പ്രാചി തെഹ്ലാൻ (ജനനം: ഒക്ടോബർ 2, 1993) ഒരു ഇന്ത്യൻ നെറ്റ്ബോൾ, ബാസ്കറ്റ്ബോൾ താരവും നടിയുമാണ് . 2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്ബോൾ ടീമിന്റെ ക്യാപറ്റാനായിരുന്നു പ്രാചി. പ്രാചിയുടെ നായകത്വത്തിൽ 2011 ലെ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ആദ്യ കിരീടം ഇന്ത്യ സ്വന്തമാക്കി. ദി ഇൻഡ്യൻ എക്സ്പ്രസ് “ലാസ് ഓഫ് ദ റിങ്സ്” എന്ന ബഹുമതിയും ദ ടൈംസ് ഓഫ് ഇന്ത്യ “ക്വീൻ ഓഫ് ദി കോർട്ട്” എന്ന ബഹുമതിയും പ്രാചിക്ക് നൽകുകയുണ്ടായി. നെറ്റ്ബോൾ ഡെവലപ്മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ 2011-2017ലെ ബ്രാൻഡ് അംബാസിഡറാണ് പ്രാചി.2016 ജനുവരിയിൽ ദിയ ഔർ ബാത്തി ഹം എന്ന സ്റ്റാർ പ്ലസിലെ ടെലിവിഷൻ സീരിയലിൽ ആദ്യമായി അഭിനയിച്ചു. മൻദുയിപ് സിംഗ് സംവിധാനം ചെയ്ത റോഷൻ പ്രിൻസ് നായകനായ 2017 ലെ പഞ്ചാബി ഫിലിം അർജാൻ എന്ന പഞ്ചാബി സിനിമയിൽ നിമ്മി എന്ന നായിക കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ട് പ്രാചി സിനിമ രംഗത്തേക്ക് കടന്നുവന്നു.
സ്റ്റാർ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്ത നമീഷ് തേജ നായകനായുള്ള ഇക്യാവനിലെ നായികാ കഥാപാത്രമായി പ്രാചി അഭിനയിച്ചു .ഡെൽഹിയിലെ മോണ്ട്ഫോർട്ട് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഡെൽഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആന്റ് മേരി കോളേജിൽ നിന്ന് ബി.കോമിൽ ബിരുദം നേടി. ഗാസിയാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജിയിൽ മാർക്കറ്റിങ് മാനേജ്മെന്റിൽ പി.ജി ഡിപ്ലോമ പൂർത്തിയാക്കി. ഡൽഹിയിലെ ജിജിഎസ്ഐപി യൂണിവേഴ്സിറ്റിയിലെ മഹാരാജ അഗ്രസീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ അവർ ചേർന്നു. ഇവിടെനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദം നേടി (എച് ആർ ആന്റ് മാർക്കറ്റിംഗ്).ഡവലപ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂർ , ഡെലോയിറ്റ് , ആക്സഞ്ചർ , 1800സ്പോർട്.ഇൻ എന്നിവയിൽ വിവിധ പദ്ധതികളിൽ പ്രാചി പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കൗൺസിലിന്റെ കീഴിൽ ഉഡാൻ – ജമ്മു-കാഷ്മീരിലെ യുവജനങ്ങളുടെ മൊബിലൈസേഷൻ, പരിശീലനം, തൊഴിൽ എന്നിവയ്ക്കായുള്ള ഒരു പദ്ധതി യിൽ പങ്കെടുക്കുന്നു.
സ്പോർട്സ് കരിയർ
ദേശീയതലത്തിൽ ബാസ്കറ്റ് ബോൾ കളിച്ചുകൊണ്ട് കായിക രംഗത്ത് പ്രവേശിച്ചു. 2004 ൽ ഒറീസയിലെ കട്ടക്കിലെ ഇന്ത്യൻ ക്യാമ്പിൽ പങ്കെടുക്കാൻ മൂന്നുതവണ പ്രാചി തെരഞ്ഞെടുക്കപ്പെട്ടു.
ബാസ്ക്കറ്റ് ബോൾ
2002-2007
14 വയസ്സിൽ താഴെയുള്ള 2 സബ് ജൂനിയർ നാഷണൽസിൽ കളിച്ചു. പോണ്ടിച്ചേരിയിലും കർണാടകയിലും. (2002-03)
17 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 8 തവണ ഡൽഹിയെ പ്രതിനിധീകരിച്ചു. ഇതിൽ മൂന്ന് തവണ ഒരു സ്ഥാനം കിട്ടി. കോട്കാപുര (പഞ്ചാബ്), ചിറ്റൂർ (ആന്ധ്രാപ്രദേശ്), ഗോതാൻ (രാജസ്ഥാൻ), കാംഗ്ര (ഹിമാചൽ പ്രദേശ്), അജ്മീർ (രാജസ്ഥാൻ), ജെയ്സാൽമർ (രാജസ്ഥാൻ), ചണ്ഡീഗഢ്, റായ്പൂർ (ഛത്തീസ്ഗഡ്), ഹൈദരാബാദ് മുതലായ സ്ഥലങ്ങളിലെ വിവിധ മൈതാനങ്ങളിൽ കളിച്ചു.
