Sreekala Prasad

ഭൂമിയിൽ കണ്ടെത്തിയ ഏറ്റവും വലിയ ഉൽക്കയാണ് ഹോബ ഉൽക്കാശില.1920 ൽ നമീബിയയിൽ ഹോബ വെസ്റ്റ് ഫാമിൽ നിന്നാണ് ഉൽക്ക കണ്ടെത്തിയത്. ഏകദേശം 80 ആയിരം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ പതിച്ചതാണെന്ന് അനുമാനിക്കുന്നു. ഭൂമിയിലേക്ക് വീഴുമ്പോൾ അതിന്റെ പ്രാരംഭ പിണ്ഡം 90 ടൺ ആണെന്ന് വിശ്വസിക്കപ്പെടുന്നു. 1920-ൽ അതിന്റെ പിണ്ഡം ഏകദേശം 66 ടൺ ആയിരുന്നു, എന്നാൽ മണ്ണൊലിപ്പ്, ശാസ്ത്രീയ ഗവേഷണം, നശീകരണം എന്നിവ കാരണം ഭാരം 50 ടണ്ണായി കുറഞ്ഞു. ഇതിൽ ഏകദേശം 82.4% ഇരുമ്പ്, 16.4% നിക്കൽ, 0.76% കോബാൾട്ട് അടങ്ങിയിരിക്കുന്നു. മറ്റ് മൂലകങ്ങളായ കാർബൺ, സൾഫർ, ക്രോമിയം, കോപ്പർ, സിങ്ക്, ഗാലിയം, ജർമേനിയം, ഇറിഡിയം എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

 ഇവിടെ ശ്രദ്ധേയമായ കാര്യം ഹോബ ഉൽക്ക പതനത്തോട് അനുബന്ധിച്ച് വീഴ്ചയുടെ അഗാധമായ ഗർത്തമോ മറ്റ് അടയാളങ്ങളോ ഇല്ല എന്നതാണ്. ഉൽക്കാവർഷം 0.3 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചതായതായാണ് കണക്കാക്കപ്പെടുന്നത്. പ്രത്യക്ഷത്തിൽ, അന്തരീക്ഷത്തിൽ നിന്ന് ഉൽക്കാശിലയുടെ പതനം മന്ദഗതിയിലായിരുന്നു. ജലാശയത്തിൽ ഒരു കല്ല് പതിക്കുന്നത് പോലെ. അതിനാൽ വലിയ ഊർജ്ജം പുറപ്പെടുവിക്കുകയോ പൊട്ടിത്തെറിക്കുകയോ ഉണ്ടായില്ല. താരതമ്യേന മിനുസമാർന്നതും പരന്നതുമായ ഉപരിതലം ഇതിന് ഉദാഹരണമാണ്. ഉൽക്കയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 1955ൽ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു.

Pic courtesy

You May Also Like

എന്താണ് അക്ഷതം ?

എന്താണ് അക്ഷതം ? അറിവ് തേടുന്ന പാവം പ്രവാസി മിക്ക ഹൈന്ദവ അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന പൂജാദ്രവ്യമാണ്…

ഒരു മനുഷ്യന് പ്രകാശവേഗതയിൽ സഞ്ചരിക്കാൻ സാധിക്കില്ല, എന്നാൽ സഞ്ചരിക്കാൻ സാധിച്ചാൽ എന്ത് സംഭവിക്കും ?

പ്രകാശവേഗതയെ ഒന്നിനും മറികടക്കാനാവില്ല. അത് പ്രപഞ്ചത്തിന്റെ വേഗപരിധിയാണ്. എന്താ മറികടന്നാൽ? പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന…

ചില്ലറക്കാരല്ല ഛിന്നഗ്രഹങ്ങൾ

ചില്ലറക്കാരല്ല ഛിന്നഗ്രഹങ്ങൾ sabu jose ജൂൺ 30 അന്താരാഷ്ട്ര ഛിന്നഗ്രഹ ദിനം (International Asteroid Day)…

ഫോസിലും അതിന്റെ പുനർനിർമ്മിതിയും

ഫോസിലും അതിന്റെ പുനർനിർമ്മിതിയും. ചിത്രത്തില്‍ കാണുന്നത്‌ ആല്‍ബർട്ടോസോറസ്‌ എന്ന ഭീകരനായ മാംസഭുക്ക്‌ ഡിനോസറിന്റെ ഫോസിലാണ്‌. പേര്‌,…