2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മമ്ത മോഹൻ‌ദാസ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും അഭിനയിച്ചു. അതിനുശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം (2006), ലങ്ക (2006) എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ (2006) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മോഹൻലാലിനൊപ്പം ബാബ കല്യാണിയിൽ നായികയായി അഭിനയിച്ചു. ആ വർഷം തന്നെ, കറു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ൽ മമത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണിഗാനം പാടി. കൂടാതെ തെലുഗു ചിത്രങ്ങളിലും മമത അഭിനയിച്ചു.

    2007 ൽ ബിഗ് ബി എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ യമഡോംഗ എന്ന ചിത്രത്തിലെ സഹവേഷം അഭിനയിച്ചുകൊണ്ട് മമ്ത തെലുങ്കിലേയ്ക്കും രംഗപ്രവേശനം ചെയ്തു. ഈ ചിത്രം തെലുങ്കിലെ ആ വർഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു. ഈ ചിത്രത്തിൽ ഏതാനും ഒരു ഗാനങ്ങൾക്കു വേണ്ടി അവർ തന്റെ ശബ്ദം നൽകിയിരുന്നു. 2008 ൽ 7 ചിത്രം അഭിനയിച്ചതിൽ കൂടുതലും തെലുഗു ചിത്രങ്ങളിൽ ആയിരുന്നു. മമ്തയുടെ ആദ്യ കന്നഡ ചിത്രം ഗോലി ആയിരുന്നു. പിന്നീട് കൃഷ്ണാർജ്ജുന എന്ന ചിത്രത്തിൽ പ്രധാന സ്ത്രീവേഷത്തിൽ അഭിനയിച്ചുവെങ്കിലും ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പ്രധാന വേഷത്തിലെത്തിയ ചിത്രം വിക്ടറി ആയിരുന്നു. ഇതും ബോക്സോഫീസിൽ കൂപ്പുകുത്തി. അതിനുശേഷം ആ വർഷത്തെ തന്റെ ഏക തമിഴ് ചിത്രമായ കുസേലനിൽ തമിഴ് സൂപ്പർ താരം രജനീകാന്തിനോടൊപ്പം ഒരു അതിഥി വേഷത്തിൽ മാത്രം പ്രത്യക്ഷപ്പെട്ടു. ജെ.ഡി. ചക്രവർത്തി സംവിധാനം ചെയ്ത ഹോമം, ശ്രീനു വൈറ്റ്ലയുടെ സംവിധാനത്തിൽ നാഗാർജ്ജുനയോടൊപ്പമുള്ള കിംഗ് എന്നിവയുൾപ്പെടെ മൂന്നു തെലുഗു ചിത്രത്തിലും മമ്ത നായികയായി അഭിനയിക്കുകയും ഹോമം, കിംഗ് എന്നീ ചിത്രങ്ങളിലെ നിരവധി ഗാനങ്ങൾ ആലപിക്കാനുള്ള അവസരം ലഭിക്കുകയു ചെയ്തു.

2009 ൽ, മാധവനോടൊപ്പം ഗുരു എൻ ആള് എന്ന ഹാസ്യ ചിത്രത്തിൽ മാധവന്റെ ജോഡിയായി അഭിനിയിക്കുകയും പാസഞ്ചർ എന്ന മലയാള ചിത്രത്തിൽ ദിലീപ്, ശ്രീനിവാസൻ എന്നിവരൊടൊപ്പവും അഭിനിയിച്ചു. ഗുരു എൻ ആള് ഒരു ശരാശരി ചിത്രമായപ്പോൾ മലയാളത്തിലെ പാസഞ്ചർ എന്ന ചിത്രം മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടി സൂപ്പർ ഹിറ്റായി. പാസഞ്ചറിലെ ‘അനുരാധ’ എന്ന ടെലിവിഷൻ റിപ്പോർട്ടറുടെ വേഷം മംമ്തയുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. 2009-ൽ തെലുങ്ക് ഡാർക്ക് ഫാന്റസി ചിത്രമായ അരുന്ധതിയിലെ പ്രധാന വേഷത്തിനു വേണ്ടി മംതയെ സമീപിച്ചിരുന്നുവെങ്കിലും ആ വേഷം അവർ നിരസിക്കുകയും എന്നാൽ ഇത് ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാകുകയും ചെയ്തു.

