കൊച്ചുവാവ മൊതലാളീടെ ഷാപ്പിലെ പണിക്കാരൻ സുകുമാരൻ

Sebastian Xavier

ഉച്ചയ്ക്ക് ചോറിന് കൂട്ടാൻ വയ്ക്കാൻ മിനെന്തേലും വീട്ടിലേക്ക് കൊടുത്തയക്കാൻ മൊതലാളീടെ ഭാര്യ പറഞ്ഞതനുസരിച്ച് ഒട്ടും കുറക്കാതെ ഷാപ്പിൽ വന്ന തിരുതമീൻ തന്നെ നേരിട്ടെത്തിച്ചുകൊടുത്ത സുകുമാരന് നേരിടേണ്ടി വന്ന ദുരനുഭവം കാട്ടുകുതിര എന്ന സിനിമ കണ്ടവർക്കെല്ലാമറിയാമായിരിക്കും.. ഹരിക്കാനും ഗുണിക്കാനും അത്ര വശമില്ലാത്ത സുകുമാരനെ നിർത്തിപ്പൊരിച്ച കൊച്ചുവാവ എന്ന അറ്റകൈക്ക് ഉപ്പു തേക്കാത്ത അറുപിശുക്കൻ ഷാപ്പുടമയും, ഗതികേടനെന്നോണം തിരുതയും കൊണ്ട് ആ വീട്ടിലെത്തിയ ഷാപ്പ് ജോലിക്കാരൻ സുകുമാരനും കാട്ടുകുതിര സിനിമാരുപത്തിൽ കണ്ട എല്ലാവരുടെയും ഓർമ്മയിലുണ്ടാവും.. ഈ കാട്ടുകുതിര തന്നെ അതിനൊക്കെ മുൻപേ പല കാലഘട്ടങ്ങളിൽ നാടകരൂപത്തിലെത്തിയപ്പോൾ അതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ആന രാമൻ നായർ എന്ന കഥാപാത്രം ( സിനിമയിൽ ബാബു നമ്പൂതിതിരി ചെയ്തത്) ഒരു കാലഘട്ടത്തിൽ ചെയ്ത് ഫലിപ്പിച്ച നടനായ ഞാറക്കൽ ശ്രീനിക്ക് ആ നാടകത്തിന്റെ സിനിമാരൂപത്തിൽ മറ്റൊരു കഥാപാത്രമായി തിരശ്ശീലയിലെത്താനായിരുന്നു നിയോഗം.

എന്നിരുന്നാലും ഞാറക്കൽ ശ്രീനി എന്ന നടന്റെ ഏറ്റവും പോപ്പുലറായ കഥാപാത്രമേതെന്ന് ചോദിച്ചാൽ അത് കല്യാണരാമനിൽ ‘അസമയ’ത്ത് സമയം നോക്കാനെത്തിയ ദിലീപിന്റെയും സലിം കുമാറിന്റെയും കഥാപാത്രങ്ങളോട് ക്ലോക്ക് ചൂണ്ടിക്കാണ്ടി തഗ്ഗ് ഡയലോഗ് പറയുന്ന ജോൽസ്യൻ കഥാപാത്രം തന്നെയാവും.

കെ പി എ സി ക്കു വേണ്ടി തോപ്പിൽഭാസി എഴുതിയ ‘അശ്വമേഥം, മുടിയനായ പുത്രൻ, തുലാഭാരം, കയ്യും തലയും പുറത്തിടരുത്’ തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ കെ പി എ സി യുടെ വേദികളിൽ വേഷമിട്ടിട്ടുള്ള ശ്രീനിയുടെ സിനിമാ അരങ്ങേറ്റവും തോപ്പിൽ ഭാസി സംവിംധാനം ചെയ്ത എന്റെ നീലാകാശം എന്ന സിനിമയിലുടെയായിരുന്നു.. ആ ചിത്രത്തിൽ തോപ്പിൽ ഭാസി എന്ന തോപ്പിൽ ഭാസ്കരപ്പിള്ളയുടെ അനുജൻ തോപ്പിൽ കൃഷ്ണപിള്ള അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായി (കെ പി എ സി ശാന്ത യുടെ സഹോദരനായി) രണ്ട് സീനുകളിൽ മാത്രമുള്ള ഒരു കഥാപാത്രമായി സിനിമാ ജീവിതം ആരംഭിച്ച ഞാറക്കൽ ശ്രീനി എന്ന നടൻ പിൽക്കാലത്ത് സിനിമയിൽ ശ്രദ്ധേയനായത്, നാടകരംഗത്തെ തന്റെ സഹപ്രവർത്തകനായിരുന്ന ബെന്നി പി നായരമ്പലം രചന നിർവ്വഹിച്ച ചിത്രങ്ങളിലൂടെയായിരുന്നു.

Leave a Reply
You May Also Like

ബ്ളാക്ക് ഔട്ട് ഫിറ്റിൽ തിളങ്ങി കങ്കണ

വിവാദങ്ങളുടെ നായിക ബോളീവുഡ് സുന്ദരി കങ്കണ റനൗട്ട് അടിപൊളി ലുക്കിൽ. മോഡേൺ ഔട്ട് ഫിറ്റിൽ തിളങ്ങിയാണ്…

ഒരു കാലത്ത് കാമാത്തിപുരയുടെ അധിപയായി വാണ, മുംബൈ അധോലോകം കൈക്കുള്ളിൽ കൊണ്ട് നടന്ന ഗംഗുഭായ്

Sajid AM ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ഒരു മികച്ച ചിത്രമാണ്…

ചിരഞ്ജീവിയുടെ ‘വാൾട്ടയർ വീരയ്യ’ ടൈറ്റിൽ ടീസർ മെഗാഹിറ്റ്

ആചാര്യയും ഗോഡ്ഫാദറും എല്ലാം ബോസോഫീസിൽ തകർന്നടിഞ്ഞപ്പോൾ ഏറ്റവും ക്ഷീണം സംഭവിച്ചത് ചിരഞ്ജീവിക്കാണ് . അദ്ദേഹത്തിന്റെ വലിയ…

‘ഒരു ലോക്കൽ സൂപ്പർ ഹീറോ’, ദിലീപ് നായകനായി എത്തുന്ന ‘പറക്കും പപ്പന്റെ’ പുതിയ പോസ്റ്റർ

ദിലീപ് നായകനായി എത്തുന്ന ചിത്രം ‘പറക്കും പപ്പന്റെ’ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ‘ഒരു ലോക്കൽ…