ആർക്കും അപ്ലെ ചെയ്യാം, അഞ്ചു പൈസ ചിലവില്ലാതെ ചന്ദ്രനിൽ പോകാം

  49

  Baiju Raj (ശാസ്ത്രലോകം ) ന്റെ കുറിപ്പ്

  നിങ്ങൾക്ക് ചന്ദ്രനിൽ പോണോ ?
  .
  ചന്ദ്രനിൽ പോയി വരാൻ ഒരു സുവർണാവസരം. അതും ഫ്രീ ആയിട്ട് .ജപ്പാനിലെ ഒരു ശതകോടീശ്വരൻ.. യുസാകു മസാവ.. ആഡംബര വസ്ത്രവ്യാപാരം ആണ് മെയിൻ. പിന്നെ ഡാൻസും, പാട്ടും ഒക്കെ ഇഷ്ടം. കഴിഞ്ഞ വർഷം ഒരു ജീവിതപങ്കാളിയെ തേടുകയാണെന്ന് മിസോവ പ്രഖ്യാപിച്ചിരുന്നു. 20 വയസ്സിനു മുകളിൽ പ്രായമുള്ള നല്ല പോസിറ്റീവ് മനോഭാവമുള്ള, തന്റെ കൂടെ ചന്ദ്രയാത്ര ചെയ്യുവാൻ താല്പര്യമുള്ള സ്ത്രീയെ. പക്ഷെ അതിനൊരു തീരുമാനം ആയില്ല. 28,000 അപേക്ഷകരെ സ്വീകരിച്ച ശേഷം അദ്ദേഹം ആ നിർദ്ദേശം നിർത്തിവച്ചു.

  Yusaku Maezawa – ARTnews Top 200 Collector – ARTnews.comഭൂമിയെ മുഴുവനായി നോക്കി കാണുക, പിന്നെ, ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് നിന്ന് പുറത്തുവന്നതിനുശേഷം അവിടന്ന് ഭൂമി ഉദിച്ചുവരുന്നതുപോലെ കാണുക.. അങ്ങനെ കൊച്ചുകൊച്ചു ആഗ്രഹങ്ങളെ ഇപ്പോൾ മസാവയ്ക്ക്ഉളൂ.സ്‌പെയ്‌സ് എക്‌സിന്റെ ആദ്യത്തെ സ്വകാര്യ യാത്രക്കാരനായിരിക്കും മെയ്‌സാവ. 2023 ലെ ആ ചാന്ദ്ര യാത്രയിൽ ഉള്ള 9 സീറ്റുകളും മെയ്‌സാവ ബുക്ക് ചെയ്തിരിക്കുകയാണ്. ആ 8 സീറ്റുകളിലേക്കാണ് മെസോവ ഇപ്പോൾ ആളുകളെ തേടുന്നത്.

  ഏതു മേഖലയിലുള്ളവർക്കും അപേക്ഷിക്കാം. ചന്ദ്രനിലേക്ക് എത്താൻ മൂന്ന് ദിവസമെടുക്കും, തിരിച്ചു വരുവാനും മൂന്ന് ദിവസം. ആർക്കും അപ്ലെ ചെയ്യാം. അഞ്ചു പൈസ ചിലവില്ലാതെ ചന്ദ്രനിൽ പോകാം. സോറി.. ഒരു കാര്യം പറയുവാൻ വിട്ടുപോയി. ഇത് ചന്ദ്രനെ 100 കിലോമീറ്റർ ഉയരത്തിലൂടെ ചുറ്റി വരികയാണ്. അതുകൊണ്ട് ചന്ദ്രനിൽ പോയി നടക്കാനോ, ചാടാനോ, സെൽഫി എടുക്കാനോ പറ്റിയില്ല എന്നുപറഞ്ഞു ആരും പരാതിപറഞ്ഞു വന്നേക്കരുത്.. ആ..

  Previous articleഒരു പുരോഹിതൻ്റെ കുറ്റാന്വേഷണം
  Next articleആണും പെണ്ണും ഒന്നു ചേരുമ്പോള്‍
  ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.