എന്താണ് സോംബി ( Zombie ) ?
അറിവ് തേടുന്ന പാവം പ്രവാസി
👉ജീവനില്ലാത്ത വസ്തുക്കളെയാണ് നാം ശവങ്ങൾ എന്ന് വിളിക്കുന്നത്.എന്നാൽ ജീവനുള്ള ശവങ്ങളാണ് സോംബികൾ.ആഫ്രിക്കയിൽ നിന്നും ഉത്ഭവിച്ച് പിന്നീട് കരീബിയൻ രാജ്യമായ ഹെയ്തിയുടെ സംസ്കാരത്തിൽ ലയിച്ച് ചേർന്ന സത്യവും , മന്ത്രവാദവും , മാജിക്കും ഒത്തു ചേർന്ന ഒരു പ്രതിഭാസമാണ് സോംബി .
പണ്ട് കാലങ്ങളിൽ വെള്ളക്കാർ ആഫ്രിക്കൻ കോളനികളിൽ നിന്നും കുറച്ചധികം ആഫ്രിക്കക്കാരെ കൊണ്ടുവരുകയും അവരെ അടിമകളാക്കി വച്ച് ജോലികൾ ചെയ്യിച്ചു .
അവരുടെ പ്ലാന്റേഷനിലെ ജോലിക്കായിരുന്നു വേലക്കാർ അവരെ കൊണ്ടുവന്നത് .ഇവർ താമസിച്ച പ്രദേശങ്ങൾ വളരെയധികം വൃത്തിഹീനമായ സ്ഥലങ്ങൾ ആയിരുന്നു. വൃത്തിഹീനമായ പ്രദേശത്തു താമസിച്ചിരുന്നതു കാരണം അസുഖങ്ങൾ ബാധിച്ചു അവരിൽ പലർക്കും മരണം സംഭവിച്ചു.
അവിടത്തെ ജോലികളെല്ലാം അതുകൊണ്ട് തടസപ്പെടുകയാണ് ഉണ്ടായത്.ഈ അടിമകളുടെ കൂട്ടത്തിലും ഒരു നേതാവ് ഉണ്ടായിരുന്നു.അയാൾ ഒരു ദുർമന്ത്രവാദിയായിരുന്നു.ഇദ്ദേഹം തന്റെ ദുർമന്ത്രവാദത്തിലൂടെ ഒരു പ്രത്യേക ജലം വികസിപ്പിക്കുകയും തന്റെ അനുയായികളുമായി ചേർന്ന് മൃതദേഹങ്ങൾ അടക്കം ചെയ്തിരിക്കുന്ന കുഴിമാടങ്ങളിൽ നിന്ന് ശവശരീരങ്ങൾ പുറത്തെടുക്കുകയും അയാൾ വികസിപ്പിച്ചെടുത്ത ജലം മൃതദേഹങ്ങളിൽ മുറിവുണ്ടാക്കിയോ , അവയുടെ കൈകാലുകൾ വെട്ടി അതിലേക്കു ഒഴിക്കുകയോ ചെയ്തിരുന്നു.
ഈ ജലം അവരുടെ രക്തത്തിൽ കലരുമ്പോൾ അവക്ക് ജീവൻ വെക്കുകയും ചെയ്യുന്നു.ഇങ്ങനെയായിരുന്നു സോംബികളുടെ ജനനം.ഈ സോംബികൾ എല്ലാം തന്നെ പിന്നീട് ഈ മന്ത്രവാദിയുടെ അടിമകൾ ആയിത്തിർന്നു .ദൈവത്തിനു നിരക്കാത്ത പ്രവൃത്തികളാണ് ഇയാൾ ചെയ്യുന്നതെന്ന് മനസ്സിലാക്കിയ ഒരുകൂട്ടം ആളുകൾ അവരെ പച്ചക്കു തീകൊളുത്തി കൊല്ലുകയായിരുന്നു.അങ്ങനെ സോംബികൾ എന്ന വിഭാഗം അവസാനിക്കുകയായിരുന്നു.മരിച്ചു പോയ ആത്മാക്കളെ മന്ത്രവാദികൾ തിരികെ വിളിച്ച് വീണ്ടും ജീവിപ്പിക്കുകയും , പിന്നീട് അവരെ അടിമപ്പണി ചെയ്യിപ്പിക്കുയും ചെയ്യുന്നതാണ് ഒട്ടു മിക്ക സോംബി കഥകളുടെയും തിരക്കഥ . പിന്നീടു എപ്പോഴെങ്കിലും ഇവർ “ശരിക്കും” മരിക്കുകയും ചെയ്യും . ഒരിക്കൽ തിരികെ വിളിച്ച ആത്മാവിനെ പിന്നീട് രണ്ടാമത് വിളിക്കുവാൻ ആർക്കും സാധിക്കില്ല . യജമാനൻ മരിച്ച ആരും നിയന്ത്രിക്കാൻ ഇല്ലാത്ത സോംബികൾ തെരുവുകളിൽ അലഞ്ഞ് തിരിഞ്ഞു നടക്കും എന്നും പറയുന്നു. ആധുനിക കഥകളിലും , സിനിമകളിലും പറയുന്നത് സോംബികൾ എന്ന ജീവനുള്ള ശവങ്ങൾ മനുഷ്യരെ കടിച്ചാൽ അവരും സോംബികൾ ആകുമെന്നാണ് .
