fbpx
Connect with us

Entertainment

ഒരു ജൂൺ ഇരുപത്തിയെട്ടിനാണ് അദ്ദേഹം നമ്മളെ ഉപേക്ഷിച്ചു അങ്ങേ ലോകത്തേക്ക് പോയത്

Published

on

എ കെ ലോഹിതദാസ്
(10 May 1955 – 28 June 2009)

Sanuj Suseelan

പൊള്ളിക്കരിയുന്ന വെയിലിൽ കരിമ്പാറക്കെട്ടുകൾ ചൂടുപിടിക്കുമ്പോൾ അതിൽ നിന്നു കന്മദം കിനിയും എന്നാണ് സങ്കൽപം. വിഷാദത്തിന്റെയും ഒറ്റപ്പെടലിന്റെയും പാറക്കെട്ടുകൾ തപിച്ചപ്പോൾ അതിൽ നിന്നുറവ കൊണ്ട മറ്റൊരു കന്മദമായിരുന്നു ആ ചിത്രവും. അകലേയ്ക്കു പോയ സഹോദരനെ കാണാത്തതിലുള്ള വിഷമം ഉള്ളിലൊതുക്കി പുറത്തു കാളിയുടെ ക്രൗര്യം അഭിനയിച്ചു ഒരു ആണിനെ പോലെ ജീവിക്കുന്ന ഭാനുവിന്റെ കഥ.

ഒരു നട്ടുച്ച നേരം ഒരു പുരുഷന്റെ കരവലയത്തിൽ ഒതുങ്ങിയ അവൾ വെറുമൊരു പെണ്ണായി മാറി എന്നല്ല കഥാകാരൻ പറയുന്നത് , മറിച്ച് അവളുടെ ഉള്ളിൽ ഉരുകിക്കൊണ്ടിരിക്കുന്ന ആല തണുപ്പിച്ചുകൊണ്ട് ഒരു മഴ പെയ്തു എന്നാണ്. ഹൃദയമുള്ള ഓരോ മലയാളിയും അവന്റെ സ്വകാര്യ ഇഷ്ടങ്ങളിൽ സൂക്ഷിക്കുന്ന പേരാണ് ലോഹിതദാസ്. പച്ചയായ ജീവിതത്തിൽ നിന്നു പറിച്ചെടുത്തു വച്ച കഥകളായിരുന്നു ലോഹി പറഞ്ഞത്. 1989 ലെ ഒരു മണ്ഡല കാലത്തു ജീവിതത്തിലാദ്യമായി ശബരിമലയിൽ പോയി വന്നതിനു ശേഷം വ്രതം മുറിക്കാനായി മാംസവും മദ്യവും കാത്തിരുന്ന സുഹൃത്തുക്കളുടെ മുന്നിലേയ്ക്ക് ഒരു കാറിൽ വന്നിറങ്ങിയ സിബി മലയിൽ ആണ് ലോഹിയെ ഒരു കഥ പുതുക്കിയെഴുതുന്നതിനായി വിളിച്ചു കൊണ്ടു പോകുന്നത്.

Advertisement

അന്ന് സംക്രാംന്തിയാണ്. അടുത്ത ദിവസം വിഷുവും. അടുത്തകാലത്തെടുത്ത സിനിമകളൊക്കെ പരാജയപ്പെട്ട സിബിക്ക് അപ്പോൾ ഒരു ഹിറ്റ് അത്യാവശ്യമായിരുന്നു. പുതിയ രണ്ടു കഥാകൃത്തുക്കൾ എഴുതിയ കഥ കാണിക്കാൻ വേണ്ടിയാണ് അന്ന് അറിയപ്പെടുന്ന നാടകകൃത്തായിരുന്ന ലോഹിയെ വിളിച്ചു കൊണ്ടു പോകുന്നത്. ഒരു സിനിമയ്ക്ക് പറ്റിയതൊന്നുമില്ല അതിലെന്ന് ആ കഥ കണ്ടപാടെ ലോഹിക്ക് മനസ്സിലായി. അതു അദ്ദേഹം തുറന്നു പറയുകയും ചെയ്തു. സിനിമയ്ക്ക് പറ്റിയ കഥകളെന്തെങ്കിലും ഉണ്ടെങ്കിൽ ആലോചിച്ചു വയ്ക്കൂ എന്നു പറഞ്ഞു സിബി യാത്ര പറഞ്ഞു. അടുത്ത ദിവസം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വീട്ടിൽ നിന്നു വിഷുസദ്യ കഴിഞ്ഞു വന്ന സിബിയോട് ലോഹി ഒരു കഥ പറഞ്ഞു. ഓരോ തലമുറയിലുമുള്ള ആണുങ്ങൾക്ക് പാരമ്പര്യമായി ഭ്രാന്തു പിടിച്ചൊതുങ്ങുന്ന ഒരു തറവാടിന്റെ കഥ.

ഒരസുഖവുമില്ലാത്ത അതിലെ ഇളമുറക്കാരനെ നാട്ടുകാർ ഓരോന്ന് പറഞ്ഞു പറഞ്ഞു ഭ്രാന്തനാക്കുന്നതും ഒടുവിൽ അമ്മ അയാൾക്ക്‌ ചോറിൽ വിഷം കുഴച്ചു കൊടുത്തു ജീവിതം അവസാനിപ്പിക്കുന്നതുമാണ് കഥ. തനിയാവർത്തനം എന്ന പേരിൽ ഇറങ്ങിയ ആ ചിത്രം മലയാളിക്ക് ഭയപ്പെടുത്തുന്ന ഒരു വിഷുക്കാഴ്ചയായിരുന്നു. വിളറിയ ജീവിതത്തിന്റെ പേടിപ്പിക്കുന്ന യാഥാർഥ്യം പച്ചയായി പറയുന്ന കഥകളുമായി ലോഹി പിന്നീടും പലതവണ നമ്മുടെ സ്വപ്നങ്ങളിൽ വന്നു. തനിക്കു പറയാനുള്ളത് ചതഞ്ഞ നായകന്മാരുടെ പരാജയപ്പെട്ട ജീവിതത്തിന്റെ കഥയാണ് എന്നു ലോഹി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ അന്തർമുഖനായിരുന്ന അദ്ദേഹം താനും പരാജയപ്പെട്ട ഒരു മനുഷ്യൻ മാത്രമാണ് എന്നു സ്വയം വിചാരിച്ചിരുന്നിട്ടുണ്ടാവണം. അവസാനകാലത്ത് സാമ്പത്തികമായും മനസികമായുമുള്ള വ്യഥകളിൽ വ്യാകുലനായിരുന്നു അദ്ദേഹം. അതുണ്ടാക്കിയ സമ്മർദ്ദം ഒടുവിൽ അദ്ദേഹത്തിന്റെ ജീവനെടുത്തു എന്നു വേണം പറയാൻ. കുറച്ചു വർഷം മുമ്പ് ഒരു ജൂൺ ഇരുപത്തിയെട്ടിനാണ് അദ്ദേഹം നമ്മളെ ഉപേക്ഷിച്ചു അങ്ങേ ലോകത്തേക്ക് പോയത്. അതുല്യ കലാകാരന്റെ ഓർമകൾക്ക് മുന്നിൽ ഒരുപിടി പൂച്ചെണ്ടുകൾ.

***

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പേരുപറഞ്ഞു നമ്മൾ തർക്കിച്ചാലും അവരുടെ നല്ല കഥാപാത്രങ്ങൾ എല്ലാം വിരിഞ്ഞത് ഒരേ ഹൃദയത്തിൽ.

Sanal Kumar Padmanabhan

” നീ എന്തൊക്കെ പറഞ്ഞാലും ലാലേട്ടൻ തന്നെയാണ് മമ്മൂക്കയെക്കാൾ മികച്ച നടൻ ” അല്ലെങ്കിൽ മമ്മൂട്ടി ലാലേട്ടൻ ചെയ്തത് പോലെ കിരീടം ഒന്ന്‌ ചെയ്യട്ടെ ! വേണ്ട ഭരതം ? അതുമല്ലേൽ ദശരഥം ?
അതും വയ്യെങ്കിൽ ഹിസ് ഹൈനസ് അബ്ദുല്ല ? അതും പോട്ടെ കമലദളം സ്വപ്നം കാണാൻ പറ്റുമോ ?
കുട്ടികാലത്തെ ക്ലാസ് മുറികളെ അലങ്കരിച്ചിരുന്ന മമ്മൂട്ടി – ലാൽ ഫാൻ ഫൈറ്റിനിടെ ലാലേട്ടൻ ഫാൻ ആയ എന്‍റെ കയ്യിലുള്ള ആയുധങ്ങൾ ഓരോന്നായി ഇക്ക ഫാൻ ആയ സുഹൃത്തിനു നേരെ വീശുക ആയിരുന്നു ഞാൻ.

Advertisement

ഒരല്പം പോലും ചിന്തയുടെ ആവശ്യമില്ലാതെ അവൻ മറു ആയുധങ്ങൾ പ്രയോഗിച്ചു തുടങ്ങി
” മച്ചാനെ മൃഗയ , തനിയാവർത്തനം , അമരം , കൗരവർ , ഭൂതക്കണ്ണാടി , പാഥേയം , വാത്സല്യം എന്നീ പടങ്ങൾ ഒക്കെ ലാൽ എന്ന് ചെയ്യുന്നോ അന്നു ഞാൻ സിനിമ കാണൽ നിർത്തും “….
തർക്കത്തിന്റെ പോയിന്റുകൾ ഡാൻസിലേക്കും കോമെടിയിലേക്കും റൊമാന്സിലേക്കും എല്ലാം മാറി മാറി കൊണ്ടും കൊടുത്തും ഞങ്ങൾ മുന്നേറി കൊണ്ടിരുന്നു.

ഇന്ന് വർഷങ്ങൾക്കിപ്പുറവും പുതു തലമുറ ആവേശത്തോടെ അതെ ടോപ്പിക്ക് ” മമ്മൂട്ടി -ലാൽ ” ചർച്ചക്ക് വിഷയം ആയെടുക്കുമ്പോൾ കളക്ഷൻ റെക്കോര്ഡുകളിലൂടെ ആധിപത്യം സ്ഥാപിക്കാൻ വേണ്ടി മാത്രം ചർച്ചകളിൽ ഒരു പക്ഷെ പുലിമുരുഗനും , ലൂസിഫറും , ദൃശ്യവും , ഗ്രേറ്റ് ഫാദറും , മധുര രാജയും എല്ലാം കടന്നു വന്നേക്കാം.

എന്നാൽ ചർച്ച അഭിനയം എന്നതിലേക്ക് ഫോക്കസ് ചെയ്യപ്പെടുമ്പോൾ ഇപ്പറഞ്ഞ പേരുകൾ എല്ലാം മായും…
പിന്നെ ഓർമ്മകളിൽ വാറുണ്ണിയും , അച്ചൂട്ടിയും , കല്ലൂർ ഗോപിനാഥനും , രാജീവ് മേനോനും , സേതുമാധവനും , രാഘവൻ നായരും , ആന്റണിയും ഒക്കെ മാത്രം ആകും.എല്ലാ കഥാപാത്രങ്ങളും വിരിഞ്ഞത് ഒരേ ഹൃദയത്തിൽ.പ്രിയപ്പെട്ട AK ലോഹിയേട്ടന്റെ തൂലികയിൽ.
കുടുംബ ബന്ധങ്ങളുടെ തീവ്രത ഇത്രയും വികാരഭരിതമായി അവതരിപ്പിച്ച വേറൊരു എഴുത്തുകാരൻ ഇനിയും പിറക്കേണ്ടിയിരിക്കുന്നു.ഫഹദിന് ഒരു തെരുവിൽ ജീവിതം നഷ്ടപെട്ട സേതുമാധവന്റേതു പോലൊരു വേഷം !

പ്രിത്വിരാജിന് ആണത്തം പണയം വെക്കാത്ത ആന്റണി യെ പോലൊരു വേഷം !
ദുല്ഖറിന് പരുക്കൻ ആയ ലോറി ഡ്രൈവർ ചന്ദ്രുവിന്റെത് പോലൊരു വേഷം !
നിവിന് രാജീവ് മേനോന്റേതു പോലൊരു വേഷം ! ആസിഫിനു , പാരമ്പര്യം ആയി ഭ്രാന്ത് പകർന്നു കിട്ടുന്ന ബാലൻ മാഷിന്റേത് പോലൊരു വേഷം ! ജയസൂര്യക്ക് ഒരായിരം സങ്കടകടൽ ചങ്കിൽ ഒളിപ്പിച്ച പാട്ടുകാരൻ കല്ലൂർ ഗോപിനാഥനെ പോലൊരു വേഷം…..!

അങ്ങനെ ഇനി ഒരിക്കലും മുളക്കാത്ത അതിമനോഹരമായ കുറെയേറെ സ്വപ്നങ്ങളുടെ വിത്തുകൾ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പാകിയിട്ടു മലയാള സിനിമ കണ്ട “കഥകളുടെ കർഷകൻ” പതിയെ മാഞ്ഞു പോയിട്ടു പതിമൂന്നു വർഷങ്ങൾ …. ❤❤❤❤
ഒരായിരം ഓർമപ്പൂക്കൾ ലോഹിയേട്ട …..

Advertisement

പൊതുവഴിയിലൂടെ നടന്നു പോകുമ്പോൾ അപ്രതീക്ഷിതമായി മഴ പെയ്തപ്പോൾ നനയാതിരിക്കുവാൻ ഒരു വാച് റിപ്പയറിങ് കടയുടെ സൈഡിൽ കയറി നിന്നപ്പോൾ വാച് റിപ്പയർ ചെയ്യുന്നയാൾ കണ്ണിൽ ഫിറ്റ് ചെയ്‌ത ലെന്സ് ഊരാതെ തന്നെ ” ലോഹിസാർ സുഖമാണോ , ഇപ്പോൾ നാട്ടിൽ തന്നെ ഉണ്ടോ ” എന്നൊക്കെ കുശലം ചോദിക്കുന്നത് കണ്ടു , അയാളിൽ ” എന്തിനെയും ഏതിനെയും വളരെ വലുതായി , പെരുപ്പിച്ചു കാണുന്നൊരാളുടെ കഥ യുണ്ട് ” എന്ന്‌ മനസിലാക്കി” ഭൂതക്കണ്ണാടി ” പോലുള്ളൊരു സിനിമ എഴുതുവാൻ തക്ക നിരീക്ഷണപാടവവും പ്രതിഭയും ഉള്ളൊരാൾ ഇനിയും വരേണ്ടിയിരിക്കുന്നു .

