എക്സ് ഇന്ത്യയുടെ ടോപ്‌ ടെന്‍ ഹാഷ് ടാഗ് ലിസ്റ്റില്‍ പ്രഭാസ്

റിബല്‍ സ്റ്റാര്‍ പ്രഭാസിനു വീണ്ടും മറ്റൊരു നേട്ടം കൂടി. പോയമാസങ്ങളില്‍ എക്സില്‍ (ട്വിറ്റര്‍) ഏറ്റവും കൂടുതല്‍ ഹാഷ് ടാഗുകള്‍ ലഭിച്ച ഏക ഇന്ത്യന്‍ നടന്‍ എന്ന അപൂര്‍വ്വ നേട്ടമാണ് ഇപ്പോള്‍ പ്രഭാസിനെ തേടി എത്തിയിരിക്കുന്നത്. എക്സ് ഇന്ത്യയുടെ ഏറ്റവും പുതിയ ലിസ്റ്റിലാണ് പ്രഭാസ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഹാഷ് ടാഗുകളില്‍ എഴാമതായിട്ടാണ് പ്രഭാസിന്‍റെ സ്ഥാനം. പ്രഭാസ് നായകനായി എത്തിയ സലാര്‍ മികച്ച വിജയമാണ് നേടിയത്. 750 കോടി രൂപയാണ് ആഗോള ബോക്സോഫീസില്‍ നിന്നും സലാര്‍ കളക്റ്റ് ചെയ്തത്. പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ട ചിത്രം കൽക്കി 2898 എഡി’ മെയ്‌ 9 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. കഴിഞ്ഞ ദിവസമാണ് കല്‍ക്കിയിലെ പ്രഭാസിന്റെ ക്യരാക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.

പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിർമിക്കുന്നത്. 600 കോടി രൂപയാണ് ‘കല്‍ക്കി 2898 എഡി’യുടെ ബജറ്റ്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’.തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത്. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്

Leave a Reply
You May Also Like

പച്ച കുർത്തയിൽ അതിസുന്ദരിയായി അനുശ്രീ.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെയാണ് താരം നേടിയ എടുത്തിട്ടുള്ളത്.

ജാക്കിനെയും റോസിനെയും വേർപിരിച്ച ആ കപ്പൽഛേദത്തിന് ഇന്ന് 25 വയസ്

ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സം‌വിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ…

റഷ കിർമാനിയുടെ മാരക ഗ്ലാമർ ഫോട്ടോകൾ വൈറലാകുന്നു

സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് റഷ കിർമാനി. സോഷ്യൽ…

റാം ജിറാവു സ്പീക്കിംഗ് എന്ന ചിത്രം കൊളുത്തി വച്ച കോമഡി തരംഗത്തിന് തിരശ്ശീല വിഴാൻ തുടക്കമിട്ട ചിത്രം

Bineesh K Achuthan ഷാജി കൈലാസ് – രൺജി പണിക്കർ – സുരേഷ് ഗോപി കൂട്ട്കെട്ടിലെ…