ഗവർണ്ണർ ഒപ്പുവച്ചു ഓർഡിനൻസ് നിയമമായ സാഹചര്യത്തിൽ പുതിയ കുതികാൽ വെട്ടുകൾ കാണാം

362

Prajith kumar new mahe

കൊവിഡ് കാലത്ത് ജോലീം കൂലിയുമില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സൗജന്യറേഷൻ കൊടുക്കാനും ഭക്ഷണകിറ്റ് കൊടുക്കാവും കൊറോണ ചികിൽസയും പ്രതിരോധവും കൂടെ ലോക്ഡൗൺ കൂടിവന്നപ്പോൾ നികുതി വരുമാനവുമില്ലാതെ സംസ്ഥാനത്ത് സാമ്പത്തികമായി പ്രയാസം ഉണ്ടായപ്പോൾ സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം കടമായ് എടുക്കാൻ തീരുമാനിച്ച സർക്കാറിനോട് കോൺഗ്രസുകാർ പ്രതികരിച്ചത് സർക്കാർ ഓർഡർ കത്തിക്കുകയും ഓർഡർ പിൻവലിക്കാനായി കോടതിയിൽ പോകുകയും ചെയ്യുകയുമാണുണ്ടായത് .സർക്കാർ ഉത്തരവിൽ സാങ്കേതികത്വം പറഞ്ഞ് കോടതി ശമ്പളംപിടിക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്തപ്പോൾ കേസ് കൊടുത്ത കോൺഗ്രസുകാർ ആഹ്ളാദനൃത്തം ചവിട്ടി .ഉത്തരവിലെ സാങ്കേതികത്വം മറികടക്കാനായി സംസ്ഥാന സർക്കാർ ഡിസാസ്റ്റർ നിയമം ഉപയോഗിച്ച് ജീവനക്കാരുടെ ശമ്പളം പിടിക്കാനായി ഓർഡിനൻസ് തയ്യാറാക്കി ഗവർണ്ണരുടെ അംഗീകാരത്തിന് സമർപ്പിച്ചത് ഇന്നിപ്പോൾ അദ്ദേഹം അത് ഒപ്പ് വെച്ച് നിയമമാക്കിയിരിക്കയാണ് .കൊറോണയിൽ നിന്നും കരകയറാൻ ശ്രമിക്കുമ്പോൾ ഓരോ ഘട്ടത്തിലും കോൺഗ്രസുകാർ പിറകിൽ നിന്നും കുത്തുമ്പോൾ പകച്ചിരിക്കാൻ സർക്കാരിനാകില്ലല്ലൊ.
കോടിക്കണക്കിന് മനുഷ്യരുടെ ജീവനും ജീവിതവും കണ്ടില്ലാന്ന് നടിക്കാൻ ഒരു സർക്കാറിനാവില്ലല്ലൊ . ഓർഡിനൻസ് നിയമമായ സാഹചര്യത്തിൽ പുതിയ കുതികാൽ വെട്ടലുമായി കോൺഗ്രസ് വരുമെന്ന്  കൊറോണയുടെ നാൾവഴികളിൽ അവരെന്തെടുക്കുകയായിരുന്നു എന്ന് നിശ്ചയമുള്ളവർക്കൊക്കെ ധാരണയുണ്ടാകും .അവർ ഇനിയും കേരളത്തെ പുറകിൽനിന്ന് കുത്താൻ വരും .സർക്കാരും ജനങ്ങളും ജാഗ്രതയോടിരിക്കണം .കോൺഗ്രസേതാ കൊറോണയേതാ എന്ന് തിരിച്ചറിയാനാകാത്തത് നമ്മുടെ നാടിൻ്റെമാത്രം ദുരന്തമാണ് .അതിജീവിച്ചേ മതിയാകൂ .