ഇന്നല്പം ഗീതപുരാണമായാലോ…?
[ഭഗവത് ഗീതയെക്കുറിച്ചല്ല; നടി ഗീതയെക്കുറിച്ചാണ് ഈ കുറിപ്പ്. ]

പ്രദീപ് കുമാരപിള്ള

എംടിയുടെ തൂലികയിൽ പിറന്ന ഇന്ദിര എന്ന വിപ്ലവകാരിയായി അതിഗംഭീര പകർന്നാട്ടം നടത്തിക്കൊണ്ട് നമ്മുടെ സിനിമയിൽ 80കളുടെ പകുതിമുതൽ 90കളുടെ പകുതി വരെ സജീവസാന്നിധ്യമായ നടിയാണ് ഗീത.ബാംഗ്ലൂർ സ്വദേശിനിയായ ഗീത 1978 ൽ ഭൈരവി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഒരഭിനേതാവായി സിനിമയിലരങ്ങേറുന്നത്.നായകനായ രജനീകാന്തിന്റെ സഹോദരിയായി ടൈറ്റിൽ റോളിലായിരുന്നു ഗീതയുടെ അരങ്ങേറ്റം. ടൈറ്റിൽ റോളായിരുന്നുവെങ്കിലും കുറച്ച് രംഗങ്ങൾ മാത്രമേ ഗീതയ്ക്കുണ്ടായിരുന്നുള്ളൂ.നായകന്റെ ‘തങ്കച്ചിസ്നേഹം’ തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.
തുടർന്നും തമിഴിലും കന്നടത്തിലുമായി ചില ചിത്രങ്ങളിൽ ഗീത അഭിനയിച്ചിരുന്നു. ശിവാജിഗണേശന്റെ സുമംഗലി എന്ന ചിത്രമൊക്കെ ഇതിലുൾപ്പെടും.1979 ൽ emerge ചെയ്യുകയും 80ൽ prominant ആവുകയും പിന്നെ ആരാധകരിൽ കനത്ത ആഘാതമേല്പിച്ച് കടന്നുപോവുകയും ചെയ്ത ജയനെന്ന താരത്തിനെ നായകനാക്കി ഹേംനാഗ് പ്രൊഡക്ഷൻസ് announce ചെയ്ത ഗർജ്ജനം എന്ന ചിത്രം പിന്നീട് രജനീകാന്ത് നായകനായി 1981 ഓഗസ്റ്റിൽ പ്രേക്ഷകസമക്ഷമെത്തി.CVരാജേന്ദ്രൻ സംവിധാനം ചെയ്ത ആ ചിത്രം മൂന്നുഭാഷകളിൽ നിർമ്മിക്കപ്പെടുകയുണ്ടായി മലയാളത്തിൽ ഗർജ്ജനം എന്ന പേരിലും തമിഴിൽ ഗർജ്ജനൈ എന്ന പേരിലും കന്നടത്തിൽ ഗർജനെ എന്ന പേരിലും.

ഭക്ഷ്യവസ്തുക്കളിൽ വിഷം കലർത്തി രോഗാവസ്ഥയുണ്ടാക്കുകയും അതിനെതിരെയുള്ള മരുന്ന് വിപണിയിലിറക്കി ധനസമ്പാദനം നടത്തുകയും ചെയ്യുന്ന ഒരു ഗൂഢസംഘത്തിനെതിരെ ഒരു യുവഡോക്ടറുടെ പ്രതിഷേധവും പ്രതിരോധവുമാണ് ചിത്രത്തിന്റെ പ്രമേയം.ഡോക്ടർ, അയാളുടെ അമ്മ, അനിയത്തി, കാമുകി, സാമൂഹ്യദ്രോഹികളായ ഒരു സംഘം..അനീതിക്കും അധർമ്മത്തിനുമെതിരെയുള്ള നായകന്റെ തളരാത്ത പോരാട്ടങ്ങൾ..ഒരു typical തമിഴ്പടത്തിന്റെ ക്ലീഷേ പശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന സിനിമയുടെ തമിഴ് വെർഷൻ net ൽ available ആണ്.എല്ലാ ഭാഷയിലും രജനീകാന്ത് തന്നെയാണ് നായകൻ.
മാധവിയും സുകുമാരിയുമുൾപ്പടെയുള്ള നടികൾ തന്നെയാണ് മൂന്ന് ഭാഷകളിലും സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.എന്നാൽ നടന്മാരുടെ കാര്യത്തിൽ വ്യത്യാസമുണ്ട്.

തമിഴിൽ MNനമ്പ്യാർ, ജയശങ്കർ ,ഷാനവാസ്,തേങ്കായ് ശ്രീനിവാസൻ, മേജർ സുന്ദർരാജൻ, VK രാമസ്വാമി, പൂർണ്ണം വിശ്വനാഥ് തുടങ്ങിയവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ മലയാളത്തിൽ ബാലൻK നായർ, രവികുമാർ, ജോസ്പ്രകാശ്, പ്രതാപചന്ദ്രൻ, PK എബ്രഹാം, വൈക്കം മണി,പപ്പു, പൂജപ്പുര രവി തുടങ്ങിയവരാണ് അവതരിപ്പിച്ചത്.ഈ കഥാപാത്രങ്ങളായി കന്നടത്തിൽ ജയ്ജഗദീഷ്, ദ്വാരകേഷ്, ഉദയകുമാർ തുടങ്ങിയവർ സ്ക്രീനിലെത്തി.Dr വിജയന്റെ അനിയത്തി രേഖയായി മൂന്നുചിത്രങ്ങളിലും വന്നത് ഗീതയായിരുന്നു.വിജയന്റെ സുഹൃത്തായ മുരളി രേഖയുടെ കാമുകനുമാണ്.Dr -അനിയത്തിയെ അയാൾക്ക്
വിവാഹം ചെയ്തുകൊടുക്കുന്നുണ്ടെങ്കിലും അയാൾ വിവാഹമണ്ഡപത്തിൽ കുഴഞ്ഞുവീഴുകയും (food poison) ആശുപത്രിയിൽ മരിക്കുകയും ചെയ്യുന്നു.തമിഴിൽ ഈ വേഷം ചെയ്തത് നമ്മുടെ ഷാനവാസാണ്.

കന്നടത്തിലെ നടന്റെ പേരറിയില്ല.മലയാളത്തിൽ ഈ കാമുക വേഷമവതരിപ്പിച്ചത് ഇത്തരം വേഷങ്ങളിൽ ഏറെ വന്നിട്ടുള്ള രവികുമാറും.( still ചേർക്കുന്നു.)ചുരുക്കത്തിൽ ഗർജ്ജനം ഒരു ഡബ്ബിങ് ചിത്രമേയല്ല. അതൊരു ബഹുഭാഷാചിത്രമാണ്.(ഒരേ സെറ്റിൽ വിവിധ ഭാഷാആർട്ടിസ്റ്റുകളെ മാറ്റിമാറ്റിയെടുക്കുന്ന ഷോട്ടുകൾകൊണ്ട് കരുപ്പിടിപ്പിച്ച ഒരു ചിത്രം.)അതുകൊണ്ടു തന്നെ ഗീതയുടെ ആദ്യമലയാള ചിത്രം പഞ്ചാഗ്നിയോ ആദ്യമലയാളനായകൻ മോഹൻലാലോ അല്ല.ആ ക്രെഡിറ്റ് ഗർജ്ജനത്തിനും രവികുമാറിനും ആണെന്ന് പറഞ്ഞുകൊള്ളട്ടെ.(1983 ലെ സാഗരസംഗമം എന്ന ഡബ്ബിങ് ചിത്രത്തിലൂടെയും ഗീത നമുക്ക് മുന്നിലെത്തിയിരുന്നു. അതിനും രണ്ടു വർഷത്തിനുശേഷമാണ് പഞ്ചാഗ്നിയിലെ ഇന്ദിര എന്ന ജ്വലിക്കുന്ന കഥാപാത്രമായി ഗീത മലയാളത്തിന്റെ സ്വന്തമാകുന്നത് എന്നുമാത്രം.)

Leave a Reply
You May Also Like

ചിരഞ്ജീവിയുടെ അനാവശ്യ ഇടപെടലുകൾ കാരണമാണ് ചിത്രം പരാജയപ്പെട്ടതെന്ന് ഗോഡ്ഫാദർ ടീം

അടുത്ത കുറച്ചുകാലതായി ചിരഞ്ജീവി ചിത്രങ്ങള്‍ പരാജയപ്പെടുന്ന നില വന്നിരിക്കുകയാണ്. അതിൽ ഒടുവിലത്തേതാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്…

വിഷലിപ്തമായ ആണത്തത്തെ മാർക്കറ്റ് ചെയ്യുന്നവർ എങ്ങനെയാണ് ഇത്രയധികം ആഘോഷിക്കപ്പെടുന്നത് ? കുറിപ്പ് വായിക്കാം

വിഷലിപ്തമായ ആണത്തത്തെ മാർക്കറ്റ് ചെയ്യുന്ന റോബിനെ പോലുള്ളവർ എങ്ങനെയാണ് ഇത്രയധികം ആഘോഷിക്കപ്പെടുന്നത് ? Anup Issac…

പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയും പ്രണയിനി തനൂജയും തമ്മിലുള്ള വിവാ​ഹനിശ്ചയ ചിത്രങ്ങൾ വൈറൽ

പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയും പ്രണയിനി തനൂജയും തമ്മിലുള്ള വിവാ​ഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ…

‘ഹോമും’ ‘മിന്നൽ മുരളി’യും അവഗണിച്ചു ‘ഹൃദയ’ത്തിന് ഈ അവാർഡ് കൊടുത്തതിന്റെ കാരണം ഇതാണ്

Rishikesh Abhinandan II സ്റ്റേറ്റ് അവാർഡിൽ മികച്ച ജനപ്രിയ ചിത്രം എന്ന കാറ്റഗറിയിലെ അവാർഡിനുള്ള മാനദണ്ഡം…