അധ്വാനിച്ചുണ്ടാക്കുന്ന പൈസകൊടുത്തു മക്കൾക്ക് വിഷം വാങ്ങിക്കൊടുക്കുന്നവനാണ് മലയാളി

0
146

Pradeep Gopalakrishnan

മായം ചേർത്ത വിവിധ ബ്രാൻഡിലുള്ള വെളിച്ചെണ്ണകൾ, മാരകമായ കീടനാശിനികൾ തളിച്ചു രാസവള ങ്ങളുടെ സമൃദ്ധിയിൽ വളർത്തിയെടുത്ത പച്ചക്കറികളും പഴവർഗ്ഗങ്ങളും, ഹോർമോൺ കുത്തി വെച്ചു മുഴുപ്പ് വരുത്തിയ കോഴിയിറച്ചി, തമിഴ്‌നാട്ടിൽ കിലോയ്ക്ക് ഒരു രൂപ വെച്ചു വിതരണം ചെയ്യുന്ന  റേഷൻ അരിയിൽ റെഡ് ഓക്സയിഡ് കലർത്തി നമ്മുടെ മുൻപിലെത്തുന്ന ബ്രാൻഡഡ് മട്ടയരി. ചുടുകട്ട പൊടിയായിരുന്നെങ്കിൽ വിരശല്യമേ ഉണ്ടാകുമായിരുന്നുള്ളു, ഇപ്പോൾ അതിനേക്കാൾ മാരകമായ രാസപദാർത്ഥങ്ങൾ കലർത്തിയ മുളക് മഞ്ഞൾ മല്ലി പൊടികൾ, കൃത്രിമ പാൽ തുടങ്ങി ഇനിയെന്ത് ഉണ്ട് വിഷമയമല്ലാത്ത ഭക്ഷ്യ വസ്തുക്കൾ മലയാളിക്ക് കഴിക്കാൻ ?

കൂണ് പോലെ നാട്ടിലെമ്പാടും ഉയർന്നു വരുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും ഭക്ഷ്യ വസ്തുക്കളിൽ വിഷം കലർത്തി വിൽക്കുന്ന വരും തമ്മിലുള്ള അന്തർധാര സജീവമാണോ എന്ന തോന്നൽ ഉളവാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാം ഉപരിയായിട്ടാ ണ് 620 കിലോമീറ്റർ ദൈഘ്യമുള്ള സമുദ്രതീരമുള്ള കേരളത്തിലെ ജനങ്ങൾക്ക് അമോണിയയിലും, മെഡിക്കൽ കോളേജുകളിൽ ശവം കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിനിലും കുളിപ്പിച്ചെടുത്ത മത്സ്യവും കഴിക്കേണ്ട ഗതികേട് ഉണ്ടായിരിക്കുന്നത്. നിരവധി പ്രാവശ്യം ഈ മാധ്യമത്തിലൂടെ ഈ വിഷയത്തെ കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും ഇന്നും നമ്മുടെ നാട്ടിൻ പുറങ്ങളിലെയും നഗരപ്രാന്തങ്ങളിലേയും മത്സ്യചന്തകളിൽ വിപണനം ചെയ്യപ്പെടുന്ന മത്സ്യത്തിന്റെ സിംഹഭാഗവും മനുഷ്യ ശരീരത്തിന് ഹാനികരമായ മാരക വിഷങ്ങൾ കലർത്തിയവയും ആഴ്ചകളോ മാസങ്ങളോ പഴക്കമുള്ളവയോ ആണ്.

ഇതിനെയൊക്കെ ചോദിക്കാനും പറയാനും നിയന്ത്രിക്കാനും കർശനമായ നടപടികൾ സ്വീകരിക്കുവാനും ഉത്തരവാദപ്പെട്ട ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇല്ലാത്തത് കൊണ്ടല്ല അവരുടെ മൂക്കിന് കീഴിൽ നിര ന്തരമായി ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആ വർത്തിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിൽ സമുദ്രതീരമില്ലാത്ത 5 ജില്ലകളിലെ മത്സ്യ വിപണി ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഇ ക്കാര്യം വ്യക്തമാകും. തെക്ക് പൊഴിയൂർ മുതൽ വടക്ക് ഉള്ളാൾ വരെയുള്ള അറബിക്കടലിൽ ഓരോ പ്രദേശത്തും ഓരോ കാലത്തും മാറി മാറി ലഭിക്കുന്നവയാണ് ചെങ്കലവ, മത്തി, അയല തുടങ്ങിയ ഇനം മത്സ്യങ്ങൾ. എന്നാൽ നമ്മുടെ മത്സ്യ വിപണികളിൽ കാലവ്യത്യാസമില്ലാതെ എല്ലാ കാലത്തുമായി ഇവ ധാരാളമായി വിൽപ്പനക്ക് വെച്ചിരിക്കുന്നത് കാണാൻ സാധിക്കും.

