ബാബ്‌റി മസ്ജിദ് പോലെ കേരളത്തിൽ വർഗ്ഗീയശക്തികൾ മുതലെടുക്കാൻ ചാൻസുള്ള ഒരു പള്ളി ഉണ്ട്, പക്ഷെ ഇത് മോസ്‌ക്ക് അല്ല ചർച്ചാണ്

230

Prajeesh Preman

ബാബ്‌റി മസ്ജിദ് പോലെ കേരളത്തിൽ ഡേഞ്ചർ ആവാൻ ചാൻസുള്ള ഒരു പള്ളി ഉണ്ട്. തൃശ്ശൂർ ജില്ലയിലെ പാലയൂർ പള്ളിയാണത്. ഇത് മോസ്‌ക്ക് അല്ല ചർച്ചാണ്.ഈ പള്ളിയെ കുറിച്ച് നാട്ടിൽ പ്രചരിക്കുന്ന ഒരു കഥ പറയാം. “പാലയൂർ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുന്നു. കേരളത്തിൽ എത്തിയ വിശുദ്ധ തോമാശ്ളീഹാ ഒരു അമ്പല കുളത്തിൽ പൂണൂൽ ധരിച്ച കുറച്ചു ബ്രാഹ്മണർ കുളിക്കുന്നത് കണ്ടു. നിങ്ങളുടെ ദൈവം ശക്തനല്ല. എന്നാൽ എന്റെ ദൈവം നിങ്ങളുടെ ദൈവത്തെക്കാൾ ശക്തനാണ് എന്ന് പറഞ്ഞു തോമാശ്ലീഹാ ബ്രാഹ്മണരെ വെല്ലുവിളിക്കുന്നു. നിങ്ങളുടെ ദൈവം ശക്തനെങ്കിൽ അത് തെളിയിക്കാൻ പറഞ്ഞു വെല്ലുവിളി ഏറ്റെടുത്ത ബ്രാഹ്മണരോട് നിങ്ങൾ മുകളിലേക്ക് എറിയുന്ന വെള്ളം ഞാൻ എന്റെ ദൈവത്തിന്റെ അനുഗ്രഹത്താൽ വായുവിൽ തടഞ്ഞു നിർത്താം. അപ്രകാരം ചെയ്‌താൽ എന്റെ ദൈവമാണ് നിങ്ങളുടെ ദൈവത്തെക്കാൾ ശക്തൻ എന്ന് സമ്മതിച്ചു എന്റെ ദൈവത്തിന്റെ വഴിയേ വരാമോ എന്ന് ചോദിക്കുന്നു. ബ്രാഹ്മണർ സമ്മതിക്കുന്നു.

മുകളിലേക്ക് എറിഞ്ഞ ജലം വായുവിൽ തടഞ്ഞു നിർത്തി തോമാശ്ലീഹാ അത്ഭുതം കാണിക്കുന്നു. ബ്രാഹ്മണരിൽ ചിലർ വാക്ക് പാലിച്ചു മതം മാറുന്നു. ചിലർ പടിഞ്ഞാറു ഭാഗത്തേക്ക് ഓടി പോവുന്നു. ഓടി പോയവരെ തോമാശ്ലീഹാ ശപിക്കുന്നു. അവർ ഓടി പോയ ഇടം ശാപകാട് ആവുന്നു. ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ പേര് ചാവക്കാട്.ഇത് ഒരു കഥ. ഈ കഥയ്ക്ക് മുൻപ് മറ്റൊരു പ്രീക്വൽ കൂടെ കൂട്ടി ചേർത്ത ഒരു വേർഷൻ സംഘപരിവാറുകൾക്ക് ഇടയിൽ പ്രചരിക്കുന്നുണ്ട്. അതായത് പരശു രാമൻ പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് പാലയൂർ ശിവക്ഷേത്രം. ആ ക്ഷേത്രമാണ് തോമശ്ളീഹ ക്രിസ്ത്യൻ പള്ളി ആക്കിയത്. പിന്നീട് തോമശ്ലീഹ കഥകൾ തന്നെയാണ് ഭൂരിഭാഗം സംഘികളും പറയുന്നത്.

