സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിൽ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവൻ സംവിധാനം ചെയ്ത ചിത്രമാണ് പൂവൻ. യുവനടൻ ആന്റണി വർഗ്ഗീസ് ആണ് ചിത്രത്തിൽ നായകവേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സൂപ്പര്‍ ശരണ്യയിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചത് . ഒരു പൂവൻ കോഴിയെ വർണ്ണിച്ചു കൊണ്ടുള്ള പാട്ടാണ് ഇത്. ചന്തക്കാരി ചന്തക്കാരി എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് മിഥുന് മുകുന്ദനാണ് ഈണം പകർന്നിരിക്കുന്നത്. ഗരുഢ ഗമന ഋഷഭ വാഹന, ഒരു മൊട്ടൈയ കഥൈ, തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംഗീത സംവിധായകൻ ആണ് മിഥുന് മുകുന്ദന്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്സ് പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിച്ച ചിത്രമാണ് പൂവൻ.

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു
Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