അന്യ സംസ്ഥാനങ്ങളിലെ വൻകിട മത്സ്യ കച്ചവടക്കാർ ഫോർമാലിൻ കോരിയൊഴിച്ചു ആഴ്ചകളോ മാസങ്ങളോ ആയി തീവ്രശീതീകര ണിയിൽ വെച്ചു മരവിപ്പിച്ച മത്സ്യത്തെയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനങ്ങൾക്ക് തിന്നാനായി അയച്ചു തരുന്നതും നാം അത് വില കൊടുത്ത് വാങ്ങി ഭക്ഷിക്കുന്നതും.ദീർഘകാലം ശീതികരണിയിൽ സൂക്ഷിച്ച മത്സ്യത്തെ അതിൽ നിന്നുമെടുത്ത് തുറന്ന അന്തരീ ക്ഷത്തിൽ നിരത്തി വെക്കുമ്പോൾ സംഭവിക്കുന്ന ജൈവ പരിണാമത്തിന്റെ ഫലമായിട്ടാണ് മത്സ്യം കേട് വരുന്നത് എന്നാണ് വിദഗ്ധരിൽ നിന്നും മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.

മുൻകാലങ്ങളിൽ നമ്മുടെ നാട്ടിൽ നിലവിലുണ്ടായിരുന്ന പരമ്പരാഗത മത്സ്യ ബന്ധന സംസ്കാരത്തിൽ നിന്നും പാടെ വ്യത്യസ്തമായി ആഴ്ചകളോളം നമ്മുടെ പുറം കടലിൽ വന്ന് തമ്പടിച്ചു കൊണ്ട് മത്സ്യ കൊയ്ത്ത് നടത്തുന്ന വിദേശികളുടേത് ഉൾപ്പെടെയുള്ള വൻ മൽസ്യബന്ധന യാനങ്ങൾ പിടിക്കുന്ന മത്സ്യമാണ് ഇത്തരത്തിൽ വിഷം ചേർത്ത് ശുദ്ധി വരുത്തി നമ്മുടെ മുൻപിലേക്ക് എത്തിക്കുന്നതും മലയാളി അത് ആർത്തിയോടെ വാങ്ങി വെട്ടി വിഴുങ്ങുന്നതും. കഴിഞ്ഞ ഒരു ദശകമായി മലയാളികളുടെ ആരോഗ്യത്തെയും ജീവനെയും അതീവ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നം വളരെ രൂക്ഷമായി നമ്മളെ അലട്ടികൊണ്ടിരി ക്കുന്നു. അന്യ സംസ്ഥാനങ്ങളിലെ ശതകോടീശ്വരന്മാരായ മൽസ്യബന്ധന മേഖലയിലെ കോർപ്പറേറ്റു കളുടെ ധനസമ്പാദന മോഹങ്ങൾക്ക് മുൻപിൽ സാധാരണ മലയാളി അവൻ രാപകൽ അദ്ധ്വാനിക്കുന്ന പണം നൽകി ഈ വിഷം വാങ്ങി മക്കൾക്കും കുടും ബത്തിനും നൽകി അവരെ നിത്യ രോഗികളാക്കുന്നു.എന്ത് കൊണ്ട് നമ്മുടെ ഭരണകൂടങ്ങൾക്ക് ഇക്കാര്യത്തിൽ ശാശ്വതമായ ഒരു പരിഹാരം കണ്ടു പിടിക്കുവാൻ കഴിയുന്നില്ല.

മത്സ്യം കഴിക്കുന്ന ഓരോ മലയാളിയും ചിന്തിക്കേണ്ട വിഷയമാണ്. സമുദ്രോൽപ്പന്ന വൻ ഗവേഷണങ്ങൾ നടത്തുന്ന ഫിഷറീസ് യുണിവേഴ്സിറ്റി, സെൻട്രൽ മറൈൻ ഫുഡ് റിസർച് ഇൻസ്റ്റിറ്റിയൂട്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ ആസ്ഥാനമായ കേരളത്തിന് അതിന് സാധിച്ചില്ലായെങ്കിൽ പിന്നെ മറ്റാർക്കാണ് അതിന് സാധിക്കുക. നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കേരളത്തിലെ വിപണികളിൽ വിൽക്കുന്നതിനായി ഇത്തരം ചീഞ്ഞളിഞ്ഞ മൽസ്യങ്ങൾ എത്തുന്ന മറ്റൊരു സംസ്ഥാനത്തെ മ ത്സ്യ ചന്തകളിലും ഇത് പോലെ അവശിഷ്ട സമമായ മത്സ്യമല്ല വിൽക്കപ്പെടുന്നത്. അത് കൂടി മനസ്സിലാക്കുമ്പോഴാണ് മത്സ്യകച്ചവടക്കാരായ മലയാളികളുടെ ഒത്താശയോടെ സാധാരണ മലയാളികൾ എത്ര ഭംഗിയായി ചൂഷണം ചെയ്യപ്പെടുന്നു എന്ന വസ്തുത നമുക്ക് വ്യക്തമാകുന്നത്.എന്ത് കൊണ്ട് ഇത്തരത്തി ൽ വിഷം കലർത്തി വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തു ക്കളുടെ വിപണി പറുദീസയായി കേരളം മാത്രം മാറ്റ പ്പെടുന്നു. എന്തും,അത് കൊടിയ വിഷമാണെങ്കിൽ പോലും മുൻപിൻ നോക്കാതെ അത് പണം കൊടു ത്ത് വാങ്ങി ഭക്ഷിക്കാനുള്ള വ്യഗ്രതയെ കുറിച്ച് നല്ല ബോധ്യമുള്ളവർ ആ സാഹചര്യം ചൂഷണം ചെയ്യുന്നു എന്ന് മാത്രം. സർക്കാരിന്റെയും മറ്റ് ബന്ധപ്പെട്ടവരുടെയും സത്വരവും ഗൗരവവുമായ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.