പുരാതന ഗ്രീക്കുകാർക്കിടയിൽ മരിച്ചവർ ഉയർത്തുവരുന്നത് സംബന്ധിച്ച ഭീതി നിലനിന്നിരുന്നത്രെ. അന്ന് കാലത്ത് മരിച്ചവരുടെ മൃതദേഹത്തിന് മുകളിൽ കല്ലുകളും ,മറ്റ് ഭാരമുള്ള വസ്തുക്കളും വയ്ക്കുമായിരുന്നു. കല്ലുകൾ പെറുക്കി വച്ചാൽ മരിച്ചവർ കല്ലറകളിൽ നിന്നും ഉയർത്തെഴുന്നേൽക്കില്ലെന്നായിരുന്നു അവരുടെ വിശ്വാസം. പടിഞ്ഞാറൻ ആഫ്രിക്കയിലേയും മറ്റും ‘ വൂഡൂ ‘ വിശ്വാസികൾക്കിടയിൽ മരിച്ചവരെ തിരികെ കൊണ്ടുവരാനെന്ന പേരിലുള്ള അന്ധവിശ്വാസങ്ങളും , ആഭിചാരങ്ങളും സോംബികൾക്ക് പ്രചോദനമായിട്ടുണ്ട്.മരിച്ചിട്ടിട്ടും മരിക്കാത്ത, മനുഷ്യ മാംസം ഭക്ഷിക്കുന്ന, അഴുകിയ മൃതശരീരത്തിന്റെ രൂപമാണ് സോംബികൾക്ക് നൽകിയിരിക്കുന്നത്. സോംബിയുടെ കടിയേൽക്കുന്നവരെല്ലാം സോംബികളായി മാറും. റോബോട്ടുകളെ പോലെ നിർവികാരരാണ് സോംബികൾ. മാംസം അകത്താക്കുക എന്നത് മാത്രമാണ് സോംബികളുടെ ഏക ലക്ഷ്യം. ഏകദേശം 1697 മുതൽ തന്നെ ഇന്നത്തെ സോംബികൾക്ക് സമാനമായ ഫിക്‌ഷണൽ കഥാപാത്രങ്ങൾ സാഹിത്യകൃതികളിൽ പ്രത്യക്ഷപ്പെട്ടിരുന്നതായി ചരിത്രകാരൻമാർ പറയുന്നു.എന്നാൽ ഇന്നത്തെ പോലെ മനുഷ്യരെ ഭക്ഷിക്കുന്ന സ്വഭാവം അവർക്കില്ലായിരുന്നു. സിനിമയിലേക്ക് വരികയാണെങ്കിൽ, ഡ്രാക്കുളയും , ഫ്രാങ്കൻസ്റ്റൈനുമൊക്കെ വെള്ളിത്തിരയിലെത്തിയ അതേ കാലയളവിൽ തന്നെ സോംബികളും രംഗപ്രവേശം ചെയ്തിരുന്നു.
