Connect with us

Movie Reviews

ഇടയ്ക്കിടയ്ക്ക് ‘പവർ ഓഫ് ‘ ആക്കി ജീവിതത്തെയും ലോകത്തെയും ഒന്ന് നോക്കണേ ….

VINODH KANNOL സംവിധാനം ചെയ്ത ‘പവർ ഓഫ് ‘ ഷോർട്ട് മൂവി കാലഘട്ടം ആവശ്യപ്പെടുന്ന ആശയമാണ് എന്ന കാര്യത്തിൽ സംശയമില്ല

 59 total views

Published

on

VINODH KANNOL സംവിധാനം ചെയ്ത ‘പവർ ഓഫ് ‘ ഷോർട്ട് മൂവി കാലഘട്ടം ആവശ്യപ്പെടുന്ന ആശയമാണ് എന്ന കാര്യത്തിൽ സംശയമില്ല. രസകരമായൊരു കാര്യം, ശരിക്കും പവർ ഓഫായാൽ ലോകം സ്തംഭിക്കും എന്നാൽ മൊബൈൽ ഫോണിന്റെ പവർ ഓഫായാൽ സംഭവിക്കുക മേല്പറഞ്ഞതിനു വിപരീതമാണ്. എന്താണ്… അവനവന് സ്വയം ബോധം ഉണ്ടാകുകയും ജീവിക്കാൻ എന്തെങ്കിലും ചെയ്യണമെന്നു തോന്നുകയും ചെയ്യും. ശരിക്കും നമ്മുടെ പുതിയ തലമുറയുടെ കൈകാലുകൾ കെട്ടിയിടപ്പെട്ടിരിക്കുകയാണ്.

സാങ്കേതികവിദ്യയുടെ വികാസങ്ങളെ ആശാവഹമായി സമീപിക്കുക തന്നെയാണ് വേണ്ടത്. പഴയ തലമുറകളെക്കാൾ പുതിയ തലമുറ അറിവിൽ മുന്നിലാണ് എന്നാൽ ജീവിതത്തെ കുറിച്ചുള്ള അറിവുകളിലോ പിന്നിലും. തിയറിയും പ്രാക്റ്റിക്കലും തമ്മിലുള്ള വ്യത്യാസം തന്നെയാണ് കാരണം .

ലോകം വിരൽ തുമ്പിലാകുമ്പോൾ ജീവിതം പ്രകാശവർഷങ്ങൾ പിന്നിലാകുന്നു. അതെന്തുകൊണ്ടാണ് ? തീർച്ചയായും സാങ്കേതിക വിദ്യയുടെ ദുരുപയോഗം തന്നെ. തല നിവർത്തി നടക്കാൻ പഠിപ്പിച്ച പൂർവ്വികരെ കൊഞ്ഞനം കുത്തിക്കൊണ്ടാണ് യുവതലമുറ തല കുനിച്ചു മൊബൈൽ സ്‌ക്രീനുകളിൽ ജീവിക്കുന്നത്. ഈ തലകുനിക്കലുകൾ ജീവിതത്തിൽ തോറ്റു തുന്നം പാടിയവരുടെ ലോകത്തെ സൃഷ്ടിക്കുന്നു.

മൊബൈൽ ഗെയിമുകളിൽ തളച്ചിടപ്പെട്ടു മാനസിക നില തെറ്റിയവരുടെ കാര്യങ്ങൾ നാം അറിയാറുണ്ട്, അറിഞ്ഞിട്ടു നെടുവീർപ്പിടാറുണ്ട്..എന്നാൽ നമ്മുടെ കുഞ്ഞുങ്ങൾ ഫോണുമായി എന്ത് ചെയ്യുകയാണ് നിങ്ങൾ ചിന്തിക്കാറുണ്ടോ ? അവർ മനസും ശരീരവും കൊണ്ട് നിഷ്ക്രിയർ ആയി ഒടുവിൽ ‘ഇ – വേസ്റ്റുകൾ’ ആയി കാലത്തിന്റെ പിന്നാമ്പുറങ്ങളിൽ അടിഞ്ഞുകൂടുന്നു.

ലോകത്തെ അപ്രഖ്യാപിതമായ ഏറ്റവും വലിയ ലഹരിയാണ് മൊബൈൽ ഫോൺ അഡിക്ഷൻ. ഏതൊരു മയക്കുമരുന്നിനെക്കാളും അത് ആപൽക്കരമാണ്. നാം മാതാപിതാക്കളുടെ മുഖങ്ങൾ തന്നെ മറന്നുപോകുന്ന , ലോകത്തെ കുറിച്ച് തന്നെ മറന്നുപോകുന്ന മാരകമായ ഡിമെൻഷ്യ. പ്രായമായവർ നമ്മുടെ സ്നേഹത്തിനു വേണ്ടി കേഴുമ്പോൾ സ്നേഹം ആമസോണിൽ നിന്നും മേടിച്ചു കൊടുക്കാമെന്നു പറയുന്ന ഓൺലൈൻ തലമുറ.

ബന്ധങ്ങളും സ്വന്തങ്ങളും സൗഹൃദങ്ങളും ഡിലീറ്റ് ചെയ്തു സ്വന്തം മുറികളിൽ മുഖത്തേയ്ക്കു പ്രവഹിക്കുന്ന ദീപപ്രഭമായ വിസ്മയങ്ങളിലൂടെ ആണ്ടിറങ്ങി പോകുന്ന അവരെ നമുക്ക് നഷ്ടമാകുകയാണ്. ഈ കലാസൃഷ്ടി തിരിച്ചവിനു ഉപകരിക്കുന്നതാകട്ടെ എന്ന് പ്രതീക്ഷിച്ചുകൊണ്ട് അണിയറപ്രവർത്തകർക്ക് എല്ലാ ആശംസകളും നേരുന്നു.

‘പവർ ഓഫ് ‘ സംവിധായകൻ കാസർഗോഡ് സ്വദേശി വിനോദ് കണ്ണോൾ ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാൻ സിനിമാ മേഖലയിൽ കുറച്ചുകാലം മുൻപ് തന്നെ വന്നതാണ്. 2018 – ൽ തിയേറ്ററിൽ റിലീസ് ആയ ‘മൊട്ടിട്ട’ മുല്ലകൾ എന്ന സിനിമ ചെയ്തിരുന്നു. ജോയ് മാത്യു, ബിജുക്കുട്ടൻ ഒക്കെ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ. അടുത്തതായി ഒരു ഒടിടി സിനിമ ചെയ്യുന്നുണ്ട്. മറ്റൊരു പടം , അതുകുറച്ചു വലിയ പടമാണ്, അത് പെന്റിങ്ങിൽ ആണ് .എഴുത്തിൽ താത്പര്യമുണ്ട്, സ്‌കൂൾ കാലം മുതൽക്കു തന്നെ കഥകൾ എഴുതുമായിരുന്നു. വിവാഹിതനാണ്, രണ്ടുകുട്ടികളുണ്ട്. ഒരാൾ എട്ടിലും അടുത്തയാൾ അഞ്ചിലും പഠിക്കുന്നു .

പവർ ഓഫ് ഒരു ഷോർട്ട് മൂവി എന്നതിലുപരി ഒരു ചിന്തയായി വന്ന ആശയമായിരുന്നു. കാമറ ഉണ്ടായിരുന്നതുകൊണ്ട് അത് എടുത്തു. യുട്യൂബിൽ ഒന്നും കൊടുത്തിരുന്നില്ല. ബൂലോകം ടീവി മത്സരം വന്നപ്പോൾ ഞാൻ അതിലേക്കു അയച്ചു .

Advertisement

പവർ ഓഫിൽ ഒരു യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ടിരിക്കുന്നത്തിലൂടെ ആ ആശയം പറയാനുണ്ടായ കാരണം , ഞാൻ സിനിമയ്ക്ക് വേണ്ടി എഴുതാൻ ഇരിക്കുമ്പോൾ മനസ്സിൽ ഒന്നും വരില്ല..പിന്നെ ഫോണെടുത്തു നോക്കും… ഫോണിൽ പിന്നെ മണിക്കൂറുകളോളം ഇരിക്കും. അപ്പോഴേയ്ക്കും എഴുത്തിന്റെ കാര്യമേ മറന്നുപോകും. ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമും നോക്കി ഇരിക്കും. അങ്ങനെ എല്ലാത്തിലും കേറിയിറങ്ങുമ്പോൾ ചെയ്യാൻ ഇരുന്നത് എന്താണോ അത് മറക്കുന്ന അവസ്ഥ. അടുത്ത ദിവസത്തെ അവസ്ഥയും ഇതുതന്നെയാണ്. അങ്ങനെയൊരു അവസ്ഥ ആണ് പവർ ഓഫ് എന്ന സൃഷ്ടിക്കു കാരണം.

എനിക്ക് ബോലോകം ടീവിയുടെ ആപ്പ് വളരെ ഇഷ്ടപ്പെട്ടു . അതിന്റെ ലെ ഔട്ട് ഒക്കെ സൂപ്പർ ആയിട്ടുണ്ട്. വളരെ നന്നായി തന്നെ ബഫറിങ് പ്രശ്നങ്ങളില്ലാതെ തന്നെ മൂവീസ് ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. ഞാൻ ഒരുപാട് ഷോർട്ട് ഫിലിമുകൾ അതിൽ കണ്ടു.വളരെ നല്ല ആപ്പ് ആണ് ”


POWER OFF ബൂലോകം ടീവി ഷോർട്ട് ഫിലിം കോണ്ടസ്റ്റിൽ മത്സരിക്കുകയാണ്.. വോട്ട് ചെയ്യാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

POWER OFF
Production Company: V MOVIES
Sometimes when we are online on our mobile phone we don’t pay attention to anything around us.
At that time, the hands and feet will be tied. Only when the phone is off power can we become aware of the environment.
Producers (,): V MOVIES ( VINODH KANNOL)
Directors (,): VINODH KANNOL
Editors (,): SOORYA ( MAGNET CUTS)
Music Credits (,): RAJESH KM
Cast Names (,): SHAHIDILSE
RAJESH KM
Genres (,): THRILLER

 60 total views,  1 views today

Advertisement
Entertainment12 hours ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment2 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment2 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education3 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment4 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment4 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment6 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized7 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement