പ്രജേഷ് സെന്നിൻ്റെ ഹൗഡിനിയിൽ ജലജയുടെ മകൾ ദേവി നായിക

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ദേവിയാണ്. മലയാളത്തിൻ്റെ ശാലീന സുന്ദരിയായിരുന്ന ജലജയുടെ മകളാണ് ദേവി.ദേവിയും അമ്മയേപ്പോലെ തന്നെ അഭിനേത്രിയാകണമെന്ന മോഹവുമായി കഴിയുകയായിരുന്നു.വിവാഹത്തോടെ ജലജ അഭിനയരംഗം വിട്ട് ഭർത്താവായ പ്രകാശുമൊത്ത് ബഹ്റിനിൽ സെറ്റിൽ ചെയ്തു.ദേവിയുടെ ജനനവും വിദ്യാഭ്യാസവുമൊക്കെ ബഹ്റിനിൽ ആയിരുന്നു. പിന്നീട് ഹയർ സ്റ്റഡീസ് യു.എസ്സിലും ചെയ്തു.uൾഫ് ജീവിതം അവസാനിപ്പിച്ച് ജലജയും കുടുംബവും തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തതിനു ശേഷമാണ് മകൾ ദേവിക്ക് അഭിനയത്തിനു വഴി തുറന്നത്.”ദേവിക്ക് അഭിനയം താൽപ്പര്യമാണങ്കിൽ ആ വഴി തെരഞ്ഞെടുക്കട്ടെ; ” എന്നാണ് ജലജ മകളുടെ കടന്നുവരവിനേക്കുറിച്ച് പറഞ്ഞത്.മാലിക്’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ദേവി അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്ത് ഹരിശീ കുറിച്ചു,അതേ ചിത്രത്തിൽത്തന്നെ വലിയൊരു ഇടവേളക്കുശേഷം ജലജയും അഭിനയിച്ചിരുന്നു.വലിയൊരു ചിത്രത്തിൻ്റെ ഭാഗമാവുകയായിരുന്നു ആ ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്ന് ജലജ പറഞ്ഞിരുന്നത് ശ്രദ്ധേയമായി.

മികച്ച നർത്തകി കൂടിയാണ് ദേവി. ചെറുപ്പം മുതൽ തന്നെ നൃത്തത്തിൽ പരിശീലനം നേടിയിരുന്നു ദേവി. ഹൗസിനി എന്ന ചിത്രത്തിൽ ദേവി നായികയായതിനേക്കുറിച്ച് സംവിധായകൻ പ്രജേഷ് സെന്നിൻ്റെ പ്രതികരണമിതായിരുന്നു.കറച്ചു നാളായി ദേവിയുടെ കാര്യം മനസ്സിലുണ്ടായിരുന്നു. ഈ സമയത്താണ് ഹൗഡിനി ആരംഭിക്കാനുള്ള സമയമായത്.ഈ ചിത്രത്തിലെ നായികയെ നിശ്ചയിക്കേണ്ടി വന്നപ്പോൾ അസ്സോസ്സിയേറ്റ് ഡയറക്ടർ ഗിരീഷ് മാരാരാണ് ദേവിയുടെ കാര്യം നിർദ്ദേശിച്ചത്.അതും കൂടി ആയപ്പോൾ ദേവിയെ പരിഗണിക്കുകയായിരുന്നു. കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുകയും രണ്ടു സീനുകൾ കൊടുത്തത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.ഇതിലെ മീന എന്ന കഥാപാത്രം അങ്ങനെ മീനയിൽ ഭദ്രമായി.മജീഷ്യനായ ആസിഫ് അലി അവതരിപ്പിക്കുന്ന നന്ദൻ എന്ന കഥാപാത്രത്തിൻ്റെ ഭാര്യയാണ്മീന എന്ന കഥാപാത്രം.നന്ദൻ്റെ ജീവിതത്തിൽ എന്നും താങ്ങും തണലുമാകുന്ന കഥാപാത്രം. പല പ്രതിസന്ധികളേയും നന്ദന് തരണം ചെയ്യേണ്ടി വരുമ്പോഴൊക്കെ മീനയുടെ സാന്നിദ്ധ്യം ഏറെ നിർണ്ണായകമായിരുന്നു’
അഭിനയസിദ്ധിയും, ആ കാര സൗഷ്ട’വും കൊണ്ട് അനുഗ്രഹീതയായ ഈ നടിക്ക് ശോഭനമായ ഒരു പാത തന്നെ മുന്നിലുണ്ടന്ന് വിശ്വസിക്കാം.വാഴൂർ ജോസ്.ഫോട്ടോ – ലിബിസൺ ഗോപി.

You May Also Like

‘ജെ.എസ്.കെ’, സുരേഷ് ഗോപിയുടെ 255-മത്തെ ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന…

ചിരഞ്ജീവിയും മകനും ഒന്നിച്ച ആചാര്യ തകർന്നടിഞ്ഞു, ചിരഞ്ജീവിയോട് സഹായം ചോദിച്ചു വിതരണക്കാർ

ചിരഞ്‌ജീവിയും മകൻ രാംചരണും ആദ്യമായി മുഴുനീളെ ഒന്നിച്ചഭിനയിച്ച ആചാര്യ റിലീസിന് മുൻപ് തന്നെ വാർത്തകളിൽ വൻ…

മാഗസിൻ ഫോട്ടോഷൂട്ടിന് വേണ്ടി ഗ്ലാമറസ് ലുക്കിൽ മമ്മൂട്ടിയുടെ നായിക

ചലച്ചിത്രനടിയും മോഡലുമാണ് ഹുമ സലീം ഖുറേഷി . മൂന്നു പ്രാവശ്യം മികച്ച നടിക്കുള്ള ഫിലിം ഫെയർ…

എനിക്കൊരു കൈ ആവശ്യം വന്നാൽ ഞാൻ അവനെ എടുക്കും. തൻറെ പങ്കാളിയെ വെളിപ്പെടുത്തി അനശ്വര രാജൻ.

ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ച താരമാണ് അനശ്വരരാജൻ.വളർന്നു വരുന്ന മലയാള സിനിമ നായികമാരിൽ മുൻനിരയിൽ തന്നെ ഉള്ള ഒരാളാണ് അനശ്വര രാജൻ.