ശിക്ഷാവിധികളുടെ കാഠിന്യത്തിന്റെ കാരണം – ആദ്യത്തെയാൾ മുസ്ലിം, രണ്ടാമത്തെയാൾ ദളിതൻ

  0
  5462

  Shaji Human

  ആദ്യത്തെയാൾ മുസ്ലിം , രണ്ടാമത്തെയാളാകട്ടെ ഒരു ദലിതനും. ശിക്ഷാവിധികളുടെ കാഠിന്യത്തിന്റെ കാരണം ഇനിയും പറഞ്ഞ് തരേണ്ടതില്ലല്ലോ

  ഡോ.കഫീൽ ഖാൻ.

  കൺമുമ്പിൽ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങൾ പിടഞ്ഞ് മരിക്കുന്നത് കണ്ട് നില്ക്കാനാകാതെ സ്വന്തം കാശ് മുടക്കി അവർക്ക് ഓക്സിജൻ സിലിണ്ടർ എത്തിച്ച് അവരുടെ ജീവൻ രക്ഷിച്ച ഉത്തമനായ മനുഷ്യസ്നേഹി.ഏറെ തവണ ഓർമ്മിപ്പിച്ചിട്ടും സിലിണ്ടറുകൾ ഉത്തർപ്രദേശ് സർക്കാർ എത്തിക്കാത്തതാണ് മരണസംഖ്യ കൂടാൻ കാരണം എന്ന പരമാർത്ഥം തുറന്ന് പറഞ്ഞതിന് അദ്ദേഹത്തിന് ജയിൽ ശിക്ഷയാണ് നാം സമ്മാനമായി കൊടുത്തത്.

  ഡോ.സുധാകർ റാവു.

  വളരെ സീനിയറും പ്രഗല്ഭനുമായ അനസ്തറ്റീസ്റ്റ്. സത്യം ജനങ്ങളോട് തുറന്ന് പറയുക എന്ന ആപത്കരമായ ശീലമാണ് അദ്ദേഹത്തിനും വിനയായത്. കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് ആവേശത്തിന് പകരം വൈറസിനെ ചെറുക്കുന്ന മാസ്കുകളാണ് അത്യാവശ്യമായി സർക്കാർ നല്കേണ്ടതെന്ന നഗ്നസത്യം പറഞ്ഞതിനായിരുന്നു പൊലീസ് അദ്ദേഹത്തെ വിശാഖപട്ടണത്ത് കെട്ടിയിട്ട് തെരുവിലൂടെ അർദ്ധനഗ്നനായി വലിച്ചിഴച്ചതും ക്രൂരമായി മർദ്ദിച്ചതും പിന്നീട് ഭ്രാന്തനെന്ന് മുദ്ര കുത്തി മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചതും.

  ഇതേ ഡോക്ടർമാർക്ക് വേണ്ടിയാണ് രണ്ട് മാസങ്ങൾക്ക് മുന്പ് നിരന്ന് നിന്ന് നാം കിണ്ണം കൊട്ടി രസിച്ചതും. ഡോ. കഫീൽ ഖാന്റെയും ഡോ.സുധാകർ റാവുവിന്റെയും കൂടുതൽ വിവരങ്ങൾ അറിയണോ..? ആദ്യത്തെയാൾ മുസ്ലിം ആണ്.രണ്ടാമത്തെയാളാകട്ടെ ഒരു ദലിതനും.. ശിക്ഷാവിധികളുടെ കാഠിന്യത്തിന്റെ കാരണം ഞാനിനിയും പറഞ്ഞ് തരേണ്ടതില്ലല്ലോ..!!