ഈ പള്ളി കഥകൾ കുറച്ചു ഫിഷനുകളുമായി ബന്ധപ്പെട്ടതാണ്. 1975ൽ റിലീസ് ചെയ്ത തോമാശ്ലീഹ എന്ന മലയാള സിനിമയിലും ഈ പറഞ്ഞ വെള്ളം മാജിക്ക് കഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാണിക്കുന്നുണ്ട്. സെന്റ് തോമസ് പള്ളിയുടെ മ്യൂസിയത്തിലെ പെയിന്റിങ്ങ്സ് ഇതിനെ സ്ഥാപിക്കുന്ന തരത്തിൽ ആണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഞാൻ അതിനു അകത്ത് പോയിട്ടില്ല. അതുകൊണ്ട് കണ്ടിട്ടില്ല. കേട്ടറിവ് മാത്രമേ ഉള്ളൂ. പിന്നെ നാട്ടിൽ പറഞ്ഞു കേട്ടിട്ടുള്ള വേറെ ഒരു കാര്യം. തോമസ്ലീഹ ശിവക്ഷേത്രം പൊളിച്ചു പണിത പള്ളി ആണെന്ന് പണ്ട് ഇവിടെ പള്ളിക്കാർ തന്നെ ഇവിടെ ബോർഡ് വച്ചിരുന്നു എന്നും. ബാബറി മസ്ജിദ് തകർത്ത ശേഷം അവർ തന്നെ അത് എടുത്തു മാറ്റിയതാണ് എന്നുമാണ്.

ഈ പണ്ട് ഉണ്ടായിരുന്നു എന്ന് പറയുന്ന ബോർഡും ഇപ്പോഴത്തെ മ്യൂസിയത്തിലെ പെയിന്റിങ്ങ്സും ഒക്കെ കേട്ടറിവ് അല്ലാതെ ശരിക്കും ഉള്ളത് ആണേൽ സംഘികൾക്ക് അടിക്കാനുള്ള വടി പള്ളിക്കാർ തന്നെ വെട്ടി കൊടുത്തിട്ടുണ്ട്. തുർക്കിയിലെ ഹഗിയ സോഫിയ കാണിച്ചിട്ട് ബാബ്‌റി മസ്ജിദ് പൊളിച്ചത് നന്നായി എന്ന് പറയുന്ന അച്ചായൻസ് ബാലൻസിംഗ് ആഘോഷം കഴിഞ്ഞെങ്കിൽ നേരെ തൃശ്ശൂർ ജില്ലയിലെ പാലയൂർ പള്ളിയിലേക്ക് ചെല്ലേണ്ടത് അത്യാവശ്യമാണ്. പോക്ക് കണ്ടിട്ട് ചർച്ചിന്റെ പബ്ലിസിറ്റിയ്ക്ക് വേണ്ടി പണ്ട് നിങ്ങൾ പൊടിപ്പും തൊങ്ങലും വച്ചു തള്ളി വിട്ട തോമാശ്ളീഹയുടെ ഫിക്ഷൻ കഥകൾ നിങ്ങൾക്ക് തന്നെ പണി ആവുന്ന ലക്ഷണമാണ്. അടിക്കാനുള്ള വടി അവർ വർഷങ്ങളോളം ഇരുന്നു വെട്ടി റെഡി ആക്കുന്നുണ്ട്. എപ്പോ അടി തുടങ്ങും എന്ന് മാത്രം അറിഞ്ഞാൽ മതി. ഒന്നൂടെ ഓർക്കുക, ബാബ്‌റി മസ്ജിദിൽ കാലങ്ങളായി പള്ളി നിലനിന്നിരുന്ന സ്ഥലം അമ്പലം പണിയാൻ വിട്ടു കൊടുക്കാനാണ് പരമോന്നത നീതിപീഠം പറഞ്ഞത്. ആ ലോജിക്ക് വച്ചു നോക്കിയാൽ പള്ളിയുടെ മ്യൂസിയത്തിൽ ഉണ്ടെന്ന് പറയുന്ന ചിത്ര പണികൾ പള്ളിയ്ക്ക് പണി ആയേക്കാം.

പിന്നെ വേറെ ഒരു കാര്യം. പാലയൂർ എന്നത് ചാവക്കാടിന്റെ തൊട്ടടുത്തുള്ള സ്ഥലമാണ്. ചാവക്കാട് എന്നത് കടലും കനോലി കനാലും അടുത്തടുത്ത് കിടക്കുന്ന പഴയ ഒരു മിനി ഹാർബർ. അതിനടുത്തുള്ള വില്യംസ് പാലം ഒക്കെ ബ്രിട്ടീഷുകാരുടെ സംഭാവനയാണ്. മിക്കവാറും ഇതും ബ്രിട്ടീഷുകാർ പണിത പള്ളി തന്നെ ആവണം. ഒന്നുകിൽ അതിന്റെ പബ്ലിസിറ്റിയ്ക്ക് വേണ്ടി ക്രിസ്ത്യൻ മിഷിനറി ക്രിയേറ്റ് ചെയ്ത കഥയാവണം ഈ തോമശ്ലീഹ കഥകൾ. അല്ലെങ്കിൽ തങ്ങൾ മുന്തിയ ജാതിക്കാർ ആണെന്ന് കാണിക്കാൻ വേണ്ടി അന്നത്തെ ആളുകൾ ക്രിയേറ്റ് ചെയ്ത കഥ ആവണം. കാരണം തോമശ്ലീഹ മതം മാറ്റി എന്ന് പറയുന്നത് ദളിതരെ ഒന്നുമല്ല. ബ്രാഹ്മണരെ ആണ്. അയ്യപ്പനും കോശിയിലും പറയുന്ന പോലെ കണ്ടറിയണം കോശി ഇനി നിനക്ക് എന്താണ് സംഭവിക്കാൻ പോവുന്നത് എന്ന്.