***

അഗ്നിയിൽക്കടഞ്ഞെടുത്ത ലോഹപാളിപോലെ, ഉലയിൽ ഊതിക്കാച്ചിയ ഉരുക്കിൻ്റെ ദൃഡത പോലെ ലോഹിയുടെ കഥാപാത്രങ്ങൾ

Anil Ajana Angamaly

Advertisement

അഗ്നിയിൽക്കടഞ്ഞെടുത്ത ലോഹപാളിപോലെ, ഉലയിൽ ഊതിക്കാച്ചിയ ഉരുക്കിൻ്റെ ദൃഡത പോലെ ലോഹിയുടെ കഥാപാത്രങ്ങൾ.. എന്തുകൊണ്ടായിരിക്കാം ആ കഥാപാത്രങ്ങൾക്ക് അത്ര വശ്യത… തീഷ്ണ ജീവിത അനുഭവങ്ങൾ തന്നെയാണ് ഓരോ കഥാപാത്രങ്ങളുടെയും രൂപാന്തരണത്തിന് പിന്നിൽ.. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ നായകനോട് തിരക്കഥാകൃത്ത് തന്നെ പറയുന്നു.. ചോക്ക് മലയിലിരുന്ന് കൊണ്ട് താനെന്തിനാണ് ചോക്ക് അന്വേഷിച്ച് നടക്കുന്നത് എന്ന്..

ഒരു പക്ഷേ അഭ്യസ്ഥവിദ്യരായ മുഴുവൻ തൊഴിൽ രഹിതരോടായിത്തന്നെയാണ് ലോഹി ഈ ചോദ്യശരമെറിഞ്ഞത്.. സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് ജീവിത ലക്ഷ്യത്തിലേക്ക് എത്തിച്ചേരാതെ കിട്ടാത്തതെന്തിനോ പിറകെ അലക്ഷ്യമായ് പായുന്ന ഒരു തലമുറയോട് തന്നെ യാണ് ആ ചോദ്യം… (അനിൽ അജന) അദ്ദേഹത്തിൻ്റെ ഓരോ കഥാപാത്രങ്ങളേയും ഇഴകീറി പരിശോധിക്കാം,

ഒരു മനുഷ്യായുസ്സിന് അപ്പുറം ഏൽക്കാവുന്ന കൊടിയ പീഢനങ്ങൾ ഏറ്റുവാങ്ങിയ ദുരന്തകഥകളിലെ ദു:ഖാർത്ഥ വീരനായക,നായീകാ പരിവേഷങ്ങളുടെ കഥകൾ, കാര്യമാത്രപ്രസക്തിയോടെ പറഞ്ഞു പോകുമ്പോഴാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷർക്കിടയിൽ എന്നും ഒരു മഹാമേരുവായ് ഓരോ കഥാപാത്രങ്ങളും വർഷങ്ങൾക്കിപ്പുറവും അവരുടെ മനസ്സുകളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ചില കഥാപാത്രങ്ങൾ അവരുടെ മനസ്സിൽ ആ ജീവനാന്ത കുടികിടപ്പുകാരാകുന്നതും അതുകൊണ്ട് തന്നെ.. ലോഹിയുടെ നായികാ, നായക കഥാപാത്രങ്ങൾക്ക് ജീവനേകുന്നവർ അവർ ഏറ്റെടുക്കുന്ന വെല്ല് വിളികൾ അത് പ്രേക്ഷക ലോകം വിലയിരുത്തുമ്പോഴാണ്..

തനിയാവർത്തനത്തിൽ, വാത്സല്യത്തിൽ, മൃഗയയിൽ, കൗരവറിൽ, കിരീടത്തിൽ, കമലദളത്തിൽ, വെങ്കലത്തിൽ,ലോഹിയുടെ നായക വേഷങ്ങളിൽ പരകായ പ്രവേശനം നടത്തി അഭ്രപാളികളിൽ വിസ്മയങ്ങളുടെ, കണ്ണീരോർമ്മകളുടെ ചിന്താ ദീപ്തമായ സ്മരണകൾ തീർത്ത മമ്മുക്കയേയും, ലാലേട്ടനേപോലെയും, ലോഹി സിനിമകളിൽ കഥാപാത്രങ്ങൾ ആയി അരങ്ങേറിയവരുടെ സിനിമാ കാലിബർ എത്രത്തോളം മികച്ച തായിരുന്നു എന്ന് നമുക്ക് ബോധ്യപ്പെടുന്നത്, അവർക്ക് പകരം നിൽക്കാനില്ലാത്ത അഭിനേതാക്കൾ വളർന്നുവരുന്നില്ലാ എന്നുള്ളത് തന്നെയാണ് ഇന്ന് മലയാള സിനിമാലോകം നേരിടുന്ന പ്രതിസന്ധി,

ലോഹിയേപ്പോലുള്ള എഴുത്തിൻ്റെ അപ്പോസ്തലൻമാരുടെയും, 1987 ൽ മികച്ച കഥയ്ക്ക് ഉള്ള സംസ്ഥാന അവാർഡ് തനിയാവർത്തനം എന്ന സിനിമയിലൂടെ സ്വന്തമാക്കിയ ലോഹി, MT, T ദാമോദരൻ, പദ്മരാജൻ, ജോൺ പോൾ, കലൂർ ഡന്നീസ് എന്നിവർ അടക്കിവാണ മലയാള സിനിമാ ലോകത്ത് സ്വന്തമായ തട്ടകം തീർത്ത് തൻ്റെ ജൈത്രയാത്ര തുടർന്നു

Advertisement

***

ലോഹിതദാസിൻ്റെ ഓർമ്മകളുമായി വീണ്ടും ഒരു മഴക്കാലം

ട്രൈബി പുതുവയൽ

” ഞാനെഴുതിയ തിരക്കഥകളിൽ ഏറ്റവും എളുപ്പത്തിൽ എഴുതി പൂർത്തിയാക്കിയ തിരക്കഥ കിരീടത്തിന്റേതാണ്. തൃശൂർ രാമനിലയത്തിൽ ഇരുന്നാണ് അതെഴുതിയത്. ആ തിരക്കഥ മികച്ച ഒരു സിനിമയായി മാറുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. എഴുതുമ്പോൾ എത്രമാത്രം ഇമോഷനാലാക്കുന്നുവോ അതനുസരിച്ച് പടം നന്നായിരിക്കും. എന്റെ കണ്ണ് എവിടെ നിറയുന്നുവോ അവിടെ പ്രേക്ഷകരുടെ കണ്ണും നിറയും ..”

Advertisement

-ലോഹിതദാസ്

പച്ചമനുഷ്യരുടെ ചൂടും ചൂരും വ്യഥകളും നിറഞ്ഞ അനശ്വരങ്ങളായ നിരവധി ചലച്ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച തിരക്കഥകളുടെ പെരുന്തച്ചൻ എ.കെ. ലോഹിതദാസ് വിട പറഞ്ഞിട്ട് ഇന്ന് പതിമൂന്ന് വർഷം പൂർത്തിയാവുന്നു.രണ്ടായിരത്തിയൊൻമ്പത് ജൂൺ ഇരുപത്തിയെട്ടിനായിരുന്നു ജീവിത പെരുവഴിയിൽ ഒറ്റപ്പെട്ടു പോയ തൻ്റെ കഥാപാത്രങ്ങളെ പോലെ പ്രേക്ഷകരേയും പിറക്കാനിരുന്ന നിരവധി കഥാപാത്രങ്ങളേയും തനിച്ചാക്കി ലോഹിതദാസ് മടങ്ങിപ്പോയത്.

പൊള്ളുന്ന ജീവിത പരിസരങ്ങളിൽ നിന്നും താൻ കണ്ടെടുത്ത അനുഭവങ്ങളായിരുന്നു ലോഹിതദാസ് അഭ്രപാളികളിൽ കോറിയിട്ട തിരക്കഥകൾ. തീയറ്ററിൻ്റെ ഇരുട്ടിൽ അത്തരം സിനിമകളിലൂടെ സ്വന്തം ജീവിതത്തിൻ്റെ നൊമ്പരങ്ങളും പകപ്പുകളും കണ്ട മലയാളി നെടുവീർപ്പിടുകയും ആരും കാണാതെ കരയുകയും ചെയ്തു.

“ഏകാന്തമായ ബാല്യ കൗമാരങ്ങൾ, ഒരിറ്റ് സ്നേഹത്തിന് വേണ്ടി ദാഹിച്ച് ഞാനലഞ്ഞ ഊഷരഭൂമികൾ.. എന്നും അനുഭവിക്കാൻ വിധിക്കപ്പെട്ട അവഗണനകൾ, മാറ്റി നിർത്തലുകൾ, പരിഹാസങ്ങൾ, ഇടക്ക് കൂട്ടായി വന്ന വിഷാദരോഗം…” ലോഹി തൻ്റെ ബാല്യകാല അനുഭവങ്ങൾ കുറിച്ചതിങ്ങനെയാണ്.
അനുഭവങ്ങളുടെ ഈർച്ചവാളേൽപ്പിച്ച മുറിവുകളുടെ വേദനയാണ് ജീവിതം കടഞ്ഞെടുത്ത കഥകളെഴുതാൻ ലോഹിക്ക് കരുത്തു നൽകിയത്.

ആദ്യ അവസരത്തിനു വേണ്ടി ഏറെ അലയേണ്ടി വന്നു അദ്ദേഹത്തിന് .കെ.ജി ജോർജ്ജിൻ്റെ തിരുവനന്തപുരത്തുള്ള വസതിയിൽ കഥപറയാൻ നടൻ തിലകൻ്റെ ശുപാർശ കത്തുമായി വന്ന് നിരാശയോടെ മടങ്ങി പോകുന്ന ചെറുപ്പക്കാരനായ ലോഹിയുടെ ചിത്രം അന്നവിടെ ഉണ്ടായിരുന്ന എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ തൻ്റെ സിനിമാ ഓർമ്മകളിൽ പങ്കുവെയ്ക്കുന്നുണ്ട്.

Advertisement

ലോഹിതദാസിൻ്റെ ഭാഷയിൽ എന്നും മഴ പെയ്യുന്ന ഒരു നാട്ടിൽ നിന്ന് വന്നതു പോലെ തോന്നിച്ച സിബി മലയിൽ എന്ന ചെറുപ്പക്കാരനുമായി ചേർന്നായിരുന്നു ലോഹിയുടെ അരങ്ങേറ്റം.1987 ൽ മലയാള ചലച്ചിത്രപ്രേക്ഷകർക്ക് ഇന്നും വേദനയുണർത്തുന്ന ‘തനിയാവർത്തനം ‘ എന്ന ചിത്രം സമ്മാനിച്ചു കൊണ്ടാണ് ലോഹി തൻ്റെ വരവറിയിച്ചത്.ശേഷം മലയാളി നെഞ്ച് കനൽ കൂടാക്കി കണ്ട എത്രയോ ചിത്രങ്ങൾ..
ആയിരത്തിതൊള്ളായിരത്തി എൺമ്പത്തഞ്ചിൽ ‘സിന്ധു ശാന്തമായൊഴുകുന്നു ‘ എന്ന നാടകമാണ് ലോഹിതദാസ് എന്ന എഴുത്തുകാരൻ്റെ ശ്രദ്ധിക്കപ്പെട്ട ആദ്യ രചന.ആ വർഷം മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന അവാർഡ് അദ്ധേഹത്തിനായിരുന്നു.അവാർഡ് പ്രഖ്യാപിക്കുന്ന ദിവസം അദ്ദേഹം നടക ട്രൂപ്പിനൊപ്പം ഒരു കടപ്പുറം ഭാഗത്തായിരുന്നു. കടലിനെ നോക്കിയിരിക്കുമ്പോഴാണ് ആ വാർത്ത അറിയുന്നത്.പുലർച്ചെ വരെ ബസ് സ്റ്റാൻഡിൽ പത്രത്തിനായി കാത്തിരുന്നു. വാർത്തയുണ്ട്, അദ്ദേഹത്തിൻ്റെ മാത്രം ഫോട്ടോ വന്നിട്ടില്ല. ആരും മനപൂർവ്വം ചെയതതല്ല. ജീവിതത്തിൽ പലതും തന്നിൽ നിന്നങ്ങനെ മാറി പോയിട്ടുണ്ടെന്ന് അദ്ധേഹം പങ്കു വെക്കുന്നു. അർഹിക്കുന്ന പലതും അദ്ധേഹത്തിന് ലഭിച്ചിട്ടില്ല എന്നതാണ് ഇപ്പോഴും യാഥാർത്ഥ്യം.നിരവധി മികച്ച തിരക്കഥകൾ എഴുതിയിട്ടുണ്ടങ്കിലും തിരക്കഥക്ക് ഒരിക്കൽ മാത്രമേ അദ്ധേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചുള്ളു. പന്ത്രണ്ട് വർഷം കഴിഞ്ഞിട്ടും ആലുവയിൽ അദ്ദേഹത്തിൻ്റെ സ്മാരകം എങ്ങും എത്തിയിട്ടില്ല എന്നതും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് വേദനയുണ്ടാക്കുന്നു.

തോപ്പിൽ ഭാസിയായിരുന്നു അദ്ദേഹത്തിൻ്റെ വഴി ചൂണ്ടി പലക.തോപ്പിൽ ഭാസിയുടെഅശ്വമേധമായിരുന്നു ലോഹിതദാസ് എപ്പോഴും ഒരു മാതൃക സൃഷ്ടി എന്ന പേരിൽ എടുത്തു പറയുന്ന രചനയും.
ആദ്യ നാടകവും, ആദ്യ തിരക്കഥ തനിയാവർത്തനവും ,ആദ്യം സംവിധാനം ചെയ്ത ഭൂതകണ്ണാടിയും അദ്ധേഹത്തിന് പുരസ്കാരങ്ങൾ നേടികൊടുത്ത വയായിരുന്നു.

