Prajod P Raj

മെയ് 20, 2022… ഈ വെള്ളിയാഴ്ച ഇവൻ്റേതാണ്. ഇവൻ്റേതു മാത്രം.സിനിമയെ അത്രയേറെ ആഗ്രഹിച്ചിരുന്ന, ഓരോ നിശ്വാസങ്ങളിലും സിനിമയെ പ്രണയിച്ചിരുന്ന ഒരാൾ, തൻ്റെ ആദ്യ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്താൻ ഇനി മണിക്കൂറുകൾ ബാക്കി.എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത്, പ്രിയപ്പെട്ട രതീഷ്.  (Ratheesh Reghunandan) ഉടലുമായി എത്തുകയാണ്.

 

ഇതിനോടകം ഏറെ ചർച്ച ചെയ്യപ്പെട്ട, വാർത്തകളിൽ നിറയ്ക്കപ്പെട്ട ചിത്രമാണ് ‘ഉടൽ’. സൂപ്പർതാരം ഇന്ദ്രൻസിൻ്റെ ഇതുവരെ ആരും ദർശിച്ചിട്ടില്ലാത്ത വേഷപകർച്ച… ധ്യാൻ ശ്രീനിവാസനും ദുർഗയും ശ്രദ്ധേയ കഥാപാത്രങ്ങളാകുന്ന സിനിമ. ഏറെ പ്രിയപ്പെട്ട സുഹൃത്ത് അരുൺ പുനലൂരിൻ്റെ ( Arun Punalur) നിറ സാന്നിധ്യം.

പ്രിയപ്പെട്ട രതീഷ്… നിൻ്റെ ആദ്യ സിനിമ റിലീസ് ചെയ്യുമ്പോൾ, നീ ഒരു സിനിമാക്കാരനാകണമെന്ന് ഏറെ ആഗ്രഹിച്ച ഒരാൾ എന്ന നിലയിൽ, അനുഭവിക്കുന്ന ഈ സന്തോഷത്തെ പ്രേക്ഷകരും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്.

അമൃത ടിവിയിലെ റിയാലിറ്റിഷോയിലൂടെ കേരളത്തിലെ ആദ്യത്തെ ബെസ്റ്റ് സിറ്റിസൺ ജേണലിസ്റ്റായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന നിന്നെ, ഇനി ഒരു സൂപ്പർ ഹിറ്റ് സിനിമയുടെ സംവിധായകനായിക്കൂടി കാലം അടയാളപ്പെടുത്തുകയാണ്.

 

ജീവിക്കാൻ വേണ്ടി, പല നാടുകളിൽ, പലകാലങ്ങളിൽ, പല തൊഴിൽ മേഖലകളിൽ…. കെട്ടിയാടിയ ജീവിത വേഷങ്ങളൊക്കെയും അഴിച്ചുവെച്ച് ഒടുവിൽ മാധ്യമപ്രവർത്തനത്തിൽ നിന്ന് സിനിമയിലേക്ക് സ്വന്തം അധ്വാനംകൊണ്ടുമാത്രം എത്തിച്ചേരുമ്പോൾ… സാധാരണക്കാരനായ ഒരാൾക്ക് സിനിമയിലേക്കുള്ള പ്രവേശനം അത്രയേറെ എളുപ്പമല്ലെന്നുകൂടി നീ ഓർമപ്പെടുത്തുകയാണ്.

മുഖ്യധാരാ മാധ്യമപ്രവർത്തകനിൽ നിന്ന് സിനിമയിലേക്കുള്ള പകർന്നാട്ടത്തിന് കുറേയേറെ വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നെങ്കിലും, വാർത്തകളിൽ നിറഞ്ഞ മറ്റുചില പ്രോജക്ടുകൾക്ക് സാങ്കേതികമായ കാലതാമസം ഉണ്ടായെങ്കിലും അതിനെയെല്ലാം മറികടക്കാനുള്ള ആവേശമാണ് മുപ്പത്തിയഞ്ച് ലക്ഷം കാഴ്ചകളുമായി യൂട്യൂബിൽ നിറയുന്ന ഉടലിൻ്റെ ട്രെയിലർ നൽകിയത്.

 

 

അതെ.ഒന്നര പതിറ്റാണ്ടിലേറെയായുള്ള നിൻ്റെ നിരന്തര ശ്രമങ്ങൾക്കാണ് കേരളത്തിലെ നൂറിലേറെ തീയേറ്ററുകളിലൂടെ പ്രേക്ഷകർ ഹൃദയം കൊണ്ട് കൈയ്യടിക്കാൻ പോകുന്നത്. ആ ആരവം ഇപ്പോഴേ എനിക്ക് കേൾക്കാം.

