പല്ലികൾ ഭിത്തിയിലൂടെയും , മിനുസമുള്ള ഗ്ലാസ്സിലൂടെയുമൊക്കെ നടക്കുന്നത് എങ്ങനെ യാണ് ?എന്തുകൊണ്ടാണ് അവ താഴെക്ക് വീഴാത്തത്?

പല്ലിയുടെ കാലിന്റേയും , കയ്യുടേയും പ്രത്യേകതകൾ മൂലം ഇവയ്ക്ക് അസാമാന്യ മായ രീതിയിൽ ഗ്രിപ്പ് കിട്ടുന്നു. ആദ്യകാല ങ്ങളിൽ പല്ലിയുടെ കൈകളിലും , കാലുകളിലും പശയ്ക്ക് സമാനമായ വസ്തുക്കളുണ്ട് എന്നായിരുന്നു ഗവേഷണ നിഗമനം. എന്നാൽ പിന്നീട് നടന്ന പഠനങ്ങൾ ഇതിന്റെ ശാസ്ത്രീയ വശം വ്യക്തമാക്കി. പല്ലികൾ ഭിത്തികളിൽ പ്രയോഗിക്കുന്ന വാൻഡർ വാൾ ഫോഴ്സ് ആണ് ഇത്തരത്തിൽ താഴെ വീഴാതെ അവയെ ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കാൻ സഹായിക്കുന്നത്.

തന്മാത്രകളെ പരസ്പരം ആകർഷിക്കുന്ന ദുർബലമായ ഇലക്ട്രോസ്റ്റാറ്റിക് ശക്തിയാണ് വാൻഡർ വാൾ ഫോഴ്സ് . പല്ലിയുടെ കൈകാൽ വിരലുകളിൽ സെറ്റേ എന്നറിയപ്പെടുന്ന നൂറുകണക്കിന് ചെറിയ സൂക്ഷ്മ രോമങ്ങളും , ഇവ ഓരോന്നിലും അടങ്ങിയ സ്പാറ്റുല എന്നറിയപ്പെടുന്ന നൂറുകണക്കിന് ചെറിയ രോമങ്ങളും ഉണ്ട്. ഇവയാണ് ഇത്തരത്തിൽ ഒരു ബലം ഭിത്തികളിൽ പ്രയോഗിക്കാനും , ഭിത്തിയിൽ ചേർന്നിരിക്കാനും അവയെ സഹായിക്കുന്നത്. പല്ലിയുടെ ശരീരത്തും , കയ്യിലും , കാലിലുമുള്ള രോമങ്ങളിലെ തന്മാത്രകളിൽ നിന്നുള്ള ഇലക്ട്രോണുകളും , ഭിത്തിയിലെ തന്മാത്രകളിൽ നിന്നുള്ള ഇലക്ട്രോണുകളും ചേർന്ന് പ്രവർത്തിക്കു മ്പോഴാണ് ഇതു സാധ്യമാകുന്നത്.അങ്ങനെയാണ് പല്ലികൾ മുഴുവൻ നമ്മെ അതിശയിപ്പിച്ചുകൊണ്ട് സീലിംഗിലും , മതിലിലും ഒക്കെയായി താഴേക്ക് വീഴാതെ വ്യാപരിക്കുന്നത്.

You May Also Like

രാത്രിയില്‍ ഐഫല്‍ ടവറിന്റെ ഫോട്ടോ എടുക്കാന്‍ സ്‌പെഷല്‍ പെര്‍മിഷന്‍ വേണം, എന്ത് കൊണ്ട് ?

ലോകാദ്ഭുതമായി പരിണമിച്ച ഐഫലിന്റെ നിര്‍മാണം 1887ല്‍ ആരംഭിച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ 1889ല്‍ പൂര്‍ത്തിയാക്കി. ഐഫല്‍ ടവറിന്റെ ശില്‍പിയായിരുന്ന ഗുസ്‌തെവ് ഐഫലിന്റെ എന്‍ജിനിയറിങ് വൈദഗ്ധ്യത്തെ മാനിച്ച് ഐഫല്‍ ടവര്‍ എന്നു പേരിട്ടു.

വിമാനങ്ങളുടെ സീറ്റുകൾക്ക് ഭൂരിഭാഗവും നീല നിറം നൽകുന്നത് എന്ത് കൊണ്ട് ?

വിമാനങ്ങളുടെ സീറ്റുകൾക്ക് ഭൂരിഭാഗവും നീല നിറം നൽകുന്നത് എന്ത് കൊണ്ട് ? അറിവ് തേടുന്ന പാവം…

മഴക്കാലം പാമ്പുകളുടെ പ്രജനനസമയമാണ്, നമ്മുടെ വീടുകളിലും പരിസരത്തും പാമ്പുകളെ കാണുവാൻ സാധ്യത കൂടുതലാണ്, എന്തൊക്കെ മുൻകരുതലുകൾ എടുക്കാം ?

Muhammed Anvar Yunus photo  : Sandeep Das മനുഷ്യന്റെ പൂർവികർ ഭൂമിയിൽ പരിണമിച്ചുണ്ടാകുന്നതിന് ദശലക്ഷക്കണക്കിന്…

കാലവർഷം എത്താറായി, ബൈക്കിന്‍റെ പിറകിലിരുന്ന് കുട തുറന്ന് യാത്ര ചെയ്യരുതേ, കാരണമുണ്ട്…

മഴക്കാലങ്ങളിൽ ബൈക്കിന്‍റെ പിറകിലിരുന്ന് കുട തുറന്ന് യാത്ര ചെയ്യുന്നത് മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണെന്ന് പറയുന്നത്…