എം ടിയും ,പത്മരാജനും, ടി.ദാമോദരനുമെല്ലാം നിറഞ്ഞാടുന്ന സമയത്തായിരുന്നു ലോഹിയുടെ അരങ്ങേറ്റവും.മലയളാ സിനിമ തറവാട്ടു മഹിമയിൽ കുരുങ്ങി അതുവരെ ബഹിഷ്കൃതരെന്ന് കരുതിയിരുന്ന വേട്ടക്കാരനും, വേശ്യയും, മുക്കുവനും, ലോറിക്കാരനും, റൗഡിയും ,ആശാരിയും, മൂശാരിയും വാച്ച് റിപ്പയററുമെല്ലാം വെന്തുരുകുന്ന അവരുടെ ജീവിതവുമായി ലോഹിയുടെ തൂലികയിൽ നിന്നും പിറന്നു വീണപ്പോൾ മലയാളി ഇരുകയ്യും നീട്ടി അവയെല്ലാം ഹൃദയത്തിൽ സ്വീകരിച്ചു. ഒരിക്കൽ പത്മരാജൻ അദ്ദേഹത്തോട് പറഞ്ഞു ‘തന്റെ കഥാപാത്രങ്ങൾ മനുഷ്യരെപ്പോലെ സംസാരിക്കുന്നു.. അത് കളയരുത്..,
ഭൂരിപക്ഷംസിനിമകളുടേയും ചിത്രീകരണത്തിനൊപ്പം തന്നെയായിരുന്നു അദ്ധേഹംതിരക്കഥയും പൂർത്തിയാക്കിയിരുന്നത്.ഭരതം സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു പതിനഞ്ചിൽ താഴെ സീനുകളേ പൂർത്തിയായിട്ടുള്ളു. തറവാടുവീടായി ചിത്രീകരിക്കുന്ന വീട്ടിലാണ് ഷൂട്ടിംഗ് .ആ വീട്ടിൽ അടുത്ത രംഗം ഷൂട്ടു ചെയ്യാൻ സീനില്ല. ആർട്ടിസ്റ്റുകളും യൂണിറ്റും വെയ്റ്റിംഗിലാണ് സംവിധായകൻ സിബി മലയിൽ തൻ്റെ സഹായിയായ സുന്ദർദാസിനെ ലോഹി ഇരുന്ന എഴുതുന്ന ഹോട്ടലിലേക്ക് വിടുന്നു. സുന്ദർദാസ് കാര്യം പറഞ്ഞു . സീൻ ഓർഡർ എഴുതുന്ന സ്വഭാവം ലോഹിക്കില്ല.എന്നിട്ടും ഇടയിലെ സീനുകൾ ഒന്നും എഴുതാതെ തറവാട്ടിൽ അത്രയും ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന നാൽപ്പത്തി അഞ്ചാമത്തേയോ ആറാമത്തേയോ സീനുകൾ വേഗത്തിലെഴുതി സുന്ദർ ദാസിന് കൊടുത്തയച്ചു. കാത്തിരുന്ന ഷൂട്ടിംഗ് സംഘത്തിനു നേരെ കാറിലിരുന്ന് തന്നെ തിരക്കഥ ഉയർത്തി കാട്ടിയ സംഭവും സുന്ദർദാസ് ഓർമ്മിക്കുന്നുണ്ട്..

സിനിമയിലെത്തും മുമ്പേ ചാലക്കുടിയിലെ സൗഹൃദവലയങ്ങളിൽ പെട്ടവരായിരുന്നു ലോഹിതദാസും സുന്ദർ ദാസിൻ്റെ ജേഷ്ഠനും , സുന്ദർദാസുമെല്ലാം – റോട്ടറി ക്ലബിൽ പ്രവർത്തിച്ച കഥകളും ശബരിമലക്ക് പോയ കഥകളും…. സുന്ദർദാസ് സാറിൻ്റെ വീട്ടിൽ ചെല്ലുമ്പോൾ പറഞ്ഞാൽ തീരാത്ത അവരുടെ കഥകൾ അദ്ദേഹം പങ്കുവെക്കാറുണ്ട്.

Advertisement

നഗര കാപട്യങ്ങളോട് അകലം പാലിച്ചിരുന്ന ലോഹിക്ക് ഗ്രാമീണ നിഷ്കളങ്കതയോടെയായിരുന്നു എന്നുംതാൽപ്പര്യം. അകലൂരിലെ അമരാവതിയെന്ന പഴയ തറവാട് വീടിൻ്റെ പൂമുഖമായിരുന്നു അദ്ധേഹത്തിൻ്റെ പ്രധാന എഴുത്തിടം. അവിടുത്തെ കോളാമ്പി പൂക്കളോടും കാശിതുമ്പയോടും അണ്ണാറക്കണ്ണനോടും കിളികളോടുമെല്ലാം അദ്ധേഹം കുശലം പറഞ്ഞു..പലക്കാടൻ നാട്ടിടവഴികളിലെ ചെറു ചായക്കടയിൽ ശുദ്ധരായ മനുഷ്യരുടെ ജീവിതകഥകൾ കേൾക്കാൻ അദ്ദേഹം മനസു തുറന്നിട്ടു. അതു കൊണ്ടൊക്കെ തന്നെ സ്നേഹവും , പ്രതീക്ഷയും പ്രതിസന്ധിയും നിറയുന്ന ജീവിതമുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു അദ്ധേഹത്തിൻ്റെ ചിത്രങ്ങൾ.

മണ്ണിൽ കാലൂന്നീ ബന്ധങ്ങളുടെ കണ്ണികളിൽ കുരുക്കപ്പെട്ട സാധാരണക്കാരുടെ പ്രതിനിധികളായിരുന്നു ലോഹിതദാസിൻ്റെ ഓരോ കഥാപാത്രങ്ങളും. സിനിമാ തീയറ്ററുകൾ മാനസികാരോഗ്യ കേന്ദ്രങ്ങളാണന്ന് വിശ്വസിച്ചിരുന്ന ലോഹിയുടെ ചിത്രങ്ങൾ മനുഷ്യന് സ്നേഹം തിരിച്ചറിയാനും അത് തിരിച്ചുപിടിക്കാനുമുള്ള ഷോക്ക് ട്രീററ്മെൻ്റായിരുന്നു . ആത്മഹത്യക്കൊരുങ്ങിയവരും ,വഴിമുട്ടിയവരും, കുടുംബത്തിൽ നിന്ന് ആട്ടിയിറക്കപ്പെട്ടവരും ,തെറ്റുകാരനും, മനം മാറിയ കൂട്ടികൊടുപ്പുകാരനുമെല്ലാം, ലോഹിയെ അന്വേക്ഷിച്ചു വന്നു. ഒരു പുരോഹിതൻ്റെ മുന്നിലെന്നോണം അവർ അദ്ധേഹത്തിന്റെ മുന്നിൽ ജീവിതം പറഞ്ഞു ,കരഞ്ഞു… അവർക്ക് വേണ്ടത് അദ്ധേഹത്തിൻ്റെ ഉപദേശമായിരുന്നു… ഇനിയും ജീവിക്കേണ്ടുന്നതിൻ്റെ കാരണകളും അതിനുള്ള കരുത്തും ലോഹിതദാസ് വാക്കുകളിലൂടെ, സിനിമകളിലൂടെ അവർക്ക് പകർന്നു .

ലോഹിതാ ദാസിന്റെ – കഥയുടെ കാണാപ്പുറങ്ങൾ എന്ന പുസ്തകത്തിൽ പറയുന്ന ഒരു സംഭവമുണ്ട്
ഒരു ചലച്ചിത്രത്തിന്റെ രചനയെല്ലാം കഴിഞ്ഞ് പ്രീപ്രൊഡഷൻ വർക്കുമായി ഇരിക്കുകയാണ്.
ഒരു റോളിലേക്ക് – സഹനടിയെ തീരുമാനിച്ചു. അവരെ വിളിക്കുന്നു. റോളിന്റെ കാര്യം പറഞ്ഞപ്പോൾ അവർ തേങ്ങിക്കരഞ്ഞുകൊണ്ട് വരുന്നില്ലന്നു പറഞ്ഞു. ലോഹി സാർ അവരെ നിർബന്ധിക്കുന്നു. ടിക്കറ്റ് കൊടുത്ത് വിടുന്നു.നിർബന്ധത്തിന് വഴങ്ങി പിറ്റേന്നവർ വരുന്നു. വൈകാരികമായി കരഞ്ഞു കൊണ്ട് ലോഹി സാറിന്റെ കൈകൾ കൂട്ടി പിടിച്ച് അവർ പറഞ്ഞു. ഇന്നലെ സാർ വിളിച്ചില്ലായിരുന്നങ്കിൽ ആ രാത്രി ജീവിതം അവസാനിപ്പിക്കാൻ തയ്യാറായി ഇരിക്കുകയായിരുന്നു താൻ എന്ന് ..

കസ്തൂരിമാൻ – എന്ന ചിത്രത്തിൽ മീരാജാസ്മിന്റെ ചേച്ചിയുടെ കാസ്റ്റിംഗ് ചർച്ചകൾ നടക്കുമ്പോൾ ആ വേഷത്തിലേക്ക് നടി മയൂരിയെ വിളിക്കാം എന്ന് തീരുമാനിക്കുന്നു. എന്നാൽ സഹസംവിധായകൻപകരം വിനോദിനി എന്ന നടിയെ കാസ്റ്റ് ചെയ്തതോടെ മയൂരിയെ വിളിക്കാനുളള ശ്രമം ഉപേക്ഷിച്ചു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ മയൂരിയുടെ ആത്മഹത്യ വാർത്തയാണ് കേൾക്കുന്നത്. അന്ന് അവരെ വിളിച്ചിരുന്നെങ്കിൽ അവർ മരണത്തിൽ നിന്ന് പിന്തിരിയുമായിരുന്നെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഒഴുക്കിലെ ഇലപോലെയാണ് കൈവിട്ടു പോകുന്ന മനുഷ്യർ .ഒരു ചെറിയ സ്പർശം മതി തലോടൽ മതി ഗതിമാറി ഒഴുകാൻ . അങ്ങനെ മനുഷ്യ പക്ഷത്തു നിന്ന് കഥകൾ ആലോചിച്ച മനുഷ്യനായിരുന്നു ലോഹിതദാസ് .

മമ്മൂട്ടിക്കും മോഹൻലാലിനും മലായാളി മറക്കാത്ത കരുത്തുറ്റ കഥാപാത്രങ്ങൾ നൽകിയത് ലോഹിയായിരുന്നു. അമരത്തിലെ അച്ചൂട്ടിയും, മൃഗയയിലെ വാറുണ്ണിയും, മഹായാനത്തിലെ ചന്ദ്രുവും, മുക്തിയിലെ ഹരിദാസും, ഭൂതകണ്ണാടിയിലെ വിദ്യാധരനും, വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായരുമെല്ലാം മാമ്മൂട്ടിയെന്ന നടൻ്റെ മാറ്റ് പുറത്തു കൊണ്ടുവന്ന കഥാപാത്രങ്ങളായിരുന്നു. ലാലിൻ്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായ കിരീടത്തിലെ സേതുമാധവൻ, ദശരഥത്തിലെ രാജീവ് മേനോൻ, കമലദളത്തിലെ നന്ദഗോപനും, ഭരതത്തിലെ കല്ലൂർ ഗോപിനാഥനും ധനത്തിലെ ശിവശങ്കരനുമെല്ലാം ലോഹിയുടെ തൂലിക സമ്മാനിച്ചവയാണ്. തിലകൻ,മുരളി, മഞ്ജു വാര്യർ, ദിലീപ്, മനോജ് കെ ജയൻ എന്നിവർക്കെല്ലാം എന്നും ഒർമ്മിക്കുന്ന കഥാപാത്രങ്ങൾ നൽകിയതിൽ പ്രധാനിയാണ് ലോഹിതദാസ്.
ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ , ഇന്ദിരാഗാന്ധി അവാർഡ് ,രാമുകര്യാട്ട് അവാർഡ് ,പത്മരാജൻപുരസ്കാരം, അരവിന്ദൻ പുരസ്ക്കാരം, തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ് , ക്രിട്ടിക്സ് അവാർഡുകൾ എന്നിവയെല്ലാം അദ്ധേഹത്തെ തേടിയെത്തി.

Advertisement

നാൽപ്പത്തിനാല് ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും പത്തോളം ചിത്രങ്ങൾ ലോഹിതദാസ് സംവിധാനം ചെയ്യുകയും ഏതാനും ചിത്രങ്ങൾക്ക് ഗാനരചന നിർവഹിക്കുകയും ചെയ്ത അനശ്വര പ്രതിഭയായിരുന്നു അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്.
തൻ്റെ ഒരു കഥ താനല്ലാതെ മറ്റൊരു തിരക്കഥാകൃത്തിനെക്കൊണ്ട് എഴുതിക്കുകയാണെങ്കിൽ ആരെയായിരിക്കും തിരഞ്ഞെടുക്കുക ..?എന്ന ചോദ്യം എം ടി ഒരിക്കൽ നേരിട്ടു. ഒരു സങ്കോചവും കൂടാതെ അദ്ദേ പറഞ്ഞു. ലോഹിതദാസ്.പുതിയ കാലത്തെ തിരയെഴുത്തുകാരായ ശ്യാം പുഷ്ക്കരനും, റഫീക്ക് പിഎസും ,വി.സി വിജീഷും, നവീൻ ഭാസ്ക്കറുമെല്ലാം അദ്ധേഹത്തെ മാനസ ഗുരുവായി കാണുന്നവരാണ് .
മഴക്കാലം പല ഓർമ്മകളിലേക്കുള്ള മടക്കയാത്രയാണ്. കഴിഞ്ഞ കാലങ്ങളെ തുള്ളിയിററിച്ചുണർത്തുന്ന രാത്രിമഴകൾ.. എൻ്റെ ബാല്യകൗമാരങ്ങളെ സന്തോഷിപ്പിക്കുകയും , ചിന്തിപ്പിക്കുകയും,അക്ഷരങ്ങൾക്ക് ഇത്രമാത്രം ശക്തിയുണ്ടന്നറിയിക്കുകയും ചെയ്ത കഥാകൃത്തായിരുന്നു. എ.കെ ലോഹിതദാസ്. എഴുതാനുള്ള ചെറിയ ആഗ്രഹം ശക്തമാക്കിയത് അദ്ധേഹത്തിൻ്റെ രചനകളാണ്. സിനിമ കണ്ട് വീട്ടിൽ വന്ന് അതിന്റെ കഥ മനോഹരമായി ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന അപ്പൻ അവസാനം പറഞ്ഞ് നിർത്തുന്നത്.. ഇതെഴുതിയത് ലോഹിതദാസാണന്നാണ്..

