പ്രഭാസിന് നാല്‍പത്തിനാല്; ട്വിറ്ററില്‍ പ്രഭാസ് ഇമോജിയൊരുക്കി ടീം സലാര്‍

റബല്‍ സ്റ്റാര്‍ പ്രഭാസിന്റെ നാല്‍പത്തിനാലാം ജന്മദിനം ആഘോഷമാക്കി ആരാധകര്‍. ജന്മദിനത്തലേന്ന് തന്നെ ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടി പ്രഭാസിന്റെ പടുകൂറ്റന്‍ ചിത്രത്തിന് മുന്നില്‍ പാട്ടും ഡാന്‍സുമായി ആഘോഷമാരംഭിച്ചത്. ഒരു ദിവസം മുന്നേ തന്നെ ജപ്പാനിലെ ആരാധകരുടെ ആഘോഷം നടന്നിരുന്നു. പ്രഭാസ് നായകനായെത്തുന്ന സലാര്‍ ടീം പ്രത്യേക സമ്മാനമാണ് ഒരുക്കിയത്. ട്വിറ്ററില്‍ പ്രഭാസിന്റെ പ്രത്യേക ഇമോജിയാണ് സലാര്‍ പുറത്തുവിട്ടത്. ബാഹുബലി സിനിമയോടെ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനമാണ് പ്രഭാസ് കരസ്ഥമാക്കിയത്. ബാഹുബലി, സാഹോ, ആദിപുരുഷ് എന്നീ സിനിമകളിലൂടെ ബോക്‌സോഫീസില്‍ ആദ്യദിനം നൂറുകോടി കളക്ഷനെന്ന അപൂര്‍വ്വ നേട്ടവും പ്രഭാസിന് സ്വന്തം. വിജയ് മാത്രമാണ് പ്രഭാസിനൊപ്പം ഈ നേട്ടം കൈവരിച്ചത്. കല്‍ക്കി, സലാര്‍ എന്നിങ്ങനെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് ഇനി പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ബോക്‌സോഫീസില്‍ വലിയ ചലനം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

**

You May Also Like

ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് പൂനം ബജ്‌വ

ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് പൂനം ബജ്‌വ . തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ…

‘ഒരുത്തീ’യുടെ രണ്ടാംഭാഗം വ്യക്തമാക്കി വി.കെ.പ്രകാശ്, പ്രമേയം ഇങ്ങനെ

ഒരുത്തീയുടെ രണ്ടാംഭാഗത്തിന്റെ പ്രമേയത്തെ കുറിച്ച് സൂചന നൽകി സംവിധായകൻ വികെ പ്രകാശ്. സാധാരണ ഇത്തരം ജീവിതഗന്ധിയായ…

പെരുവണ്ണാപുരത്തെ വിശേഷങ്ങൾക്ക് ഇന്ന് 33 വയസ്സ്

Rahul Madhavan പെരുവണ്ണാപുരത്തിനിന്ന് 33 വയസ്സ്. ഒരിക്കൽ രഞ്ജിത്ത് കമലിന് വേണ്ടി ഒരു കഥയെഴുതി. മോഹൻലാലിനെ…

സമീപകാലത്ത് ഇറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറ്റവും മികച്ച ക്ലൈമാക്സ്

സമീപകാലത്ത് ഇറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറ്റവും മികച്ച ക്ലൈമാക്സ് ആണ് അദൃശ്യത്തിലുള്ളത്! ട്വിസ്റ്റുകളുടെ ഒരു മാലപ്പടക്കം…