ഐസ് പാളികളോ മഞ്ഞോ അല്ല, പതഞ്ഞു പൊങ്ങുന്ന വിഷ പതകളാണിത് , അതും നമ്മുടെ രാജ്യ തലസ്ഥാനത്തിൽ, യമുന നദിയിൽ, മലിനമായ യമുന നദിയുടെ ഉപരിതലത്തിൽ വിഷനുരകൾ പൊങ്ങി കിടക്കുമ്പോൾ ഭക്തർ പ്രാർത്ഥിക്കുകയാണ് (ഛാത് പൂജ ആഘോഷവേളയിൽ)

ദിവസങ്ങൾക്കുള്ളിൽ വായു മലിനീകരണം കുതിച്ചുയർന്ന് ഇന്നലെ 900നു മുകളിലെത്തി. വായു മലിനീകരണ സൂചികയിൽ 250 കടന്നാൽ തന്നെ അപായ മുന്നറിയിപ്പാണ്. ഇതാണ് ഇന്നലെ 900നു മുകളിലെത്തിയത്. ദിവസം മുഴുവൻ ദില്ലി പുകയിൽ മുങ്ങിക്കിടന്നു. പലരും മാസ്കുകൾ ധരിച്ചാണു പുറത്തിറങ്ങിയത്. പലർക്കും കണ്ണെരിച്ചിലും ശ്വസിക്കുന്നതിൽ വൈഷമ്യവും അനുഭവപ്പെടുന്നുണ്ട്,

Image may contain: 9 peopleരാജ്യ തലസ്ഥാനത്ത് മലിനീകരണ തോത് അപകടകരമാം വിധം തുടരുകയാണ്. പുകമഞ്ഞ് കൂടിയതോടെ റോഡ്, റെയിൽ, വ്യോമ ഗതാഗതമാർഗങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. ദില്ലി വിമാനത്താവളത്തിൽ നിന്നുമുള്ള 32 വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്. പുകമഞ്ഞ് മൂടിയത് കാഴ്ചാ ദൂരപരിധിയേയും കുറച്ചിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി നീട്ടിയിരിക്കുകയാണ്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലിയിൽ വാഹനങ്ങൾ നിരത്തിലിറക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിരിക്കുകയാണ് ,

ഡൽഹിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക

Image may contain: outdoor and water

Image may contain: outdoor


Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.