പല കാലങ്ങളിലായി, പല നാടുകളിലായി, പല സാഹചര്യങ്ങളിലായി, ജീവിതത്തിൽ ഒട്ടേറെ അനുഭവസമ്പത്തുള്ള നിനക്ക് ഒരിക്കലും ഒരു സിനിമാ കഥക്കുവേണ്ടി ഭാവനയുടെ ലോകത്ത് സഞ്ചരിക്കേണ്ടി വരില്ല എന്നെനിക്ക് ഉറപ്പുണ്ട്. ഈ തിരുവനന്തപുരം നഗരത്തിൽ, ജഗതി ഡിപിഐയിലെ പാർക്ക് ബഞ്ചിലിരുന്ന് എത്രയോ സായാഹ്നങ്ങളിൽ നീ പറഞ്ഞ ഒട്ടേറെ വൺലൈനുകൾ…. പല നാടുകളിൽ, പല സാഹചര്യങ്ങളിൽ കണ്ടതും അനുഭവിച്ചതുമായ ജീവിതങ്ങൾ… ഇതെല്ലാം വരും കാലങ്ങളിലും നിൻ്റെ സൂപ്പർ ഹിറ്റുകളായിരിക്കുമെന്നും ഉറപ്പുണ്ട്.

 

https://youtu.be/VHt3qSKagog

ഏത് സബ്ജക്ടും ഏറെ ചാരുതയോടെ, വശ്യമനോഹരമായി പറഞ്ഞവതരിപ്പിക്കാനുള്ള കഴിവ് തന്നെയാണ് നിൻ്റെ കരുത്തും പിൻബലവും.ഒരിക്കൽകൂടി എല്ലാവിധ സ്നേഹാശംസകളും നേരുന്നു.ഒപ്പം, മെയ് 20ന് റിലീസ് ചെയ്യുന്ന മറ്റു ചിത്രങ്ങൾക്കും വിജയാശംസകൾ.

Director: Ratheesh Reghunandan
Producer: Shri Gokulam Gopalan
Co Producers: V C Praveen, Byju Gopalan
Executive Producer: Krishanmoorthy
Writer: Ratheesh Reghunandan
Music: William Francis
Editor: Nishad Yusuf
Mixing: Ajith A George
Teaser Cuts: Mahesh Bhuvanend
Language: Malayalam

Leave a Reply
You May Also Like

വളരെ വേഗം വളർന്നു പന്തലിക്കുന്ന ആ സസ്യം മനുഷ്യവംശത്തിന്ന് ഒരു ഭീഷണി ആകുമ്പോൾ…

Warriors of Future 2022/Cantonese Vino John ഹോങ്കോങ്ങിൽ നിന്നും നെറ്റ്ഫ്ലിക്സിൽ വന്ന ഒരു മൾട്ടി…

ഒരു സാധാരണ കോമഡി പടം എന്ന രീതിയിൽ സമീപിച്ചു കിടിലൻ സസ്പെൻസ് ത്രില്ലെർ കിട്ടിയ അനുഭവം ഉണ്ടായിട്ടുണ്ടോ

പ്രദോഷ് പദ്മനാഭൻ ഒരു സാധാരണ കോമഡി പടം എന്ന രീതിയിൽ സമീപിച്ചു കിടിലൻ സസ്പെൻസ് ത്രില്ലെർ…

പ്രതിനായകരോടുള്ള വെറുപ്പ്, നായകരോടുള്ള അനുതാപമാക്കി അതീവ കൗശലത്തോടെയാണ് ഗിരീഷ് ക്രാഫ്റ്റ് ചെയ്തിട്ടുള്ളത്. അതാണ് ഈ മൂന്ന് സിനിമകളുടെ വിജയവും.

മലയാള സിനിമയിൽ, ഏതാണ്ടിതുപോലെയുള്ള ഒരു തട്ടുകട നടത്തുന്ന ആളാണ് ഗിരീഷ് എഡി. ഒരൊറ്റ കോർ ഐഡിയ വെച്ച്, മൂന്ന് വ്യത്യസ്ത രീതിയിലുള്ള സിനിമകളെടുത്ത് വിജയിപ്പിച്ചു. വലിയ ആഡംബര സ്റ്റാർകാസ്റ്റോ, പ്രൊഡക്ഷൻ കോസ്റ്റോ കൂടാതെ, പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാത്ത തരത്തിൽ ആണ് അദ്ദേഹം എടുത്ത മൂന്ന് സിനിമകളും.

മോഹൻലാലിനെ അല്ല വില്ലനെയാണ് താൻ കല്യാണം കഴിക്കാൻ പോകുന്നതെന്നറിഞ്ഞു തുള്ളിച്ചാടുന്ന ആദ്യനായിക

ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ, വിനീത്, ഊർമ്മിള മാതോന്ദ്കർ, നിരോഷ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച്…