2010 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുമ്പോൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി അഭിനയിക്കുകയും നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിലൂടെ ആദ്യമായി മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിക്കുകയുമുണ്ടായി. ഇതേ ചിത്രത്തിലെ അഭിനയത്തിനു മലയാളത്തിലെ മികച്ച നടിക്കുള്ള വനിതാ അവാർഡ് , മലയാളത്തിലെ മികച്ച നടിക്കുള്ള മാതൃഭൂമി അവാർഡ് , മലയാളത്തിലെ മികച്ച നടിക്കുള്ള ഏഷ്യാനെറ്റ് അവാർഡ് എന്നിവയും ലഭിച്ചു. 2010 ലെ മംതയുടെ മറ്റ് പ്രോജക്ടുകൾ റഹ്മാനുമൊത്തുള്ള മുസാഫിർ, പൃഥിരാജിനോടൊപ്പമുള്ള അൻവർ, നാഗാർജ്ജുനയോടൊപ്പമുള്ള കേഡി എന്നിവയായിരുന്നു. 2011 ലെ മംമ്തയുടെ ആദ്യ ചിത്രം റേസ് ആയിരുന്നു. ഇതിലെ കാർഡിയോ സർജൻ എബിയുടെ (കുഞ്ചാക്കോ ബോബൻ) പത്നിയായുള്ള വേഷം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചില്ല.[6] മലയാളത്തിലെ അവളുടെ അടുത്ത ചിത്രം നായികയായിരുന്നു.[7] 2012 ൽ മംമ്ത, മഗിഴ് തിരുമേനി സംവിധാനം ചെയ്ത തടിയര താക്ക എന്ന തന്റെ മൂന്നാമത്തെ തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെട്ടു.[8] 2013 ൽ ഇന്ദ്രജിത്തിനോടൊപ്പം പൈസ പൈസയിലും 2014 ൽ ടു നൂറാ വിത് ലൌ എന്ന ചിത്രത്തിൽ ഒരു മുസ്ലിം കഥാപാത്രത്തേയും അവതരിപ്പിച്ചു.

രഞ്ജിത്ത് ശങ്കറിന്റെ മമ്മൂട്ടി നായകനായ ‘വർഷം’ എന്ന ചിത്രത്തിലൂടെ മംത മലയാളത്തിൽ ശക്തമായി ഒരു തിരിച്ചുവരവു നടത്തിയിരുന്നു. 2016 ൽ ‘മൈ ബോസ്’ എന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും തന്റേതായ ഇടം കണ്ടെത്തിയ മംത, ദിലീപിനോടൊപ്പം ടൂ കൺട്രീസ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുകയും ബിജു മേനോനോടൊപ്പം ഒരു ചിത്രത്തിന്റെ കരാറിലൊപ്പിടുകയും ചെയ്തു. 2017 ൽ ക്രോസ്റോഡ് എന്ന ചിത്രത്തിൽ ഒരു യഥാസ്ഥിതിക മുസ്ലിം വേഷത്തിനായി കരാർ ചെയ്യപ്പെട്ടിരുന്നു. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരോടൊപ്പം ഒരു അതിഥി വേഷത്തിലും ഇതിനിടെ പ്രത്യക്ഷപ്പെട്ടു. 2017 ന്റെ മധ്യത്തോടെ പൃഥിരാജിന്റെ ജോഡിയായി ഒരു ചിത്രത്തിന്റെ കരാറിൽ ഒപ്പുവെച്ചുവെങ്കിലും ഈ പദ്ധതിക്ക് വേണ്ടി പുതിയ തീയതികൾ അവശേഷിക്കാത്തതിനാൽ അത് ഒഴിവാക്കപ്പെട്ടു. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിലും അവർ അഭിനയിച്ചു

എന്നാൽ ചില സിനിമകളിൽ നായികയായി അഭിനയിച്ചിട്ടും ആ സിനിമകൾ ദുരന്തങ്ങളായതിനാൽ കരിയറിന്റെ കാര്യത്തിൽ ഈ സുന്ദരി പിന്നോക്കം പോയി. അതേ സമയം മമത മോഹൻദാസിനു വന്ന കാൻസർ രോഗം ഈ നായികയുടെ കരിയറിനെ ബാധിച്ചു.തനിക്ക് ക്യാൻസർ വന്നപ്പോൾ നേരിടേണ്ടി വന്ന സാഹചര്യങ്ങളെ കുറിച്ച് മമത മോഹൻ ദാസ് അടുത്തിടെ രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ ആ കാര്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വൈറലാകുന്നത് ശ്രദ്ധേയമാണ്.

ക്യാൻസർ ഒരു രോഗമാണ്, രോഗത്തെക്കുറിച്ച് അവബോധം ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് അവർ പറഞ്ഞു, എന്നാൽ നേട്ടത്തേക്കാൾ നഷ്ടം വലുതാണ് എന്ന് മമതാ മോഹൻ ദാസ് പറഞ്ഞു. തനിക്ക് സഹതാപം ആവശ്യമില്ലെന്ന് മമത മോഹൻ ദാസ് പറഞ്ഞു.

