പ്രദീപ് കുമാരപിള്ള
പത്മപ്രിയ എന്ന പേരിൽ എഴുപതുകളിൽ ഒരു നടിയുണ്ടായിരുന്നു. കർണ്ണാടക സ്വദേശിയായ ഇവർ 1972 ലെ മാലതീ മാധവൻ എന്ന കന്നടച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.തുടർന്ന് ഒട്ടനവധി തെലുങ്ക്- തമിഴ് ചിത്രങ്ങളിലും വേഷമിട്ടു.1977 ൽ IV ശശിയുടെ അകലെ ആകാശം എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി.ആദ്യ ചിത്രത്തിൽ സോമന്റെ ഭാര്യാവേഷത്തിലായിരുന്നു പത്മ. അടുത്ത ചിത്രം ശശികുമാറിന്റെ ചതുർവേദം ആയിരുന്നു.അതിൽ അവർ നായികയും പ്രേംനസീറിന്റെ ജോടിയുമായി.തുടർന്ന് സുജാത ,അഷ്ടമംഗല്യം, അവൾ കണ്ട ലോകം അഭിനിവേശം, മാണി കോയ കുറുപ്പ് ,പതിവ്രത തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ഇതിൽ സുജാതയിലെ മാലിനി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.1983ൽ വിവാഹിതയായി രംഗംവിട്ട അവർ 1997 നവംബർ 17ന് അകാലത്തിൽ തിരശ്ശീലയ്ക്കപ്പുറം മറഞ്ഞുപോയി… ശ്രദ്ധാഞ്ജലി.