ഇതിനെ കുറിച്ച് സംഘികൾ അവരുടെ ഒരു പോർട്ടലിൽ പ്രചരിപ്പിക്കുന്ന വ്യാജകഥ  


Palayoor or Palayur is located near Chavakkad in Thrissur district and is 2km away from Guruvayoor. Palayoor Mahadeva Temple does not exist today. This temple was demolished by Christians and a Church was built in that place. Christians claims that this church was built by St. Thomas. The Christian story goes like this.

Palayoor was a sea port, there were lots of Jews who were traders. St. Thomas stayed with these traders and converted a lot of people to Christianity. In one of the Temple ponds he performed a miracle. By this “Experience” many Brahmins accepted Christianity while the other Brahmin families cursed the place and left saying that they will bathe their next bath at Vemmanadu(5 kms away from Palayoor). Even today the place is known as Sapa-kadu or Chavakadu which means The forest of curse. The unhappy Brahmins went to Vemmanadu and settled down there. The temple was then destructed and a new church was created. Saint Thomas founded 7-1/2 Churches, of which the Palayoor church was the first. The other 6-1/2 churches are: Kodungallore, Paravur, Kokkamangalam, Niranam, Chayal(Nilakkal), Korakkeni, Kollam and a half church-‘Arappalli’ at Thiruvankottu.

But Historians does not agree the Christian claim. Their views are summorized here.

The first church of Kerala was constructed in 849 CE at Quilon(Kollam). Then the Hindu King of Venadu, Ayyan Adikal Thiruvadikal had granted permission to the Christian merchants of Quilon to construct a church. This royal grant is known as Tharissappalli Copperplate Grant of 849 CE. This is the first valid/authentic document relating to the Christian history of India. (This church is one among the 8 churches.)

Until 1550 CE no reference pertaining to the construction or existence of a Christian church is available. There is not even a single comment about christianity among natives or brahmins in Kerala in Sanga literature of first millenium CE.

There was less than half-a-dozen Christian churches functioned all over Kerala until the sixteenth century. The subsequent centuries witnessed the rapid growth of church and Christianity in Kerala due to the coercive tactics of European colonial interests. But at present more than 1000 churches are claiming 1000 to 1900 years of existence.

This ‘Seven and a half’ concept is the replica of the ritual of the renowned Hindu temple at Ettumannoor where the main deity is Lord Shiva. The Christian church emerged as strong force in Kerala during the European period around this temple region. That is why the Christian faith on account of the importance and social recognition to the said temple incorporated the idea of seven and a half in their faith in the form of church.

The first organised temple destruction of Kerala took place at Palayoor in the 16th century under the stewardship of Francis Xavier, who was the architect of inquisition in Goa.

In 1952 CE, the native Catholic Church hierarchy approached the Papacy(Rome) for Pontifical approval to celebrate 1900th year of Thomas’s venture of proselytism of Kerala. Papacy instantaneously declined the humble request of the Kerala Catholics on the ground that the claim has no historicity.

The Malayattoor Church near Kalady in Ernakulam district was Shiva temple and it has no connection with St. Thomas. The revenue records of the old princely state of Travancore justify this fact.

Fr. Herman D’Souza, in In the Steps of St. Thomas, writes: “The Palayur temple deserted by the Brahmins as a result of St. Thomas’s efforts, was turned into a church. Pieces of broken idols and remnants of the old temple were lying around the church till a short time ago. Two large tanks, one on the eastern side of the church and the other near the western gate, are tell-tale relics of the ancient glory of the Hindu temple.” D’Souza was writing in 1983 and includes pictures of the old temple walls, well and tank in his book.

The Palayoor church authorities until the day of the collapse of the disputed structure at Ayodhya, kept a board in front of the church that read “the church is constructed by St. Thomas after demolishing a temple”(Now the board has been removed). Even Vatican(Papacy) is not ready to believe the story of the arrival of St. Thomas in Kerala; it is true that the demolition of the temple might have taken place only after the European occupation of this land.It is believed that the temple destruction was inaugurated by St. Francis Xavier in AD 1545. Broken pieces of idols, sculptures and remenants of the old temple were lying around the church till a short time ago. Two large tanks on the west and east gates of the church tells the ancient glory of the Mahadeva temple. The well and compound wall of the temple existed were destroyed recently. There is not a single Brahmin house, at present, in the Palayoor village. According to Kerala Brahmins Palayoor is the place where an elephant became a goat(Aana aadaakum idam). Here elephent points to the great Mahadeva temple and goat points to the church.

If you have any aditional information/photo of Palayoor Temple, please mail to [email protected]