അറിവ് തേടുന്ന പാവം പ്രവാസി
മഞ്ഞപ്പത്രത്തിന്റെ കഥ
👉മഞ്ഞപ്പത്രം – നമ്മളൊക്കെ സാധാരണ കേൾക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്ന വാക്കാണിത് എന്നാൽ നിറവുമായി യാതൊരു ബന്ധവും ഇല്ലാതെ രൂപപ്പെട്ട വാക്കാണിത് . പിന്നെ എങ്ങനെ ഈ പ്രയോഗം രൂപപ്പെട്ടു ?1890 കളുടെ മധ്യത്തിൽ രൂപപ്പെടുകയും, 1895 – 98 കാലഘട്ടത്തിൽ രൂക്ഷമാവുകയും ചെയ്ത അമേരിക്കയിലെ രണ്ട് പത്രസ്ഥാപനങ്ങൾ തമ്മിലുള്ള കിടമത്സരത്തിൽ നിന്ന് രൂപപ്പെട്ട വാക്കാണിത് .ന്യൂയോർക്ക് വേൾഡ് എന്ന പത്രത്തിൽ റിച്ചാഡ് .എഫ്.ഓട്ട്കാൾട്ട് എന്നൊരു കാർട്ടൂണിസ്റ്റ് പതിവായി വരച്ചിരുന്നു . ‘ഹോഗൻ താഴ്വരയിലെ മഞ്ഞക്കുട്ടി’ എന്ന പരമ്പരയിൽ മഞ്ഞനിറമുള്ള ഒരു കുട്ടിയായിരുന്നു കഥാപാത്രം .
ഈ കാർട്ടൂൺ ന്യൂയോർക്ക് വേൾഡിന്റെ പ്രചാരം കൂട്ടി .ഇതുകണ്ട് എതിരാളിയായ ന്യൂയൊർക്ക് ജേർണൽ എന്ന പത്രവും ഔട്ട് കാൾട്ടിനെക്കൊണ്ട് പത്രത്തിൽ കാർട്ടൂൺ വരപ്പിച്ചു . ‘യെല്ലോ കിഡ്’ എന്നായിരുന്നു അതിന്റെ പേര് . പ്രചാരം കൂട്ടാൻ വേണ്ടി ഈ പത്രങ്ങൾ നടത്തിയ മത്സരത്തിൽ നിന്നാണ് ‘ യെല്ലോ ജെർണലിസം’ എന്ന വാക്കുണ്ടായത്. അമേരിക്കക്കാരൻ വില്യം റാർഡോൾഫ് ഹേഴ്സെറ്റ് എന്നൊരു കോടീശ്വരൻ പത്രത്തിന്റെ പ്രചാരം കൂട്ടാൻ മറ്റൊരു വിദ്യ കണ്ടു പിടിച്ചു .
വാർത്തകൾ ‘എരിവും പുളിയും’ ചേർത്ത് പ്രസിദ്ധീകരിക്കുക ! കുറ്റകൃത്യങ്ങൾ , അഴിമതികൾ എല്ലാം നിറം പിടിപ്പിച്ച കഥകളായി പത്രത്തിൽ നിറഞ്ഞു . ഒപ്പം പത്രത്തിന്റെ വില കുറയുകയും ചെയ്തു .ഈ വിദ്യ ഫലിച്ചു .പ്രചാരം കുതിച്ചു കയറി . പക്ഷേ , ഇത് പത്രപ്രവർത്തനത്തിന്റെ ധാർമ്മികതയെ തരംതാഴ്ത്തിക്കളഞ്ഞു .ലാഭം മാത്രം കൊതിച്ച് വില കുറഞ്ഞ വാർത്തകൾ അച്ചടിക്കുന്നപത്രങ്ങളെയാണ് ഇന്ന് മഞ്ഞപ്പത്രങ്ങൾ എന്ന് വിളിക്കുന്നത്