കോൺഗ്രസ്സും ലീഗുമായും ഉണ്ടായിരുന്ന ധാരണപ്രകാരം മാരാർ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു, പക്ഷേ
1991ലെ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് ലീഗ് ബിജെപി ബന്ധത്തിനുശേഷം 2001ലെ തിരഞ്ഞെടുപ്പിലും കോൺഗ്രസ് നേതാക്കൾ ബിജെപിയെ സമീപിച്ചിരുന്നുവെന്ന്
86 total views, 1 views today

ബിജെപി നേതാവ് സി കെ പി പത്മനാഭനുമായുള്ള അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ-
1991ലെ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് ലീഗ് ബിജെപി ബന്ധത്തിനുശേഷം 2001ലെ തിരഞ്ഞെടുപ്പിലും കോൺഗ്രസ് നേതാക്കൾ ബിജെപിയെ സമീപിച്ചിരുന്നുവെന്ന് ബിജെപി നേതാവ് സി കെ പത്മനാഭൻ അഭിമുഖത്തിൽ വെളിപ്പെടുത്തി. എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസുകാർ ബിജെപി വോട്ടുകൾക്കായി ഞങ്ങളെ സമീപിക്കാറുണ്ട്. 1991ൽ താൻ കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു, മാരാർജി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലും. കോൺഗ്രസ്സും ലീഗുമായും ഉണ്ടായിരുന്ന ധാരണപ്രകാരം ഞങ്ങൾ വിജയിക്കുമെന്ന് വളരെ ഉറപ്പുണ്ടായിരുന്നു. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങൾ എല്ലാം മാറി.
2001ലെ തെരഞ്ഞെടുപ്പിൽ ഞാൻ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയായിരുന്നു. അന്നും കോൺഗ്രസ് സഖ്യത്തിനായി വീണ്ടും വന്നു. കാസർകോഡ് വെച്ച് നടന്ന ചർച്ചയിൽ കോൺഗ്രസ്സ് മുന്നണിയെ പ്രതിനിധീകരിച്ചു പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും പങ്കെടുത്തിരുന്നു. ബിജെപിയെ പ്രതിനിധീകരിച്ച് താനും പി പി മുകുന്ദനും ബിജെപി ദേശീയ നേതാവ് വേദപ്രകാശ് ഗോയലും പങ്കെടുത്തിരുന്നു എന്ന് മുകുന്ദൻ വ്യക്തമാക്കി.സിപിഎം വിരുദ്ധ വോട്ടുകൾ ആയിരുന്നു അവരുടെ ലക്ഷ്യം.
കോൺഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ടുകളായിരുന്നു ആവശ്യം. അതിനു വേണ്ടി ഞങ്ങളെ സമീപിക്കാൻ അവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല, പക്ഷേ ന്യൂനപക്ഷ വോട്ടുകൾക്കായി ഞങ്ങളെ തള്ളിപ്പറയുകയും ചെയ്യും. 1991ലെ പോലെ ഞങ്ങളെ പറ്റിക്കാനാണ് ഭാവമെങ്കിൽ ഞങ്ങൾക്ക് അതിൽ താൽപര്യമില്ല എന്ന് ഞങ്ങൾ വ്യക്തമാക്കി.കോൺഗ്രസുകാർ ഞങ്ങളെ പറഞ്ഞു പറ്റിക്കുകയായിരുന്നു. കോൺഗ്രസ് ഒരു മാരീചനാണ്. കോൺഗ്രസിന് ബിജെപിയെ സ്വാധീനിക്കാൻ കഴിയുന്ന കാലം കഴിഞ്ഞു.പഴയ തട്ടിപ്പുമായി വന്നാൽ അതിൽ വീഴുന്നവർ അല്ല ഇപ്പോഴത്തെ ബിജെപി എന്ന് കോൺഗ്രസിന് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണും സി കെ പി പറഞ്ഞുനിർത്തി.
*ഇന്ന് ഏപ്രിൽ 1, ലോക വിഡ്ഢി ദിനം. ഇന്ന് നമ്മൾ വിഡ്ഢികളാക്കപ്പെട്ടാൽ അത് കേവലം ഒരു ദിവസത്തേക്ക് മാത്രമാണ്. പക്ഷേ, ഏപ്രിൽ 6ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ നാം വിഡ്ഢികളാക്കപ്പെടരുത്. അത് അടുത്ത അഞ്ച് വർഷത്തേക്കുള്ള നമ്മുടെ വിധി നിർണ്ണയ ദിവസമാണ്. സമ്മതിദാനവകാശം വിവേകത്തോടെ വിനിയോഗിക്കുക.
ജയ് ഹിന്ദ് ❤
87 total views, 2 views today
