പോത്തനൂർ തപാൽ നിലയം (തമിഴ്) റിവ്യൂ 

മുഹമ്മദ് സഗീർ പണ്ടാരത്തിൽ

വാൾട്ട് ഡിസ്‌നി പിക്‌ചേഴ്‌സിൽ ടെക്‌നിക്കൽ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന പ്രവീൺ 2015 ആഗസ്റ്റിലാണ് പോത്തനൂർ തപാൽ നിലയത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. പ്രവീണിന്റെ സ്വന്തം സ്റ്റുഡിയോയായ ബൈസിക്കിൾ സിനിമാസിന്റെ കീഴിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം പൂർത്തിയാക്കാൻ അഞ്ച് വർഷമെടുത്തു.കോയമ്പത്തൂർ ടൗൺ ഹാൾ തപാൽ ഓഫീസ് പോലെ രൂപകല്പന ചെയ്താണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

തമിഴ്‌നാട്ടിലും കേരളത്തിലുമായി പൂർത്തിയാക്കിയ ഈ ചിത്രം ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആഹായിലൂടെ 2022 മെയ് 27 ആം തിയതിയാണ് റിലീസ് ചെയ്തത്. തുടക്കത്തിൽ നല്ല റിവ്യൂ ലഭിക്കാത്തതിനാൽ അധികമാരും ചിത്രം കണ്ടിരുന്നില്ല. പിന്നീട് ചില നല്ല റിവ്യൂകൾ വരികയും ഈ ചിത്രത്തെ പ്രേക്ഷകർ സ്വീകരിക്കുന്നതും.പ്രവീണും (സംവിധായകൻ പ്രവീൺ) മൃദുലയും (അഞ്ജലി റാവു) സംഗുവും (വെങ്കട്ട് സുന്ദർ) സ്ക്കൂൾ കാലം മുതൽക്കേ കൂട്ടുകാരാണ്. അന്ന് അവരോടൊപ്പം പഠിച്ചിരുന്ന ഒരു പയ്യൻ കാറിൽ വരുന്നതും അവന്റെ സ്ക്കൂൾ പെട്ടി ചുമക്കാൻ ഒരാൾ ഉള്ളതുമെല്ലാം കുട്ടികളായ അവരിൽ വലിയ ആളുകൾ ആകുമ്പോൾ ജീവിതത്തിൽ എന്തെങ്കിലുമെല്ലാം നേടണമെന്ന ചിന്ത ഉണ്ടാക്കുന്നു.

കുട്ടിക്കാലം മുതൽ കമ്പ്യൂട്ടറിൽ താൽപ്പര്യമുള്ള പ്രവീൺ 1985 ൽ കമ്പ്യൂട്ടർ എഞ്ചിനിയറിങ് പഠിച്ച് അമേരിക്കയിൽ ജോലിക്കായി പോകുന്നു. പിന്നീട് 5 വർഷങ്ങൾക്ക് ശേഷം 1990 ൽ നാട്ടിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനി തുറക്കാൻ പദ്ധതിയിട്ട് അയാൾ നാട്ടിൽ എത്തുന്നു. അതിനായി അയാൾ മൃദുലയേയും സംഗുവിനേയും തന്റെ കൂടെ ചേർക്കുന്നു. മൃദുല ഇപ്പോൾ അയാളുടെ കാമുകിയാണ്. കമ്പിനി തുടങ്ങി താമസിയാതെ വിവാഹിതരാകാനാണ് അവരുടെ പ്ലാൻ.

പ്രവീണിന്റെ അച്ഛൻ വെങ്കിട്ടരാമൻ (ജഗൻ കൃഷ്) പോത്തനൂർ പോസ്റ്റ് ഓഫീസ് മേധാവിയാണ്. ഇയാൾക്ക് പ്രവീണിനെ കൂടാതെ ഒരു മകളുമുണ്ട്. അവൾക്ക് ഡോക്‌ടർ ആകാനുള്ള പ്രവേശന ഫോം വാങ്ങാൻ ഒരു ദിവസം അയാൾക്ക് ഓഫീസിൽ നിന്ന് നേരെത്തെ പോകേണ്ടിവരുന്നു.അന്ന് തന്നെയായിരുന്നു പ്രവീൺ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള വായ്പക്ക് ബാങ്കിൽ പോകുന്നതും. ആ സമയത്ത് ഇന്ത്യയിൽ ‘കമ്പ്യൂട്ടറുകൾ’ അത്രക്ക് പരിചിതമായിരുന്നില്ല. അതിനാൽ, ഇത്തരം ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് അയാൾക്കും കൂട്ടുകാർക്കും ബാങ്കിൽ നിന്ന് വായ്പ ലഭിക്കുന്നില്ല. ഇത് ഇയാളെ നിരാശനാക്കുന്നു.

