Entertainment
‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ എന്നാണു തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് ദുൽഖർ സൽമാനെ പുകഴ്ത്തിയത് . ദുൽഖർ നായകനായ സീതാരാമത്തിന്റെ പ്രീ റിലീസ് ഇവന്റിലായിരുന്നു പ്രഭാസിന്റെ പ്രതികരണം.
“രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ. ഒരു സൂപ്പർ സ്റ്റാർ. ദുൽഖറിന്റേയും മൃണാലിന്റേയും പ്രകടനത്തെ പുകഴ്ത്തുകയാണ് എല്ലാവരും. ഇതൊരു പ്രണയ കഥ മാത്രമല്ല. ഒരു യുദ്ധ സീക്വൻസും ചിത്രത്തിൽ ഉണ്ടാകുമെന്ന് തോന്നുന്നു. ഹനു രാഘവപ്പുഡിയുടെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം മികച്ചൊരു ഒരു സംവിധായകനാണ്”-പ്രഭാസ് പറഞ്ഞു.
സംവിധാനം ഹനു രാഘവപ്പുഡി. ലഫ്റ്റനൻറ് റാമെന്ന പട്ടാളക്കാരനായാണ് ദുൽഖർ അഭിനയിക്കുന്നത്. മൃണാൾ താക്കൂറാണ് നായിക സീതയാകുന്നത്. രശ്മിക മന്ദാന ‘അഫ്രീൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. ഹൈദരാബാദിൽ വച്ച് നടന്ന പരിപാടിയിൽ പ്രഭാസിന് സിനിമയുടെ ആദ്യ ടിക്കറ്റ് ദുൽഖർ കൈമാറി. നാളെയാണ് സീതാ രാമത്തിന്റെ ആഗോള റിലീസ് മലയാളം,തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
908 total views, 8 views today