ജലീലിന്റെ ആ വാക്കുകൾ കേട്ട് മോദി-ഷാ ടീമിന്റെ ഏജൻസികൾ അതിശയിച്ചുകാണും, അരിച്ചുപെറുക്കിയിട്ടും നയാപൈസ കിട്ടിയില്ല
ഒരുതരി സ്വർണ്ണം എന്റെ വീട്ടിൽ ഉപയോഗിക്കുന്നില്ല.മകളുടെ കല്ല്യാണത്തിന് ആഭരണത്തിനായി വെറും 6000 രൂപ മാത്രമാണ് ചെലവായത്, മെഹറായി കിട്ടിയത്
107 total views

“ഒരുതരി സ്വർണ്ണം എന്റെ വീട്ടിൽ ഉപയോഗിക്കുന്നില്ല.മകളുടെ കല്ല്യാണത്തിന് ആഭരണത്തിനായി വെറും 6000 രൂപ മാത്രമാണ് ചെലവായത്, മെഹറായി കിട്ടിയത് പരിശുദ്ധ ഖുറാനും.വീടിന്റെ അറ്റകുറ്റപണിക്കായി 5 ലക്ഷം രൂപ ആധാരം നിയമസഭയിൽ വെച്ചു കടമെടുത്തു….”
ഈ പറഞ്ഞയാൾ കോളേജ് അദ്ധ്യാപകനായിരുന്നു, ഒന്നര പതിറ്റാണ്ടായി MLA യും കഴിഞ്ഞ അഞ്ചു വർഷമായി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രിയുമായിരുന്നു… അദ്ദേഹത്തിന്റെ പേരാണ് കെ.ടി ജലീൽ.
കേരളത്തിലെ ഇടത് സർക്കാരിലെ ഒരു മന്ത്രിയുടെ വാക്കുകൾ കേട്ട് അമിത്ഷാ, മോദി ടീമിൻറ്റെ ഈഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ പോലും അതിശയിച്ചു കാണും, ചേട്ടൻമാർ അരിച്ചുപെറുക്കിയിട്ടും ഒരു നയാപൈസ അദ്ദേഹത്തിന്റെ കൈയിൽ നിന്നും കിട്ടിയില്ലയെന്നതിന് ഈ നാട് തന്നെ സാക്ഷിയായതാണ്.
എടുത്തു പറയാൻ യാതൊരു ജോലിയോ, പാരമ്പര്യ സ്വത്തോ ഇല്ലാത്ത ചില അര എംഎൽഎ”മാരുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടത്തി കോടികളുടെ കളളപ്പണം പിടിക്കുന്ന കാഴ്ച മലയാളികൾ കണ്ടു കൊണ്ടിരിക്കുന്ന ഈ സമയത്തല്ലാതെ ഇനി എപ്പോഴാണ് സഖാവ് കെടി ജലീലിനെ കുറിച്ച് എഴുതേണ്ടത്.
ഡോ. ജലീൽ മതനിരപേക്ഷ കേരളത്തിന്റെ മുഖമാണ്… ജാതിയും, മതവും, സമുദായവും പറഞ്ഞു രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാൻ ന്യൂനപക്ഷ/ഭൂരിപക്ഷ കക്ഷികൾ ഓട്ടപാച്ചിൽ നടത്തുന്ന ഈ കാലത്ത് കേരളരാഷ്ട്രീയത്തിൽ മലപ്പുറം സുൽത്താന്റെ ഇടത്പക്ഷ, ജനപക്ഷ രാഷ്ട്രീയത്തിന് പ്രസക്തി ഏറുക തന്നെയാണ്…
എന്തിനാണദ്ദേഹം രാജിവച്ചത് ?
പെണ്ണുപിടിച്ചതിനല്ല❤️യതീഖാനയുടെയും , പള്ളിയുടേയും ഫണ്ട് അടിച്ചു മാറ്റിയതിനല്ല❤️കത്വവ ഫണ്ടും , സുനാമി ഫണ്ടും , കാശ്മീർ ഫണ്ടും , ഗുജറാത്തു ഫണ്ടും കട്ടതിനല്ല❤️ജ്വല്ലറി തട്ടിപ്പ് നടത്തിയതിനല്ല❤️സ്കൂൾ മാനേജ്മെന്റിന്റെ കൈകളിൽ നിന്നും , കോഴ വാങ്ങിയതിനല്ല❤️❤️❤️
കുറ്റം : ന്യൂനപക്ഷക്ഷേമ വകുപ്പിൽ യോഗ്യതയുള്ള ഒരാളെ വെച്ചു , ആ വകുപ്പിലെ കഴിഞ്ഞ കാല അഴിമതികൾ പുറത്തു കൊണ്ടുവരാൻ ശ്രമം നടത്തി ….. ഹൈക്കോടതിയും ,ഗവർണറും തള്ളിയ കേസ്❤️ധാർമികത ഉയർത്തി രാജി നൽകി👍ഒരു വലിയ കുതിപ്പിനായി , ചെറിയ പിന്മാറ്റം❤️ആത്മാഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു മടക്കം❤️പക പോക്കിയവർക്കു , കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയും ആശംസിക്കുന്നു .നന്ദി , കെടി : ജലീൽ സാർ
(കടപ്പാട് )
108 total views, 1 views today
