തെലുങ്കിൽ ഒന്നുമില്ലാതിരുന്ന ഒരുതരമാണ് പ്രഭാസ്. അദ്ദേഹത്തെ ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമാക്കി വളർത്തിയതിൽ ബാഹുബലിക്കും രാജമൗലിക്കുമുള്ള പങ്കിനെ ആർക്കും നിഷേധിക്കാൻ ആകില്ല. ബാഹുബലിയിലൂടെ പ്രഭാസ് കേരളയീയർക്കും പ്രിയങ്കരനായി . അതിനുശേഷം ‘സാഹോ’യും ‘രാധേശ്യമും ‘ ആണ് പ്രഭാസിന്റേതായി പുറത്തുവന്ന ചിത്രങ്ങൾ. രാധേശ്യാം ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്.
പ്രഭാസിന്റെ ആക്ഷൻ പരിവേഷത്തിൽ നിന്നും മാറിനടക്കുന്ന ഒരു വേഷമാണ് രാധേശ്യമിലേത് . കേരളത്തിൽ തനിക്കു ഒരുപാട് ആരാധകർ ഉള്ളതിൽ സന്തോഷിക്കുന്നതായി തുറന്നു പറഞ്ഞ പ്രഭാസ് , താൻ മലയാളത്തിൽ ഏറ്റവുമധികം കണ്ട സിനിമ ‘പ്രേമം’ ആണെന്നും വെളിപ്പെടുത്തുന്നു. “കേരളീയർ നല്ല സിനിമാസ്വാദകർ ആണ്. ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം” ..പ്രഭാസ് കൂട്ടിച്ചേർത്തു.
***