ചാലക്കുടിയിലാണ് അദ്ധേഹം ജീവിതത്തിൻ്റെ നല്ല പങ്കും കണ്ടെത്തിയതെങ്കിലും ജനിച്ചതും സ്കൂൾവിദ്യാഭ്യാസം നടത്തിയതുമെല്ലാം എൻ്റെ നാടിൻ്റെ അല്പ്പം മാത്രം അകലെയുള്ള ചോറ്റാനിക്കരക്കടുത്തുള്ള കോട്ടയത്തുപാറയിലും കടുംഗമംഗലത്തും ആയിരുന്നു എന്നത് ഞങ്ങൾക്ക് അഭിമാനം .ആകാശത്ത് വീണ്ടും കാലവർഷത്തിൻ്റെ കാർമേഘങ്ങൾ നിറയുന്നു.. അമരാവതിയുടെ പടിപ്പുരക്കപ്പുറം നിശബദമായ പാടത്ത് വീണ്ടും കാഴ്ച്ചയെ മറച്ച് മഴ പെയ്ത് തുടങ്ങുകയാണ്.. തെക്കേപറമ്പിലാണ് ലോഹി നിത്യ നിദ്ര. പ്രിയ കഥാകാരൻ്റെ ഓർമ്മകളിൽ തൊടിയിലെ കോളാമ്പി പൂക്കൾ മഴ വീഴ്ച്ചയിൽ തല താഴ്ത്തി.. മരങ്ങൾക്കിടയിലൂടെ കണ്ണീര് പോലെ മഴതുള്ളികൾ അമരാവതിക്ക് മേൽ പെയ്ത് നിറയുന്നു.. ദൂരെ എവിടെയോ തേങ്ങൽ പോലെ കണ്ണീർപൂവിൻ്റെ കവിളിൽ തലോടി എന്ന ഗാനം ..
പ്രണാമം🙏

***

ലോഹിതദാസ് എന്ന അതുല്യ പ്രതിഭക്ക് മാത്രമേ അതിവൈകാരികമായ ദുരന്തങ്ങൾ വേട്ടയാടപെടുന്ന കഥകളും കഥാപാത്രങ്ങളും സംഭാഷണങ്ങളും സൃഷ്ടിക്കാൻ സാധിക്കുകയുള്ളു

രാഗീത് ആർ ബാലൻ

Advertisement

“ഭൂതകണ്ണാടി ചെയ്യാൻ ആലോചിക്കുമ്പോൾ കഥ ഞാൻ രൂപപെടുത്തി. ഇതാണ് എന്റെ വിഷയം ബാലിക പീഡനം.ബാലിക പീഡനം അതൊരു അച്ഛന്റെ കാഴ്ച്ചയിൽ നിന്ന് കാണാൻ തീരുമാനിച്ചു… കാരണം ഈ സമൂഹത്തിലെ ഏറ്റവും വലിയ ബന്ധം അമ്മയും മകനും തമ്മിൽ ആണ് ലോകത്ത്.. ഈ അമ്മയും മകനും കഴിഞ്ഞാൽ അച്ഛനും മകളും അല്ലെങ്കിൽ അച്ഛനും മകനും തമ്മിലുള്ള ബന്ധം.ഈ രണ്ട് പ്രമുഖ ബന്ധങ്ങൾ ഇതൊന്നുങ്കിൽ അമ്മയുടെ കാഴ്ചപ്പാടിൽ അല്ലെങ്കിൽ അമ്മയുടെ കാഴ്ചപ്പാടിൽ..

പതിനാലു വയസുള്ള ഒരു പെൺകുട്ടി സ്കൂളിൽ നിന്ന് മടങ്ങി വരാൻ ഒരു പത്തു മിനിറ്റ് ലേറ്റ് ആയാൽ എല്ലാ അച്ഛന്റെയും എല്ലാ അമ്മയുടെയും മനസ്സിൽ ചെറിയൊരു പുക ഒരു ചൂട് ഒരു തീ ഉയരുന്നുണ്ട്.അപ്പോൾ അങ്ങനെ വെച്ച് കാണാം എന്ന് വിചാരിച്ചു.ഇങ്ങനെ ഉള്ള മഴ ചാറ്റൽ ഉള്ള സമയത്തു ഞാൻ ഇങ്ങനെ നടക്കാൻ ഇറങ്ങിട്ടു ചെറുതുരുത്തിയിലൂടെ ആണ് നടക്കുന്നത്.. പെട്ടന്നു മഴ ശക്തമായി പെയ്തു. ഞാനൊരു പീടികയിലേക്ക് ഓടി കയറി.ഓടി കയറിയപ്പോൾ അതൊരു വാച്ച് റിപ്പയറുടെ കട ആയിരുന്നു.. ഈ വാച്ച് റിപ്പയർ എന്നോട് ഇരിക്കാൻ പറഞ്ഞു.. എന്നേ കണ്ടപ്പോൾ മുഖം ഒന്ന് ഉയർത്തി നോക്കി.. അയാളുടെ കണ്ണിൽ ഈ ഐ ലെൻസ് വെച്ചിട്ടുണ്ട്..ഇരിക്കു സാറേ… ഞാൻ ഇരുന്നു.. അയാൾ ഇരുന്നു വാച്ചിൽ പണിതു കൊണ്ടിരുന്നു..ഇപ്പൊ ഏതാ പടം? ഇയാളിങ്ങനെ സംസാരിച്ചോണ്ടിരിക്കുകയാണ്.ഏതാണ് പടം ഏതാണ് എഴുതികൊണ്ടിരിക്കുന്നത്..അപ്പോൾ ഇയാളുടെ ഓരോ നോട്ടത്തിലും ഞാൻ വിചാരിക്കുന്നത് ഇയാൾ എന്നേ ഐ ലെൻസിലൂടെ ആണോ കാണുന്നത്..എന്ന് ഞാൻ ചിന്തിക്കുകയാണ്..എന്നേ എങ്ങനെ ആയിരിക്കും അയാൾ ഐ ലെൻസിലൂടെ കാണുക..അപ്പൊ എന്തായിരിക്കും എന്റെ രൂപം..എന്റെ രൂപം ആയിരിക്കില്ലല്ലോ കാണുക..

രാക്ഷസിയമായ മറ്റൊരു രൂപം അല്ലെ കാണുന്നത്.. ഇങ്ങനെ ഞാൻ ആലോചിച്ചു വന്നപ്പോഴാണ് തോന്നിയത്.. ഇതാണ് ഇങ്ങനെ ഒരു പിതാവിന്റെ കാഴ്‌ചയിൽ ആണ് കാണേണ്ടത്.ചെറിയ ചെറിയ കാര്യങ്ങൾ പോലും വലുതാക്കി കാണാൻ തോന്നുന്ന അല്ലെങ്കിൽ അങ്ങനത്തെ മനോഭാവം ഉള്ള ഒരാളിലൂടെ വേണം ഇതു പറയേണ്ടത് എന്ന് തീരുമാനിക്കുകയും.. പിന്നീട് പെട്ടന്ന് അങ്ങ് കഥ രൂപപെടുകയാ.. ഇതിന്റെ കാര്യാ കാരണ ബന്ധങ്ങൾ കിട്ടുകയും വിഷയങ്ങൾ ഉണ്ടാകുകയും കഥ എനിക്ക് പെട്ടന്ന് രൂപപ്പെടും.. ഒരു കഥയുടെയും പര്യാസമാപ്തിയെ കുറിച്ച് ഞാൻ ആലോചിക്കാറില്ല “-ലോഹിതദാസ്

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്താണ് ലോഹിതദാസ്.. മനുഷ്യ മനസ്സിനെ വേട്ടയാടുന്ന എത്ര എത്ര കഥാപാത്രങ്ങൾ ആണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവി കൊണ്ടിട്ടുള്ളത്..ലോഹിതദാസ് സിനിമകൾ കാണുമ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എങ്ങനെ ആണ് അദ്ദേഹം നമ്മുടെ ഇടയിലെ അല്ലെങ്കിൽ നമ്മളെ തന്നെ നമുക്ക് ചുറ്റുപാടുള്ള മനുഷ്യനെയും അവന്റെ പ്രശ്നങ്ങളും ദുഃഖങ്ങളും എല്ലാം പച്ച ആയി ആവിഷ്കരിക്കുന്നത് എന്ന്.

കാണുന്ന പ്രേക്ഷകന്റെ മനസിനുള്ളിൽ ആഴത്തിൽ പതിഞ്ഞു പോകുന്ന കഥയും കഥാപാത്രങ്ങളും അതുപോലെ വേട്ടയാടുന്നവയുമാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും കഥാപാത്രങ്ങളും..
തനിയാവർത്തനം, എഴുതാപുറങ്ങൾ,കുടുംബ പുരാണം, വിചാരണ, മുക്തി,കീരിടം, ജാതകം,ദശരഥം, മഹായാനം, മുദ്ര,സസ്നേഹം, മാലായോഗം,മൃഗയ, ഹിസ്സ്‌ ഹൈനെസ്സ് അബ്ദുള്ള,കുട്ടേട്ടൻ, ധനം, ഭരതം,അമരം, കനൽ കാറ്റ്, വളയം, കമലദളം, ആദാരം, കൗരവർ,വെങ്കലം, ചെങ്കോൽ,വാത്സല്യം,പാഥേയം,ചകോരം,സാഗരം സാക്ഷി, സാദരം, സല്ലാപം, തൂവൽ കൊട്ടാരം,ഭൂതകണ്ണാടി, കാരുണ്യം,കന്മദം, ഓർമ ചെപ്പു,വീണ്ടും ചില വീട്ടുകാര്യങ്ങൾ,, ജോക്കർ, അരയന്നങ്ങളുടെ വീട്, ജോക്കർ, സൂത്രധാരൻ,, കസ്തൂരിമാൻ,ചക്രം എല്ലാം അന്നും ഇന്നും എന്നും പ്രിയപ്പെട്ട സിനിമകൾ തന്നെ..
ലോഹിതദാസ് എന്ന അതുല്യ പ്രതിഭക്ക് മാത്രമേ അതിവൈകാരികമായ ദുരന്തങ്ങൾ വേട്ടയാടപെടുന്ന കഥകളും കഥാപാത്രങ്ങളും സംഭാഷണങ്ങളും സൃഷ്ടിക്കാൻ സാധിക്കുകയുള്ളു…..അദ്ദേഹത്തിന് മാത്രം…

Advertisement

***

💞 എ.കെ. ലോഹിതദാസ് വിട പറഞ്ഞിട്ട് 13 വർഷം 💞

കടപ്പാട് : വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )

പത്മരാജൻ എം.ടി.വാസുദേവൻ നായർ, ജോൺപോൾ, ടി.ദാമോദരൻ എന്നിവർക്ക് ശേഷം മലയാള സിനിമയിൽ ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കു പുറമെ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്‌ എന്ന എ.കെ. ലോഹിതദാസ്.

Advertisement

എം.ടി.യും പത്മരാജനും ജോൺപോളും ടി.ദാമോദരനും തിരക്കഥാരംഗത്ത് തിളങ്ങിനിൽക്കുന്ന കാലത്താണ് നാടകരംഗത്തു നിന്നും ലോഹിതദാസ് സിനിമയിലേക്ക് എത്തിയത്. ലോഹി എന്ന പേരിൽ ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി 1986-ൽ തോപ്പിൽ ഭാസിയുടെ KPAC യ്ക്കു വേണ്ടിയായിരുന്നു ആദ്യരചന. സിന്ധു ശാന്തമായൊഴുകുന്നു ആയിരുന്നു ആദ്യനാടകം. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. പിന്നീട് അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ തുടങ്ങി നാടകങ്ങളും എഴുതി.

ഒരു തിരക്കഥ എഴുതാൻ ഏറെ കൊതിച്ചിരുന്നു. പല തവണ അവസരം അടുത്തെത്തിയെങ്കിലും നിർഭാഗ്യങ്ങൾ അകറ്റി. 1987 ൽ ‘തനിയാവർത്തന’ത്തിലൂടെ ലോഹിയുടെ ആദ്യ തിരക്കഥ സിനിമയായി.
പൈങ്കിളി സിനിമകളിൽ നിരന്തരമായി അഭിനയിച്ച് താരപദവി പോലും ചോദ്യം ചെയ്യപ്പെട്ട സമയത്ത് മമ്മൂട്ടി എന്ന നടൻ വീണ്ടും ഉയരങ്ങളിലേക്ക് കുതിച്ചത് ‘തനിയവർത്തന’ത്തിലൂടെയാണ്.
മൃഗയയിലെ വാറുണ്ണി, മഹായാനത്തിലെ ചന്ദ്രു, അമരത്തിലെ അച്ചൂട്ടി, വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ (മമ്മൂട്ടി), ദശരഥത്തിലെ രാജീവ്മേനോൻ, കിരീടത്തിലെ സേതുമാധവൻ, ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ അബ്ദുള്ള (മോഹൻലാൽ)-നായകകഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ താരസിംഹാസനങ്ങൾ ഉറപ്പിച്ചു. വെറും താരങ്ങൾ മാത്രമല്ല, നല്ല നടന്മാർ കൂടിയാണ് ഇവരെന്ന് വാഴ്ത്തപ്പെടാനും ഈ ചിത്രങ്ങൾ സഹായിച്ചു. തുടർന്ന് എഴുതാപ്പുറങ്ങൾ, ആധാരം, മുക്തി, സസ്നേഹം, കുടുംബ പുരാണം, മാലയോഗം, മുദ്ര, ജാതകം, ധനം, കമലദളം, കൗരവർ, ചെങ്കോൽ, തൂവൽക്കൊട്ടാരം, സല്ലാപം…. ലോഹിക്ക് തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. എഴുതുന്നതെല്ലാം ഹിറ്റായി മാറി. വെറും 20 വർഷമാണ്. അതിൽ തന്നെ തിരക്കഥാകൃത്തെന്ന നിലയിൽ സജീവമായിരുന്നത് 12 വർഷം മാത്രം.

മസാലക്കൂട്ടുകൊണ്ട് സൂത്രത്തിലൂടെ വിജയം നേടിയതല്ല ലോഹിയുടെ സിനിമകൾ. കാമ്പുള്ള കഥകൾ, നീറിപ്പിടിച്ച് മുന്നേറുന്ന കഥാസന്ദർഭങ്ങൾ. വികാരതീവ്രമായ മുഹൂർത്തങ്ങൾ, നമ്മുടെ പരിസരങ്ങളിൽ കണ്ട കഥാപാത്രങ്ങൾ, പരിചിതമായ സംഭാഷണങ്ങൾ- ലോഹിയുടെ രചനയ്ക്ക് അവകാശപ്പെട്ടതാണ് ഇതെല്ലാം. വികാരതീവ്രമായ മുഹൂർത്തം എഴുതുന്ന അതേ മികവിൽ ഹാസ്യരംഗംപോലും ലോഹി എഴുതി ഫലിപ്പിച്ചു. വെറുതെ ചിരിച്ചുതള്ളാവുന്ന ഹാസ്യമല്ല ലോഹി എഴുതിയത്. സല്ലാപത്തിലെ ആശാരിപ്പണിക്കാരെ ലോഹി ചിത്രീകരിച്ചപ്പോൾ പ്രേക്ഷകർ ചിരിച്ചു. പക്ഷെ നമ്മൾ കണ്ടിട്ടുള്ള ആശാരിമാരെല്ലാം ഇങ്ങനെയാണെന്ന് പിടികിട്ടുമ്പോഴാണ് ചിരി വ്യത്യസ്തമാവുന്നത്. ലോഹിയുടെ കഥാപാത്രങ്ങൾ സംസാരിച്ചത് സാഹിത്യഭാഷയിലല്ല, നമ്മൾ കേട്ടു പരിചയമുള്ള ഭാഷയിലാണ്.

അന്നേവരെ പടിക്കു പുറത്തു നിർത്തിയ എല്ലാ ജനവിഭാഗങ്ങളെയും മലയാളസിനിമക്കകത്തേക്ക് കൊണ്ടുവന്നത് ലോഹിതദാസാണ്. ദുർഗുണപരിഹാരപാഠശാലയിലെ കുട്ടികൾ (മുദ്ര), അപരിഷ്കൃതനായ വേട്ടക്കാരൻ ( മൃഗയ), കടലിനോട് മല്ലിട്ട് ജീവിക്കുന്ന മുക്കുവർ (അമരം), മൂശാരിമാർ (വെങ്കലം), ആശാരിമാർ (സല്ലാപം), അലക്കുകാർ (വീണ്ടും ചില വീട്ടുകാര്യങ്ങൾ), സർക്കസ് കോമാളികൾ (ജോക്കർ), വേശ്യകൾ (സൂത്രധാരൻ)- അവർക്കെല്ലാം ലോഹി ഇടംകൊടുത്തു.1955 മേയ് 10-ന് തൃശൂർ ജില്ലയിലെ ചാലക്കുടിയ്‌ക്കടുത്ത്‌ മുരിങ്ങൂരിൽ അമ്പഴത്തുപറമ്പിൽ വീട്ടിൽ കരുണാകരന്റെയും മായിയമ്മയുടെയും മകനായി ജനിച്ചു. എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു ലാബറട്ടറി ടെക്‌നീഷ്യൻ കോഴ്‌സും പൂർത്തിയാക്കി.

Advertisement

ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഉദയനാണ് താരം, സ്‌റ്റോപ്‌ വയലൻസ്‌, വളയം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വള്ളുവനാടൻ ഗ്രാമങ്ങളോടും ആ ഗ്രാമത്തിലെ ജീവിതത്തോടും വല്ലാത്തൊരു അഭിനിവേശവുമുണ്ടായിരുന്നു ലോഹിതദാസിന്. സല്ലാപത്തിലും വാത്സല്യത്തിലും തൂവൽക്കൊട്ടാരത്തിലും അരയന്നങ്ങളുടെ വീടിലുമെല്ലാം വള്ളുവനാടിന്റെ ഗ്രാമീണജീവിതമാണ് ഉള്ളത്. ആധാരം എന്ന ചിത്രത്തിൽ ചെറിയ കഥാപാത്രത്തെയാണ് അബൂബക്കർ എന്ന നടൻ അവതരിപ്പിച്ചത്. ”പരദൂഷണം പറയുക എന്ന ശീലം എനിക്കില്ല” എന്നു പറഞ്ഞാണ് അയാൾ പരദൂഷണം തുടങ്ങുക. വീണ്ടും ചില വീട്ടുകാര്യങ്ങളിൽ ജയറാമിനെ ശകാരിക്കുന്ന പപ്പു ”തന്തേം തള്ളേം നയിച്ചുണ്ടാക്കീത് തിന്നിട്ട് എല്ലിന്റള്ളിൽ കുത്ത്യപ്പോ…. ഓന്റൊരവസ്ഥ. നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കൂലടോ”. സല്ലാപത്തിലെ ഒടുവിലിന്റെ കഥാപാത്രം അമ്പലക്കമ്മിറ്റി പ്രസിഡന്റാണ്. ‘പെണ്ണുങ്ങളെവിടെയുണ്ടോ അവിടെയുണ്ടാവും നമ്മുടെ പ്രസിഡന്റ്. മാലയോഗത്തിലെ ചായക്കടക്കാരനാണെങ്കിലും വേദാന്തിയായ കലികാലം പരമു നായർ (ഒടുവിൽ ഉണ്ണികൃഷണൻ)

ഏതു ജോലിക്കു പോയാലും അവിടെ തുടരാതെ വിദ്യാഭ്യാസം തീരെ കുറവാണെങ്കിലും ‘ആ ജോലിയൊന്നും നമുക്കു പറ്റിയതല്ലെ’ന്ന് കരുതുന്ന ഉഴപ്പനായ കിരീടത്തിലെ ജഗതിയുടെ കഥാപാത്രം. ഏതു ചെറിയ കഥാപാത്രവും ലോഹി എഴുതുമ്പോൾ അതിന് എന്നെന്നും ഓർമിക്കപ്പെടുന്ന വ്യക്തിത്വമുണ്ടാവുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങളിൽ അലക്കുകാരുടെ വീട്ടിലെ വഴക്കും ബഹളവും വെങ്കലത്തിൽ മൂശാരിമാരുടെ വീട്ടിൽ പെണ്ണുങ്ങൾ പുറം തിരിഞ്ഞിരുന്നത് സംസാരിക്കുന്നതുമെല്ലാം ആ ജനവിഭാഗത്തെ സൂക്ഷ്മമായി കണ്ട ഒരാൾക്കേ ഇത്ര മനോഹരമായി ഫലിപ്പിക്കാൻ കഴിയൂ. സിനിമക്ക് വേണ്ടി ജീവിച്ചയാൾ ആയിരുന്നില്ല ലോഹിതദാസ്. സിനിമക്കു വേണ്ടി ജനിച്ചയാളായിരുന്നു. തിരക്കഥാകൃത്തായി തിളങ്ങി നിൽക്കുമ്പോഴാണ് 1997 ഭൂതക്കണ്ണാടിയിലൂടെ സംവിധായകനായത്. മകളെ കുറിച്ചോർത്ത് ആധിയോടെ കഴിയുന്ന ഒരു വാച്ചുമെക്കാനിക്കിനെയാണ് ഭൂതക്കണ്ണാടിയിലൂടെ ലോഹിതദാസ് കാണിച്ചുതന്നത്. പിന്നീട് കാരുണ്യം, കന്മദം, സൂത്രധാരൻ, അരയന്നങ്ങളുടെ വീട്, ജോക്കർ, ചക്കരമുത്ത്, നിവേദ്യം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

1999 ൽ സത്യൻ അന്തിക്കാടിനു വേണ്ടി വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിന് തിരക്കഥയെഴുതി. പിന്നീട് പത്തുവർഷം മറ്റാർക്കും വേണ്ടി എഴുതിയിട്ടില്ല. 2007 ൽ പുറത്തിറങ്ങിയ നിവേദ്യമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. സിന്ധുവാണ് ഭാര്യ. ഹരികൃഷ്ണൻ, വിജയശങ്കർ എന്നിവർ മക്കളും. 2009 ജൂൺ 28-ന്‌ അന്തരിച്ചു.

***

ലോഹിയുടെ രചനയിൽൽ മധ്യ വർഗ്ഗത്തോടൊപ്പം അടിസ്ഥാന വർഗ്ഗവും കടന്നു വരാറുണ്ട്

Advertisement

Bineesh K Achuthan

സാധാരണക്കാരുടെ കഥകൾ പറയുന്ന രണ്ട് തിരക്കഥാകൃത്തുക്കളാണ് ലോഹിതദാസും ശ്രീനിവാസനും. ശ്രീനിയുടെ ചിത്രങ്ങളിൽ ഭൂരിപക്ഷവും മധ്യവർഗ്ഗ കുടുംബ പശ്ചാത്തലത്തിലായിരുന്നു. എന്നാൽ ലോഹിയുടെ രചനയിൽൽ മധ്യ വർഗ്ഗത്തോടൊപ്പം അടിസ്ഥാന വർഗ്ഗവും കടന്നു വരാറുണ്ട്. സാഗരം സാക്ഷി പോലെ അപൂർവ്വമായി ഉപരി വർഗ്ഗവും. നമുക്ക് ചുറ്റും കാണാൻ കഴിയുന്ന ഒട്ടേറെ കഥാപാത്രങ്ങളെ ശ്രീനിയുടെ ചിത്രങ്ങളിൽ കാണാം. എന്നാൽ അവർക്കെല്ലാം ഒരു കാരിക്കേച്ചർ സ്വഭാവമുണ്ടായിരുന്നു.

അവരെക്കുറിച്ചെല്ലാം ഓർക്കുമ്പോൾ നമ്മുടെ ചുണ്ടിൽ ഒരു ഊറിയ ചിരിയുണ്ടാകും. അതിനി ശ്രീനിയുടെ വില്ലൻ കഥാപാത്രങ്ങളെ കുറിച്ച് ഓർക്കുമ്പോൾ പോലും ആ ചിരി മായുന്നില്ല എന്ന് മാത്രമല്ല ആ ചിരി ഒരു വിടർന്ന ചിരിയായി മാറും. എന്നാൽ ലോഹിയുടെ കഥാപാത്രങ്ങൾ നമ്മെ പൊള്ളിക്കുന്നവരാണ്, വേദനിപ്പിക്കുന്നവരാണ്. അതിലുപരി അവരെല്ലാം തോറ്റ് പോയവർ കൂടിയാണ്. പോരാട്ട വഴിയിൽ വീണ് പോകുന്നവർ. ചില സമയം അവർ പോരാടുന്നത് വ്യക്തികളോടല്ല. മറിച്ച് ഈ വ്യവസ്ഥിതിയോട് തന്നെയാണ്. ആ പോരാട്ട ഭൂമികയിൽ അവർ ചിലപ്പോൾ നിരായുധരാകും ചിലപ്പോൾ ലക്ഷ്യം തെറ്റിയവരായി ഉഴറും. തനിയാവർത്തനത്തിലെ ബാലൻ മാസ്റ്റർ ഈ സമൂഹത്തോടാണ് തോറ്റ് പോകുന്നത്. ദശരഥത്തിലെ രാജീവ് മേനോനാകട്ടെ മാതൃത്വത്തിന്റെ മുന്നിലും. കൗരവറിലെ ആന്റണി പുത്രവാത്സല്യത്തിന്റെ മുന്നിലാണ് പരാജയപ്പെടുന്നതും ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുന്നതും. അങ്ങനെ തോൽവികൾ ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ടവരായിരുന്നു ലോഹിയുടെ നായകൻമാരിൽ ഭൂരിപക്ഷവും.

മമ്മൂട്ടിയും മോഹൻലാലും തുടർച്ചയായി വീരശൂര പരാക്രമികളായി വെള്ളിത്തിരയിൽ വിലസുമ്പോഴാണ് അവരെ പരാജിതരും ദുർബലരുമായി ചിത്രീകരിക്കുന്ന ലോഹി ചിത്രങ്ങൾ പുറത്ത് വരുന്നത്. പ്രതികാര ദാഹിയായി ശത്രു സംഹാരം നടത്തുന്ന ന്യൂ ഡെൽഹിയിലെ ജി.കെ.യെ കണ്ട് കയ്യടിച്ച അതേ പ്രേക്ഷകരാണ് തൊട്ടടുത്ത മാസം തന്നെ ബാലൻ മാസ്റ്ററുടെ ദുര്യോഗത്തിൽ ഉള്ളു നീറ്റിയത്. അച്ഛന്റെ പോരാട്ടം ഏറ്റെടുത്ത് എതിരാളികളെ ഉൻമൂലനം ചെയ്ത നാടുവാഴികളിലെ അർജ്ജുനന് വേണ്ടി ആർപ്പ് വിളിച്ച അതേ ആരാധകർ തന്നെയാണ് മാസങ്ങൾക്കിപ്പുറം അച്ഛന് വേണ്ടി തെരുവിലിറങ്ങി സർവസ്വവും നഷ്ടപ്പെട്ട സേതുമാധവന്റെ ദുരന്തപര്യവസായിയായ ജീവിതം കണ്ട് കണ്ണീർ വാർത്തതും.

മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങൾ എന്നു പറയാറുണ്ട്. അല്ലെങ്കിൽ മണ്ണിൽ തൊട്ടറിഞ്ഞ വേഷങ്ങൾ എന്നും പറയാറുണ്ട്. പറഞ്ഞ് പറഞ്ഞവയെല്ലം ക്ലീഷേ ആയി എന്നത് മറ്റൊരു സത്യം. എന്നാൽ, ഈ പറയുന്ന കഥാപാത്രങ്ങളിൽ ഒന്നും തന്നെ മണ്ണിൽ പണിയെടുക്കുന്നവരോ മണ്ണുമായി ജൈവ ബന്ധമുള്ളവരോ ആയിരുന്നില്ല. മറിച്ച്, അത്തരം കഥാപാത്രങ്ങളെ ദൃശ്യവൽക്കരിക്കാൻ മടി കാണിച്ചിട്ടുള്ള സൃഷ്ടാക്കളുടേതായിരുന്നു ആ so called characters എല്ലാം തന്നെ. അഗ്രഹാരങ്ങളിൽ നിന്നും തമ്പുരാക്കൻമാരുടെ കൊട്ടാരത്തിൽ നിന്നും വരിക്കാശ്ശേരി മനയിൽ നിന്നുമൊക്കെ മലയാള സിനിമ കുമ്പളങ്ങിയിലെ തീട്ടപ്പറമ്പിലേക്ക് സഞ്ചരിച്ചു തുടങ്ങിയിട്ട് നാളധികമായില്ല. ആ യാത്രയിലെ നാട്ടുവഴിയിലെവിടെയോ ആയിരുന്നു ലോഹിതദാസിന്റെ സ്ഥാനം. ചില പ്രത്യേക വിഭാഗം ആളുകളുടെ കഥകൾ മാത്രം പറഞ്ഞു പോന്ന മലയാള സിനിമയിൽ ഉപരിവർഗ്ഗത്തിൽ നിന്നും അടിസ്ഥാന വർഗ്ഗത്തിലേക്ക് ചാല് കീറിയതിൽ ലോഹിക്ക് നിർണ്ണായക പങ്കുണ്ട്. സിനിമയിലെ ബഹുസ്വരതയാണ് ലോഹി ചിത്രങ്ങളുടെ മുഖമുദ്ര തന്നെ. എല്ലാ വിഭാഗം ജനങ്ങളെയും അവരുടെ തൊഴിലുകളെയും ജീവിതത്തേയും ദൃശ്യവൽക്കരിക്കാൻ ലോഹിയിലെ കഥാകാരന് കഴിഞ്ഞു. അവർക്കും ജീവിതമുണ്ടെന്ന് മലയാള പ്രേക്ഷകരെ കാട്ടിക്കൊടുത്തു. അവരെ ചിത്രീകരിച്ച രീതി നിശ്ചയമായും വിമർശന വിഷയമായ ഒന്നാണെന്നത് സത്യം. അതിൽ തീർച്ചയായും അദ്ദേഹത്തിന് പരിമിതികൾ ഉണ്ടായിരുന്നു. എങ്കിൽ തന്നെയും വലിയൊരു ജന വിഭാഗത്തിന് ദൃശ്യത നൽകി എന്നത് നിസാരമായി കാണേണ്ട ഒന്നല്ല.

Advertisement

ചിരിയോ ചിരി എന്ന ചിത്രത്തിലൂടെ ബാലചന്ദ്ര മേനോനാണ് തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ജീവിത പ്രാരാബ്ധങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നത്. ഇതിന്റെ ഒരു extended version നാടോടിക്കാറ്റും റാംജിറാവുമൊക്കെ. എന്നാൽ മണ്ഡലാനന്തര (കമ്മീഷൻ) രാഷ്ട്രീയ സാഹചര്യത്തിൽ ഇതൊരു ട്രെന്റായി മാറി. മലയാള സിനിമയിലെ രണ്ടാം നിരക്കാരുടെ നേതൃത്വത്തിൽ തൊഴിൽ രഹിതരും ഭാഗ്യാന്വേഷികളുമായ ഒരു പറ്റം യുവാക്കളുടെ കോമാളിത്തരങ്ങൾ തരംഗമായി. വർഷങ്ങൾക്കിപ്പുറം ഈ സംഘത്തിൽ നിന്നും നായകനിരയിൽ ഉയർന്നു വന്ന ജയറാമിന്റെ കാരക്ടറിനോട് ചോക്ക് മലയുടെ മുകളിൽ കയറിയിരുന്ന് ചോക്ക് തപ്പി നടക്കുന്നവർ എന്ന് ലോഹിയുടെ കഥാപാത്രം ഓർമ്മപ്പെടുത്തുന്നുണ്ട്. ആ ഒറ്റ ഡയലോഗിലൂടെ വലിയൊരു തിരിച്ചറിവ് യുവ സമൂഹത്തിന് നൽകാൻ ലോഹിതദാസിന് കഴിഞ്ഞു.
ഇന്ന് പ്രിയ കഥാകാരൻ ലോഹിതദാസ് വിട പറഞ്ഞിട്ട് 13 വർഷമാകുന്നു. തികച്ചും അപ്രതീക്ഷിതമായ ആ വേർപാട് മലയാള സിനിമക്ക് അപരിഹാരമായ നഷ്ടം തന്നെയാണ്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി പ്രേക്ഷക മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടാൻ ഇടയാക്കുന്ന കഥാപാത്രങ്ങൾ അധികമൊന്നുമില്ലാതെ ഉഴറുന്ന നമ്മുടെ സൂപ്പർ താരങ്ങൾ ആ വിയോഗത്തിന്റെ നേർസാക്ഷ്യങ്ങളാണ്.

***********

സഫാരി ചാനൽ പ്രോഗ്രാമിൽ ജോൺപോൾ പറഞ്ഞിട്ടുള്ള സാക്ഷാൽ തോപ്പിൽഭാസിയുടെ ഒരു പ്രവചനം ഉണ്ട്…. “ഒരു കഥാ തിരമാല മലയാളത്തിലേക്ക് അടിച്ചു തുടങ്ങുന്നു” എന്ന്…. അത് ലോഹി എന്ന വിളിപ്പേരുള്ള എ കെ ലോഹിതദാസിനെക്കുറിച്ച് ആയിരുന്നു

Yakshi Creatives

Advertisement

ജോൺ എബ്രഹാമിനെക്കുറിച്ച് പറയുന്ന ഒരു കഥയുണ്ട്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഫൈനൽ പ്രസന്റേഷൻ സമയത്ത് സിനിമക്ക് പകരം മികവോടെ തിരക്കഥ പറഞ്ഞു കയ്യടിയും റാങ്കും വാങ്ങിയെടുത്ത കഥ. അതുപോലൊരു ഓഫ് ബീറ്റ് രീതിയിലാണ് ലോഹിതദാസ് മലയാള സിനിമയ്ക്ക് വേണ്ടി ആദ്യം കഥ പറഞ്ഞത്. കൊച്ചിയിലെ വുഡ്‌ലാൻഡ് ഹോട്ടലിനും സുഭാഷ് പാർക്കിനും ഇടയിലെ ചെറിയ ദൂരത്തിനിടയിൽ ഔപചാരികതയില്ലാതെ സിബി മലയിലിനോട് പറഞ്ഞ കഥ….

സിബിയും മലയാളവും മതിപ്പോടെ നോക്കിക്കണ്ട, കേട്ട സിനിമാക്കഥ. “തനിയാവർത്തനം”.
‘ചരിത്രം എന്നിലൂടെ’ എന്ന സഫാരി ചാനൽ പ്രോഗ്രാമിൽ ജോൺപോൾ പറഞ്ഞിട്ടുള്ള സാക്ഷാൽ തോപ്പിൽഭാസിയുടെ ഒരു പ്രവചനം ഉണ്ട്…. “ഒരു കഥാ തിരമാല മലയാളത്തിലേക്ക് അടിച്ചു തുടങ്ങുന്നു” എന്ന്…. അത് ലോഹി എന്ന വിളിപ്പേരുള്ള എ കെ ലോഹിതദാസിനെക്കുറിച്ച് ആയിരുന്നു.
തോറ്റു പോയ നായകന്മാരുടെ നീണ്ടനിര. കൊണ്ടും കൊടുത്തും സ്വയം വെളുപ്പിച്ചും മുന്നേറാത്ത, കറകളഞ്ഞവരല്ലാത്ത, ആദർശ ധീരന്മാരല്ലാത്ത, തന്തയ്ക്ക് പിറന്നവരെന്ന് നാഴികയ്ക്ക് നാല്പത് വട്ടം കൂവി വിളിക്കാത്ത, അസാധാരണന്മാരല്ലാത്തവരുടെ നിര. ആ നായകന്മാരെ പോലെ തന്നെയാണ് ലോഹിതദാസും ജീവിച്ചത്.

 

“പലരും അംഗീകരിക്കാൻ മടിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ എനിക്ക് നല്ല ഉറപ്പുണ്ട്. ലോഹിതദാസ് വിലയിരുത്തപ്പെടാൻ പോകുന്നത് ലോഹിതദാസിന്റെ മരണശേഷമാണ്.” മാതൃഭൂമിക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ ലോഹിതദാസ് പറഞ്ഞതാണിത്. ലോഹിതദാസിന്റെ നായകന്മാരൊന്നും നന്മയുടെ പ്രകാശ ഗോപുരങ്ങൾ ആയിരുന്നില്ല. ചെയ്ത തെറ്റുകളെ വെളുപ്പിക്കാൻ സാഹചര്യം കിട്ടാത്തവരോ അതിന് ശ്രമിക്കാത്തവരോ ശ്രമിച്ചാൽ തന്നെ അവിടെയും പരാജയപ്പെട്ടു പോകുന്നവരോ ആയിരുന്നു ലോഹിയുടെ ആണുങ്ങൾ.

Advertisement

നഷ്ടപ്പെട്ട കുടുംബവും സ്നേഹവും ബന്ധങ്ങളും തിരിച്ചുപിടിക്കാൻ വർഷങ്ങൾക്കുശേഷം കുടുംബസമേതം തറവാട്ടിൽ എത്തുന്ന ‘അരയന്നങ്ങളുടെ വീട്ടി’ലെ രവി ആദ്യം അത് ചെന്നുപെടുന്നത് “എത്ര കാലം കഴിഞ്ഞാലും ഞാൻ തിരിച്ചു വരും.. കാത്തിരിക്കണം” എന്ന് വാക്ക് ഏൽപ്പിച്ചു പോയ അവിവാഹിതയായ ബാല്യകാല കൂട്ടുകാരിയുടെ മുന്നിൽ. വലിയ വലിയ കാരണങ്ങൾ പറയാതെ “ഞാൻ ഓർത്തില്ല… വിട്ടുപോയി” എന്ന് മാത്രമേ ലോഹി രവിയെ കൊണ്ട് പറയിക്കുന്നുള്ളൂ. വിപ്ലവം നെഞ്ചിലേറ്റിയപ്പോൾ അന്യനാട്ടിൽ ഒരു പെണ്ണിനെ, ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ചുപോയ “നീ മനുഷ്യനാണോ” എന്ന ചോദ്യത്തിന് ‘പാഥേയ’ത്തിലെ കവി ചന്ദ്രദാസിനു മറുപടിയില്ല.

ജീവിത പ്രാരാബ്ധത്തിന്റെ ദശാസന്ധിയിൽ വരുമാനമുള്ള അച്ഛനെ ആക്സിഡന്റ് എന്ന പോലെ കൊന്നു കളയാം എന്ന് ചിന്തിച്ചു പോകുന്ന ‘കാരുണ്യ’ത്തിലെ സതീശൻ, ചെറുപ്പത്തിൽ രണ്ടാനച്ഛനെ അടിച്ചുവീഴ്ത്തി അമ്മയുടെ ജീവിതം നരകം ആക്കിയ വിശ്വനാഥൻ. “നീ എന്റെ ജീവിതം തകർത്തില്ലേ?”എന്ന അമ്മച്ചോദ്യത്തിനു മുൻപിൽ കാര്യകാരണങ്ങൾ നിരത്താതെ നിശബ്ദം ശാപം മൊത്തം ഏൽക്കുന്ന ‘കന്മദ’ത്തിലെ വിശ്വനാഥൻ.

പ്രതിഭയുടെ കാര്യത്തിൽ ഭരതനും പത്മരാജനുമൊപ്പം ഉരച്ചുനോക്കേണ്ടതല്ല ലോഹിതദാസിന്റെ രചനകൾ. അവരുടേത് പോലുള്ള ഒരാഘോഷ സിനിമാജീവിതവും ആയിരുന്നില്ല ലോഹിതദാസിന്റേത്. കഥാപാത്രങ്ങളുടെ ആധികളും അസ്ഥിരതകൾക്കുമൊപ്പം സമാന മാനസികാവസ്ഥയിലായിരുന്നു മിക്കപ്പോഴും ലോഹിതദാസ്. രണ്ടര മണിക്കൂർ കഴിഞ്ഞ് പടം വിട്ടെറങ്ങുമ്പോൾ പറയാതെ പറയുന്ന “They happily lived ever after” എന്ന fairytale വാചകം ലോഹിതദാസ് സിനിമകളിൽ കാണാനേ കഴിയില്ല. പത്ത് മികച്ച മലയാളസിനിമകളുടെ പട്ടികയിൽ ലോഹിതദാസിന്റെ ഒരു സിനിമയെങ്കിലും ഇടം പിടിക്കും എന്ന് നിസംശയം പറയാം.ലോഹിതദാസ് ഓർമയായിട്ട് ഇന്ന് പതിമൂന്ന് വർഷം. ❤

***

Advertisement

Bachoo Mahe :

എന്ത് കൊണ്ടാണ് പത്മരാജൻ സിനിമകളുടെ ദൃശ്യ ചാരുത ഇല്ലാതിരിക്കുമ്പോഴും ലോഹിതദാസിന്റെ ചിത്രങ്ങൾ വ്യത്യസ്തവും ആകർഷണീയവുമാകുന്നത് ? മലയാള സിനിമാചരിത്രം എഴുതുന്ന ഒരാൾ എങ്ങനെയായിരിക്കും ലോഹിയെ ശരിയാംവണ്ണം അടയാളപ്പെടുത്തുക ?