ക്യാൻസർ വന്ന സമയത്ത്, സിനിമകൾ മാറ്റിവെച്ചു ചികിത്സയ്ക്ക് വിധേയയായിരുന്നുവെന്ന് അവൾ അഭിപ്രായപ്പെട്ടു. മാതാപിതാക്കളുടെ വാത്സല്യം മാത്രമാണ് താൻ പ്രതീക്ഷിച്ചതെന്നും അവർ പറഞ്ഞു. “കാൻസർ വന്നപ്പോൾ എന്റെ ശക്തി തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. മംമ്‌ത നീ സ്ട്രാങ്ങ് ആണെന്ന് മനസ്സു പറഞ്ഞു കൊണ്ടിരിക്കും ഇത്തവണ അതുണ്ടായില്ല. ഇരുട്ടിലേക്കു വീണു പോയി.സുഹൃത്തുക്കൾക്കു ഫോൺ ചെയ്‌തില്ല. ദിവസങ്ങളോളം ഞാൻ ഇരുന്നു കരഞ്ഞു” ബുദ്ധിമുട്ടേറിയ ദിവങ്ങളെക്കുറിച്ച് മംമ്‌ത പറഞ്ഞു. ക്യാമറയ്ക്കു മുൻപിൽ നിൽക്കുന്ന ആളെന്ന നിലയിൽ തനിക്കിത് താങ്ങാവുന്നതിലുമപ്പുറം ആയിരുന്നെന്ന് താരം പറയുന്നു.

വിജയ് സേതുപതിയുടെ 50-ാം ചിത്രമായ മഹാരാജയാണ് തമിഴിൽ മംമ്‌തയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അതിനിടെ രോഗകാലത്ത് തനിക്ക് പലരും സിനിമകൾ തരാതിരുന്നിട്ടുണ്ടെന്നും താൻ അവഗണിക്കപ്പെട്ടുവെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് മംമ്ത

രോഗകാലത്ത് തനിക്ക് വേണ്ടിയിരുന്നത് ആളുകളുടെ സഹതാപം ആയിരുന്നില്ലെന്നും തന്നെ മനസിലാക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും മംമ്ത വ്യക്തമാക്കി. ഈ സമയവും കടന്നു പോകുമെന്ന തന്റെ മനോഭാവമാണ് സഹായിച്ചതെന്നും മംമ്ത പറഞ്ഞു.’ഞാൻ ചികിത്സയിലായിരുന്നപ്പോൾ, എന്റെ രൂപത്തിൽ പ്രകടമായ മാറ്റമുണ്ടായി. പലരും എന്നെ മനസിലാക്കുന്നുണ്ടായിരുന്നില്ല. ആ സമയത്ത്, എന്നെ കുറിച്ച് പറയുന്നതിന്റെ നിയന്ത്രണം ഞാൻ തന്നെ ഏറ്റെടുക്കാൻ തീരുമാനിച്ചു. എനിക്ക് ആളുകളുടെ സഹതാപം വേണ്ടായിരുന്നു. അവർ എന്നെ മനസിലാക്കണം എന്നെ ഉണ്ടായിരുന്നുള്ളു. ഇൻഡസ്ട്രിക്ക് ഉള്ളിൽ നിന്ന് എനിക്ക് യാതൊരു പിന്തുണയുമില്ലാത്ത സഹതാപം ലഭിച്ചു’,

കാസ്റ്റിംഗ് ചെയ്യുന്ന സമയത്ത്, എന്നെ ടീം പരിഗണിച്ചാൽ പോലും, ചില താരങ്ങളുടെ മാനേജർമാർ പറയും, അയ്യോ പാവം… ആ പെൺകുട്ടി ചികിത്സയിലാണ്… അവളെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്ന്. എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ പല വേഷങ്ങളിൽ നിന്നും ഞാൻ അവഗണിക്കപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം സംസാരങ്ങൾ എന്നെ തമിഴ്, തെലുങ്ക് സിനിമകളിൽ നിന്ന് മാറ്റി നിർത്തി’,’അവൾ സുഖമായിരിക്കുന്നു, മലയാളം സിനിമകളിൽ പ്രവർത്തിക്കുന്നുണ്ട്’ എന്ന് അടുത്തറിയുന്നവർ പറഞ്ഞിട്ടും ഞാൻ അവഗണിക്കപ്പെട്ടു. പക്ഷെ അതൊന്നും എന്നെ പിന്തിരിപ്പിച്ചില്ല. എന്നാൽ, എനിക്ക് വീണ്ടും രോഗം വന്നപ്പോൾ, കാര്യങ്ങൾ അനിശ്ചിതത്വത്തിലായി. ഇനി ഇതിനോട് പോരാടേണ്ടതില്ലെന്നും, കീഴടങ്ങാമെന്നും ഞാൻ കരുതി. സാഹചര്യം എന്ത് തന്നെയായാലും സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചു’,

