സിംഹള പട്ടാളക്കാരൻ അദ്ദേഹത്തെ തോക്കിൻ പാത്തി കൊണ്ടടിച്ചപ്പോൾ തമിഴ് പുലികൾ മനുഷ്യബോംബ് വെച്ച് തകർക്കുകയാണുണ്ടായത്

66

Prajeesh Praji

രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനേക്കാളേറെ പലരും ചർച്ച ചെയ്തത് അദ്ദേഹത്തിനെ ശ്രീലങ്കൻ പട്ടാളക്കാരൻ തോക്കിൻപാത്തി കൊണ്ട് കൈയേറ്റം ചെയ്ത വിഷയത്തെയാണല്ലോ. ഇപ്പൊ ചില വിഷയങ്ങളിൽ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നതും അതിന്റെ ഭാഗമാണ് അങ്ങനെ സംഭവിച്ചതിന്റെ പിന്നാമ്പുറമെന്താണെന്നൊന്നും ആലോചിക്കാതെയോ അല്ലെങ്കിൽ മനഃപൂർവം ‌വിരോധം കൊണ്ട് മറച്ചു വെച്ചോ ഇന്നും ആ വിഷയത്തെ പൊലിപ്പിച്ചു കൊണ്ടു പോരുന്നുണ്ട് ഇവരൊക്കെ.

ഇന്ത്യയിലെ പോലെ തന്നെ ശ്രീലങ്കയിലുമുണ്ടായിരുന്നു സ്വാതന്ത്ര്യസമരവും ചേരി തിരിഞ്ഞുള്ള സമരമൊക്കെ. സ്വാതന്ത്ര്യത്തിന് മുൻപും പിൻപും സിംഹളരും തമിഴരും നേർക്കു നേർക്കുള്ള സംഘട്ടനങ്ങൾ പതിവായിരുന്നു. അതും ഈ വിഷയത്തിലേക്കെത്താനുള്ള കാരണമാണ്. അതേപോലെ മാലിയിലെ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം രാജീവ്‌ ഗാന്ധിയയച്ച ഇന്ത്യൻ സേന നടപ്പിലാക്കിയ ഓപ്പറേഷൻകാക്ട്സ് എന്ന യുദ്ധവും ഇതിൽ ചെറുതല്ലാത്ത ഒരു വരിതിഴിവുണ്ടാക്കിയിട്ടുണ്ട് .

എന്തിനേറെ പറയുന്നു.രാജീവ് ഗാന്ധി ശ്രീലങ്കയുടെ ആഭ്യന്തരപ്രശ്നത്തിലിടപെട്ട് ഇടപെട്ട് അവസാനം അദ്ദേഹത്തിന്റെ മരണത്തിലാണെത്തിയത് അത് മറ്റൊരു വശം. കാരണം ശ്രീലങ്കയിൽ ആദ്യകാലഘട്ടം മുതലേ വർധിച്ചു വന്നിരുന്ന കലാപകെടുതികൾക്കൊക്കെ നേതൃത്വം കൊടുത്തിരുന്നത്തമിഴ് തീവ്രവാദ സംഘടനകളായിരുന്നല്ലോ അവസാനമത് LTTE യും അതിന്റെ അമരക്കാരനായ വേലുപ്പിള്ളി പ്രഭാകരനിലുമെത്തി.താമസിയാതെ തമിഴരുടെ അവസാനവാക്കും തമിഴരുടെ ദേശീയ പ്രസ്ഥാനമായി എൽടിടിഇയും ദേശീയ നേതാവായി പ്രഭാകരനും മാറുകയായിരുന്നു. സർക്കാറുമായി തുടങ്ങിയ സമാധാന ചർച്ചകളിലും പ്രധാന തമിഴ് നേതാവിന്റെ റോളിൽ പങ്കെടുത്തിരുന്നത് .ആഭ്യന്തര കലാപം കൊടുംപിരി കൊള്ളുന്ന സമയത്ത് ലങ്കൻ പ്രധാന മന്ത്രിയുടെ അഭ്യർത്ഥന പ്രകാരം രാജീവ് ഗാന്ധിയും ഇടപെട്ടു. ശ്രീലങ്കൻ പ്രശ്നത്തിൽ ഇന്ത്യയുടെ നേരിട്ടുള്ള ആദ്യ ഇടപെടലായിരുന്നു 1987 ജൂലൈ 29 ന് ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ലങ്കൻ പ്രസിഡന്റ് ജെ.ജയവർധനയും ഒപ്പുവെച്ച ഇന്ത്യാ- ലങ്കാ കരാർ.