അണ്ടർ -19 കാറ്റഗറിയിൽ ഡെൽഹി മൂന്നു തവണ പ്രതിനിധീകരിച്ചു. മൂന്നുതവണ ഒന്നാം സ്ഥാനവും നേടി. ഡൽഹിയിലെ മൈതാനങ്ങളിലായിരുന്നു ഇത്.
2008
2008: ബാസ്കറ്റ്ബോൾ ഇന്റർ കോളജിൽ ഒന്നാം സ്ഥാനം ഉറപ്പാക്കി ഭുവനേശ്വറിലെ ഇന്റർ യൂണിവേഴ്സിറ്റിയിലും നെല്ലൂരിലെ ഓൾ ഇന്ത്യയിലും ഒന്നാം സ്ഥാനം നേടി.
2009
2009: ഇന്റർ കോളജ് ബാസ്ക്കറ്റ് ബോളിൽ ഒന്നാം സ്ഥാനം ഉറപ്പാക്കി പഞ്ചാബിൽ നടന്ന ഇന്റർ യൂണിവേഴ്സിറ്റിയിൽ പങ്കെടുത്തു.
നെറ്റ്ബോൾ
54-ാമത് ദേശീയ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടി.
മൂന്നുതവണ ഇന്റർ കോളേജ് നേടി.
സീനിയർ നാഷണൽസിൽ ഡെൽഹിയെ മൂന്ന് തവണ പ്രതിനിധീകരിച്ചു.
ഡെൽഹി, നോയ്ഡ എന്നിവടങ്ങളിൽ നടന്ന ഇന്തോ-സിംഗപ്പൂർ സീരീസ് മത്സരത്തിൽ 5-0 ത്തിനു ജയിച്ചു.
ഡൽഹിയിൽ നടന്ന ഏഴാമത്തെ യൂത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ക്യാപ്റ്റൻ.
2010 ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ സീനിയർ ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റെ പങ്കാളിത്തവും ക്യാപ്റ്റനുമായിരുന്നു.
6-ാമത് ഇന്ത്യ കപ്പ്, സിങ്കപ്പൂർ-2010 ലെ മുതിർന്ന ടീമിന്റെ ക്യാപ്റ്റനായിരുന്നു പ്രാചി.
ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയും, 2011 ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ടീം ഒരു വെള്ളി മെഡൽ നേടി. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ടീം വിജയിച്ച ആദ്യ മെഡലാണിത്.
അഭിനയജീവിതം
2016 ൽ അഭിനയിക്കാനുള്ള ശശി സുമീത് പ്രൊഡക്ഷന്റെ ഒരു ഓഫർ സ്വീകരിക്കാൻ പ്രാചി തീരുമാനിച്ചു. സ്റ്റാർ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉയർന്ന ടെലിവിഷൻ റേറ്റിംഗുള്ള ദിവ്യ ഔർ ബാത്തി ഹം എന്ന പരമ്പരയിൽ 2016 ജനുവരിയിൽ അഭിനയിച്ചുകൊണ്ട് പ്രാചി തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. ഈ റോൾ ചെയ്യാനായി പ്രാചി ഏകദേശം പതിനഞ്ച് കിലോ ഭാരം കുറച്ചു. 2017 ൽ പുറത്തിറങ്ങിയ പഞ്ചാബി സിനിമയായ അർജ്ജാനിലഭിനയിച്ചുകൊണ്ടാണ് പ്രാചി സിനിമാരംഗത്തേക്ക് കടന്നുവന്നത്. ഇതിൽ നിമ്മി എന്ന കഥാപാത്രത്തിനെയാണ് പ്രാചി അവതരിപ്പിച്ചത്. സ്പോർട്സ് കരിയറിൽനിന്ന് തത്കാലം ഒരു വിടുതൽ എടുത്തുകൊണ്ടാണ് പ്രാചി അഭിനയ രംഗത്തേക്ക് കടക്കാൻ തീരുമാനിച്ചത്. ഇന്ത്യയിൽ നെറ്റ്ബോളിലും ബാസ്ക്കറ്റ് ബോളിലും സ്ത്രീകൾക്ക് അവസരങ്ങളും സ്പോൺസർമാരെയും ലഭിക്കാത്തതിനാലാണ് സ്പോർട്സ് കരിയർ തത്കാലം നിറുത്താൻ പ്രാചി തീരുമാനിച്ചത്. മമ്മൂട്ടി നായകനായ മാമാങ്കത്തിൽ ഒരു പ്രധാനപ്പെട്ട റോളിൽ പ്രാചി അഭിനയിച്ചിട്ടുണ്ട്. ഇത് പ്രാചിയുടെ മലയാളത്തിലെ ആദ്യത്തെ സിനിമയായിരുന്നു.ഈയ്യടുത്തായിരുന്നു പ്രാചിയുടെ വിവാഹം നടന്നത്. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് പ്രാചിയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രാചി. തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ ലോകത്ത് തരംഗം സൃഷിടിക്കുന്നത്. ബ്ര ധരിക്കാതെയാണ് പൊതു ചടങ്ങിനെത്തിയത്. അതുകൊണ്ടു തന്നെയാണ് വീഡിയോ വളരെ വേഗം വൈറലായത്.
**