അമിത് ചക്കാലക്കൽ നായകനാകുന്ന പ്രാവിന്റെ ടീസർ റിലീസായി

അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രാവിന്റെ രസകരമായ ടീസർ റിലീസായി. നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്. തിരുവനന്തപുരത്തും പരിസര പ്രദേശത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ പ്രാവ് സെപ്റ്റംബർ 15നു തിയേറ്ററുകളിലേക്കെത്തും. വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

പ്രാവിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ, പി ആർ ഓ: പ്രതീഷ് ശേഖർ.

Leave a Reply
You May Also Like

വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍- പെൻഡുലം റിലീസായി

പെൻഡുലം ജൂൺ 16-ന്. വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ…

എന്താണ് കളരിയിലെ സമ്പ്രദായിക രീതിയിൽ പെടാത്ത പൂഴിക്കടകൻ ?

എന്താണ് പൂഴിക്കടകൻ  ? അറിവ് തേടുന്ന പാവം പ്രവാസി പൂഴിക്കടകൻ എന്നത് കളരിയിലെ സമ്പ്രദായിക രീതിയിൽ…

”ഒരു മിക്സിയും കൊടുത്തിട്ട് അവന്റെ ഒരു ആജ്ഞാപിക്കൽ”, സമ്മാനം ചവിട്ടിയെറിയുന്ന ബംഗ്ലാദേശ് ബോഡിബിൽഡറുടെ വീഡിയോ വൈറൽ

ബംഗ്ലാദേശിന്റെ ദേശീയ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പ് അടുത്തിടെ ഒരു വിചിത്ര സംഭവത്തിന് വാർത്തകളിൽ ഇടം നേടിയിരുന്നു. രണ്ടാം…

ഉദയന്മാർ വരട്ടെ സാമ്രാജ്യങ്ങൾ കീഴടക്കി പടയാളികളും ആയുധങ്ങളും ആയി മുന്നേറട്ടേ

രാഗീത് ആർ ബാലൻ ഉദയനാണ് താരം എന്ന സിനിമയിൽ ഉദയഭാനുവിന്റെ രണ്ട് വ്യത്യസ്ത സാഹചര്യങ്ങൾ കാണിച്ചു…