‘ഇതും കടന്നുപോകും’ എന്ന നിലപാടാണ് ഞാൻ സ്വീകരിച്ചത്. ഇത് ഇനിയും ആവർത്തിച്ചേക്കാം. എന്നും പറഞ്ഞ് ഞാൻ ജീവിതം അവസാനിപ്പിക്കണമെന്ന് അതിന് അർത്ഥമില്ല. ഈ ഒരു മനോഭാവമാണ് എന്നെ വീണ്ടും വളരാൻ സഹായിച്ചത്’, മംമ്ത മോഹൻദാസ് പറഞ്ഞു.വളരെക്കാലമായി തമിഴിൽ നിന്ന് തനിക്ക് നല്ലൊരു സ്ക്രിപ്റ്റ് ലഭിച്ചിരുന്നില്ലെന്നും മംമ്ത അഭിമുഖത്തിൽ പറഞ്ഞു. മുന്നോട്ട് പോകുമ്പോൾ ബയോപിക്കുകൾ ഉൾപ്പെടെയുള്ള വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. നടി ശ്രീദേവിയുടേത് പോലുള്ള ജീവിത കഥകൾ സിനിമയാകേണ്ടത് ഉണ്ടെന്നും ശ്രീദേവിയുടെ ലെഗസി എന്നും നിലനിൽക്കണമാണെന്നും മംമ്ത പറഞ്ഞു. അതേസമയം മഹാരാജയ്ക്ക് പുറമെ മലയാളത്തിൽ ബാന്ദ്ര, ഒറ്റ എന്നിങ്ങനെ രണ്ടു ചിത്രങ്ങൾ മംമ്തയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

“മാസങ്ങളോളം ഒറ്റയ്ക്കായിരുന്നു. ഒടുവിൽ മനസ്സിലായി ഒളിച്ചിരിക്കൽ എന്നെ ഇല്ലാതാക്കുമെന്നത്. അങ്ങനെ അമ്മയും അച്ഛനും ഞാനും അതിരപ്പിള്ളിയിലേക്ക് ഒരു യാത്ര പോയി. അവിടെ വച്ചാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. ഫൊട്ടൊ പോസ്റ്റു ചെയ്‌തപ്പോൾ മനസ്സ് ശാന്തമായി. എന്തു പറ്റിയെന്നു ചോദിക്കുന്നവരോട് തമാശയ്‌ക്കെങ്കിലും പറയാലോ ഇൻസ്റ്റ പേജ് നോക്കാൻ” മംമ്‌ത പറഞ്ഞു.

You May Also Like

ഷാരൂഖിനെ തുടർന്ന് സൽമാനും ഒരു തെന്നിന്ത്യൻ നായികയ്‌ക്കൊപ്പം

ജവാനിലെ ഷാരൂഖ് ഖാന്റെയും നയൻതാരയുടെയും ഓൺ-സ്‌ക്രീൻ കെമിസ്ട്രി എല്ലാവരും ആസ്വദിക്കുമ്പോൾ, മറ്റൊരു ബോളിവുഡ് സൂപ്പർസ്റ്റാർ ഒരു…

പീറ്റര്‍ ഹെയ്ൻ ഒരുക്കുന്ന കിടിലൻ ആക്ഷൻ, വിശാൽ നായകനായ ലാത്തിയുടെ സൂപ്പർ ട്രെയ്‌ലർ

വിശാലിന്റെ കരിയറിലെ 32-ാമത്തെ ചിത്രമായ ലാത്തി ഇന്ന് റിലീസായിരിക്കുകയാണ്. അഞ്ചു ഭാഷകളിൽ ഇറങ്ങിയ ചിത്രം സംവിധാനം…

പത്ത് കഥകളിലെ കഥാപാത്രങ്ങളും ഒത്തുചേരുന്ന ‘കേരള കഫേ ‘

Udaya Krishna 2009 ൽ മലയാളത്തിലിറങ്ങിയ ഒരു അന്തോളജി മൂവിയാണ് കേരള കഫേ. പത്ത് സംവിധായകർ…

പഴകിയ പ്ലോട്ട് എങ്കിലും വളരെ തീവ്രതയോടും നീറ്റായും എഴുതി അവതരിപ്പിച്ചിട്ടുണ്ട്

കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ എഴുതിയത് : Shinto Thomas ഈയിടെ ഫേസ്ബുക് ഫീഡ്…