Movie: Poochandi
Genre: Drama/Horror
Original Language: Tamil
Subtitles: English
Release Date: Jan, 2022
Runtime: 1hr 56min
Where to watch: Netflix

Jins Jose

ഒരു തമിഴ് നാട്ടുകാരൻ, അല്ല തമിഴൻ എന്ന് പറയാം, സ്വന്തം നാടിൻ്റെ ഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുന്ന പോലെ കാഞ്ചനപോലും മൊയ്തീനെ സ്നേഹിച്ചിട്ടുണ്ടാവില്ല.. അമ്മാതിരി തമിഴ് ചരിത്രത്തെ മിക്സ് ചെയ്ത് എടുത്ത ഒരു മലേഷ്യൻ തമിഴ് ഹൊറർ ചിത്രമാണ് പൂച്ചാണ്ടി.. പടം കണ്ടിരുന്നപ്പോൾ, കഥാകൃത്ത് കഞ്ചാവടിച്ച് എഴുതിയപോലെ ആണ് ആദ്യം തോന്നിയത്. ഒരു സാധാ ഓജോ ബോർഡ് കഥയുടെ ഫ്ലോ പോകുന്നത് അമ്മാതിരി വെറൈറ്റി ആയിട്ടാണ്. എന്നാല് പടത്തിൻ്റെ ഒടുക്കം എഴുതിക്കാണിക്കുന്നത്, 1996 വർഷം, ഒരു യൂണിവേഴ്സിറ്റി ഹോസ്റ്റൽ മെട്സ് അനുഭവിച്ച യഥാർത്ഥ സംഭവങ്ങളുടെ ദൃഷ്യാവിഷ്കാരം ആണ് പടം എന്നാണ്.

അഭിനയിക്കാൻ നേരെച്ചൊവ്വെ അറിയാവുന്ന, അല്ലെങ്കിൽ നമ്മളൊക്കെ ഏതേലും പടങ്ങളിൽകണ്ട് പരിചയമുള്ള ആരെങ്കിലും ഒക്കെ അഭിനയിച്ചിരുന്നു എങ്കിൽ, ദിമാൻ്റി കോളനി ഒക്കെ പോലെ ഒരു ഷുവർ ഹിറ്റ് ആവേണ്ട പടമാണ്. ചില ഷോട്സ് ഒക്കെ കാണുമ്പോൾ അമച്വരിഷ് ആയി തോന്നുമെങ്കിലും സ്ക്രിപ്റ്റ്, അതൊന്നും കാര്യമായി തോന്നിക്കാതെ വേറെ ലെവലിൽ ആണ്. എടുത്ത് പറയേണ്ടത് മനോഹരമായ ചില ഹെലിക്യാം ഷോട്ടുകൾ ആണ്. ക്യാമറ കടൽ കണ്ടിട്ടില്ല എന്ന പേരിൽ പണ്ട് മരയ്ക്കാർ ഇറങ്ങിയപോലെ, ക്യാമറ തമിഴ്നാട് കണ്ടിട്ടില്ല ഈ തമിഴ് പടത്തിൽ എന്ന് തോന്നുന്നു.

തമിഴ് നാട്ടിലെ ചില സീനുകൾ ലൈവ് ആയി ജെല്ലിക്കെട്ട് പോലുള്ള സമയത്തെ ഏതോ ഡോക്യുമെൻ്ററിയിൽ നിന്നും ചൂണ്ടിയ ഫീൽ ആണ്. എന്നാലും, പരിമിതമായ കുറവുകൾക്ക് മേലെ, പടം അതിൻ്റെ ഉച്ചസ്ഥായിയിൽ എത്തിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. നല്ലൊരു ത്രില്ലിംഗ് ഫീൽ തരുന്ന ഹൊറർ പടമാണ് പൂച്ചാണ്ടി. ഈ ഴാൻറേ ഇഷ്ടമുള്ളവർക്ക് ധൈര്യമായി തല വയ്ക്കാവുന്ന ഐറ്റം. നെറ്റ്ഫ്ലിക്സിൽ ഉണ്ട്. പിന്നെ നമ്മളെപ്പോലെ ഉള്ള സാധാരണക്കാരൻ്റെ OTT യിലും. കണ്ടോളൂ, ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്ക് മുന്നേതന്നെ തമിഴൻ ലോകം ചുറ്റിസഞ്ചരിക്കാൻ പ്രാപ്തി നേടിയിരുന്നു എന്ന് വിളംബരം ചെയ്യുന്ന ഈ തമിഴ് പടം

 

Leave a Reply
You May Also Like

നാടൻ ലുക്കിൽ ചുരിദാറിൽ ആരാധകരുടെ മനസ്സ് കീഴടക്കി വീണ്ടും അനുസിത്താര.

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് അനുസിത്താര. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കുവാൻ താരത്തിന് ആയിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആണ് താരം ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

ഗര്ഭധാരണത്തിന് പ്രായം തനിക്കൊരു പ്രശ്നമല്ലായിരുന്നു

നാല്പത്തി എട്ടാം വയസിൽ ഇരട്ടക്കുട്ടികളുടെ അമ്മയായാതിന്റെ സന്തോഷത്തിലാണ് സുമാ ജയറാം. ആദ്യ മാസം തന്നെ ഉദരത്തിൽ…

‘ചാവേറി’ന്‍റെ മണലിൽ തീർത്ത ദൃശ്യവിസ്മയം മുനമ്പത്ത്; കലാകാരനെ ആദരിക്കാൻ നേരിട്ടത്തി താരങ്ങളും അണിയറ പ്രവർത്തകരും!

‘ചാവേറി’ന്‍റെ മണലിൽ തീർത്ത ദൃശ്യവിസ്മയം മുനമ്പത്ത്; കലാകാരനെ ആദരിക്കാൻ നേരിട്ടത്തി താരങ്ങളും അണിയറ പ്രവർത്തകരും!! കഴിഞ്ഞ…

മാരക മേക്കോവറിൽ ഐശ്വര്യ ലക്ഷ്മി

2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി…