ഇന്നത്തെ നന്മമരങ്ങളെ കാണുമ്പോൾ വീരപ്പൻ എത്രയോ ഉന്നതൻ

332

വീരപ്പനെ പറ്റി ഒരു കഥ കേട്ടിട്ടുണ്ട്.വീരപ്പനെ പിടിക്കാൻ തമിഴ്നാട്, കർണാടക സർക്കാരുകൾ പല വഴിക്കും ശ്രമിച്ചിട്ടും വീരപ്പനെ പിടിക്കാൻ സാധിച്ചില്ല. വീരപ്പ ബന്ധനം എന്തുകൊണ്ട് സാധ്യമാകുന്നില്ല എന്നന്വേക്ഷണം ചെന്നു നിന്നത് സത്യമംഗലം ഗ്രാമവാസികളിൽ ആണു. ഗ്രാമവാസികൾ പോലീസ് നീക്കം വീരപ്പനെ അറിയിക്കുന്നതു കൊണ്ടാണ് വീരപ്പനെ പിടിക്കാൻ കഴിയാത്തതെന്നു മനസിലാക്കിയ തമിഴ്‍നാട്, കർണാടക സർക്കാരുകൾ സംയോജിതമായി സത്യമംഗലം ഗ്രാമവാസികൾക്ക് ഒരു മാസം പത്തു കിലോ അരിയും ആവശ്യം പലവ്യഞ്ജനങ്ങളും സൗജന്യ റേഷനായി കൊടുക്കാൻ തീരുമാനിച്ചു.

അങ്ങനെ തീരുമാനം നടപ്പിലാക്കാനായി സർക്കാരുകൾ മാസാവസാനത്തോടെ ലോറികളിൽ അരിയും മറ്റു പലവ്യഞ്ജനങ്ങളുമായി ചെന്നു.പക്ഷെ ആരും തന്നെ റേഷൻ വാങ്ങാൻ വന്നില്ല.വീരപ്പന്റെ ഭീഷണിയാകും ഇതിനു കാരണം എന്നു മനസിലാക്കിയ സർക്കാർ ഏജൻസികൾ വീടുകളിൽ ചെന്നു അവർക്കു ധൈര്യം കൊടുക്കാൻ തീരുമാനിക്കുന്നു.വീടുകളിൽ ചെന്ന സർക്കാർ ഉദ്യോഗസ്ഥർ ഇളഭ്യരായി തിരിച്ചു പോയി.കാരണം വീരപ്പൻ ആ ഗ്രാമവാസികൾക്ക് വർഷങ്ങളായി എല്ലാ മാസവും ആവശ്യത്തിനുള്ള നല്ല ഒന്നാന്തരം അരിയും മറ്റു അവശ്യ സാധനങ്ങളും സൗജന്യമായി കൊടുക്കുന്നുണ്ടത്രേ.ആ ഗ്രാമവാസികൾക്ക് വീരപ്പൻ ഒരു” നന്മ മരം” ആയിരുന്നു.

പിന്നെ കാട്ടിലെ ചന്ദനതടിയോ ആനയോ കൊമ്പോ ഒന്നും അവരെ ബാധിക്കുന്ന കാര്യം അല്ലായിരുന്നു.കാരണം വനം എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും അവർക്ക് പറഞ്ഞു കൊടുക്കാൻ ആരുമില്ലായിരുന്നു.വീരപ്പനെ എതിർത്തവരെല്ലാം അവർക്ക് കൊള്ളരുതാത്തവരായിരുന്നു.പിന്നെ വീരപ്പൻ കള്ളൻ ആയിരുന്നെങ്കിലും മാന്യൻ ആയിരുന്നു ആരുടെ പേരിലും പിച്ച ചോദിച്ചില്ല…ആരുടേയും പിച്ച ചട്ടിയിൽ നിന്നും കമ്മീഷൻ കയ്യിട്ടു വാരിയില്ല .തനിക്കെതിരെ നിലനിന്ന സ്ത്രീ ആയ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ വേശ്യയെന്ന് വിളിച്ചില്ല.ദൈവത്തിന്റെ പേര് പറഞ്ഞു ഊള ഭക്തരെ കൊണ്ടും തെറി വിളിപ്പിച്ചില്ല.
ഇന്നത്തെ നന്മമരങ്ങളെ കാണുമ്പോൾ വീരപ്പൻ എത്രയോ ഉന്നതൻ.

(കടപ്പാട്)