ലോഹിയുടെ കഥാപാത്രങ്ങൾ, തനിക്കു ചുറ്റുമുള്ള പച്ചയായ മനുഷ്യരെ അതേപടി സിനിമയിലും പുന:പ്രതിഷ്ഠിച്ചതാണ് എന്നു പറയാം. അവ, കേരളീയ സമൂഹം കാത്തു വെച്ച ബഹുസ്വരതയുടെ നേർപതിപ്പുകളായി. അവർ ഒരിക്കലും അമാനുഷിക പ്രഭാവമുള്ളവരായിരുന്നില്ല. അദ്ദേഹത്തിന്റെ നായകരിൽ പലരും ജീവിതം നൽകുന്ന തിരിച്ചടിയിൽ വല്ലാതെ തോറ്റ് പോകുന്നവരാണ്. കിരീടത്തിലെ സേതുവിനെയും തനിയാവർത്തനത്തിലെ ബാലൻ മാഷിനെയും ഭരതത്തിലെ ഗോപിയെയും ചകോരത്തിൽ അനശ്വര നടൻ മുരളി മിഴിവേകിയ പട്ടാളക്കാരനെയുമൊക്കെ മലയാളിക്ക് അത്ര പെട്ടെന്ന് മറക്കാനൊക്കുമോ ?!

എക്കാലത്തും ഓർക്കുന്ന ഒത്തിരി നല്ല സിനിമകൾ തിരക്കഥാകൃത്തായും സംവിധായകനായും ലോഹിതദാസ് നമുക്ക് സമ്മാനിച്ചിട്ടുണ്ട്. വ്യക്തിയുടെ മാനസിക സംഘർഷങ്ങളും കുടുംബബന്ധങ്ങളുടെ തീവ്രതയും നമുക്ക് അനുഭവവേദ്യമാക്കി തന്ന കഥപറച്ചിലുകാരൻ കൂടിയായിരുന്നു ലോഹി. ‘താരങ്ങളായി പറന്ന് നടന്ന’ മമ്മൂട്ടിയിലെയും മോഹൻലാലിലെയും മഹാനടന്മാരെ പ്രചോദിപ്പിക്കാൻ അദ്ദേഹത്തെ പോലെ ചുരുക്കം ചിലർക്ക് മാത്രമാണ് സാധിച്ചത്. രചനകൾ സാമൂഹിക പ്രസക്തങ്ങളായിരുന്നു; ബന്ധങ്ങളുടെ ആർദ്രതയും മാധുര്യവും നുണയാൻ നമ്മെ പ്രേരിപ്പിക്കുകയാണ് മിക്ക സിനിമകളിലൂടെയും ലോഹിതദാസ് ചെയ്തത്. തന്റെ കഥകൾ അത്രമേൽ ജീവിതഗന്ധിയാകാൻ അദ്ദേഹത്തിന്റെ സമ്പന്നമായ നാടക പാരമ്പര്യവും സഹായിച്ചിരുന്നിരിക്കണം.

Advertisement

ചരിത്രം മായ്ച്ചു കളഞ്ഞ ഫ്യൂഡലിസവും തമ്പ്രാൻ പ്രതാപവും പുന:സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള മലയാള സിനിമകളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി ഇടക്കാലത്ത്. സൂപ്പർ താരങ്ങളുടെ വാണിജ്യപരത ചൂഷണം ചെയ്തായിരുന്നു ആ മാമാങ്കങ്ങൾ അരങ്ങേറിയത്. ഇവയിലെ ഏറ്റവും വലിയ അപകടമാകട്ടെ മേലാള സ്വത്വമൊഴികെ മറ്റൊന്നിനെയും പൊതുസമൂഹത്തിന്റെ ഭാഗമായി എണ്ണാതിരിക്കുകയോ അഥവാ അവരെ അധമരും പരിഹാസ്യ പാത്രങ്ങളുമായി എണ്ണുകയോ ചെയ്തു എന്നിടത്തായിരുന്നു. ഒടുക്കമത് മലയാള സിനിമയുടെ കൈവഴക്കമായി അംഗീകരിക്കപ്പെടുകയും ചെയ്തു. ഈ പരിസരത്തു നിന്നാണ് കീഴാള ജീവിതം പ്രമേയമാക്കിയും പ്രാന്തവൽക്കരിക്കപ്പെട്ടവരെ ജീവസ്സുറ്റ കഥാപാത്രങ്ങളാക്കിയും ലോഹി പുതുവഴി തീർക്കുന്നത്.

പ്രതിലോമകരമായ ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്ന കലാകാരൻ സമൂഹത്തോട് ചെയ്യുന്നത് അതിക്രമമാണെന്ന് പറയാതെ പറഞ്ഞു ലോഹി. അങ്ങനെ പുള്ളുവത്തിയും അലക്കുകാരിയും മൂശാരിയും മുക്കുവനും സിനിമ നിർവ്വചിച്ച മലയാളി സാംസ്ക്കാരിക സ്വത്വത്തിൽ ആർജ്ജവത്തോടെ ഇടം കണ്ടെത്തി. കീഴാളർ പരിഹാസ്യ പാത്രങ്ങളായും വില്ലൻ വേഷങ്ങളായും പ്രത്യക്ഷപ്പെട്ടാൽ മതിയെന്ന ആഢ്യ മേൽക്കോയ്മയുടെ അലിഖിത പ്രമാണങ്ങള്‍ക്ക് നേരെ ‘സൗഹൃദപരമായ ഒരു കലമ്പൽ’. കേശവദേവും ബഷീറും സാഹിത്യത്തിൽ ചെയ്ത ധർമ്മമെന്തോ അത് സിനിമയിൽ പുനർ വിന്ന്യസിക്കുകയായിരുന്നു ലോഹിതദാസ്.

മലയാളിയുടെ പൊതുബോധം പലപ്പോഴും സ്ത്രീ വിരുദ്ധമാകുമ്പോൾ തന്നെ, അദ്ദേഹം ഏറെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് സൃഷ്ടിയേകിയെന്നതും ശ്രദ്ധേയം. ഭൂതക്കണ്ണാടിയിലെ പുള്ളുവത്തിയും, കസ്തൂരി മാനിലെ മീരയുടെ കഥാപാത്രവും മോഹൻലാൽ വേഷമിട്ട നായകനെ നിഷ്പ്രഭമാക്കിയ കന്മദത്തിലെ മഞ്ജുവാര്യരുടെ കഥാപാത്രവും ചില ഉദാഹരണങ്ങൾ മാത്രം. അകമേ കരുത്താർ‍ന്ന ആർ‍ദ്രതയും പുറമേ പരുക്കൻ മുഖാവരണവും – ചകോരത്തിൽ ശാന്തികൃഷ്ണ അനശ്വരമാക്കിയ, തന്റേടമുള്ള സ്ത്രീത്വത്തിന്റെ മുഴുഭാവങ്ങളും മനോഹരമായി മേളിച്ച നായികയെ തോല്പിക്കാൻ കെല്പുള്ള ഒരു കഥാപാത്രം മലയാള സിനിമയിൽ ഇനിയും പിറവി കൊള്ളേണ്ടിയിരിക്കുന്നു !

ഇത്രയും പറഞ്ഞതിൽ ലോഹിയുടെ എല്ലാ സിനിമകളും തിരക്കഥകളും തീർത്തും ഉദാത്തമെന്നോ വിമർശനാതീതമാണെന്നോ അർഥമാക്കുന്നില്ല. ചില രചനകൾ ശരാശരി നിലവാരം പുലർത്തുമ്പോൾ മറ്റു ചിലവ തനി പൈങ്കിളി മാത്രമായും പരിണമിച്ചു. ഭൂതക്കണ്ണാടിക്ക് ശേഷം കലാപരമായി ആ പ്രതീക്ഷ അതേപടി നിറവേറ്റുന്ന മറ്റൊരു പടം സംവിധാനം ചെയ്തു കണ്ടില്ല. വ്യവസ്ഥിതിയോട് എന്നും കലഹിച്ചു നിന്ന വിപ്ലവകാരിയുമായിരുന്നില്ല ; കലഹത്തേക്കാൾ അനുരഞ്ജനത്തിന്റെ വഴിയായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്. അപ്പോഴും, തന്റെ കഥാപാത്രങ്ങളിലൂടെ മന:പൂർവ്വം പ്രസരിപ്പിക്കാൻ ശ്രമിച്ച നന്മയുടെ, സ്നേഹത്തിന്റെ, ആർദ്രതയുടെ വറ്റാത്ത മഹാപ്രപഞ്ചം നമുക്ക് അനുഭവവേദ്യമാണ്.
മേലാള മന:ശാസ്ത്രം സ്വത്വം പോലും നിഷേധിച്ച ഘട്ടത്തിൽ ആർജ്ജവത്തോടെ കീഴാളജീവിതം അടയാളപ്പെടുത്തിയൊരാൾ എന്നാകും ഒരു പക്ഷേ മലയാളസിനിമാ ചരിത്രത്തിൽ ലോഹിയെ രേഖപ്പെടുത്തുക.

(The article ‘തിരസ്കൃത ജീവിതങ്ങളുടെ കഥാകാരൻ’, published in Gulf Madhyamam on 07-07-2009, slightly modified, repost from a note of 28-06-2010)

Advertisement

***

വളരെ യഥാർത്ഥവും പലപ്പോഴും വിഷാദാത്മകവുമായി സമകാലിക കേരളീയ ജീവിതത്തെ ചിത്രീകരിക്കുന്നതിൽ ലോഹിതദാസിന്റെ ചിത്രങ്ങൾ പ്രശസ്തമാണ്

Gopal Krishnan

ജീവിത യാഥാര്‍ത്ഥ്യങ്ങളെ ക്യാമറക്ക് മുമ്പില്‍ കൊണ്ടു വന്ന തിരക്കഥാകൃത്തും സംവിധയകനും. ‘മലയാള സിനിമാ സംവിധായകർ കഥകൾ ഇല്ലാതെ ആശയ ദാരിദ്ര്യം അനുഭവിച്ചിരുന്നപ്പോൾ മനസ്സിൻ്റെ കൂട നിറയെ, അന്തമില്ലാത്ത അത്രയെണ്ണം, കഥകളുമായി ലോഹിതദാസ് അവതരിച്ചു!’ (1987) മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത്‌ ലോഹിയാണെന്ന നിരീക്ഷണമാണ് എനിക്കുമുള്ളത്; സംവിധയകനെന്നനിലയിൽ ആ മികവ് ഒന്നാസ്ഥാനത്തില്ല എന്നും ഞാൻ കരുതുന്നു…. ആയുസ്സു നീണ്ടിരുന്നങ്കിൽ എത്രയോ മികച്ച തിരക്കഥകൾ കൂടി കിട്ടുമായിരുന്നു…
ലോഹിതദാസ് വിട പറഞ്ഞിട്ട് ഇന്ന് 13 വർഷം:🌷

Advertisement

“ലോഹിയുടെ ഒരു കഥാപാത്രത്തിലൂടെയും എഴുത്തുകാരന്‍ സംസാരിക്കുന്നില്ല. സംസാരിക്കുന്നത് കഥാപാത്രങ്ങള്‍ തന്നെയാണ്. ‘അമര’ത്തിലെ അച്ചൂട്ടി സംസാരിക്കുന്നതു പോലെയല്ല ‘കിരീട’ത്തിലെ സേതു സംസാരിക്കുന്നത്. അതുപോലെയല്ല അച്യുതന്‍‌നായരോ കീരിക്കാടനോ സംസാരിക്കുന്നത്. ‘പാഥേയ’ത്തിലെ ചന്ദ്രദാസിന് കൂടുതല്‍ തെളിമയും ശുദ്ധിയുമുള്ള ഭാഷയാണ്. വേട്ടക്കാരന്‍ വാറുണ്ണിക്ക് അയാളെപ്പോലെതന്നെ വികൃതമായ സംസാരരീതി…” നിരൂപകൻ രവിശങ്കരന്‍ നടത്തുന്ന ഈ നിരീക്ഷണവും ശരിയാണ്….
ലോഹിയെപ്പോലെ ഇത്രയും വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങള്‍ സൃഷ്ടിച്ച മറ്റൊരു തിരക്കഥാകൃത്ത് മലയാളത്തിലില്ല. ആശാരിയും മൂശാരിയും കൊല്ലനും ചായക്കടക്കാരനും പൊലീസുകാരനും കൊലയാളിയുമെല്ലാം നായക വേഷത്തിൽ ആ തൂലികയില്‍ നിന്ന് ഉയിർപൂണ്ടു മുൻനിരക്കാരായി; സാമൂഹ്യ തലങ്ങളിൽ വ്യത്യസ്തത ഇത്രയേറെ അനുഭവിപ്പിച്ച തിരക്കഥാകൃത്തും ലോഹിതദാസിനോളം മറ്റൊരാളില്ല.
🌍
‘അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്‌’ എന്ന എ.കെ. ലോഹിതദാസ്: ചാലക്കുടിയ്‌ക്കടുത്ത്‌ മുരിങ്ങൂരിൽ അമ്പഴത്തുപറമ്പിൽ വീട്ടിൽ കരുണാകരന്റെയും മായിയമ്മയുടെയും മകനായി 1955 മേയ് 10-ജനിച്ചു. ലോഹിദാസിന്റെ അമ്മ മെയ്യായുടെ വീട് ചോററ്റാനിക്കര അമ്പാടിമലയിൽ ആണെന്നും അദ്ദേഹം ജനിക്കുന്നത് അവിടെ ആണെന്നും കേട്ടിട്ടുണ്ട്. എന്നാൽ, മെയ്യയുടെ സഹോദരൻ പി.കെ. കുറുമ്പൻ ചാലക്കുടിയിൽ ഒരു മെഡിക്കൽ ഷോപ്പ് നടത്തുന്നുണ്ടായിരുന്നു.