എന്നാൽ അന്ന് പോസ്റ്റ് ഓഫീസിൽ വന്ന 7,40,000 രൂപ ബാങ്കിൽ നിക്ഷേപിക്കാൻ സാധിക്കാത്തതിനാലും നാളെ ഞായറാഴ്ച ആയതിനാലും അവിടെ സെക്യൂരിറ്റി ഇല്ലാത്തതിനാലും വെങ്കിട്ടരാമൻ ആ രൂപ ഒരു ചാക്കിൽ കെട്ടി വീട്ടിലേക്ക് കൊണ്ട് പോകുന്നു. ചിലപ്പോഴൊക്കെ ഇങ്ങിനെ വരുമ്പോൾ അയാൾ ഇങ്ങിനെ ചെയ്യുക പതിവാണ്. എന്നാൽ അന്ന് വരുന്ന വഴിയിൽ വെച്ച് അയാളിൽ നിന്ന് ആ രൂപ നഷ്‌ടമാകുന്നു.ഇതറിഞ്ഞ പ്രവീണും കൂട്ടുകാരും ആ രൂപ വീണ്ടെടുത്ത് അച്ഛനെ രക്ഷിക്കാൻ പുറപ്പെടുന്നു. ഒരു കുറ്റാന്വേഷകന്റെ ബുദ്ധിയോടെ ആ കേസ് കൈകാര്യം ചെയ്യുന്ന അയാൾ അതിൽ വിജയം കൈവരിക്കുന്നു.

അത് എങ്ങിനെയെന്ന് അറിയാൻ പ്രേക്ഷകരായ നമുക്ക് ആഹാ യിലേക്ക് പോകാം..രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രേക്ഷകരോട് പറഞ്ഞു കൊണ്ട് അവസാനിക്കുന്ന ഈ ചിത്രം 1978 മുതൽ 1990 വരെയുള്ള കാലഘട്ടത്തിലാണ് നടക്കുന്നത്. കാലപഴമ നിലനിർത്തുന്നതിൽ ഈ ചിത്രം 100% വിജയിച്ചിട്ടുണ്ട്.
പാഷൻ സ്റ്റുഡിയോയുടെ ബാനറിൽ സുധൻ സുന്ദരവും ജി ജയറാമും നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണംസുകുമാരൻ സുന്ദറും ചിത്രസംയോജനം പ്രവീണും സംഗീതം തേൻമയുമാണ് നിർവഹിച്ചിരിക്കുന്നത്.

Leave a Reply
You May Also Like

വയലൻസ് സിനിമകൾ താല്പര്യം ഉളളവർ ‘സ്വന്തം റിസ്കിൽ ഉറപ്പായും’ കാണുക, ‘ഓഡിഷൻ’

ആദ്യമേ പറയട്ടെ സ്വന്തം റിസ്‌കിൽ മാത്രം ഈ സിനിമ കാണുക. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമയുടെ ആദ്യ…

ഗരുഡന്റെ വിജയത്തിൽ ദിവ്യപിള്ള ഹാപ്പിയാണ്

“ഗരുഡൻ” എന്ന സിനിമയിൽ അഭിനയിച്ച നടി ദിവ്യ പിള്ള പ്രേക്ഷകരുടെ നല്ല പ്രതികരണത്തിന് നന്ദി അറിയിച്ചു.…

നിരഞ്ജന അനൂപ് അകെ തില്ലിലാണ്, കൂടെ നിൽക്കുന്ന ആൾ ചില്ലറക്കാരിയല്ല

നിരഞ്ജന അനൂപ് അകെ തില്ലിലാണ്. ബോളിവുഡിന്റെ പ്രിയനടി കാജലിനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തിരിക്കുകയാണ് നിരഞ്ജന. bsolutely…

ചിലരുടെ ദുരന്ത കഥകൾ ചിലർക്ക് തമാശകൾ ആണ്, അത്തരത്തിലൊരു കഥാപാത്രമാണ് അനിയത്തിപ്രാവിൽ ശങ്കരാടി അവതരിപ്പിച്ച റിട്ടയേഡ് കേണൽ ആർ സി നായർ

രാഗീത് ആർ ബാലൻ ചില സിനിമകളിലെ കഥാപാത്രങ്ങളെ കാണുമ്പോൾ അവർ പറയുന്ന സംഭാഷണ രീതിയും അവരുടെ…