ഗൃഹലക്ഷ്മി, വനിത തുടങ്ങിയ മാഗസിനുകളിൽ ഡോക്ടറോട് ചോദിക്കാം എന്നൊരു സെഗ്‌മെന്റ് കാണില്ലേ, മിക്കപ്പോഴും ഗർഭകാല ആരോഗ്യം / പരിചരണം അല്ലേൽ പ്രസവാനന്തര ശ്രുശൂഷ ഇതൊക്കെ ആയിരിക്കും ടോപ്പിക്. അതിൽ കുറച്ച് ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകാറില്ലേ ..ഗർഭാവസ്ഥയിലുള്ള സ്ത്രീകളുടെ മാനസിക അവസ്ഥ?? എങ്ങനെയുള്ള എക്സർസൈസ് ചെയ്യണം?? ഭർത്താവിന്റെ സാന്നിധ്യം?? അങ്ങനെയുള്ള കുറച്ച് ചോദ്യങ്ങളും ഉത്തരങ്ങളും 1മണിക്കൂർ 20 മിനിറ്റ് ദൈർഖ്യമുള്ള സിനിമയായി വന്നാൽ എങ്ങനെ ഇരിക്കും !അതാണ് അഞ്ജലി മേനോന്റെ വണ്ടർ വുമൺ????‍♂️

വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്ന വ്യത്യസ്ത സ്വഭാവമുള്ള വ്യത്യസ്ത ചിന്തകളുള്ള കുറച്ച് ഗർഭണികൾ ഒരു prenatal ക്ലാസ്സിന് വരുകയും തുടർന്ന് അവരുട ലൈഫിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത് .ഉള്ളത് പറഞ്ഞാൽ അതിപ്പോ ഏത് സിനിമയിൽ ആണേലും pregnant lady, Delivery സീനൊക്കെ നമ്മളെ ഇമോഷണലി ഹുക്ക് ചെയ്യും !ഇതിപ്പോ അഞ്ചാറ് ഗർഭിണികളെ ഇങ്ങനെ നിരത്തി നിർത്തിയിട്ടും ഒരൊറ്റ.. i repeat ഒരൊറ്റ കഥാപാത്രത്തോട് പോലും നമുക്ക് യാതൊരു ഇമോഷണൽ അറ്റാച്മെന്റും തോന്നുന്നില്ലന്നേ ഒരുമാതിരി Pregnancy Supplimentinte പരസ്യം കാണുന്ന ഫീൽ
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒന്നരമണിക്കൂർ തികച്ചില്ലാത്ത ഒരു സിനിമ രാത്രിയും പകലുമായി ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ കണ്ട് തീർത്തത്..!

നിലവിലെ സാഹചര്യത്തിൽ വണ്ടർ വുമൺ പോലെയൊരു സിനിമ ഇഷ്ടമായില്ല എന്ന് ഓപ്പണായി പറഞ്ഞാൽ !!എല്ലാരും കൂടെ നമ്മളെ male chauvinist ആണെന്ന് പറഞ്ഞ് ചാപ്പ കുത്തി വിടും. സിനിമയുടെ കണ്ടന്റ് Pregnancy, Delivery ഒക്കെ ആയത് കൊണ്ട് പിന്നെ പറയണ്ടാല്ലോ. ഒരിക്കലെങ്കിലും പേറ്റ് നോവ് അനുഭവിച്ചിട്ടുണ്ടേൽ നീയൊന്നും ഈ സിനിമയെ കുറിച്ച് ഇങ്ങനെ പറയില്ലായിരുന്നു എന്നൊക്കെ പറഞ്ഞ് കളയും ചിലപ്പോൾ !എന്തായാലും എനിക്ക് പടം ഇഷ്ടമായില്ല..!ഡെലിവറി കഴിഞ്ഞ സുഹൃത്തിനോടും, പ്രെഗ്നന്റ് ആയിരിക്കുന്നു സുഹൃത്തിനോടും സിനിമ കാണാൻ പറഞ്ഞിട്ടുണ്ട് അവരുടെ അഭിപ്രായം കൂടെ ഒന്ന് അറിയണമെന്നുണ്ട് !!എന്റെ മാത്രം കുഴപ്പമാണോ എന്നൊന്ന് അറിയണമല്ലോ !!

ബൈ ദി ബൈ ഈ സിനിമയുടെ മലയാളം Dubbed Version കിട്ടാൻ എന്തേലും മാർഗ്ഗമുണ്ടോ?? അല്ലെങ്കിൽ മലയാളം subtitle കിട്ടിയാലും മതി .എന്റെ ഉമ്മാക്ക് നാദിയ മൊയ്ദൂനെ ഭയങ്കര ഇഷ്ടാണ് ഇന്നലെ എന്റെ കൂടെ പടം കാണാൻ ഇരുന്നതാ ഫുൾ ഇംഗ്ലീഷ് ആയത് കൊണ്ട് പുള്ളിക്കാരി എണീറ്റ് പോയി പാവം!
പുള്ളിക്കാരിക്ക് ഇംഗ്ലീഷ് അധികം മനസിലാകില്ല അതാണ്…!

Leave a Reply
You May Also Like

വിജയ് സേതുപതി, നിത്യ മേനോൻ മലയാളചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വിജയ് സേതുപതിയും നിത്യ മേനോനും ഒന്നിക്കുന്ന മലയാള ചിത്രമാണ് ആർട്ടിക്കിൾ 19 (1)(എ) .നവാഗതയായ ഇന്ദു…

നവോദയയുടെ പുതിയ ബ്രഹ്‌മാണ്ഡ ചിത്രം വരുന്നു, ചേകോന്‍’

നവോദയയുടെ പുതിയ ബ്രഹ്‌മാണ്ഡ ചിത്രം വരുന്നു. വടക്കന്‍ പാട്ടിന്റെ വീര ചരിത്രവുമായി ‘ചേകോന്‍’ എന്ന ചിത്രം…

വേലക്കാരിയായ ഗബ്രിയേലയും മുതലാളിയായ നാസീബും തമ്മിലുള്ള പ്രണയം, ബ്രസീലിൽ നിന്നുള്ള ഇറോട്ടിക്ക് മൂവി ‘ഗബ്രിയേല’

Raghu Balan Gabriela (1983)🔞🔞 Country : Brazil🇧🇷 Language :Portuguese ബ്രസീലിൽ നിന്നുള്ള ഒരു…

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ ‘മാരിവില്ലിൻ ഗോപുരങ്ങൾ’; ഏപ്രിൽ 12ന് (ഇന്നത്തെ പ്രധാന സിനിമാവർത്തകൾ )

ഹൈദരാബാദിൽ ആക്ഷൻ ഷെഡ്യൂൾ ആരംഭിച്ച് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘വിശ്വംഭര’ ! മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി ‘ബിംബിസാര’…