സലാര്‍ മാര്‍ച്ച് 7 മുതല്‍ ലാറ്റിനമേരിക്കയില്‍

പാൻ ഇന്ത്യ സൂപ്പർസ്റ്റാർ പ്രഭാസ് നായകനായ സലാര്‍ ലാറ്റിനമേരിക്കയില്‍ റിലീസ് ചെയ്യുന്നു. മാര്‍ച്ച് 7 മുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വിവിധ തീയേറ്ററുകളില്‍ സലാര്‍ എത്തും. സ്പാനിഷ് ഭാഷയിലാകും ചിത്രം എത്തുന്നത്. ഡിസംബര്‍ 22 ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതുവരെ ആഗോള ബോക്സോഫീസില്‍ നിന്ന് 700 കോടിയോളം രൂപയാണ് സലാര്‍ നേടിയിരിക്കുന്നത്.ഓരോ ദിവസം കഴിയുംതോറും ചിത്രത്തിന്റെ കളക്ഷൻ ഉയർന്നുകൊണ്ടിരിക്കുകയാണ്. രണ്ടു ഭാഗങ്ങളായി എത്തുന്ന സലാറില് പൃഥ്വിരാജ് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രഭാസിന്റെ കഥാപാത്രമായ ദേവയുടെ അടുത്ത സുഹൃത്ത് വരദരാജ മാന്നാറായിട്ടാണ് പൃഥ്വി എത്തുന്നത്. ഇരുവരേയും കൂടാതെ ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവൂ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ശ്രുതി ഹാസനാണ് നായിക. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

You May Also Like

ആത്മഹത്യചെയ്ത തുനിഷ ശർമ്മ കോടികളുടെ സ്വത്ത് സമ്പാദിച്ചു, ആഡംബര വീടിന്റെയും ആഡംബര കാറുകളുടെയും ഉടമയായിരുന്നു താരം

ഒരു ആത്മഹത്യകൊണ്ടു തുനിഷ മടങ്ങിയത് കഠിനാധ്വാനം കൊണ്ട് ഇരുപതുവയസിനിടെ സമ്പാദിച്ച കോടികളുടെ സ്വത്ത് ഉപേക്ഷിച്ചിട്ട് ടെലിവിഷൻ…

ഇരുപത്തിയഞ്ചാം വാർഷികം, ടൈറ്റാനിക് വീണ്ടും തിയേറ്ററുകളിൽ, ഒഫീഷ്യൽ ട്രെയിലർ

ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സം‌വിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ…

കുഞ്ചാക്കോ ബോബൻ നായകനാകുന്ന, സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പതിയ ചിത്രം ‘പദ്മിനി’

കുഞ്ചാക്കോ ബോബൻ നായകനാകുന്ന സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’ . ദീപു പ്രദീപ്…

കേസില്‍ ചാക്കോച്ചന്‍ തോല്‍ക്കുമോ? ‘ന്നാ താന്‍ കേസ് കൊട്’ നാളെ തീയറ്ററുകളിലേക്ക്

കേസില്‍ ചാക്കോച്ചന്‍ തോല്‍ക്കുമോ? ‘ന്നാ താന്‍ കേസ് കൊട്’ നാളെ തീയറ്ററുകളിലേക്ക് അയ്മനം സാജൻ പ്രേക്ഷകര്‍…