നായാട്ട് കണ്ടവരാരും ക്രൈംബ്രാഞ്ച് SP അരുന്ധതി ഐ.പി.എസിനെ മറക്കാൻ വഴിയില്ല

0
502

Sebastian Xavier

നായാട്ട് എന്ന സിനിമ കണ്ടവരാരും അതിലെ ക്രൈംബ്രാഞ്ച് SP അരുന്ധതി ഐ.പി.എസ് എന്ന നോൺ-മലയാളി കഥാപാത്രത്തെയും ആ റോൾ ചെയ്ത യമ എന്ന മലയാളി അഭിനേത്രിയെയും മറക്കാനിടയില്ല.. നായാട്ടിലൂടെ So called മുഖ്യധാരാസിനിമയിലേക്ക് എത്തപ്പെടുന്നതിന് മുൻപും യമ (Yama Gilgamesh) സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്..

ആദ്യമായി സിനിമയിലൊരു പ്രധാനവേഷം ചെയ്യുന്നത് ചിത്രസൂത്രമെന്ന ഫിലിമിലാണ്.. എം.നന്ദകുമാറിൻ്റെ ‘വാർത്താളി- സൈബർ സ്പേസിൽ ഒരു പ്രണയനാടകം’ എന്ന കഥയെ അധികരിച്ച് വിപിൻ വിജയ് 2010ൽ ചെയ്ത ‘ചിത്രസൂത്ര’ത്തിൽ ഒരു സൈബർ ക്രിയേച്ചർ അഥവാ സൈബോർഗ് ആയിട്ടാണ് ഇവർ വേഷമിട്ടത്.. ഈ ചിത്രം നിരവധി ഫിലിംഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ആ വർഷത്തെ സംസ്ഥാന, ദേശീയ അവാർഡ് വേദികളിൽ തിളങ്ങുകയും ചെയ്തു. ഏതാണ്ട് ആറ് വർഷങ്ങൾക്കു ശേഷം പിന്നീട് അഭിനയിച്ചത് വിപിൻ വിജയ് യുടെ തന്നെ ‘പ്രതിഭാസം’ എന്ന സിനിമയിൽ ഭാവനകളിലൂടെ സഞ്ചരിക്കുന്ന മായ എന്ന കേന്ദ്രകഥാപാത്രമായിട്ട്.. നിരവധി രാജ്യാന്തര ഫിലിംഫെസ്റ്റിവലുകളിൽ സാന്നിദ്ധ്യമറിയിച്ച ചിത്രത്തിൻ്റെ രചനയിൽ സംവിധായകനാടൊപ്പം യമയും പങ്കാളിയായിരുന്നു..

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും, തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലുമായി നാടകാഭിനയത്തിലും സംവിധാനത്തിലും പരിശീലനം നേടിയിട്ടുള്ള തിയേറ്റർ ആർട്ടിസ്റ്റും, എഴുത്തുകാരിയുമാണ് യമ എന്ന ആതിര.. (യമയെന്ന പേര് തൂലികാനാമമായി സ്വീകരിച്ചത്). അഭിനയം പ്രൊഫഷനാക്കാതെ പാഷനായി മാത്രമായി കൊണ്ടുനടക്കാൻ മാത്രം ആഗ്രഹിക്കുന്ന ഒരു കലാകാരിയാണെങ്കിലും നായാട്ടിലെ അരുന്ധതി IPS ശ്രദ്ധിക്കപ്പെട്ടതോടെ, യമ എന്ന അഭിനേത്രിയെ ഇനിയും വ്യത്യസ്ത വേഷങ്ങളിൽ സിനിമയിൽ കാണുമെന്ന് പ്രതീക്ഷിക്കാം..

May be an image of 5 people and people standing

(പോസ്റ്റിലെ ചിത്രങ്ങൾ യഥാക്രമം നായാട്ട്, പ്രതിഭാസം, ചിത്രസൂത്രം എന്നിവയിലെ കഥാപാത്രങ്ങൾ)