കോവിഡ് കാരണം മരണപ്പെടുന്നതിൽ മറ്റെന്തിനേക്കാളും പ്രധാന കാരണം അമിതവണ്ണമെന്നോ ?

0
253

Prakasan Thattari

അമേരിക്കയിലും ഇംഗ്ലണ്ടിലും ഫ്രാൻസിലും ഇറ്റലിയിലും കൊറോണ രോഗികൾ ദിവസംപ്രതി മറ്റുള്ള രാഷ്ട്രങ്ങളെ അപേക്ഷിച്ചു കൂടുതൽ മരിച്ചു വീഴുമ്പോൾ അതെന്തുകൊണ്ടാണെന്നുള്ളതിന് കാരണം ശാസ്ത്രജ്ഞന്മാർക്ക് ഇപ്പോൾ ബോധ്യമായി വരുന്നുണ്ട്. അവരുടെ പഠന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു.അതിൽ പറയുന്നത് കോവിഡ് കാരണം മരണപ്പെടുന്നതിൽ മറ്റെന്തിനേക്കാളും പ്രധാന കാരണം അമിതവണ്ണമാണ് (Obesity ) എന്നാണ് . ബോഡി മാസ്സ് ഇൻഡക്സ് (BMI ) ശരാശരിയേക്കാൾ കൂടുതലുള്ളവരാണ് ഇങ്ങനെ മരിച്ചുവീഴുന്നതിൽ അധികവും .

Obesity യും പഞ്ചസാര അനുബന്ധ വ്യവസായികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നാല്പതുവര്ഷം മുൻപ് തുടങ്ങിയതിനെപ്പറ്റിയൊന്നും ഇത്തരം ഗവേഷകരൊന്നും അന്വേഷിക്കില്ല.നാം കഴിക്കുന്ന ആഹാരത്തിലെ കൂടിയ അന്നജമാണ്‌ obesity അടക്കം ജീവിത ശൈലീ രോഗങ്ങൾക്കൊക്കെ കാരണം എന്ന് അന്ന് കണ്ടെത്തിയിരുന്നു.ഇത് തങ്ങളുടെ പഞ്ചസാര അധിഷിത ഉൽപ്പന്നങ്ങളുടെ വ്യവസായത്തെ തകർക്കുമെന്ന് അവർ ഭയന്നു .അതുകൊണ്ട് അന്നജം അപകടകാരിയല്ലെന്നും ഭക്ഷണത്തിലെ കൊഴുപ്പാണ് അപകടകാരിയെന്നും ഈ അവിശുദ്ധ കൂട്ടുകെട്ടിലുള്ളവർ തങ്ങളുടെ സാധീനമുപയോഗിച്ചു പ്രചരിപ്പിച്ചു.അതോടെ ഡോക്ടർമാർ രോഗികൾക്ക് അതിനനുസരിച്ചു നിർദേശങ്ങൾ കൊടുക്കാൻ തുടങ്ങി.അതോടെ എല്ലാവരും കൊഴുപ്പ് അടങ്ങിയ ഭക്ഷണം വളരെ കുറക്കുകയും അന്നജം കൂടുതലടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കാൻ നിർബന്ധിതരാകുകയും ചെയ്തു. മനുഷ്യന് അത്യാവശ്യമായ കൊഴുപ്പിന്റെ കുറവുമൂലവും കുറഞ്ഞതോതിൽ മാത്രം ആവശ്യമുള്ള അന്നജത്തിന്റെ ആധിക്യംമൂലവും ജീവിതശൈലീ രോഗങ്ങൾ വർധിക്കുകയും ചെയ്തു.കൂടെ അമിത വണ്ണവും .ഈ കാര്യങ്ങളൊക്കെ ഇന്ന് ഡോക്ടർമാരുടെ ഇടയിൽ പരസ്യമായ രഹസ്യമാണ്.അവരൊന്നും ഒരക്ഷരം ഇക്കാര്യത്തിൽ പറയില്ല.

കേവലം ഒരു സാധാരണ ജലദോഷം പോലെ വന്നുപോകേണ്ട ഒരു രോഗത്തെ ഇത്രയധികം അപകടക്കാരനാക്കിയതിന്റെ പിന്നിലുള്ള ഭീകരരെ നാം തിരിച്ചറിയേണ്ടതുണ്ട് .നമുക്ക്‌ കോവിഡിനെതിരെ പൊരുതേണ്ട ഈ സമയത്തും അവർ അദൃശ്യരായി രക്ഷകരുടെ ഇടയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് നാം ജാഗരൂകരാകേണ്ടതുണ്ട്.