കർണാടകയിലെ ഒരു ബാങ്ക് മാനേജരുടെ മകനായ,ഇപ്പോൾ മുപ്പത്തിയഞ്ചു വയസ്സുള്ള നിഖിൽ കമ്മത്ത് , തന്റെ സഹോദരൻ നിതിനുമായി ചേർന്ന് 2010 ൽ ആരംഭിച്ച ‘സെറോധാ’ എന്ന പേരുള്ള ഓഹരി വിപണിയിലെ ഡിസ്‌കൗണ്ട് ബ്രോക്കറേജ് സ്ഥാപനത്തിന്റെ ഈ വർഷത്തെ ടാക്സ് അടച്ചതിനു ശേഷമുള്ള ലാഭം 450 കോടി രൂപയാണ്. നിഖിൽ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല. പക്ഷേ ഈ വർഷം കമ്പനിയുടെ ഡയറക്ടർ ബോർഡ് ഇരു സഹോദരന്മാർക്കും വാർഷിക ശമ്പളമായി 100 കോടി രൂപ വീതം നൽകാൻ തീരുമാനിക്കുകയുണ്ടായി. ബ്രോക്കിങ് ഹൗസ് രംഗത്ത് വിപ്ലവം കൊണ്ടുവന്നവരാണ് ഇവർ . പഠിച്ചില്ലെങ്കിൽ നീ എങ്ങനെ ജീവിക്കുമെന്ന് മക്കളോട് ചോദിക്കുന്ന രക്ഷിതാക്കൾക്ക് സമർപ്പണം.
സെറോധായുടെ വളർച്ചയിലെ ഒരു പ്രധാനകാരണം അവർക്ക് കൈലാസ് നാഥിനെ അതിൻ്റെ ടെക്നോളജി കൈകാര്യം ചെയ്യാൻ കൃത്യസമയത്ത് കിട്ടി എന്നതാണ്. മലയാളിയായ കൈലാസ് നാഥിൻ്റെ ഈ സംഭാവന നിഥിൻ കമ്മത്ത് ഇടയ്ക്കിടക്ക് സൂചിപ്പിക്കാറുണ്ട്. കമ്പനി തുടങ്ങി 3-4 വർഷത്തിനു ശേഷമാണ് കൈലാസ് ഇവരോടൊപ്പം കൂടിയതെങ്കിലും കമ്മത്ത് സഹോദരന്മാർ കൈലാസിനെ കോ-ഫൗണ്ടർ ആയാണ് പരിഗണിക്കുന്നത്.
ടെക്നോളജിയുടെ കാര്യത്തിൽ ഇവർക്ക് കിട്ടിയ മേൽക്കൈ പോലെ പ്രധാനമായിരുന്നു ഇവർ തുടങ്ങിയ സെറോധാ വാഴ്സിറ്റി എന്ന അനുബന്ധ സംരംഭം. ഈ വിധത്തിൽ തുടക്കത്തിൽ തന്നെ ഇവർ നടത്തിയ കൃത്യമായ മാറ്റം ഇവരെ മാർക്കറ്റ് പിടിച്ചെടുക്കാൻ സഹായിച്ചു.
ഏതെങ്കിലും മേഖലയിൽ, പ്രത്യേകിച്ചും അഭിരുചിയുളളവയിൽ മികവ് നേടുക എന്നത് തന്നെയാണ് ഇനിയങ്ങോട്ട് പ്രധാനം. പരമ്പരാഗത രീതിയിലുള്ള സർവ്വകലാശാല ബിരുദങ്ങൾക്ക് പ്രസക്തി ഉണ്ടോയെന്ന് ചോദിച്ചാൽ, ഏറ്റവും വലിയ തൊഴിൽ ദാതാവായ സർക്കാർ, ആ സ്ഥാനം നിലനിർത്തുന്നിടത്തോളം കാലം എന്ന് പറയാമെന്ന് മാത്രം.