കരാറനുസരിച്ച് 6000-ഓളം വരുന്ന ഇന്ത്യൻ സമാധാന സേന അന്ന് ജാഫ്നയിലെത്തി. 48 മണിക്കൂറിനുള്ളിൽ വെടിനിർത്തലും 72 മണിക്കൂറിനുള്ളിൽ ആയുധം വെച്ചു കീഴടങ്ങലും എന്നതായിരുന്നു പ്രഭാകരനോടും മറ്റു തീവ്രവാദസംഘടനകളോടുമുള്ള വ്യവസ്ഥ വെച്ചത്. എന്നാൽ ഒരു തമിഴ് തീവ്രവാദ സംഘടനയും അംഗീകരിച്ചില്ല. അതിനിടയിൽ കൊളംബോയിലെത്തിയ രാജീവ് ഗാന്ധിയെ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നതിനിടെ ലങ്കൻ പട്ടാളക്കാരൻ തോക്കിൻപാത്തികൊണ്ട് അടിക്കാൻ ശ്രമിച്ചു.ശ്രീലങ്കയുടെ ആഭ്യന്തര കാര്യത്തില്‍ തുടർച്ചയായി ഇന്ത്യ ഇടപെടുന്നതില്‍ സിംഹളര്‍ക്കുള്ള ദേഷ്യമാണ് ഈ പട്ടാളക്കാരൻ കാണിച്ചത്. ഇതാണ് ഇപ്പോഴും മുൻപും ഈ കോൺഗ്രസ്‌വിരോധം മനസ്സിൽ വെച്ച് നടക്കുന്നവർ പാടി നടക്കുന്നത്.

മേല്പറഞ്ഞപോലെ സിംഹളർക്കിടയിലേക്ക് ഇന്ത്യയിൽ നിന്ന് ആദ്യകാലത്ത് കുടിയേറിപാർത്തിരുന്ന തമിഴരോടുള്ള വൈരാഗ്യം ഇന്ത്യക്കാരോടുള്ള രീതിയിലേക്ക് സിംഹളരിലെ ചിലർ മാറ്റിയപ്പോൾ. തമിഴ്പുലികളെ നേരിടാൻ ശ്രീലങ്കൻ പ്രധാന മന്ത്രിയുടെ അഭ്യർത്ഥന പ്രകാരം രാജീവ്‌ ഗാന്ധിയിടപെട്ടതുകൊണ്ട് രാജീവ് ഗാന്ധിയോട് മറ്റൊരു തരത്തിൽ LTTE തമിഴ് പുലികൾക്ക് വൈരാഗ്യബുദ്ധി ഉടലെടുത്തു.

സിംഹള പട്ടാളക്കാരൻ തോക്കിൻ പാത്തി കൊണ്ടടിച്ചപ്പോൾ LTTE ക്കാർ രാജീവിനെ മനുഷ്യബോംബ് വെച്ച് തകർക്കുകയാണുണ്ടായത്. ഇത് ഇങ്ങനെ പറഞ്ഞാലേ മനസിലാകുവെന്നു വെച്ചിട്ടാണ് ഇത്രയും നീട്ടിയത് .ഇതൊക്കെയാണെങ്കിൽ കൂടിയും ഇന്നും രാജീവ് ഗാന്ധി ചെറുപ്രായത്തിൽ ഇന്ത്യയെ ഭരിച്ചതുപോലെ ഇതര രാഷ്ട്രീയപാർട്ടിയിൽ പെട്ടൊരു നേതാവ് ഇന്ത്യ ഭരിച്ചിട്ടില്ല, ഇന്നും ഇന്നലെയും രാജീവ് ഗാന്ധിയെ താരതമ്യം ചെയ്യാൻ പറ്റിയൊരു നേതാവ് ഇതരരാഷ്ട്രീയ പാർട്ടികളിൽ ജനിച്ചിട്ടുമില്ല ഇനി ജനിക്കത്തുമില്ല. അതുകൊണ്ട് ഇദ്ദേഹത്തെ താരതമ്യം ചെയ്തിട്ടും ഈ സംഭവം ഇകഴ്ത്തി കാട്ടിയിട്ടും താഴ്ത്തി കെട്ടാമെന്ന് വിചാരിക്കുന്നത് സംഘപരിവാറുകാരുടെയും ഇന്ത്യയിലെ അപൂർവം ചില സംസ്ഥാനങ്ങളിൽ കാണുന്ന പ്രാദേശിക പാർട്ടിക്കാരുടെയും സ്വപ്നം മാത്രമാണെന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു .