ബോക്സിങ്ങില്‍ എതിരാളികളെ ഇടിച്ചുവീഴ്ത്തുന്ന വീരന്മാരെക്കാള്‍ ശക്തരാണ് സാര്‍പ്പട്ടയിലെ പെണ്ണുങ്ങള്‍

0
371

Roshin Raghavan

ബോക്സിങ് റിങ്ങിനുള്ളില്‍ എതിരാളികളെ ഇടിച്ചുവീഴ്ത്തുന്ന വീരന്മാരെക്കാള്‍ ശക്തരാണ് സാര്‍പ്പട്ടയിലെ പെണ്ണുങ്ങള്‍. പുരുഷന്മാര്‍ എപ്പോള്‍ കാലിടറിയാലും വീഴാതെ പിടിച്ചു നിര്‍ത്തുന്ന ധീരരായ സ്ത്രീകള്‍.

Amazon Prime Video's Sarpatta Parambarai's women characters play small but pivotal roles in the film - Social News XYZആദ്യത്തേത് മാരിയമ്മയാണ്. കല്യാണ ദിവസത്തെ ബഹളങ്ങളെല്ലാം കഴിഞ്ഞ് മണിയറയില്‍ കയറി മാരക ഡാന്‍സുമായി കപിലനെ അമ്പരപ്പിക്കുന്നത് മുതല്‍ തന്‍റെ ശബ്ദത്തിന്‍റെ ഉയര്‍ച്ചതാഴ്ചകളില്‍പോലും മാരിയമ്മ കപിലനുവേണ്ടി നിലകൊള്ളുന്നു. രാത്രി ബോക്സിങ് പ്രാക്ടീസിനായി ഇറങ്ങുമ്പോള്‍ ശകാരിക്കുമ്പോള്‍ മുതല്‍ ക്ലൈമാക്സില്‍ ‘അടി കപിലാ’ എന്നതുവരെ മാരിയമ്മ ഒരു പ്രതീകമായി നിലകൊള്ളുന്നു.

Arya shares a still from Pa Ranjith's Sarpatta Parambarai | Tamil Movie News - Times of Indiaകപിലന്‍റെ അമ്മ. എത്ര ധീരനായിരുന്നാലും താന്‍ വരച്ച വരക്കപ്പുറത്ത് കടക്കാന്‍ കപിലനെ ആ അമ്മ സമ്മതിച്ചിരുന്നില്ല. എന്നാല്‍, ക്ലൈമാക്സിലേക്ക് സിനിമ നീങ്ങുമ്പോള്‍ കപിലന് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് കൊടുക്കുന്ന കഥാപാത്രമായി അമ്മ മാറുന്നു.

Anupama Kumar on Twitter: "#SarpattaParambaraiOnPrime #bakyam #onset Chilling during the shoot of @Sarpatta_Movie.. can't wait to watch it 😍 @beemji @arya_offl @officialdushara @santhoshprathap @shabzkal @johnkokken1… https://t.co/cxj49jMOF4"അതുകൂടാതെ ചെറിയ നിരവധി കഥാപാത്രങ്ങള്‍ സാര്‍പ്പട്ടയില്‍ പെണ്ണിന്‍റെ ഉറച്ച ശബ്ദമായി നിലകൊള്ളുന്നു. അച്ഛനായ രംഗവാദ്യാര്‍ വെട്രിയെ ശകാരിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തുന്ന വെട്രിയുടെ ഭാര്യ, ‘kEVIN, do something You frozen Frog’ എന്ന ഒറ്റ ഡയലോഗില്‍ ഡാഡിക്ക് കപിലന്‍റെ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന ഡാഡിയുടെ ഭാര്യ, എന്തിന്, വീട്ടിന് മുന്നില്‍വെച്ച് തനികയോട് സംസാരിക്കവെ വേമ്പുലിയുടെ ശബ്ദമുയരുമ്പോള്‍ എന്താണെന്ന് ചോദിച്ച് വീട്ടിനുള്ളില്‍ നിന്ന് പുറത്തുവരുന്ന വേമ്പുലിയുടെ ഭാര്യയുടെ ചെറിയ സാന്നിധ്യം പോലും സാര്‍പ്പട്ടയിലെ പെണ്‍കരുത്ത് വ്യക്തമാക്കുന്നു. അതെ, രംഗ വാദ്യാരെക്കാള്‍, വേമ്പുലിയെക്കാള്‍, ഡാന്‍സിങ് റോസിനെക്കാള്‍, കപിലനെക്കാള്‍ ശക്തരാണ് നോര്‍ത്ത് മഡ്രാസിലെ കടല്‍ത്തീരമേഖലയിലെ ഈ ഉശിരുള്ള പെണ്ണുങ്ങള്‍…

അത്ഭുതമില്ല, കാലയിലും കബാലിയിലും മദ്രാസിലും രഞ്ജിത്തിന്‍റെ പെണ്ണുങ്ങള്‍ അങ്ങനെത്തന്നെയായിരുന്നു. ഉറപ്പുള്ളവര്‍, നിലപാടുള്ളവര്‍… അഹല്യയുമൊത്ത് രണ്ടാമതും ഇന്നലെ സാര്‍പ്പട്ട പരമ്പരൈ കണ്ടപ്പോഴാണ് ഇങ്ങനെയൊന്ന് എഴുതണമെന്ന് തോന്നിയത്. അവളെയും ഈ പട്ടികയില്‍ ഉള്‍പ്പടുത്തട്ടെ….