ഉത്തരവ് കത്തിക്കുന്ന വിദ്വാന്റെ സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണം 15 , വിദ്വാന്റെ ശമ്പളം 79000

38546

പ്രദീപ്‌ ഗോപാലകൃഷ്ണൻ

മുഖപുസ്തകത്തിൽ കണ്ട ഒരു ചിത്രവും അതിനോട് അനുബന്ധിച്ചുള്ള വിവരങ്ങളുമാണ്. ഭാര്യയും ഭർത്താവും കൂടി ചേർന്ന്, കൊറോണ ദുരിതാശ്വാസത്തിനായി മാസത്തിൽ ആറ് ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക് തൽക്കാലം തടഞ്ഞു വെക്കുമെന്ന സർക്കാരിന്റെ ഉത്തരവ് കത്തിച്ചു സമൂഹത്തോ ടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നവർ. ഇയാളുടെ പേര് സ്റ്റാൻലി ജോർജ്. കഴിഞ്ഞ പതിനഞ്ചു വർഷമായി ഇയാൾ കോട്ടയം ജില്ലയിൽ കുറവിലങ്ങാട് സബ് ജില്ലയിലെ കളത്തൂർ ഹോളി ഗോസ്റ് എൽപി സ്കൂളിലെ പ്രധാനാദ്ധ്യാപകനാണ്.

ഇദ്ദേഹത്തിൻ്റെ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ആകെ എണ്ണം പതിനഞ്ച്. KPSTA സംസ്ഥാന എക്സിക്യൂട്ടീവ് അംഗം. ശമ്പളം 79000. കത്തിക്കുന്നത് ദുരിതത്തിലാണ്ടു പോയ ഒരു നാട്ടിലെ പാവങ്ങളെ സഹായിക്കാൻ സർക്കാരിനോട് സഹകരിക്കണമെന്ന് പറഞ്ഞ് സർക്കാർ ഇറക്കിയ ഉത്തരവ്. അയാളുടെ സന്തോഷം കണ്ടില്ലേ? പൊതു സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ
പ്രതിഫലനമാണ്, കൂടെ കത്തിക്കുന്നത് ഭാര്യ. മരങ്ങാട്ടുപിള്ളി സെന്റ്തോമസ് യു പി സ്കൂളിലെ അധ്യാപികയാണ്. എന്തൊരു സാമൂഹിക പ്രതിബദ്ധത. ഈ നെറികെട്ട നീച പ്രവർത്തി ചെയ്തിട്ട് ഫോട്ടോയെടുത്ത് ഫെയ്‌സ് ബുക്കി ൽ ഇട്ട് അഭിമാനം കൊള്ളുകയാണ്. ഇവരെ പോലെയുള്ള ദുർമ്മേദസ്സുകളായ വെള്ളാനകളെ ഇനിയും നമ്മുടെ സമൂഹം ചുമക്കണമോ എന്ന് ആലോചിക്കേണ്ട കാലമായിരിക്കുന്നു.

സമൂഹത്തിന്റെ ചിലവിൽ,പാവപ്പെട്ടവന്റെ നികുതിക്കാശ് ഊറ്റി ജീവിക്കുന്ന ഇവ രെ പോലെയുള്ള അട്ടകളെ ഇനിയും സർക്കാർ ചിലവിൽ തീറ്റിപ്പോറ്റണമോ എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇങ്ങനെയുള്ള പത്തും പതിനഞ്ചും കുട്ടികളെയും വെച്ചു കൊണ്ട് ഉരുട്ടി കൊണ്ട് നടക്കുന്ന സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങൾ മുഴുവൻ അടിയന്തിരമായി അടച്ചു പൂട്ടണം. ഇങ്ങനെയുള്ള സ്‌കൂളുകളിൽ പഠിക്കു ന്ന കുട്ടികളെ ഏറ്റവും അടുത്തുള്ള പൊതുവിദ്യാലയത്തിലേക്ക് മാറ്റുകയും യാത്ര ഗ്രാൻഡും കൊടുത്താൽ പോലും സർക്കാരിന് എത്ര കോടി രൂപ മറ്റ് വികസന പ്രവർത്തനങ്ങൾക്ക് ലാഭിക്കാൻ കഴിയും.അത് മാത്രമൊ ജീവിതകാലം മുഴുവൻ ഇവർക്കൊക്കെ പെൻഷൻ നൽകേണ്ട ബാധ്യതയും.

കഴിഞ്ഞു പോയ എഴുപത് സംവത്സരങ്ങളായി പള്ളിയുടെയും പട്ടക്കാരന്റെയും ജാതി മതസംഘടന നേതൃത്വങ്ങളുടെയും വിരട്ടലിലും കണ്ണുരുട്ടലിലും വഴങ്ങി, അദ്ധ്യാപക സംഘടനകളുടെ സംഘ ബലത്തിന് മുൻപിൽ ന്യായാന്യായം നോക്കാതെ കാലാകാലങ്ങളിൽ കേരളം ഭരിച്ച സർക്കാരുകൾ കണ്ണടച്ചതിന്റെയും തല യാട്ടിയതിന്റെയും പരിണിത ഫലമാണ് ഇന്ന് ഇത് പോലെ സമൂഹത്തിന്റെ ചോരകുടിച്ചു വീർത്ത വെ ള്ളാനകളെ ചുമക്കേണ്ട ഗതികേട് കേരള സമൂഹത്തിന് ഉണ്ടായിരിക്കുന്നത്. ഒരു ഇടത്പക്ഷ സർക്കാരിനെ കൊണ്ട് മാത്രമേ ഈ ദുർഘട പ്രതിസന്ധിയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ സാധിക്കു. ഇനി ഒരു വിമോചന സമരത്തിന് കോപ്പ് കൂട്ടാനുള്ള മരുന്നൊന്നും പഴയ പടക്കുതിരകളുടെ പക്കലില്ല എന്ന വസ്തുത ഇടത് നേതൃത്വങ്ങ ൾ തിരിച്ചറിയണം.