ശരിക്കും സോംബികളുണ്ടോ എന്ന് ചിന്തിക്കാത്തവർ ആരുമില്ല. സോംബികൾ എന്നത് സാങ്കല്പിക സൃഷ്ടികൾ തന്നെയാണെന്നാണ് ശാസ്ത്ര നിഗമനം. എന്നാലും സോംബികൾ പോലുള്ള യക്ഷികഥകൾ യഥാർത്ഥമാണെന്ന് വിശ്വസിക്കാനാണ് മനുഷ്യന് കൂടുതൽ ഇഷ്ടം .കേൾക്കാൻ ഭയമുള്ള ഭീതികലർന്ന സോംബി കഥകൾ ഹോളിവൂഡിനെ വല്ലാതെ ആകർഷിച്ചിട്ടുണ്ട് . 1968 ൽ പുറത്തിറങ്ങിയ Night of the Living Dead ആണ് ഇതിൽ ആദ്യത്തേതും പ്രസിദ്ധിയാർജ്ജിച്ചതും. അമേരിക്കന്‍ സിനിമാ സംവിധായകനായ ജോര്‍ജ് റോമിയോയാണ് സോംബി സിനിമകളുടെ പിതാവായി അറിയപ്പെടുന്നത്. പിന്നീട് ഇത് വരെ ഏതാണ്ട് നൂറോളം സോംബി സിനിമകൾ ലോകം ആസ്വദിച്ചു കഴിഞ്ഞു .ഇന്ന് ലോകമെമ്പാടും സിനിമകളിലും , സീരീസുകളിലുമായി സോംബികൾ സജീവമാണ്. മൈക്കൽ ജാക്സൺന്റെ ‘ ത്രില്ലർ ‘ ആൽബത്തിൽ പോലും സോംബികൾ ചുവടുവയ്ക്കുന്നുണ്ട്. സോംബികൾ പ്രത്യക്ഷപ്പെടുന്ന ധാരാളം വീഡിയോ ഗെയിമുകളും പ്രചാരത്തിൽ ഉണ്ട്.ഉദാ: House of the dead
സോംബി സിനിമകൾ സാധാരണയായി ഹൊറർ വിഭാഗത്തിൽ പെടുന്നു .ചിലത് ആക്ഷൻ, കോമഡി, സയൻസ് ഫിക്ഷൻ, ത്രില്ലർ അല്ലെങ്കിൽ റൊമാൻസ് പോലുള്ള മറ്റ് വിഭാഗങ്ങളിലെക്കും കടക്കുന്നു.ഹോളിവുഡിലെ സോംബി സിനിമകള്‍ കണ്ടിട്ടുള്ളവര്‍ ഒരിക്കലെങ്കിലും ഇങ്ങനെ മനുഷ്യരില്‍ സംഭവിക്കുമോ എന്ന് ചിന്തിക്കാതിരിക്കില്ല. ഇത്തരം സോംബി ജീവിതങ്ങള്‍ മറ്റു ജീവികളില്‍ അത്ര അപൂര്‍വ്വമല്ലെന്നതാണ് ഗവേഷകർ പറയുന്നത്. മനുഷ്യര്‍ക്കിടയില്‍ സോംബികള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കാനാകില്ലെങ്കിലും മനുഷ്യരുടെ സ്വഭാവത്തില്‍ സാരമായ മാറ്റങ്ങള്‍ വരുത്തുകയും, സ്വാധീനിക്കുകയും ചെയ്യുന്ന പലതിനേകുറിച്ചും കൂടുതല്‍ അറിവ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.ജീനുകളിൽ വരുന്ന സ്ഥിരമായ മാറ്റങ്ങൾ അഥവാ ജീൻ മ്യൂട്ടേഷൻ മൂലം മനുഷ്യരിൽ വരുന്ന ഞെട്ടിപ്പിക്കുന്ന മാറ്റങ്ങൾ മൂലം സോംബികളെ സൃഷ്ടിക്കാം എന്ന് ചില ഗവേഷകർ വാദിക്കുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രം ജീൻ മ്യൂട്ടേഷനുകളെ സാധൂകരിക്കുന്നുണ്ടെങ്കിലും സോംബികൾ ഉണ്ട് എന്ന തരത്തിലുള്ള ഉറപ്പുകളൊന്നും നൽകുന്നില്ല.ജീനുകളിലെ മ്യൂട്ടേഷൻ വഴി അല്ലാതെ മനുഷ്യരെ സോംബികളാക്കാൻ സാധിക്കുമെന്ന് 1983 ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു നരസസ്യശാസ്ത്രജ്ഞൻ ആയ ഡേവിസ് പ്രസ്താവിക്കുകയുണ്ടായി.
