Connect with us

Movie Reviews

നീണ്ട 4 വർഷത്തോളം ഫാൻസിന്റെ ബലത്തിൽ സിനിമാചരിത്രത്തിൽ വിപ്ലവം തീർത്ത് സാക്ക്

ജീവിതത്തിൽ ജയിക്കാൻ എല്ലാവർക്കും ഒരവസരം ലഭിക്കും, ബുദ്ധിയുള്ളവൻ അതിൽ പിടിച്ചു കയറും, അവനെ നമ്മൾ ഭാഗ്യവാൻ എന്ന് വിളിക്കും.കാര്യം സിനിമയിലെ ഡയലോഗ് ആണെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ അത് ഏറ്റവുമധികം

 28 total views

Published

on

Manoj SujathaMohandas എഴുതിയത്

ജീവിതത്തിൽ ജയിക്കാൻ എല്ലാവർക്കും ഒരവസരം ലഭിക്കും, ബുദ്ധിയുള്ളവൻ അതിൽ പിടിച്ചു കയറും, അവനെ നമ്മൾ ഭാഗ്യവാൻ എന്ന് വിളിക്കും.കാര്യം സിനിമയിലെ ഡയലോഗ് ആണെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ അത് ഏറ്റവുമധികം ചേരുന്നൊരാളുണ്ട്, സാക്ക് സ്നയ്ഡർ. തന്റെ വ്യക്തിജീവിതത്തിൽ നടന്ന ദുരന്തത്തിന്റെ പേരിൽ താൻ കണ്ട സ്വപ്നം കൈമാറി 2017ൽ സാക്ക് ഇറങ്ങുമ്പോൾ ഒരുപക്ഷെ ഒരിക്കലും വിചാരിച്ചു കാണില്ല തന്റെ ചിത്രം തന്റെതേ അല്ലാത്ത രീതിയിൽ വരുമെന്ന്.എന്നാൽ നീണ്ട 4 വർഷത്തോളം ഫാൻസിന്റെ ബലത്തിൽ സിനിമാചരിത്രത്തിൽ വിപ്ലവം തീർത്ത് സാക്ക് തന്റെ സ്വപ്നം സാക്ക് സ്‌നേഡേഴ്‌സ് ജസ്റ്റിസ് ലീഗ് എന്നപേരിൽ പൂവണിഞ്ഞപ്പോൾ, ചിത്രത്തെപ്പറ്റി പറയാതെ പോവുന്നത് ശരിയല്ല എന്ന് തോന്നി.

വ്യക്തിപരമായി സാക്ക് സ്നയ്ഡർ എന്ന സംവിധായകനെക്കാൾ എനിക്ക് പ്രിയം സാക്ക് സ്നയ്ഡർ എന്ന ഛായാഗ്രാഹകനെയാണ് കാരണം അയാളുടെ ചിത്രങ്ങളിൽ ഓരോ രംഗവും എടുത്താൽ പോലും ഒരു മനോഹരചിത്രത്തിന്റെ ഭംഗി അതിനു കാണാം. സംവിധായകൻ എന്ന നിലയിൽ നോക്കുമ്പോൾ പലപ്പോഴും തനിക്ക് പറയാനുള്ള കഥ അല്പമധികം സമയമെടുത്ത് പറയുന്ന രീതിയാണ് സാക്ക് പലപ്പോഴും അവലംമ്പിക്കാറുള്ളത്.എന്നാൽ നാല് മണിക്കൂർ ഉള്ള സാക്കിന്റെ ജസ്റ്റിസ് ലീഗ് എന്നിലെ പ്രേക്ഷകനെ ഒരിക്കൽപോലും മുഷിപ്പുണ്ടാക്കിയില്ല, രണ്ടുവട്ടം കണ്ടിട്ട്പോലും.
“Cyborg is heart of my movie.”
വിമർശനം ഒരുപാട് കേട്ട 2017 ജസ്റ്റിസ് ലീഗ് പതിപ്പ് വന്നപ്പോൾ സ്നയ്ഡർ പറഞ്ഞകാര്യങ്ങളിൽ ഒന്നായിരുന്നു ഇത്. അത് ശരിവെയ്ക്കും തരത്തിൽ തന്നെയായിരുന്നു ചിത്രവും. മുൻപതിപ്പിൽ എന്തിനെന്നു പോലും വ്യക്തതയില്ലാത്ത രണ്ടു സഹകഥാപാത്രങ്ങൾ മാത്രമായിരുന്നു സൈബോർഗും ഫ്ലാഷുമെങ്കിൽ ഇവിടെ സിനിമയുടെ ജീവനെ ഇവർ രണ്ടുപേരും കൂടി ഉൾപ്പെട്ടതായിരുന്നു.

