ഒരു ലൈവ് മോഡൽ പോലുമില്ലാതെ നാഗവല്ലിയെ സിനിമയ്ക്കുവേണ്ടി സൃഷ്ടിച്ച പ്രതിഭ ആരെന്നറിയാമോ ?

57

പിന്നണിയിലെ പ്രതിഭ …

ഇതുപോലുള്ള പ്രതിഭകൾക്ക് കൊടുക്കാം ഒരു സ്നേഹാദരവ്. മണിച്ചിത്രത്താഴ് എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ പ്രധാന കഥാപാത്രമാണ് നാഗവല്ലി എന്ന് എല്ലാവർക്കും അറിയാം. Image may contain: 2 people, people dancing, people standing and people on stageഎന്നാൽ നാഗവല്ലി സിനിമയിൽ ജീവിക്കുന്നതാകട്ടെ ഒരു എണ്ണ ഛായാചിത്രത്തിലൂടെ മാത്രം. അങ്ങനെയൊരു കഥാപാത്രത്തെ കുറിച്ച് ചിത്രത്തിലൂടെ പറയുന്നതല്ലാതെ സിനിമയുടെ വർത്തമാനകാലത്തിലോ ഫ്‌ളാഷ് ബാക്കിലോ ജീവനുള്ള കഥാപാത്രമായി കാണിക്കുന്നുമില്ല. സിനിമ കണ്ട ഏവർക്കും തോന്നിയൊരു സംശയമാണ് , ഈ ചിത്രത്തിലെ സ്ത്രീ ആരാണ് ? ആരെ മോഡലാക്കിയാണ് ഇത് വരച്ചത് ? അതോ രവിവർമ്മ കാലത്തെ ഏതോ ചിത്രമോ ? ഈ വിധ സംശയങ്ങൾക്ക് ഇനി വിരാമം ഇടാം .

ഒരു ലൈവ് മോഡൽ പോലുമില്ലാതെ സുന്ദരിയായ രൂപത്തിൽ നാഗവല്ലിയെ സിനിമക്കായി വരച്ച ഈ കലാകാരനെ കുറിച്ച് സിനിമയിലെ പ്രവർത്തിച്ചവരാരും അക്കാലത്ത് പറഞ്ഞതായി അറിവില്ല. തിരുവനന്തപുരം പേട്ട സ്വദേശിയായിരുന്ന ആർട്ടിസ്റ്റ് ആർ മാധവൻ ചേട്ടനാണ് നാഗവല്ലിയെ സൃഷ്ടിച്ചത്.മണിച്ചിത്രത്താഴിൻ്റെ ആർട്ട് ഡയറക്ടറായ മണി സുചിത്ര ഇദ്ദേഹത്തിൻ്റെ മരുമകനാണ്. 1960 കാലഘട്ടം തൊട്ട് ബാനർ ആർട്ട് രംഗത്തെ പ്രതിഭയായിരുന്നു ഇദ്ദേഹം.