അതിനെ സാധൂകരിക്കുന്ന പഠനം അദ്ദേഹം സമർപ്പിക്കുകയും ചെയ്തു.ഹെയ്തിയൻ രീതിയിൽ എങ്ങനെയാണോ സോംബികളെ സൃഷ്ടിക്കാൻ തിരഞ്ഞെടുത്തത് അത് പോലെ ബാക്‌റ്റോറേ, ടെട്രോ ഡെക്ടസിൽ കെമിക്കലുകൾ ഒരു പ്രത്യേക അളവിൽ മിക്സ് ചെയ്ത് മൃതദേഹങ്ങളുടെ രക്തത്തിൽ കലർത്തുകയാണെങ്കിൽ മൃതദേഹങ്ങളെ നമുക്ക് ചലിപ്പിക്കാൻ കഴിയുമെന്നും അദ്ദ്ദേഹം പ്രസ്താവിക്കുന്നു. ടെട്രോ ഡെക്ടസിൽ എന്നത് ബഫർ എന്ന മത്സ്യത്തിൽ നിന്നും എടുക്കുന്നതും,ടെട്രോ ഡെക്ടസിൽ വലിയ രീതിയിലുള്ള ഒരു മയക്കുമരുന്നുമാണ്.
സോംബി അല്ലെങ്കിൽ സോമ്പി (Zombie) എന്നത് ഒരു സാങ്കല്പിക മനുഷ്യാവസ്ഥയാണ്. ഒറിജിനൽ സോമ്പി വിഡിയോകൾ എന്ന വ്യാജേന ഒരുപാട് ഫേക്ക് വീഡിയോസ് പ്രചരിക്കുന്നുണ്ട്. എന്നാൽ സോമ്പി ഡ്രഗ് അഥവാ “ഫ്ലാക്ക” എന്ന ഒരു മയക്കുമരുന്ന് കുത്തിവെച്ച മനുഷ്യർ സോംബികളെ പോലെ പെരുമാറുമെന്നത് വാസ്തവമാണ്. ഇത് തികച്ചും മനുഷ്യ നിർമ്മിതമാണ്. ആധുനിക കാലഘട്ടത്തിലും നമുക്ക് മൃതദേഹങ്ങളെ ചലിപ്പിക്കാൻ കഴിയും.അതിന് ശാസ്ത്രം പറയുന്നത് നാനോ ബോട്ടുകളെ ഉപയോഗിക്കാമെന്നതാണ്. നാനോ ബോട്ടുകൾ എന്നുവെച്ചാൽ വളരെയധികം ചെറിയ സൈസ് ഉള്ള റോബോട്ടുകൾ ആണ്. മില്ലിമീറ്ററുകൾ മാത്രം ആയിരിക്കും ഈ റോബോട്ടുകളുടെ വലുപ്പം .
സിനിമകളിലേതുപോലെ അല്ലെങ്കിലും ജന്തുലോകത്തിന് സോംബികള്‍ പുതുമയല്ലെന്നതാണ് വസ്തുത.ഭൂമിയിലുള്ള പകുതിയിലേറെ ജീവികളും മറ്റേതെങ്കിലും ജീവിയെ കൊന്നു തിന്നുന്നതാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ സോംബി സ്വഭാവത്തിന് പേരുകേട്ടതാണ് ഉറുമ്പുകളുടെ ശരീരത്തില്‍ കയറിപ്പറ്റുന്ന ചിലതരം ഫംഗസുകള്‍ (Ophiocordyceps fungus). ഇവ ഉറുമ്പുകളുടെ ശരീരത്തിലെത്തുന്നതോടെ അവയുടെ ചലനശേഷി കുഴപ്പത്തിലാകുന്നു. അവയുടെ താടിയെല്ല് പോലും അനക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിക്കുന്ന ഈ ഫംഗസ് വൈകാതെ ഉറുമ്പുകളെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ചത്ത ഉറുമ്പിന്റെ തലയില്‍ നിന്ന് ചെറു കൂണ്‍ പോലെ ഇവ പുറത്തേക്ക് മുളച്ചുവരുന്നു. വൈകാതെ അടുത്ത ഇരയായ ഉറുമ്പിനെ കണ്ടെത്തുന്നു. ഓരോ 2-3 ആഴ്ച്ചകളുടെ ഇടവേളയില്‍ ഇത് നടക്കാറുണ്ട്.രണ്ട് ഇനം കടന്നല്ലുകള്‍ക്കിടയില്‍ നടത്തിയ പഠനവും സോംബി സ്വഭാവം വെളിപ്പെടുത്തുന്നതാണ്. ക്രിപ്റ്റ് ഗാള്‍ എന്ന ഇനത്തില്‍പെട്ട കടന്നല്‍ ഓക്ക് മരത്തിന്റെ ചെറു പൊത്തുകളിലാണ് മുട്ടയിടുക. ലാര്‍വയില്‍ നിന്നും പുറത്തുവരുന്ന ഇവ ചുറ്റുമുള്ള മരത്തിന്റെ ഭാഗം തിന്നാണ് പുറത്തെത്തുക. എന്നാല്‍ പാരസിറ്റോയിഡ് ക്രിപ്റ്റ് കീപ്പര്‍ എന്ന കടന്നല്‍ ക്രിപ്റ്റ് ഗാള്‍ കടന്നല്ലിന്റെ ലാര്‍വയെ കണ്ടാല്‍ അവക്കു ചുറ്റും വല തീര്‍ത്താണ് മുട്ടയിടുക.
