധർണ നിർമ്മാണ യൂണിറ്റിൽ നടന്നിരുന്നു. ജീവനക്കാരെ പന്ത്രണ്ട് മണിക്കൂറിലേറെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നും എന്നാൽ 200-300 രൂപമാത്രമാണ് ശമ്പളമായി നൽകുന്നതെന്നും അവർ പറയുന്നു.ഇക്കഴിഞ്ഞ രണ്ടോ മൂന്നോ മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല എന്നുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.പരാജയപ്പെട്ടതാണ് ജീവനക്കാരെ രോക്ഷകുലരാക്കിയത്. 8000 വരുന്ന ജീവനക്കാരാണ് ഷിഫ്റ്റ് മാറുന്ന സമയത്ത് കമ്പനി ആക്രമിച്ചത്.
(കടപ്പാട് Yacob Thomas)
130 total views, 2 views today