Why Zack Snyder Didn't Want His DC Movies to Copy MCU's Formulaഒരു സിനിമയെ എത്ര മനോഹരമായാണ് വാർണർ ബ്രദർ സ്റ്റുഡിയോ വീഡിണിലൂടെ വധിച്ചതെന്നറിയാൻ മീശ മറച്ചു നശിപ്പിച്ച സൂപ്പർമാന്റെ മുഖമൊ, തമാശ കൊട്ടാൻ കാത്തനിൽക്കുന്ന ഭയമുള്ള ബാറ്റ്മാനെയോ നോക്കേണ്ട ആവശ്യമില്ല പകരം സൈബോർഗിനും ഫ്ലാഷിനും കൊടുത്ത സ്പേസ് ശ്രദ്ധിച്ചാൽ മാത്രം മതി ഒപ്പം സ്നയ്ഡർകട്ടിൽ അവർക്കുള്ള പ്രാധാന്യവും. ഒരുപക്ഷെ 2017ൽ തന്നെ ഇറങ്ങിയിരുന്നെങ്കിൽ പരമാവധി 3 മണിക്കൂറിൽ ഒതുങ്ങിപോയേനെ ചിത്രം. കാലം ഇത്തരം ഒരു പരീക്ഷണം സ്റ്റുഡിയോയുടെ രൂപത്തിൽ സാക്കിന് നൽകിയപ്പോൾ പറയാൻ വെച്ച കഥകളെല്ലാം തന്നെ അതിന്റെ മനോഹാരിതയിൽ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു ഈ നാല് മണിക്കൂറുകളിലൂടെ.

Zack Snyder's Justice League review: "A fascinating, flawed climax to  Snyder's grand DC experiment" | GamesRadar+വിക്ടർ സ്റ്റോൺ എങ്ങനെ സൈബോർഗ് ആയി എന്നത് വളരെ മനോഹരമായി തന്നെ വരച്ചു കാട്ടിയ സ്നയ്ഡർ, അയാളുടെ മനസ്സിലെ നന്മയും ആദ്യം തന്നെ കാണിക്കുന്നുണ്ട്. സൈബർ ലോകത്ത് താൻ അജയ്യനാണ് എന്നറിയുന്ന നിമിഷം സ്വാർഥതാല്പര്യത്തിനല്ല വിക്ടർ തന്റെ ശക്തിയുപയോഗിക്കുന്നത് പകരം ഒരു സാധാ ഹോട്ടൽ വെയ്റ്റർ ആയ സ്ത്രീയെ അവരുടെ ജീവിതത്തിൽ സഹായിക്കുന്നതാണ് ചെറുതെങ്കിലും കാണുന്നവർക്ക് പുഞ്ചിരി ഉണ്ടാക്കുന്ന ഒരു മനോഹരമായ നിമിഷമായിരുന്നു അത്.

Zack Snyder Explains Why His Justice League is One Long Movieവെറും തമാശയായി പോയ ബാറ്റ്മാനെ അതിന്റെ പൂർണതയിൽ തന്നെ കാണിക്കുന്നുണ്ട് സ്നയ്ഡർ ഈ ചിത്രത്തിൽ. വരുംകാല തുടർച്ചയിൽ തന്റെ പ്രാധാന്യം വിളിച്ചോതും തരത്തിൽ ഒരു മെൻറ്റർ ആയിട്ടാണ് ബാറ്റ്മാൻ ഇതിൽ വരുന്നത്.വരാൻ പോകുന്ന അപകടം നേരിടാൻ താനോ താൻ ഉണ്ടാക്കിയ സംഘമോ തികയാതെ വരുമെന്ന് ആരെക്കാളും മുൻപേ തിരിച്ചറിയുന്ന ബാറ്റ്മാൻ സൂപ്പർമാനെ തിരിച്ചുവരുത്താൻ ശ്രമിക്കുന്ന രംഗവും, ഇതിനിടയിൽ ചങ്കൂറ്റത്തോടെ പാരഡീമൻസിനെ നേരിടുന്ന രംഗങ്ങളുമൊക്കെ വളരെ മികച്ചതാണ്. Somebody is definitely bleeding എന്നപോലെ വളരെ ചീസിയായ കഥാപാത്രത്തിന് ചേരാത്തതരം സംഭാഷണങ്ങൾ ഒന്നും തന്നെ സാക്കിന്റെ പതിപ്പിൽ കാണാം കഴിയില്ല.