ഇതോടെ ക്രിപ്റ്റ് ഗാള്‍ കടന്നലിന്റെ ലാര്‍വക്ക് ഈ വല പൊട്ടിച്ച് പുറത്തു വരാനാകാത്ത നിലവരുന്നു. അതേസമയം അവയുടെ തല മാത്രം പുറത്തേക്ക് വരാനുള്ള ദ്വാരം പാരസിറ്റോയിഡുകള്‍ ഇടുകയും ചെയ്യും. ഇതോടെ ക്രിപ്റ്റ് ഗാള്‍ കടന്നല്‍ തലമാത്രം പുറത്തുവന്ന നിലയില്‍ ജീവിക്കുന്നു.
വൈകാതെ ലാര്‍വാ രൂപത്തില്‍ നിന്നും പുറത്തുവരുന്ന പാരസിറ്റോയിഡ് കടന്നല്ലുകള്‍ ക്രിപ്റ്റ് ഗാളിനെ തിന്നു തുടങ്ങുന്നു. ഒടുവില്‍ ക്രിപ്റ്റ്ഗാളിന്റെ തലയിലുടെ തന്നെ പുറത്തേക്കെത്തുകയും ചെയ്യുന്നു. മനുഷ്യരുടെ സ്വഭാവത്തെ സ്വാധീനിക്കാന്‍ നമ്മുടെ വയറ്റിലെ ചില ബാക്ടീരിയകള്‍ക്ക് സാധിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. നമ്മള്‍ എന്ത് കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വരെ തീരുമാനിക്കുന്നത് ഇത്തരം ബാക്ടീരിയകളാണ്. സ്മാര്‍ട് ഫോണുകളുടെ ഉപയോഗം മനുഷ്യ സ്വഭാവത്തില്‍ എത്രത്തോളം മാറ്റം വരുത്തുന്നുവെന്നതും നമുക്ക് നേരിട്ടറിയാം. സിനിമകളോട് കിടപിടിക്കാവുന്ന സോംബികള്‍ക്ക് സാധ്യതയില്ലെങ്കിലും മനുഷ്യന്റെ സ്വഭാവത്തെ വലിയ തോതില്‍ മാറ്റി മറിക്കാനും , സ്വാധീനിക്കാനും സാങ്കേതിക വിദ്യ അടക്കമുള്ള ചെറു ‘സോംബി’കള്‍ക്കു കഴിയും.
💢വാൽ കഷ്ണം💢
👉പ്രേതങ്ങൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അങ്ങനെയൊരു സ്ഥലമുണ്ട്.റിയാദിലെ ഷാഡോസ് റെസ്റ്റൊറന്റിൽ പോയാൽ പേടിപ്പിക്കുന്ന ചില ഭീകര രൂപങ്ങളെ കാണാം. തലയോട്ടി, അസ്ഥികൂടം, സോംബി, വാംപയർ, രക്തത്തിൽ കുളിച്ച മറ്റ് ഭീകരരൂപങ്ങൾ ഇവയെല്ലാം ഈ റെസ്റ്റോറന്റിലുണ്ട്.ഭക്ഷണം കഴിക്കുന്നതിനിടെ സോംബിയകൾ നമ്മെ ഇടയ്ക്കിടെ ഭയപ്പെടുത്താൻ എത്തും. ഇവിടുത്തെ വിഭവങ്ങളിലും സോംബി മയം കാണാം.ഒരു ഹൊറര്‍ ചിത്രം കാണാനിരിക്കുന്ന പ്രതീതിയില്‍ ആളുകള്‍ക്ക് റസ്റ്റൊറന്റിലിരുന്ന് ഭക്ഷണം ആസ്വദിക്കാം എന്നതാണ് പലര്‍ക്കും ഇത് ആകര്‍ഷകമായി തോന്നാന്‍ കാരണം.