സ്ത്രീകളുടെ വിവാഹം പ്രായം 21 വയസാക്കി ഉയർത്തുവാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രശംസനീയവും സ്വാഗതാർഹവുമാണ്

101
♦️വിവാഹം പ്രായം 21 വയസാക്കി ഉയർത്തുവാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രശംസനീയവും സ്വാഗതാർഹവുമാണ്.
♦️മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള് ഒഴിവാക്കുക, വിളര്ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയര്ത്താന് ആലോചിക്കുന്നത്.
♦️സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന് റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.
♦️അറിവും പക്വതയും ഇല്ലാത്ത പ്രായത്തിൽ കുട്ടികൾ എടുക്കുന്ന തീരുമാനങ്ങൾ മൂലം അവളുടെ ഭാവിയും ഒരു കുടുംബത്തിന്റെ സമാധാനവും പലപ്പോഴും ഇല്ലാതാകുന്ന അവസ്ഥ പല പ്രേമ വിവാഹങ്ങളിലും ഉണ്ടാകാറുണ്ട്. അത് ഒരു പരിധി വരെ ഒഴിവാക്കുവാനും എട്ടാം ക്‌ളാസിൽ വച്ചേ പ്രേമിച്ചു പ്രണയത്തിലും കൂടുതൽ മതവും മതഗ്രന്ഥങ്ങളും കുഞ്ഞു മനസിലേയ്ക്ക് കുത്തിനിറച്ചു പെൺകുട്ടികളുടെ മാതാപിതാക്കളെ വരെ ശത്രുക്കളായി അവതരിപ്പിച്ചു പതിനെട്ടു വയസ്സ് പൂർത്തിയാകുന്നതുനോക്കി നിന്നു വിവാഹം രജിസ്റ്റർ ആക്കുവാൻ തക്കം പാർത്തിരിക്കുന്ന ചില കുറുക്കന്മാരിൽ നിന്നും പെണ്മക്കളെ രക്ഷിച്ചെടുക്കുവാൻ എല്ലാ മാതാപിതാക്കൾക്കും തുണയായിരിക്കും ഈ നിയമമെന്ന് നിസ്തർക്കമായ വസ്തുതയാണ്.
♦️പ്രണയക്കെണിയിൽപെടാതെ ഒഴിഞ്ഞു മാറി നടക്കുന്ന പെൺകുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കുവാനും ഇതു യാഥാർഥ്യമായാൽ സാധിക്കും.
♦️കാലത്തിനനുസരിച്ചു നിയമങ്ങളും മാറണം. എവിടെ ചൂഷണങ്ങൾ ഉണ്ടാകുന്നുണ്ടോ അവിടെ ശക്തമായ നിയമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. പ്രായത്തിന്റെ പക്വത കുറവും അറിവില്ലായ്മയും മൂലം ചതിക്കുഴികളിൽ വീഴുന്ന പെൺകുട്ടികൾക്ക് അനുഭവത്തിന്റെ വെളിച്ചത്തിൽ ആയിരിക്കും ചതിയിൽ പെട്ടു എന്ന് ബോധ്യമാകുക. എന്നാൽ അപ്പോളേക്കും തിരിച്ചു കയറാൻ സാധിക്കാത്ത വിതം ചെളിയിലേയ്ക്ക് ആൾ വീണിട്ടുണ്ടാകും.
♦️തീരുമാനം എടുക്കേണ്ട സമയത്തു യുക്തമായ തീരുമാനം എടുക്കാൻ പക്വതയും പ്രായത്തിന്റെ തികവും ആവശ്യമാണ്.
♦️പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും മയക്കു മരുന്ന് നൽകി ചതിയിൽ പെടുത്തിയും പക്വത എത്തിയിട്ടില്ലാത്ത പ്രായത്തിൽ പെൺകുട്ടികളെ മതം മാറ്റുന്നത് തടയുവാൻ ഇതുമൂലം ഒരളവ് വരെ സാധിക്കും. പതിനേഴു വയസു പോലും പൂർത്തിയാകാത്ത എത്ര പെൺകുട്ടികളാണ് ക്രൂരന്മാരായ പ്രണയ മുഖംമൂടിയണിഞ്ഞ യമ കിങ്കരന്മാരുടെ കത്തിമുനയിൽ പിടഞ്ഞു തീർന്നത്. ഇതിൽ കൂടുതലും മതഭ്രാന്തന്മാരായ കാമുകന്മാരായിരുന്നു എന്നും സ്കൂളിൽ പൊയ്ക്കൊണ്ടിരുന്ന കുഞ്ഞുങ്ങളെ മാതാപിതാക്കൾ അറിയാതെ പതിനെട്ടു വയസ്സ് പൂർത്തിയാകുന്ന തക്കം നോക്കി കടത്തി കൊണ്ടു പോകുകയായിരുന്നു എന്നും സമീപകാല സംഭവങ്ങൾ വെളിപ്പെടുത്തുന്നു.
♦️അങ്ങനെയുള്ള കടത്തിക്കൊണ്ട് പോകലുകളും കബളിപ്പിക്കപ്പെടലും ഇല്ലാതാക്കുവാൻ ഇതു നടപ്പിൽ വന്നാൽ സാധിക്കും. പെണ്മക്കളുള്ള എല്ലാ കുടുംബങ്ങളും തീർച്ചയായും ഇത്തരം നല്ല തീരുമാനങ്ങളോടൊപ്പം എന്നുമുണ്ടാകും.
♦️മാറ്റുവിൻ ചട്ടങ്ങളെ നിങ്ങൾ അല്ലെങ്കിൽ മാറ്റുവിൻ നിങ്ങളെത്തന്നെയെന്ന് ഈ തീരുമാനം സമൂഹത്തെ ഓർമ്മിപ്പിക്കുന്നു.
(കടപ്പാട് )