അസ്പൃശ്യരായവരുടെ അദ്ധ്വാനം മൂലം ഉണ്ടായ ദോഷങ്ങൾ മുഴുവൻ പൂണൂൽ ധാരികൾ വന്നു കഴുകി കളഞ്ഞു

പ്രദീപ് ഞാണൂരാൻ

ആധിപത്യം..

പേട്ട മെട്രോ സ്റ്റേഷൻ യാത്രക്ക് ഒരുങ്ങി കഴിഞ്ഞു.മെട്രോസ്റ്റേഷൻ ന്റെ നിർമാണത്തിൽ ഞാനും ഒരു ചെറിയ കരാറുകാരനായിരുന്നു. ആദ്യം മുതൽ അവസാന മിനുക്ക് പണി വരെ ഞാനും എന്നോടൊപ്പം ഉള്ള തഴിലാളികളും ഉണ്ടായിരുന്നു. ഒറീസ്സ, ബീഹാർ, യു പി രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ആണ് ജോലി മുഴുവൻ ചെയ്തത്.ഇന്നലെ അവസാന മിനുക്കു പണി കഴിഞ്ഞ് അവസാനം ഇറങ്ങിയത് ഞങ്ങളാണ്.തുടർന്ന് പൂണൂൽ ധാരികളെ വിളിച്ച് വരുത്തി , ഹോമവും പൂജയും. അങ്ങിനെ അസ്പൃശ്യരായവരുടെ അദ്ധ്വാനം മൂലം ഉണ്ടായ ദോഷങ്ങൾ മുഴുവൻ കഴുകി കളഞ്ഞു. വിദ്യാ സമ്പന്നരായ ; എഞ്ചിനീറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള മെട്രോ അധികാരികൾ .. തങ്ങളുടെ അക്കാദമിക് യോഗ്യതകളൊക്കെ ഒരു പൂണൂൽ ധാരിക്ക് അടിയറവ് വച്ച് ;തുടർന്നുള്ള കാര്യങ്ങൾക്ക് ദൈവം പാര പണിയാതിരിക്കാൻ.ഹോമം നടത്തി സുരക്ഷിതമായെന്ന് ഉറപ്പിക്കുന്നു. കാര്യം ഞാൻ പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളു എങ്കിലും.ഇവരേക്കാൾ എത്രയോ ഭേദമാണ് ഞാൻ എന്ന് എനിക്ക് അഭിമാനം തോന്നുന്നു.

Advertisements