മെയ്യാ ആദ്യം വിവാഹം ചെയ്തത് എറണാകുളം ഇടവനക്കാട് സ്വദേശി കണ്ടൻ കോരൻ എന്നൊരാളെയാണ്. അവർ വേർപിരിഞ്ഞ ശേഷമാണ് മെയ്യാ മറ്റൊരു വിവാഹം ചെയ്യുന്നത്. ലോഹിതദാസിന്റെ പിതാവ് കരുണാകരൻ രണ്ടാം ഭർത്താവ് ആയിരുന്നു. അദ്ദേഹം ഒരിക്കൽ കോയമ്പത്തൂർക്ക് പോയിട്ട് പിന്നീട് തിരികെ വന്നില്ലത്രേ; പിന്നീട് കരുണാകരനെ പറ്റി യാതൊരു വിവരവുമില്ലാതായി. ഇതോടെ ഒറ്റപെട്ട മെയ്യാ തന്റെ സഹോദരൻ മെഡിക്കൽ ഷോപ്പ് നടത്തിയിരുന്ന സഹോദരന്റെ സംരക്ഷണയിൽ ആയി.
അദ്ദേഹത്തിന്റെ ബാല്യകാലത്തെപ്പറ്റിയും സ്ക്കൂൾ പഠനത്തെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ അറിയില്ല. ഏതായാലും പ്രി-ഡിഗ്രി വിദ്യാഭ്യാസം എറണാകുളം മഹാരാജാസിലായിരുന്നു. അദ്ദേഹത്തിന്റെ ഒരു മാതൃസഹോദരൻ ചാലക്കുടിയിൽ ഒരു മെഡിക്കൽ ഷോപ്പ് നടത്തുന്നുണ്ടായിരുന്നു എന്നും അതും ലോഹിദാസിന്റെ ചാലക്കുടി ബന്ധത്തിന്റെ മറ്റൊരു കാരണമാണെന്നുമാണ് മറ്റൊരു കേട്ടറിവ്.
എറണാകുളം മഹാരാജാസിൽ നിന്ന് പ്രീ- ഡിഗ്രി പഠനവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു ലാബറട്ടറി ടെക്‌നീഷ്യൻ കോഴ്‌സും പൂർത്തിയാക്കി.

‘ലോഹി’ എന്ന് അറിയപ്പെട്ടിരുന്ന ലോഹിതദാസ് ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാൽ സാഹിത്യത്തിൽ ശ്രദ്ധേയനാകുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള ‘കേരള പീപ്പിൾസ് ആർട്സ് ക്ലബ്’ എന്ന കെ.പി.എ.സി.-ക്കു വേണ്ടി 1986-ൽ നാടകരചന നിർവഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയിൽ പ്രവേശിച്ചു. ‘സിന്ധു ശാന്തമായൊഴുകുന്നു’ ആയിരുന്നു ആദ്യനാടകം. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. പിന്നീട് ‘അവസാനം വന്ന അതിഥി’, ‘സ്വപ്നം വിതച്ചവർ’ തുടങ്ങിയ നാടകങ്ങളും എഴുതി.
🌍
എം.ടി.യും പത്മരാജനും ജോണ്‍പോളും ടി.ദാമോദരനും തിരക്കഥാരംഗത്ത് തിളങ്ങിനില്‍ക്കുന്ന കാലത്താണ് നാടക അണിയറയില്‍ നിന്ന് ലോഹിതദാസ് സിനിമയിലേക്ക് കടന്നുവന്നത്. ഏറെ കൊതിച്ചിരുന്നു ലോഹി ഒരു തിരക്കഥ എഴുതാന്‍. പല തവണ അവസരം അടുത്തെത്തി; പക്ഷെ നിര്‍ഭാഗ്യങ്ങള്‍ അകറ്റി.
ലോഹി രചിച്ച നാടകത്തിൻ്റെ സാമ്പത്തികവിജയവും നിരൂപക പ്രശംസകളും ആകർഷിക്കലും കൊണ്ട് ശ്രദ്ധേയനായ ലോഹിതദാസിനെ ചലച്ചിത്രലോകത്തേക്ക് വിജയകരമായി നയിച്ചത് നടൻ തിലകനാണ് എന്നത് പല ഇന്റർവ്യൂകളിലും ലോഹിയും സിബി മലയിലും പറഞ്ഞിട്ടുണ്ട്. 1987-ൽ സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ സിനിമയാ‍യ ‘തനിയാവർത്തനം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് മലയാളസിനിമാരംഗത്ത് പ്രവേശിച്ചു….

Advertisement

“മലയാള സിനിമാ സംവിധായകർ കഥകൾ ഇല്ലാതെ, സിനിമയിൽ ‘ആശയ ദാരിദ്ര്യം’ അനുഭവിച്ചിരുന്നപ്പോൾ മനസ്സിൻ്റെ കൂട നിറയെ, അന്തമില്ലാത്ത അത്രയെണ്ണം, കഥകളുമായി ലോഹിതദാസ് അവതരിച്ചു.” എന്നത് അദ്ദേഹം ജീവിതകൊണ്ട് തെളിയിച്ചു. (സിബി മലയിൽ ഇത് എഴുതിയിട്ടുണ്ടല്ലോ.) പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളിൽ ഉഴലുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാളചലച്ചിത്രലോകത്ത് പുതിയൊരനുഭവമായിരുന്നു. ലോഹിയുടെ ഈ തിരക്കഥ മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടി. “എല്ലാരും പറയ്യ്യാ മാഷേ.. മാഷ്‌ക്ക് ഭ്രാന്താന്ന്”: ക്ലാസ്സ് റൂമില്‍ വെച്ച് ഒരു പെണ്‍കുട്ടി ബാലന്‍മാഷോട് (എന്ന കഥാപാത്രത്തിനോട്) ഇങ്ങനെ ചോദിക്കുമ്പോള്‍ കാണികള്‍ വീര്‍പ്പടക്കിയാണ് ആ രംഗം കണ്ടത്. ഈ ചിത്രം സാമ്പത്തികവിജയം കൂടി നേടിയതോടെ സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിൽനിന്ന് പിന്നീടും ഒട്ടേറെ പ്രശസ്തമായ മലയാളചലച്ചിത്രങ്ങൾ പിറവികൊണ്ടു.

ലോഹിയുടെ തിരക്കഥകള്‍ക്ക് സിനിമ ലോകം (സൂപ്പർ സ്റ്റാർ നടന്മാരും) കാത്തുനില്‍ക്കുന്നതാണ് പിന്നീട് കണ്ടത്. ‘എഴുതാപ്പുറങ്ങൾ’ (1987), ‘ദശരഥം (1989), ‘കിരീടം’ (1989), ‘ഹിസ് ഹൈനസ് അബ്ദുള്ള’ (1990), ‘ഭരതം’ (1991), ‘ധനം’ (1991), ‘കമലദളം'(1992), ‘ചെങ്കോൽ’ (1993) തുടങ്ങി കുറേ ചിത്രങ്ങൾ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിൽപ്പിറന്നു. ‘കുടുംബപുരാണം’ (1988- സത്യൻ അന്തിക്കാട്) ‘ജാതകം’, ‘മുദ്ര’, ‘മഹായാനം’, ‘മൃഗയ’, ‘മാലയോഗം’, ‘രാധാമാധവം, ‘സസ്നേഹം’, ‘ആധാരം’, ‘വെങ്കലം’, ‘വാത്സല്യം’, ‘പാഥേയം’, ‘തൂവൽക്കൊട്ടാരം’, ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ തുടങ്ങിയവയാണ് മറ്റുചില പ്രധാനപ്പെട്ട തിരക്കഥകൾ. ഏകദേശം നാൽപ്പതിൽ പരം സിനിമകൾക്ക് തിരക്കഥയെഴുതി. (ലോഹി തന്നെ സംവിധാനം ചെയ്ത 11 സിനിമകകളുടെ തിരക്കഥകൾ സൂചിപ്പിച്ചതിനു പുറമെയാണ്)
🌍
1997-ൽ ‘ഭൂതക്കണ്ണാ‍ടി’ എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്തു. ‘കസ്തൂരിമാൻ’, ‘നിവേദ്യം’, ‘ചക്കരമുത്ത്’ തുടങ്ങിയ ചിത്രങ്ങളിൽ ഗാനരചയിതാവിന്റെ വേഷവും അണിഞ്ഞു.

വളരെ യഥാർത്ഥവും പലപ്പോഴും വിഷാദാത്മകവുമായി സമകാലിക കേരളീയ ജീവിതത്തെ ചിത്രീകരിക്കുന്നതിൽ ലോഹിതദാസിന്റെ ചിത്രങ്ങൾ പ്രശസ്തമാണ്. പൊതുവേ ഗൗരവമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ലോഹിതദാസിന്റെ ചിത്രങ്ങളിലേറെയും വാണിജ്യപരമായി വിജയം നേടുകയും ചെയ്തു. ‘തനിയാവർത്തന’ത്തിൻ്റെ തിരക്കഥാകൃത്തായ ലോഹിതദാസിനെ ആ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡിനർഹനാക്കുകയും ഒപ്പം ജനസമ്മിതിയുള്ളൊരു തിരക്കഥാകൃത്താക്കി മാറ്റുകയും ചെയ്തു.
നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം, മികച്ച സംവിധായകനുള്ള പത്മരാജൻ പുരസ്കാരം, രാമു കാര്യാട്ട് പുരസ്കാരം, അരവിന്ദൻ പുരസ്കാരം, മികച്ച കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം എന്നീ ബഹുമതികൾ നേടിയിട്ടുണ്ട്.

2009 ജൂൺ 28-ന്‌ രാവിലെ 10.50-ന്‌ ഹൃദയാഘാതത്തെത്തുടർന്ന് എറണാകുളത്തെ ഒരു ആശുപത്രിയിൽ വെച്ച്, തികച്ചും അപ്രതീക്ഷിതമായി, ലോഹിതദാസ് അന്തരിച്ചു.
സിന്ധുവാണ് ഭാര്യ. ഹരികൃഷ്ണൻ, വിജയശങ്കർ എന്നിവർ മക്കളും.
_____________
ആർ. ഗോപാലകൃഷ്ണൻ | 2022 ജൂൺ 28
••••••••••••••••••••
ലോഹിതദാസിന്റെ ഓർമ്മകളിലൂടെ
സിബി മലയില്‍ | നക്ഷത്രപ്പിറവി |:-

Advertisement

 927 total views,  20 views today

Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

ഇന്ത്യൻ സിനിമയുടെ സൗന്ദര്യം ശ്രീദേവിയുടെ ജന്മദിനമാണിന്ന്

Entertainment3 hours ago

യഥാർത്ഥത്തിൽ ഇത് ഒരു പുലിവേട്ടയുടെ കഥയല്ല, മെരുക്കാൻ ഒരു വന്യമൃഗത്തേക്കാൾ ബുദ്ധിമുട്ടുള്ള മനുഷ്യൻ എന്ന ഇരുകാലി മൃഗത്തിന്റെ കഥയാണിത്

Entertainment3 hours ago

സിനിമാ പിടുത്തത്തിന്റെ കയ്യടക്കം എങ്ങനെയെന്ന് പറഞ്ഞുതന്ന സൂപ്പർ ഇറോട്ടിക് ചിത്രം

Entertainment4 hours ago

റിയാ സെനിനെ കുറിച്ചു പറഞ്ഞാൽ മുഴുവൻ സെൻ കുടുംബത്തെക്കുറിച്ച് പറയണം, മൂന്ന് തലമുറകളിലായി നാല് സുന്ദരിമാർ

Featured4 hours ago

ഇവിടെ ഒരു സാധാരണക്കാരൻ തുനിഞ്ഞിറങ്ങിയപ്പോൾ അധികാരകേന്ദ്രങ്ങൾ വിറയ്ക്കുന്ന കാഴ്ചയാണ്

Entertainment5 hours ago

നാഗവല്ലിയുടെ ദ്വന്ദ്വവ്യക്തിത്വം ഒരു രോഗമാണെങ്കിൽ ജയകൃഷ്ണന്റേത് ഒരു സ്വഭാവമാണ്

Entertainment5 hours ago

കേരളത്തിൽ നടന്ന ഒരു സംഭവമാണ് സഞ്ചാരം എന്ന സ്വവർഗ്ഗപ്രണയകഥയുടെ പ്രമേയം

Entertainment6 hours ago

ആദ്യത്തെ ലെസ്ബിയൻ സിനിമ എന്ന ലേബൽ ഒഴിവാക്കിയെങ്കിൽ തന്നെ സിനിമ പകുതി രക്ഷപെട്ടേനെ

Entertainment6 hours ago

കേരള ബോക്സ്‌ഓഫീസിൽ മോഹൻലാൽ ഇനിയും ചരിത്രമെഴുതും !

Entertainment6 hours ago

വരുംവർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര സമിതിക്കു മുന്നിൽ മികച്ച നടനുള്ള മത്സരത്തിലേക്ക് അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ എൻട്രി അയക്കാം

Entertainment6 hours ago

കാത്തിരിക്കാം വിനയൻ സർ ഒരുക്കി വച്ചിരിക്കുന്ന വിസ്മയത്തിനായി

Entertainment7 hours ago

റിയാസ് ഖാൻ ചെയ്ത ഷാർപ് ഷൂട്ടർ കഥാപാത്രം, സിനിമ കാണുമ്പോൾ തരുന്ന ഒരു അമ്പരപ്പും കിക്കും ഉണ്ട്

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Entertainment20 hours ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment21 hours ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food4 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment5 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment6 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment7 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment7 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment1 week ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour1 week ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

Advertisement
Translate »