Pradeep Chittakkattu
പാറശാലയിൽ താലിചാർത്തി സിന്ദൂരമണിയിച്ച കാമുകനെ കഷായത്തിൽ വിഷം ചേര്ത്ത് നൽകി ഗ്രീഷ്മ ആർ നായർ എന്ന പെൺകുട്ടി നടത്തിയ അതി ക്രൂര കൊല പാതകം ഞെട്ടിക്കുന്നതും കൂടുതൽ അന്വേഷണം വേണ്ടതും ആണ്.കഷായത്തിൽ വിഷം കലർത്തിയിരുന്നു വെന്ന് താൻ ഷാരോണിനോട് പറഞ്ഞിരുന്നതായാണ് ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴി. എന്നിട്ടും ആ ചെറുപ്പക്കാരൻ, സാരമില്ല, ആരോടും പറയേണ്ട എന്ന് ആശ്വസിപ്പിച്ചത്രേ. അതു മാത്രമല്ല, മരണ മൊഴിയെടുത്ത മജിസ്ട്രേട്ടിനോട് അവളെ രക്ഷിക്കുന്ന രീതിയിലാണ് മൊഴി നൽകിയത്.
തമിഴ്നാട് കേരള ബോർഡർ പ്രദേശത്ത്, തമിഴ്നാടിന്റെ ഭാഗത്തെ ഒരു വലിയ നായർ കുടുംബത്തിലെ പെൺ കുട്ടിയാണ് ഗ്രീഷ്മ. (എല്ലാ കുറ്റകൃത്യങ്ങളിലും എല്ലാവരും വലിച്ചിഴക്കുന്നത് പോലെ അവളുടെ രാഷ്ട്രീയം ഞാനായി പറയുന്നില്ല. മാധ്യമങ്ങളും പറയില്ല)പയ്യൻ കേരള ഭാഗത്തെ, ഒരു ഓട്ടോറിക്ഷാ തൊഴിലാളി ആയ ക്രിസ്ത്യൻ നാടാർ കുടുംബത്തിലെയാണ്. ഇവനെ കെട്ടിയാൽ ആത്മഹത്യ ചെയ്യുമെന്ന് പെണ്ണിന്റെ അച്ഛനും അമ്മയും ഭീഷണിപ്പെടുത്തി എന്ന് ഒരു കൂട്ടർ പറയുന്നു. എന്നാൽ, ആദ്യത്തെ ഭർത്താവിന് മൃത്യു യോഗം ഉണ്ടെന്ന് ജ്യോത്സ്യൻ പറഞ്ഞതു കൊണ്ടാണ് കൊലപാതകം എന്ന് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നുണ്ട്.
ഏറെകാലത്തെ ബന്ധത്തിൽ നിന്ന് പിരിഞ്ഞ ഷാരോണുമായി വീണ്ടും ഗ്രീഷ്മ തന്നെ അടുത്തതും വെട്ടുകാട് പള്ളിയിൽ പോയി വിവാഹതുല്യ ചടങ്ങുകൾ ചെയ്തതിലൂടെ ആദ്യ ഭർത്താവാക്കിയ കാമുകനെ മൃത്യുയോഗം നൽകി സ്വന്തം ഭാവി സുരക്ഷിതം ആക്കാൻ ശ്രമിച്ചതാവാം.ഇതൊന്നുമല്ല എനിക്ക് സ്ട്രൈക്കായത്. 14ന് വിഷം കുടിപ്പിച്ച് ഒൻപത് ദിവസം കഴിഞ്ഞ് മരിക്കുന്ന രീതിയിൽ ഒരു വിഷക്കൂട്ട് തയാറാക്കിയത് ഉറപ്പായും ഒരു വിദഗ്ധ സഹായത്തോടെയാവാം. കാരണം, അവിടെതന്നെ വീണ് മരിച്ചാൽ തങ്ങൾ കുടുങ്ങുമെന്ന് അവർക്കറിയാം. അങ്ങനെ ഉണ്ടാവാതെ, ആദ്യ ദിവസം ആശുപത്രിയിൽ പോയിട്ട് പോലും അഡ്മിറ്റാക്കിയില്ല എന്ന് മനസിലാക്കുന്നു. അതായത്, വിഷം വളരെ പതിയെയാണ് ആ ചെറുപ്പക്കാരന്റെ ജീവനെടുത്തത്. സിന്ദൂര മണിയിച്ചവനെ കൊല്ലുമോ എന്ന് വിതുമ്പുന്ന ആഡിയോ പുറത്തുവിട്ട് രക്ഷപെടാനൊക്കെ ആ കുടുംബം പരമാവധി ശ്രമിച്ചെങ്കിലും ആദ്യം ഉഴപ്പിയ പോലെ നിന്ന പോലീസ് ഗ്രീഷ്മയെ അട പടലം പൂട്ടിയെന്ന് വേണം അനുമാനിക്കാൻ. പോലീസ് ശ്രദ്ധിക്കുന്നില്ലെന്ന് വിശ്വസിച്ച കുടുംബം ആ സമയത്ത് ബന്ധപ്പെട്ട എല്ലാവരും അന്വേഷണ പരിധിയിൽ വരും. കേരളാ പോലീസ് മണ്ടൻമാരല്ല.
എനിക്ക് മനസിലാകാത്തത്, ഇതുവരെ ഒരാളെ കൊന്നിട്ട് ജീവിക്കാമെന്ന് കരുതിയ ആരാണ് മനസമാധാനത്തോടെ രക്ഷപെട്ടത് എന്നതാണ്. സുകുമാരകുറുപ്പ് പോലും എന്ത് ജീവിതമാവും ജീവിച്ചത്. .ഇവിടെ, ചെറിയ പ്രായത്തിൽ അവളുടെ ജീവിതവും അവസാനിച്ചു. ജോത്സ്യന് കൂലി കിട്ടും. നിന്റെ ജീവിതം നശിക്കും. ആർക്കും ആരെയും കൊന്നിട്ട് രക്ഷപെടാനാവില്ല. അവനായാലും അവളായാലും. അതെങ്കിലും ഓർത്താൽ മതി.ഏറ്റവും പ്രധാനം: വിഷമുണ്ടാക്കിയവനെ പിടിച്ചില്ലെങ്കിൽ ഈ കഥ പൂർത്തിയാവില്ല. സ്വന്തമായി തുരിശ് വാങ്ങി ചേർത്തുവെന്നതൊന്നും വിശ്വസനീയമല്ല.