വെള്ളച്ചാട്ടമല്ല, ദേ ഇതാണ് ‘തീച്ചാട്ടം’: പ്രകൃതിയിലെ അത്ഭുതപ്പെടുത്തുന്ന പ്രതിഭാസം

0
84
വെള്ളച്ചാട്ടമല്ല, ദേ ഇതാണ് ‘തീച്ചാട്ടം’: പ്രകൃതിയിലെ അത്ഭുതപ്പെടുത്തുന്ന പ്രതിഭാസം:

മനുഷ്യന്റെ ചിന്തകള്‍ക്കും പഠനങ്ങള്‍ക്കുമൊക്കെ അതീതമാണ് പലപ്പോഴും പ്രകൃതിയിലെ ചില പ്രതിഭാസങ്ങള്‍. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പ്രകൃതിയിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രലോകം പ്രകൃതിയെക്കുറിച്ചുള്ള പഠനവും തുടരുന്നു.

Image result for yosemite fire fallsകാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നതാണ് പ്രകൃതി ഒരുക്കുന്ന പല ദൃശ്യങ്ങളും. അത്തരത്തില്‍ അത്ഭുതപ്പെടുത്തുന്ന ഒരു പ്രകൃതി പ്രതിഭാസത്തെ പരിചയപ്പെടാം, യോസെമൈറ്റ് ഫയര്‍ഫാള്‍. യോസെമൈറ്റ് നാഷ്ണല്‍ പാര്‍ക്കിലെ ഒരു താല്‍കാലിക വെള്ളച്ചാട്ടമാണ് ഇത്. എന്നാല്‍ അറിയപ്പെടുന്നത് ആവട്ടെ ‘തീച്ചാട്ടം’ എന്നും. ആദ്യ കാഴ്ചയില്‍ ഈ വെള്ളച്ചാട്ടം തീച്ചാട്ടമായാണ് തോന്നുക. അതായത് വെള്ളച്ചാട്ടത്തിലേക്ക് നോക്കുമ്പോള്‍ കത്തുന്ന തീജ്വാല താഴേയ്ക്ക് പതിക്കുന്നതായി തോന്നും.

Image result for yosemite fire fallsസൂര്യപ്രകാശം പാറയില്‍ തട്ടുമ്പോള്‍, ഒഴുകുന്ന വെള്ളത്തില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുന്നു. ഇക്കാരണത്താലാണ് ഒഴുകുന്ന വെള്ളത്തിന് തീജ്വാലയുടെ നിറം ലഭിക്കുന്നത്. എന്നാല്‍ എല്ലാ ദിവസവും ഈ തീച്ചാട്ടം കാണാന്‍ സാധിക്കില്ല. ഫെബ്രുവരിയിലെ ദിവസങ്ങളില്‍ മത്രമാണ് വെള്ളച്ചാട്ടം തീജ്വാലയുടെ നിറത്തിലാവുക.

Image result for yosemite fire fallsഎല്ലാ വര്‍ഷവും ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ യോസെമൈറ്റിലെ പര്‍വ്വത മഞ്ഞ് ഉരുകുന്നു. ഈ വെള്ളം എല്‍ ക്യാപ്റ്റന്‍ എന്ന പാറയുടെ കിഴക്കേ അറ്റത്തേക്ക് ഒഴുകുന്നു. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ളതുകൊണ്ടാണ് ഇത് താല്‍കാലിക വെള്ളച്ചാട്ടമായി അറിയപ്പെടുന്നത്.

(കടപ്പാട്)

Advertisements