Justice League: Zack Snyder's cut to be released after fan campaign | Zack  Snyder | The Guardianമുൻകാല പതിപ്പിൽ വിമർശിക്കപ്പെട്ട I’m rich എന്ന സംഭാഷണം മാത്രം വ്യക്തിപരമായി എനിക്ക് യോജിക്കാൻ കഴിഞ്ഞില്ല, അത് ഈ പതിപ്പിലുമുണ്ട് എന്നതിനാൽ തീർച്ചയായും സാക്കിന്റെ സംഭവനയാണ് എന്ന് വ്യക്തം. ഒരിക്കലും ബാറ്റ്മാൻ അങ്ങനെ പറയുന്നതിനേക്കാൾ എന്ത്കൊണ്ടും അതിലും നല്ല വാക്കുകൾ ഉപയോഗിക്കാൻ സാക്കിന്‌ ശ്രമിക്കാമായിരുന്നു എന്ന് തോന്നി.
അതുപോലെ തന്നെ സൂപ്പർമാൻ അടക്കം ഈ ചിത്രത്തിലുണ്ടായിട്ടും അല്പമധികം ഹീറോയിക് എലെമെന്റ്സ് ഇവിടെ ഗാൽ ഗാടോട്ടിന്റെ വണ്ടർ വുമണിനു തന്നെയാണ്. Ancient chant എന്നപേരിൽ പുതിയ പശ്ചാത്തലസംഗീതത്തിൽ വണ്ടർ വുമൺ വരുന്ന ഓരോ സീനും മനോഹരമാണ്.

Zack Snyder's Justice League is officially R-Rated | Entertainment News,The  Indian Expressഡിസൈനിൽ കാര്യമായ മാറ്റത്തിൽ തന്നെവന്ന സ്റ്റെപ്പെൻവുൾഫ് ഇത്തവണ ആരാധകരെ ഉണ്ടാക്കും എന്നുറപ്പാണ്. തന്റെ തെറ്റിനാൽ നഷ്ടമായ സ്വന്തം ലോകത്തേക്ക് തിരിച്ചുവരാൻ തന്റെ മാസ്റ്റർ ആയ ഡാർക്ക്സെയ്ടിന്റെ പ്രീതിപിടിച്ചുപറ്റാൻ പെടാപാട് പെടുന്ന സ്റ്റെപ്പെൻവുള്ഫിനോട് ഇടക്കെപ്പോഴെങ്കിലും അനുകമ്പ തോന്നുംതക്ക വിധത്തിൽ എത്തിക്കാൻ സംവിധായകന് വിജയകരമായി കഴിഞ്ഞു.കോമിക്സിലും അനിമേഷൻ സിനിമകളിലും മരണശേഷം വരുന്ന സൂപ്പർമാന് വേഷം കറുപ്പാണ്, അത് തീയേറ്റർ കട്ടിൽ ഇല്ലാതെയിരുന്നത് വളരെ വിമർശനം ഉണ്ടാക്കിയിരുന്നു എന്നാൽ തിരിച്ചു വരവിൽ സ്നയ്ഡർ കട്ടിൽ ആ വേഷം ഹെൻറി കാവിൽ ധരിച്ചു വരുന്നതും മാൻ ഓഫ് സ്റ്റീലിലെ ഫ്ലൈറ്റ് സീനിന്റെ ഒരു പുനരവതരണം വന്നതുമെല്ലാം മനോഹരമായിരുന്നു.

Justice League Snyder Cut Ends on a 'Massive Cliffhanger': Zack Snyder |  Entertainment Newsവിക്ടറിന്റെ അച്ഛനായ ഡോക്ടർ സിലാസ് സ്റ്റോണിനും വ്യക്തമായ സ്പേസ് ഈ പഠിപ്പിലുണ്ട്. ക്ലൈമാക്സിൽ ഏൻഡ്ഗെയിമിലെ ടോണി സ്റ്റാർക്കിന്റെ നരേഷനെ അനുസ്മരിപ്പിക്കും വിധം മനോഹരമായ ഒന്ന് സിലാസിലൂടെ നടത്തുന്നുണ്ട്. അതുപോലെ മുൻപതിപ്പിൽ പൂർണമായും മുറിച്ചുമാറ്റപ്പെട്ട ഐറിസ് വെസ്റ്റ്‌, ആറ്റം എന്ന സൂപ്പർഹീറോ കഥാപാത്രം പിൽക്കാലത്തു ആവുന്ന ഡോക്ടർ റയാൻ ചോയ്, മാൻ ഓഫ് സ്റ്റീലിലും ഡോൺ ഓഫ് ജസ്റ്റിസിലും വന്ന ജനറൽ സ്വാൻവിക്കിന്റെ മാർഷ്യൻ മാൻഹണ്ടർ എന്നിവർ ഈ പതിപ്പിൽ വരുന്നത്, വരുംകാല ചിത്രങ്ങളിൽ അവർക്ക് ഉണ്ടായേക്കാവുന്ന പ്രാധാന്യത്തിന്റെ സൂചനകളാണ്. ഇതിൽ ഐറിസ് വെസ്റ്റ്‌ വരാൻ പോവുന്ന ഫ്ലാഷ് സിനിമയിൽ ഉണ്ടാവും എന്നുറപ്പായിട്ടുണ്ട്.

