ഗുജറാത്തി കർഷകരെ രക്ഷിക്കാൻ നമുക്കാ ‘ഉത്പന്നം’ ബഹിഷ്കരിക്കാനാകും

0
1904

നോക്കൂ സർവ്വതിലും കുത്തകകൾ പിടി മുറുകുന്നത് എങ്ങനെയെന്ന് നോക്കൂ. Lays എന്ന ബ്രാൻഡ് നാമത്തിൽ Pepsico എന്ന കുത്തകകമ്പനി ഇന്ത്യയിൽ വിൽക്കുന്ന പൊട്ടറ്റോ ചിപ്പ്സ് ഉണ്ടാക്കുന്ന ഇനം ഉരുളക്കിഴങ്ങ് തങ്ങളുടെ കൃഷിയിടത്തിൽ ഉദ്പാദിപ്പിച്ചുവെന്നതിന്റെ പേരിൽ 9 ഓളം ഗുജറാത്തി ചെറുകിട കർഷകർക്കെതിരെ 1.0 കോടി രൂപ ഓരോരുത്തരും നഷ്ടപരിഹാരമായി നൽകണമെന്നു വാദിച്ച് അഹമ്മദാബാദിലെ കോടതിയിൽ കേസുഫയൽ ചെയ്യുകയും കർഷകർക്കെതിരെ ഇടക്കാല എക്സ്പാർട്ടി ഉത്തരവ് നേടിയെടുത്തിരിക്കയുമാണ്.

പ്രത്യേക ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രാദേശികമായി ലഭിച്ച വിത്ത്‌ ഉപയോഗിച്ച്‌ കൃഷിലിറക്കിയ സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ കര്‍ഷകര്‍ക്കെതിരെയാണ് കമ്പനി കേസ് കൊടുത്തത്. ഇതിനെതിരെ ഗുജറാത്തിലെ വഡോദരയിൽ കർഷകർ പ്രക്ഷോഭത്തിലേക്ക്‌. എന്നാൽ കമ്പനി ഉന്നയിക്കുന്ന വിധത്തിലുള്ള നിയമ പ്രശ്‌നങ്ങളെക്കുറിച്ച് കര്‍ഷകരില്‍ പലര്‍ക്കും അറിവായിരുന്നു . വിത്തു ലഭിച്ചപ്പോൾ കൃഷിയിറക്കി . അവരാണിപ്പോൾ നിയമനടപടി നേരിടേണ്ടി വന്നിരിക്കുന്നത് .മൂന്നോ നാലോ ഏക്കർ ഭൂമിയിൽ കൃഷിയിറക്കിയ സാധാരണ കർഷകരാണ്‌ നടപടി നേരിടേണ്ടിവരുന്നത്‌.സമര രംഗത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ മേഖലകളില്‍നിന്നുള്ള കർഷകനേതാക്കളും മനുഷ്യാവകാശപ്രവർത്തകരും രംഗത്തുണ്ട്‌.

കോർപ്പറേറ്റുകൾക്ക് മാത്രം അനുകൂലമായ പേറ്റന്റ് നിയമങ്ങൾ കർഷകരടക്കമുള്ള സാധാരണ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കാൻ ശ്രമിക്കയാണ്. നീതിക്കായുള്ള കർഷകസമരത്തെ പിൻതുണയ്ക്കുന്നതോടൊപ്പം LAYS എന്ന Pepsico യുടെ ജങ്ക്ഫുഡ് ബഹിഷ്ക്കരിച്ച് കോർപ്പറേറ്റുകൾക്ക് ചുട്ട മറുപടി നൽകാൻ നാം മലയാളികളെങ്കിലും ഒരു കാമ്പയിൻ തുടങ്ങേണ്ടതുണ്ട്. കാരണം മതവർഗ്ഗീയതയും അസംബന്ധങ്ങളും പറഞ്ഞു ഭരിക്കുന്ന അവിടങ്ങളിലെ സർക്കാരുകൾ കോർപറേറ്റുകളുടെ കൂടെ മാത്രമേ നിലകൊള്ളുകയുള്ളൂ. സൈബറിടങ്ങളിലും മറ്റും അനവധി പോരാട്ടങ്ങൾ ഏറ്റെടുത്തു വിജയിപ്പിച്ച മലയാളികൾക്കു മാത്രമേ അതു സാധിക്കൂ.