യാക്കിന്റെ പാലിന് രണ്ട് നിറമാണോ ?

അറിവ് തേടുന്ന പാവം പ്രവാസി

കേരളത്തിൽ പശുവെന്ന പോലെയാണ് ഹിമാലയൻ ഗ്രാമങ്ങളിൽ യാക്ക്. പാലും, മാംസവും തരുന്നതും കന്നുപൂട്ടാൻ ഉപയോഗിക്കുന്നതുമായ മൃഗമാണു യാക്ക്.ചമരിക്കാള എന്ന പേരിലും ഈ ജീവി അറിയപ്പെടുന്നു.പർവ്വതങ്ങളിൽ ജീവിക്കാൻ അനുയോജ്യമായ കട്ടിയും , നീളവും കൂടിയ രോമങ്ങൾ യാക്കുകൾക്ക് ഉണ്ട്. മഞ്ഞുകാലമായാൽ മാസങ്ങളോളം ഭക്ഷണമില്ലാതെ ജീവിക്കാൻ കഴിയുന്നതിനാലാണ് ഇവ ഗ്രാമവാസികൾക്കു ലാഭം തരുന്ന വളർത്തുമൃഗമായി മാറിയത്. ഇവയെ ഇടയ്ക്കിടെ പിടികൂടി രോമം മുറിച്ചെടുക്കും. രോമങ്ങൾ ബ്ലീച്ച് ചെയ്തു വൃ‌ത്തിയാക്കിയാണ് ഗ്രാമവാസികൾ ഇത് ഏജന്റുമാർ വഴി വിൽപനയ്ക്ക് എത്തിക്കുന്നത്.

ടിബറ്റിൽ നിന്നാണു യാക്കിന്റെ രോമം കൂടുതൽ ലഭിക്കുന്നത്.തൃശൂർ പൂരത്തിനുള്ള വെഞ്ചാമരം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് യാക്ക് എന്ന ഈ മൃഗത്തിന്റെ രോമമാണ്.കുംഭമേളയിലും , ഹരിദ്വാറിലെ ഉത്സവങ്ങളിലുമടക്കം ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ക്ഷേത്രങ്ങളിൽ ചാമരം ഉണ്ടാക്കുന്നതിനും യാക്കിന്റെ രോമം ഉപയോഗിക്കുന്നുണ്ട്.കേരളത്തിലെ പൂരങ്ങൾക്കു വേണ്ടത് ഏറ്റവും വിലയേറിയ വെള്ള നിറത്തിലുള്ള യാക്ക് രോമമാണ്. കർണാടകത്തിലും മറ്റും കറുത്ത രോമത്തിന് ആവശ്യക്കാരുണ്ട്. ഗുരുദ്വാരയിലെ ചടങ്ങുകളിൽ ഗുരുനാനാക് ഗ്രന്ഥത്തിൽ ചാമരം വീശാറുണ്ട്. സിക്ക് വംശജർ മരിച്ചു കിടക്കുമ്പോൾ ബന്ധുക്കൾ അടുത്തിരുന്നു ചാമരം വീശും.

യാക്ക് പാലിന്റെ നിറം വെളുത്തതാണ്. യാക്കിന്റെ ഗർഭകാലയളവിൽ പാലിന്റെ നിറം പിങ്ക് നിറമായിരിക്കും.കുട്ടികൾ ജനിക്കുമ്പോൾ ആദ്യത്തെ പാലിൽ വളരെ കുറച്ച് രക്തം ഉള്ളതാണ് രക്തത്തിന് പിങ്ക് നിറം നൽകുന്നത്.ഇത് പ്രോട്ടീൻ ഉള്ളടക്കങ്ങളാൽ സമ്പുഷ്ടമാണ്. നവജാതശിശു മുലകുടി മാറിയതിനുശേഷം പാൽ വെളുത്ത നിറത്തിലേക്ക് മടങ്ങുന്നു.വെള്ള നിറത്തിൽ കാണപ്പെടുന്ന യാക്ക് പാലിൽ 78 ശതമാനം മുതൽ 82 ശതമാനം വരെ ജലാംശവും കൊഴുപ്പും മറ്റ് അവശ്യപോഷകങ്ങളും അടങ്ങിയിരിക്കുന്നു. കൂടാതെ, മറ്റ് പാലുകളിൽ നിന്ന് നെയ്യും പനീറും ഉത്പാദിപ്പിക്കുന്നത് പോലെ യാക് പാലിൽ നിന്നും ഇവ രണ്ടും ഉത്പാദിപ്പിക്കാൻ കഴിയും .സിക്കിം, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, വടക്കൻ ബംഗാൾ തുടങ്ങിയ ഇടങ്ങളിലാണ് യാക്ക് കൂടുതലായി കണ്ടുവരുന്നത്.

You May Also Like

തക്കാളി പഴമാണോ പച്ചക്കറിയാണോ ? അമേരിക്കയിൽ വലിയ നിയമപോരാട്ടങ്ങൾ വരെ നടന്നൊരു ചോദ്യമാണ് !

✍️ Sreekala Prasad നമ്മുടെ അടുക്കളയിൽ ഇപ്പോഴത്തെ താരം തക്കാളി ആണല്ലോ. സസ്യഭുക്കും മത്സ്യമാംസാദികൾ ഉപയോഗിക്കുന്നവരും…

ഏത് രാജ്യമാണ് ഷാമ്പു കണ്ട് പിടിച്ചതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? എന്നാൽ ഞെട്ടാൻ തയ്യാറായിക്കോ …

ഷാമ്പുവിന്റെ ചരിത്രം, ദീൻന്റെയും (Sake Dean Mahomed and the Shmapoo) എഴുതിയത് : സിദ്ദീഖ്…

എന്തുകൊണ്ടാണ് എയർപോർട്ടുകളിൽ ഫുഡ് വില വളരെ കൂടുതൽ ആയിരിക്കുന്നത് ?

എന്തുകൊണ്ടാണ് എയർപോർട്ടുകളിൽ ഭക്ഷണങ്ങൾക്ക് വില വളരെ കൂടുതൽ ആയിരിക്കുന്നത് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം…

നൂറ്റാണ്ടുകളായി വീശിയടിച്ച ശക്തമായ കാറ്റിൽ ശിഖരങ്ങൾ ചിന്നിച്ചിതറിയ മരത്തൂണുകൾക്ക് താഴെ കുഴിച്ചിട്ടിരിക്കുന്നവരുടെ ശവകുടീരങ്ങളാണ്

സിയാവോ(Xiaohe) : 4000 വർഷം പഴക്കമുള്ള മരുഭൂമിയിലെ സെമിത്തേരി Sreekala Prasad ചൈനയിലെ വിജനമായ തക്ലമാകൻ…