Time Is Almost Up in Zack Snyder's Justice League Mother Box Teaserഡിസി കോമിക്സിന്റെ അനിമേഷൻ സിനിമകളിലെ ഏറ്റവും വലിയ ഹൈലൈറ്റ് സംഭവങ്ങളിൽ ഒന്നാണ്‌ ‘Run Barry Run’ എന്ന ഡയലോഗ്. ഫ്ലാഷ് എന്ന ബാരി അല്ലൻ തന്റെ സ്പീഡ്ഫോഴ്‌സ് ശക്തിയുപയോഗിക്കുന്ന ഒരു രംഗം അതിനാൽ ഈ ചിത്രത്തിലുണ്ട്. അതൊരു വമ്പൻ സ്പോയ്ലർ ആയതിനാൽ ഡീറ്റൈൽ ആക്കുന്നില്ല പക്ഷെ കണ്ടുകൊണ്ടിരിക്കെ ആ രംഗവും അതിനു മേലെനിൽക്കുന്ന ബിജിഎം എല്ലാംകൊണ്ടും എനിക്കേറ്റവും രോമാഞ്ചം നൽകിയ രംഗമായി മാറി. മാൻ ഓഫ് സ്റ്റീലിലെ ഫ്ലൈറ്റ് ബിജിഎം എന്ന ക്ലാസിക്കിനോട് കട്ടയ്ക്ക് നിൽക്കുന്ന item. And Ezra Miller made me into his fan, ഫ്ലാഷ് എന്നാൽ ഇനിമുതൽ എനിക്ക് എസ്രാ മാത്രമായിരിക്കും എന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തി.മുൻപതിപ്പിലു എനിക്ക് വലിയക്കല്ലുകടി തോന്നാത്തത് അക്വാമാൻ കഥാപാത്രത്തോടായിരുന്നു, ഇതിലും ഇഷ്ടം തോന്നുന്ന പെർഫോമൻസ് തന്നെയാണ് ജേസൺ മമൊവ നടത്തിയതും.

തന്റെ മനസ്സിൽ എന്താണ് എന്നും തുടർഭാഗങ്ങൾ എന്തിനെപ്പറ്റിയാവും എന്ന് സൂചനൽകികൊണ്ട് തന്നെ ഡാർക്ക്സയ്‌ഡ്‌, ഡെസാദ് എന്നിവർ ചിത്രത്തിലുണ്ട്. ബാറ്റ്മാൻ വേഴ്‌സസ് സൂപ്പർമാനിൽ വന്ന നൈറ്റ്‌മേർ സീൻ പോലെ ഒന്ന് ജെർഡ് ലറ്റോ, ജോ മാഗണെല്ലോ എന്നിവർ അണിനിരന്ന രംഗം ഒരു കാത്തിരിപ്പിനുള്ള വെടിമരുന്നിട്ടിട്ട് തന്നെയാണ് പോകുന്നത്. സാക്ക് സ്‌നേഡേഴ്‌സ് ജസ്റ്റിസ് ലീഗ് ഒരു പ്രതീക്ഷയാണ്, സ്നയ്ഡർ തന്റെ കഥാപാരമ്പര പൂർത്തിയാക്കും എന്ന് മാത്രമല്ല അത്. സ്വന്തം സൃഷ്ടി നശിപ്പിക്കപ്പെട്ടാൽ, അവരവരുടെ കഴിവിൽ വിശ്വാസമുണ്ടെങ്കിൽ അതിന്റെ പൂർണതയിൽ കൊണ്ടുവരാൻ പരിശ്രമിച്ചാൽ കഴിയും എന്നൊരു പ്രതീക്ഷ തരുന്നുണ്ട്..
And finally thank you Zack Snyder for not giving back, for keeping our hopes real…
To make things clear,
This is the Original Justice League…!

 29 total views,  1 views today

Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment18 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement